Central Government Projects

Central Government Projects സർക്കാർ പദ്ധതികൾ അറിയിപ്പുകൾ നിങ്ങളിൽ എത്തിക്കാൻ നിങ്ങളോടൊപ്പം ഞങ്ങളും.കൂടെയുണ്ട് കേന്ദ്രസർക്കാർ_/\_
(2)

കേന്ദ്രസർക്കാർ പദ്ധതികൾ :കേന്ദ്ര സംസ്ഥാന സർക്കാർ പദ്ധതികൾ അറിയിപ്പുകൾ വേഗത്തിൽ അറിയാൻ

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ,   10 ടൺ അവശ്യ ദുരിതാശ്വാസ സാമഗ്രികളും മെഡിക്കൽ സാമഗ്ര...
26/08/2026

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് , 10 ടൺ അവശ്യ ദുരിതാശ്വാസ സാമഗ്രികളും മെഡിക്കൽ സാമഗ്രികളും വഹിക്കുന്ന C-130J വിമാനം നേപ്പാളിലേക്ക് .

​C-17, C-130 വിമാനങ്ങളിൽ കൂടുതൽ ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കും, രക്ഷാപ്രവർത്തനത്തിനും ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾക്കുമായി ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഇന്ത്യ നൽകി..

26/08/2026

നേപ്പാളിൽ ഇന്ന് (26/08/2026) ഉണ്ടായ മിന്നൽ പ്രളയത്തിൽ ബാധിക്കപ്പെട്ടതായി സംശയിക്കുന്ന മലയാളികളെ സംബന്ധിച്ച വിവരങ്ങൾ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ 1070 എന്ന ടോൾഫ്രീ നമ്പറിൽ അറിയിക്കുക. ബാധിക്കപ്പെട്ടതായി സംശയിക്കുന്ന മലയാളിയുടെ പേര്, യാത്ര ചെയ്ത തീയതി, ബാധിക്കപ്പെട്ടതായ പ്രദേശത്തു എത്തിച്ചേർന്നതായി സംശയിക്കുന്ന തീയതി, ഏറ്റവും അവസാനം ബന്ധപ്പെടാൻ സാധിച്ച തീയതി. അദ്ദേഹത്തിന്റെ കൈവശമുള്ള മൊബൈൽ നമ്പർ, യാത്ര പദ്ധതി തയ്യാറാക്കി നൽകിയ ഏജൻസിയുടെ പേര് എന്നിവ സഹിതം അറിയിക്കുവാൻ താല്പര്യപ്പെടുന്നു. ലഭ്യമാകുന്ന വിവരങ്ങൾ സംഗ്രഹിച് ഔദ്യോഗിക സംവിധാനം വഴി നേപ്പാൾ സർക്കാരിന് കൈമാറുന്നതായിരിക്കും.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് വേണ്ടി
മെമ്പർ സെക്രട്ടറി

26/08/2026
നേപ്പാൾ പ്രളയംമരണം 31 ആയി ഉയർന്നു. കൺട്രോൾ റൂം തുറന്ന് ഇന്ത്യൻ എംബസി
26/08/2026

നേപ്പാൾ പ്രളയം
മരണം 31 ആയി ഉയർന്നു. കൺട്രോൾ റൂം തുറന്ന് ഇന്ത്യൻ എംബസി

നമ്മുടെ പേജ് സപ്പോർട്ട് ചെയ്യുന്ന എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകള്‍.🌸🌼🌻🌺
26/08/2026

നമ്മുടെ പേജ് സപ്പോർട്ട് ചെയ്യുന്ന എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകള്‍.🌸🌼🌻🌺

മുഴങ്ങും കേരളം; സംസ്ഥാനത്തിന്റെ പേര് മാറ്റം ഇന്ന് മുതൽ
26/08/2026

മുഴങ്ങും കേരളം; സംസ്ഥാനത്തിന്റെ പേര് മാറ്റം ഇന്ന് മുതൽ

ഏവർക്കും മനോഹരമായ ഓണം ആശംസിക്കുന്നു. ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവമാണിത്.ഈ ഉത്സവം സന്ത...
26/08/2026

ഏവർക്കും മനോഹരമായ ഓണം ആശംസിക്കുന്നു. ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവമാണിത്.

ഈ ഉത്സവം സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കൂടുതൽ കരുത്തുപകരട്ടെ.

Have a wonderful Onam. This is a vibrant festival that is being marked all over the world with immense fervour.

May it further the spirit of happiness, togetherness and prosperity.

