13/06/2024
*തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയും പരിസരവും ഗുണ്ടകളുടെയും, പിടിച്ചുപ്പറിക്കാരുടെയും, മോഷണക്കാരുടെയും ഒളിത്താവളമോ?*
തിരുവനന്തപുരം:- മെഡിക്കൽ കോളേജും പരിസരവും, SAT ക്യാമ്പസും ഉൾപ്പെടെ നിരവധി ഗുണ്ടകളുടെയും കള്ളന്മാരുടെയും,ആശ്രയ കേന്ദ്രമായി മാറുന്നു.
കഴിഞ്ഞ മൂന്നു മാസങ്ങളിലായി 5 ഓളം ബൈക്കുകളാണ് എംആർഐ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും മോഷണം പോയത്.
വിവിധ കേസുകളിൽ പെട്ട പല ആളുകളും മെഡിക്കൽ കോളേജിലും എസ് എ ടി. ക്യാമ്പസിലും തമ്പടിച്ചിരിക്കുകയാണ്. രണ്ടാഴ്ച മുൻപ് വിളപ്പിൽശാല സ്വദേശി അനന്തുവിനെ SAT വളപ്പിൽ വളരെ ക്രൂരമായി മർദ്ദിക്കുന്ന സംഭവമാണ് ഉണ്ടായത്. നിരവധി ക്രിമിനൽ കേസുകളിൽപ്പെട്ടവരാണ് ഈ കേസിലെ പ്രതികൾ.
ഏപ്രിൽ മാസത്തിൽ കാഷ്വാലിറ്റിയിലെ മുൻവശത്തു വച്ചു രണ്ട് ഗുണ്ടാ സംഘങ്ങൾ പരസ്പരം വെട്ടുന്ന സംഭവം ഉണ്ടായി.
ആശുപത്രിക്ക് അകത്തും നിരവധി പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. മൂന്നുമാസം മുമ്പ് നിരവധി കേസുകളിലെ പ്രതിയായ സതീഷ് സാവന്‍ എന്നയാൾ തോക്കുമായി കാഷ്വാലിറ്റിയിൽ വന്ന സംഭവം,
ഒരു മാസം മുൻപ് ഒരു രോഗി വയലന്റായി കാഷ്വാലിറ്റി എയ്ഡ് പോസ്റ്റ് പോലീസിന്റെ ഗ്ലാസ് ക്യാബിൻ അടിച്ചു തകർത്ത സംഭവം,
അടുത്ത സമയത്ത് CT- സ്കാൻ എടുക്കാൻ വന്ന രോഗി പെട്ടെന്ന് വയലന്റായി CT-റൂമിലെ ഡോർ അടിച്ചു പൊട്ടിച്ച സംഭവം
,ഭർത്താവിനെ കൂട്ടിരിക്കാൻ വന്ന ഭാര്യയെ ആക്രമിച്ച സംഭവം,
MRI സ്കാൻ ഡേറ്റ് ഇടാൻ വൈകിയതിന് പൂവാർ സ്വദേശി അനിൽ കൗണ്ടർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരി ജയകുമാരിയെ ഇടിവള കൊണ്ട് മൂക്കിൽ ഇടിച്ച സംഭവം,
സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ വനിതാ ഡോക്ടറെ ബൈസ്റ്റാൻഡർ അടിവയറ്റിൽ ചവിട്ടിയ സംഭവം,
രാത്രി സമയത്ത് നടക്കാൻ ഇറങ്ങിയ മെഡിക്കൽ വിദ്യാർഥിനിയെ ആക്രമിക്കാൻ ശ്രമിച്ചസംഭവം
ഇങ്ങനെ നിരവധിആക്രമണങ്ങളാണ് മെഡിക്കൽ കോളേജിലെ ജീവനക്കാരായ ഡോക്ടർമാരും, സുരക്ഷാ ഉദ്യോഗസ്ഥരും, മറ്റു ജീവനക്കാരും ദിനംപ്രതി നേരിടുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ കാഷ്വാലിറ്റിയിൽ വന്ന രോഗിയെ മർദ്ദിച്ചത് ആയിട്ടുള്ള വീഡിയോപുറത്തുവരികയുണ്ടായി. അന്വേഷണത്തിൽ ഇയാൾ നിരവധി കേസുകളിലെ പ്രതിയും, കാപ്പാക്കേസ് പ്രതിയുമാണ്.
ആഴ്ച തോറും പേരൂർക്കട പോലീസ് സ്റ്റേഷനിൽ ഒപ്പിട്ടുകൊണ്ടിരിക്കുന്നയാളുമാണ്.
വാർഡുകളിൽ നിന്ന് മൊബൈൽ ഫോൺ, ബാഗ്, പണം, സ്വർണാഭരണങ്ങൾ മോഷണം പോകുന്നത് എല്ലാ ദിവസങ്ങളിലും പതിവാണ്.
സുരക്ഷാ വിഭാഗങ്ങളിലെ ജീവനക്കാരുടെ കുറവ്, എയ്ഡ് പോസ്റ്റ് പോലീസിലെ ഉദ്യോഗസ്ഥരുടെ കുറവും, രാത്രികാല പട്രോളിങ് ഇല്ലാത്തതും ആണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി വരുന്നതിന്റെ പ്രധാന കാരണം.
ദിനം പ്രതി ആയിരക്കണക്കിന് രോഗികൾ ആണ് ചികിത്സയ്ക്കായി ഇവിടെ എത്തുന്നത്.
ശക്തമായ നടപടികളിൽ കൂടി ഇത്തരക്കാരെ അമർച്ച ചെയ്ത്, രോഗികളെയും കൂട്ടിരിപ്പുകാരെയും, ആശുപത്രി ജീവനക്കാരെയും സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
*വാർത്തകൾ അറിയാൻ ഗ്രൂപിൽ ജോയിൻ ചെയുക*