News Terminal

News Terminal Fastest Growing Malayalam online News portal

Media/News/Entertainment/Information. +91 97475 87149

28/09/2025

യു എൻ പൊതുസഭയിൽ നെതന്യാഹുവിന്റെ തേരോട്ടം

27/09/2025

ബഡ്ജറ്റ് സൗഹൃദ സ്വർണ്ണാഭരണങ്ങിലേക്ക് പുതിയ ട്രെൻഡ്.

27/09/2025

"വെടിവെച്ചാൽ തിരിച്ചടിക്കും "നാറ്റോയെ വിറപ്പിച്ച് റഷ്യ

26/09/2025

ഇരട്ട ചക്രവാതചുഴി.. സംസഥാനത്ത് ശക്തമായ മഴ..

26/09/2025

യുദ്ധ മുന്നറിയിപ്പുമായി അമേരിക്കയ്ക്കെതിരെ താലിബാൻ..

രണ്ടേ മുക്കാൽ വയസ്സുള്ള കുഞ്ഞിനോട്   അങ്കണവാടി ടീച്ചറുടെ    ക്രൂരത ..കുഞ്ഞിന്റെ മുഖത്ത് അങ്കണവാടി ടീച്ചർ കൈ വീശി അടിച്ചു...
25/09/2025

രണ്ടേ മുക്കാൽ വയസ്സുള്ള കുഞ്ഞിനോട് അങ്കണവാടി ടീച്ചറുടെ ക്രൂരത ..കുഞ്ഞിന്റെ മുഖത്ത് അങ്കണവാടി ടീച്ചർ കൈ വീശി അടിച്ചു.
തിരുവനന്തപുരത്ത് അംഗനവാടി അധ്യാപിക കുട്ടിയുടെ മുഖത്തടിച്ചതായി പരാതി. മൊട്ടമൂട് പറമ്പിക്കോണം അംഗനവാടിയിലാണ് സംഭവം. രാത്രി കുട്ടിയുടെ നിർത്താതെയുള്ള കരച്ചിൽ കണ്ട മാതാപിതാക്കൾ കുട്ടിയോട് വിവരം തിരക്കിയപ്പോഴാണ് ടീച്ചർ അടിച്ച കാര്യം കുട്ടി പറയുന്നത്. നിലവിൽ തൈക്കാട് ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. ഇന്നലെയാണ് സംഭവം. അതേസമയം, ആശുപത്രി അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിച്ചു. എന്നാൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ അധ്യാപികയോട് സംഭവം സംബന്ധിച്ച് വിശദീകരണം തേടിയെങ്കിലും അധ്യാപിക അടിച്ചില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ്. അധികൃതർ അന്വേഷണ വിധേയമായി അധ്യാപികയെ സസ്പെൻഡ് ചെയ്തു.

'2023ലാണ് വാഹനം എടുത്തത്, ഡോക്യുമെൻ്റ്സ് നൽകാൻ കസ്റ്റംസ് ആവശ്യപ്പെട്ടു'; സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ ശിൽപ്പ സുരേന്ദ്രൻവാഹനത്ത...
25/09/2025

