
07/08/2022
*KLCA മെമ്പർഷിപ്പ് ക്യാമ്പയിന് ആഘോഷമായ തുടക്കം :മോൺ. വി പി ജോസ് ഉദ്ഘാടനം നിർവഹിച്ചു*
നെയ്യാറ്റിൻകര :സമ്പൂർണ്ണ മെമ്പർഷിപ് എന്ന ലക്ഷ്യവുമായി കെ എൽ സി എ നെയ്യാറ്റിൻകര രൂപത സമിതി 2022-2023 വർഷത്തെ മെമ്പർഷിപ് ക്യാമ്പയിന് തുടക്കം കുറിച്ച് കൊണ്ട് നടത്തിയ രൂപത തല ഉദ്ഘാടനം ഇന്ന് വ്ലാത്താങ്കര സോണൽ സമിതിയുടെ ആതിധേയത്വത്തിൽ വ്ലാത്താങ്കര യൂണിറ്റിൽ നടന്നു. വ്ലാത്താങ്കര സ്വർഗ്ഗരോപിത മാതാ ദൈവാലയത്തിൽ നടന്ന ലളിതമായ ചടങ്ങിൽ *മോൻസിഞ്ഞോർ വി പി ജോസ്* രൂപത പ്രസിഡന്റ് *ആൽഫ്രഡ് വിൽസന്* അംഗത്വം ഫോം കൈമാറി ഉദ്ഘാടനം നിർവഹിച്ചു.രൂപത ജനറൽ സെക്രട്ടറി *വികാസ് കുമാർ എൻ വി,* ട്രെഷറർ *രാജേന്ദ്രൻ ജെ* വൈസ് പ്രസിഡന്റ് *അനിത സി ടി,* സെക്രട്ടറി *ജയപ്രകാശ് ഡി ജി, സുനിൽരാജ്, വിപിൻരാജ്* മീഡിയ ഫോറം കൺവീനർ *കിരൺകുമാർ ജി,* സംസ്ഥാന കമ്മിറ്റി അംഗങ്ങളായ *സിൽവസ്റ്റർ ഡി, അനിൽജോസ്,* എക്സിക്യൂട്ടീവ് അംഗങ്ങളായ *ഫെലിക്സ് എഫ് സുരേന്ദ്രൻ സി, യൂണിറ്റ് പ്രസിഡന്റ് മനോഹരൻ ഡി* എന്നിവർ സന്നിഹിതരായിരുന്നു
രൂപതയിലെ മുഴുവൻ യൂണിറ്റുകളിലും സമ്പൂർണ്ണ അംഗത്വം നടപ്പിലാക്കനാമെന്നും .നമ്മുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കാൻ നാം ഒറ്റക്കെട്ടായി ഒരു കുടക്കീഴിൽ അണിചേരേണമെന്നും മോൻസിഞ്ഞോർ ആഹ്വാനം ചെയ്തു
🟡🔵🟡
Nb: *ആഗസ്റ്റ് 14ന് മുൻപ് എല്ലാ സോണലുകളിലും ആഗസ്റ്റ് 21ന് മുൻപ് എല്ലാ യൂണിറ്റുകളിലും മെമ്പർഷിപ് ക്യാംപയിനുകളുടെ ഉദ്ഘാടനങ്ങൾ സംഘടിപ്പിക്കുക*
കൂടുതൽ വിവരങ്ങൾക്ക്
*എം എം അഗസ്റ്റിൻ* :96633566301
*വികാസ് കുമാർ എൻ വി*
ജനറൽ സെക്രട്ടറി
9961359258