01/10/2024
[01/10, 6:01 am] +91 96337 37867: *📝📗 അൽ ഹസനാത്ത്*
പ്രകീർത്തനങ്ങൾ അവസാനിക്കുന്നില്ല.
ആരംഭ റസൂലുല്ലാഹി ﷺ യുടെ വചനങ്ങളും അവിടുത്തെ പ്രവര്‍ത്തനങ്ങളും അംഗീകാരങ്ങളും സ്വഭാവങ്ങളും ശാരീരികമായ വിശേഷണങ്ങളും ഉള്‍ക്കൊള്ളിച്ച ചരിത്രങ്ങളാണ് മൗലിദുകളിലും മാലപ്പാട്ടുകളിലും നിറഞ്ഞു നിൽക്കുന്നത്. നബിﷺ തങ്ങളെ കൂടുതൽ പഠിക്കുന്നതും അറിയുന്നതും വിശ്വാസ സംരക്ഷണത്തിന് നല്ലതാണ്. ബുഖാരി, മുസ്‌ലിം, മുസ്‌നദു അഹ്മദ്, തിര്‍മുദി, അബൂദാവൂദ്, ഇബ്‌നു മാജ, നസാഈ തുടങ്ങി ഹദീസ് ഗ്രന്ഥങ്ങളിൽ എല്ലാം നബിﷺയുടെ മദ്ഹുകൾ ധാരാളം പ്രതിപാദിക്കുന്നുണ്ട്.
വിശുദ്ധ റബീഉൽ അവ്വൽ മാസം കഴിഞ്ഞാലും പ്രവാചക ചരിത്രങ്ങൾ പഠിക്കാനും പ്രകീർത്തന സദസ്സുകളിൽ സംബന്ധിക്കാനും അവസരങ്ങൾ ഒരുക്കണം. ഒരു ദിനം ഒരു പാഠമെങ്കിലും തിരുജീവിതത്തിൽ നിന്ന് പഠിക്കാനും പകർത്താനും സാധിക്കണം. അവിടുത്തെ സൂക്ഷ്മത നിറഞ്ഞ ജീവിതവും സ്വഹാബത്തിൻ്റെ വിനയം നിറഞ്ഞ സ്നേഹ പ്രകടനവും മാതൃകയാക്കാൻ അതുപകരിക്കും.
جَاءَ سَلْمَانُ الْفَارِسِيُّ رَضِيَ اللهُ عَنْهُ إِلَى رَسُولِ اللهِ صلى الله عليه وسلم، حِينَ قَدِمَ الْمَدِينَةَ بِمَائِدَةٍ عَلَيْهَا رُطَبٌ، فَوَضَعَهَا بَيْنَ يَدَيْ رَسُولِ اللهِ صلى الله عليه وسلم، فَقَالَ: يَا سَلْمَانُ مَا هَذَا؟ فَقَالَ: صَدَقَةٌ عَلَيْكَ، وَعَلَى أَصْحَابِكَ، فَقَالَ: ارْفَعْهَا، فَإِنَّا لا نَأْكُلُ الصَّدَقَةَ، قَالَ: فَرَفَعَهَا، فَجَاءَ الْغَدَ بِمِثْلِهِ، فَوَضَعَهُ بَيْنَ يَدَيْ رَسُولِ اللهِ صلى الله عليه وسلم، فَقَالَ: مَا هَذَا يَا سَلْمَانُ؟ فَقَالَ: هَدِيَّةٌ لَكَ، فَقَالَ رَسُولُ اللهِ صلى الله عليه وسلم لأَصْحَابِهِ: ابْسُطُوا ثُمَّ نَظَرَ إِلَى الْخَاتَمِ عَلَى ظَهْرِ رَسُولِ اللهِ صلى الله عليه وسلم، فَآمَنَ بِهِ،
നബി ﷺ മദീനയില്‍ വന്നതിന് ശേഷം സൽമാനുല്‍ ഫാരിസി رَضِيَ اللهُ عَنْهُ ഒരു സുപ്രയില്‍ അല്പം പഴുത്ത ഈത്തപ്പഴവുമായി നബി ﷺ യുടെ തിരു സന്നിധിയില്‍ വന്നു. തൻ്റെ കയ്യിലുള്ള ഈത്തപ്പഴം നബി ﷺ യുടെ മുന്നില്‍ വെച്ചു കൊടുത്തു. അവിടുന്ന് ചോദിച്ചു: ഓ.. സൽമാന്‍, ഇതെന്താണ്..? സൽമാനുല്‍ ഫാരിസി رَضِيَ اللهُ عَنْهُ പറഞ്ഞു: അങ്ങേക്കും അങ്ങയുടെ സ്വഹാബികള്‍ക്കും ഉള്ള സ്വദഖയാണ്. നബിﷺ പറഞ്ഞു: അത് എടുക്കൂ.., നാം സ്വദഖ ഭക്ഷിക്കുകയില്ല..! അങ്ങനെ മഹാനവർകൾ അതെടുത്തു. പിറ്റെ ദിവസം അതു പോലെ ഈത്തപ്പഴം കൊണ്ടുവന്ന് നബി ﷺ യുടെ തിരു സന്നിധിയില്‍ വെച്ചു. അവിടുന്ന് ചോദിച്ചു: ഇതെന്താണ് സൽമാന്‍..? സൽമാനുല്‍ ഫാരിസി رَضِيَ اللهُ عَنْهُ പറഞ്ഞു: അങ്ങേക്കുള്ള ഹദ്‌യയാണ്. അപ്പോള്‍ നബി ﷺ സ്വഹാബികളോടു പറഞ്ഞു: എടുത്തു കഴിച്ചോളൂ. ശേഷം സൽമാന്‍ رَضِيَ اللهُ عَنْهُ നബി ﷺ യുടെ മുതുകിലുള്ള പ്രാവാചകത്വമുദ്രയിലേക്ക് നോക്കുകയും വിശ്വസിക്കുകയും ചെയ്തു.
( ശമാഇലുത്തിർമിദി )
_ദുആ വസ്വിയ്യത്തോടെ_
*_ഹസൻ സഖാഫി പൂക്കോട്ടൂർ_*
*_9744669988_*
[01/10, 5:06 pm] +91 80788 62464: الصلاة والسلام عليك يا رسول الله 💚🫶