26/07/2025
ഇൻസ്റ്റഗ്രാം വഴി പരിചയം
12കാരിയിൽ നിന്ന്
12 പവൻ തട്ടിയ 20കാരൻ പിടിയിൽ..
തിരുവനന്തപുരം കരമനയിലാണ് സംഭവം. തിരുമല സ്വദേശി സന്ദീപിനെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തു.
ആറുമാസം കൊണ്ടാണ് കുട്ടിയിൽ നിന്നും പ്രതി 12 പവൻ തട്ടിയെടുത്തത്. സ്വർണ്ണം വിറ്റ് പ്രതി ബൈക്കും കാറും ഓട്ടോയും വാങ്ങിയിരുന്നു.
കഴിഞ്ഞ ദിവസം പ്രതി ഏഴാം ക്ലാസുകാരിയെ കൊച്ചിയിൽ എത്തിച്ചിരുന്നു. കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പരാതിപ്പെട്ടതിനെത്തുടർന്ന് പൂജപ്പുര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്.
അമ്മയുടെ സ്വർണ്ണമാണ് കുട്ടി പ്രതിക്ക് നൽകിയത്. പലപ്പോഴായി അമ്മയറിയാതെ മോഷ്ടിക്കുകയായിരുന്നു. അമ്മ മാനസികപ്രശ്നങ്ങൾ നേരിടുന്ന ആളായതിനാൽ സംഭവം അറിഞ്ഞിരുന്നില്ല. കൂലിപ്പണിക്കാരനാണ് അച്ഛൻ.