കേരളത്തിലെ ബഹുമാനപ്പെട്ട എല്ലാ പാർലമെന്റ് അംഗങ്ങളുടെയും പ്രത്യേക ശ്രദ്ധയ്ക്ക്,National Health Mission  വഴി കേന്ദ്ര സർക്ക...
25/08/2026

കേരളത്തിലെ ബഹുമാനപ്പെട്ട എല്ലാ പാർലമെന്റ് അംഗങ്ങളുടെയും പ്രത്യേക ശ്രദ്ധയ്ക്ക്,

National Health Mission വഴി കേന്ദ്ര സർക്കാർ കേരളത്തിലെ 14 ജില്ലകൾക്കായി അനുവദിച്ച ഫണ്ടിന്റെ വിശദവിവരങ്ങളും, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കർശന നിർദ്ദേശങ്ങളും അടങ്ങിയ രേഖകൾ ഇവിടെ പങ്കുവെക്കുകയാണ്.

2025-26 സാമ്പത്തിക വർഷത്തിൽ ₹1,200.92 കോടിയും, 2026-27 സാമ്പത്തിക വർഷത്തിൽ (2026 ആഗസ്റ്റ് 24 വരെ) ₹558.73 കോടിയും ഉൾപ്പെടെ വൻ തുകയാണ് കേന്ദ്രം നമ്മുടെ ആരോഗ്യ മേഖലയ്ക്കായി അനുവദിച്ചിട്ടുള്ളത്:

(2026-27 വർഷത്തെ കണക്കുകൾ 24.08.2026 വരെയുള്ളതാണ്)

നമ്മൾ തിരിച്ചറിയേണ്ടതും കർശനമായി നിരീക്ഷിക്കേണ്ടതുമായ പ്രധാന കാര്യങ്ങൾ:

* ജനക്ഷേമത്തിനായുള്ള തുക: ഈ തുക സാധാരണക്കാരായ ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനും, ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ (Infrastructure) വികസിപ്പിക്കാനും, മരുന്നുകളും മറ്റ് ആരോഗ്യ സേവനങ്ങളും ലഭ്യമാക്കാനും വേണ്ടിയുള്ളതാണ്.

* ശമ്പള ചെലവുകൾക്ക് പരിധി: NHM വിഹിതത്തിന്റെ പകുതിയിലധികം തുക മാനവവിഭവശേഷിക്ക് (HRH) മാത്രമായി മാറ്റിവെക്കരുതെന്നും, പ്രോഗ്രാം മാനേജ്‌മെന്റ് ഫണ്ട് ഉപയോഗിച്ച് സ്ഥിരം ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യരുതെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. സ്ഥിരം ജീവനക്കാരുടെ ശമ്പളം സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ നിന്നാണ് വഹിക്കേണ്ടത്.

ഈ സാഹചര്യത്തിൽ, കേന്ദ്രത്തിൽ നിന്നും അനുവദിച്ച ഈ വിഹിതത്തിൽ എത്ര ശതമാനം തുക ശമ്പളത്തിനായി മാറ്റിവെക്കുന്നുണ്ടെന്നും, എത്ര ശതമാനം തുക ജനങ്ങളിലേക്ക് നേരിട്ടെത്തുന്ന ചികിത്സാ-അടിസ്ഥാന സൗകര്യങ്ങൾക്കായി വിനിയോഗിക്കുന്നുണ്ടെന്നും ഓരോ ജില്ലയിലും കൃത്യമായി അന്വേഷിക്കേണ്ടതുണ്ട്.

രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന്, ഈ ഫണ്ട് അർഹരായ സാധാരണ ജനങ്ങളിലേക്ക് പൂർണ്ണമായും എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കേരളത്തിലെ എല്ലാ ബഹുമാനപ്പെട്ട എംപിമാരും അതത് ജില്ലാ വികസന സമിതികളിൽ (DISHA) ഇത് കർശനമായി ഫോളോ-അപ്പ് (Follow-up) ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

നമ്മുടെ നാടിന്റെയും ജനങ്ങളുടെയും ആരോഗ്യ സുരക്ഷയ്ക്കായി ഒന്നിച്ച് നിൽക്കാം.

സുരേഷ് ഗോപി

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു.
25/08/2026

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു.

മയക്കുമരുന്നുകടത്ത് ശൃംഖലകളെ തകർക്കാൻ ലക്ഷ്യമിട്ട് രാജ്യമൊട്ടാകെ ഒരുവർഷം നീളുന്ന കർശനപരിശോധനകളും പ്രതിരോധ പ്രവർത്തനങ്ങളു...
24/08/2026

മയക്കുമരുന്നുകടത്ത് ശൃംഖലകളെ തകർക്കാൻ ലക്ഷ്യമിട്ട് രാജ്യമൊട്ടാകെ ഒരുവർഷം നീളുന്ന കർശനപരിശോധനകളും പ്രതിരോധ പ്രവർത്തനങ്ങളും നടത്താൻ കേന്ദ്രം.

Address

CandS
Thiruvananthapuram
685004

Alerts

Be the first to know and let us send you an email when Central Government Projects posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share