'2023ലാണ് വാഹനം എടുത്തത്, ഡോക്യുമെൻ്റ്സ് നൽകാൻ കസ്റ്റംസ് ആവശ്യപ്പെട്ടു'; സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ ശിൽപ്പ സുരേന്ദ്രൻ
വാഹനത്തിൻ്റെ മറ്റു വർക്കുകൾക്ക് വേണ്ടിയാണ് ​ഗാരേജിൽ കൊണ്ടുപോയത്. കഴിഞ്ഞ ദിവസമാണ് കസ്റ്റംസിൽ നിന്ന് വിളിച്ച് ഇത് ഫേക്ക് വാഹനമാണെന്ന് സംശയമുണ്ടെന്ന് പറഞ്ഞത്. വാഹനത്തിൻ്റെ ഡോക്യുമെൻ്റ്സ് എത്തിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഞാൻ വാഹനത്തിൻ്റെ അഞ്ചാമത്തെ ഓണറാണ്. നിലവിൽ 4ഉം 3ഉം ഓണർമാരെ എനിക്ക് അറിയാമെന്നും ശിൽപ്പ സുരേന്ദ്രൻ പറഞ്ഞു. ശിൽപ്പയുടെ ലാൻ്റ് ക്രൂയിസറാണ് കസ്റ്റംസ് പിടിച്ചെടുത്തത്. അതേസമയം, ഓപ്പറേഷൻ നുംഖോർ റെയ്‌ഡ്‌ കസ്റ്റംസ് ഇന്നും തുടരും. 150 ഓളം വാഹനങ്ങളിൽ ഇതുവരെ പിടിച്ചെടുത്തത് 38 എണ്ണം മാത്രമാണ്. കുണ്ടന്നൂരിലെ ഫസ്റ്റ് ഓണർ വാഹനം കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ദുൽഖർ സൽമാൻ അടക്കമുള്ളവർക്ക് നോട്ടീസ് നൽകുന്ന കാര്യത്തിൽ തീരുമാനമായില്ല. ദുൽഖറിൻറേതെന്ന് കരുതുന്ന രണ്ട് കാറുകൾക്കായി തെരച്ചിൽ തുടരുകയാണ്. കള്ളപ്പണം വെളുപ്പിക്കലിൽ ഉടൻ ഇസിഐആർ രജിസ്റ്റർ ചെയ്യാനാണ് ഇഡിയുടെ തീരുമാനം.കസ്റ്റംസ് അതീവ രഹസ്യമായിനടത്തിയ അന്വേഷണത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം ഒരേസമയം സംസ്ഥാനവ്യാപകമായി ഓപ്പറേഷൻ നുംഖോറിന് തുടക്കമിട്ടത്. നുംഖോർ എന്നാൽ ഭൂട്ടാനീസിൽ കാർ എന്നർത്ഥം. വലിയൊരു റാക്കറ്റിന്റെ ഒരു കണ്ണി മാത്രമാണ് കേരളത്തിലേക്ക് നീളുന്നത്. അതാണ് കസ്റ്റംസ് പരിശോധനയിലൂടെ വെളിപ്പെട്ടത്. ഇന്ത്യയിൽ മറ്റൊരു രാജ്യത്ത് നിന്ന് സെക്കന്റ് ഹാൻഡ് കാർ ഇറക്കുമതി ചെയ്യാൻ അനുമതിയില്ല. പുതിയ കാറുകൾ ഇറക്കുമതി ചെയ്യണമെങ്കിൽ 200% തീരുവ നൽകണം. മറ്റൊരു രാജ്യത്ത് നിങ്ങൾ ഉപയോഗിക്കുന്ന കാറാണെങ്കിൽ, അത് രാജ്യത്തേക്ക് കൊണ്ടുവരാനും ചട്ടവും തീരുവയുമുണ്ട്. ഇതെല്ലാം മറികടന്നാണ് ഈ റാക്കറ്റിന്റെ പ്രവർത്തനം നടക്കുന്നത് എന്നാണ് വിവരം.

ജപ്പാനുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് എത്തിക്കുന്ന വൻകിട എസ്‍യുവികൾ ധാരാളമായി ഭൂട്ടാനിലുണ്ട്. ഇതിൽ ഭൂട്ടാൻ സൈന്യം ഉപയോഗിച്ച് ഉപേക്ഷിച്ചതടക്കം 150 ൽ അധികം വാഹനങ്ങളാണ് ഇന്ത്യയിലേക്ക് എത്തിച്ചത്. ഭൂട്ടാനിൽ നിന്ന് റോഡ് മാർഗം ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് എത്തിക്കും. ഹിമാചൽ പ്രദേശ്, അരുണാചൽ പ്രദേശ്, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലെത്തിച്ച് വ്യാച രേഖകളുണ്ടാക്കി ഇന്ത്യൻ രജിസ്ട്രേഷൻ സംഘടിപ്പിക്കും. അവിടെ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് എത്തിച്ച് ആ സംസ്ഥാനങ്ങളിൽ വീണ്ടും രജിസ്ട്രർ ചെയ്യും. തട്ടിപ്പിന്റെയും നികുതി വെട്ടിപ്പിന്റെയും ഒരു ട്രേസ് മാർക്ക് പോലും അവശേഷിപ്പിക്കാത്ത തരത്തിൽ കാറുകൾ നിരത്തിലിറക്കും. കാർ ഡീലർമാർ വഴി ഉപഭോക്താക്കളിലേക്ക് എത്തിക്കും.

ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ലൈംഗിക ആരോപണങ്ങളുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി. ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാ...
25/09/2025

ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ലൈംഗിക ആരോപണങ്ങളുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി. ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ഉടൻ ബെംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്ന് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ആരോപിച്ചു. ഷാഫിയും രാഹുലും ഈ കാര്യത്തിൽ കൂട്ട് കച്ചവടം നടത്തുന്നവരാണെന്നും സ്ത്രീവിഷയത്തിൽ രാഹുലിന്‍റെ ഹെഡ് മാഷ് ആണ് ഷാഫി പറമ്പിലെന്നും കോൺഗ്രസിലെ പല നേതാക്കളും രാഹുലിന്‍റെ അധ്യാപകരുമാണെന്നും സുരേഷ് ബാബു പരിഹസിച്ചു.ലൈംഗിക പീ‍ഡന ആരോപണം നേരിടുന്ന കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ സജീവമായതിന് പിന്നാലെയാണ് ഷാഫി പറമ്പിലിനെതിരെയും ഗുരുതര ലൈംഗിക ആരോപണം ഉയ‍ർന്നിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത് അംഗീകരിക്കില്ല എന്നും, പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തത് ശക്തമായ നടപടിയാണെന്നും, രാജി വെക്കണമെന്നും ഷാഫി പറയാൻ വെല്ലു വിളിക്കുകയാണ്. അതിനുള്ള ധൈര്യം ഷാഫിക്കുണ്ടാവില്ല. ഈ കാര്യത്തിൽ കൂട്ടുകച്ചവടമാണ്. രാഹുലിന്‍റെ ഹെഡ് മാഷ് ആണ് ഷാഫി. പിന്നെ എങ്ങനെയാണ് രാഹുലിനോട് കാര്യങ്ങൾ ചോദിക്കുകയെന്ന് ജില്ലാ സെക്രട്ടറി ചോദിക്കുന്നു.

എങ്ങനെയാണ് ഒരു രാഷ്ട്രീയ പ്രവ‍ർത്തകന് ഇങ്ങനെ പെരുമാറാനാകുന്നത്. കാണാൻ ഭംഗിയുള്ള ആരെയെങ്കിലും കണ്ടാൽ ബെംഗളൂരുവിന് ട്രിപ്പ് അടിക്കാമെന്നാണ് ഹെഡ് മാഷ് തന്നെ ചോദിക്കുന്നത്. അതിലും വലിയ അധ്യാപകരാണ് മുകളിലുള്ളത്. അതുകൊണ്ടാണ് വലിയ നേതാക്കൾ ഇവ‍ർക്കെതിരെ ഒന്നും മിണ്ടാത്തത്. രാഹുലിനെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സസ്പെൻഡ് ചെയ്തതിന് പിന്നിലും ഒരു കാരണമുണ്ട്. വന്ന് വന്ന് മുറത്തിൽ കൊത്തിയപ്പോഴാണ് നടപടി ഉണ്ടായത്. അത് എന്താണെന്ന് വഴിയെ അറിയാമെന്നും സുരേഷ് ബാബു പറഞ്ഞു.

24/09/2025

നുംഖോറിൽ പെട്ട് കുഞ്ഞിക്ക.. ദുൽഖറിനെതിരെ നിലപാട് കടുപ്പിച്ച് കസ്റ്റംസ്

24/09/2025

പുരസ്കാര പെരുമയ്ക്ക് പിന്നിലെ ലാലിന്റെ ചരടുവലി....

24/09/2025

ഇസ്ലാമോഫോബിയ പിടിപെട്ട നാല്പതോളം മലയാളികൾ ഖത്തർ ജയിലിൽ

23/09/2025

മരണശേഷവും നടക്കാൻ പോകുന്നത് പ്രവചിക്കുന്ന അന്ധ സന്യാസി
ബാബ വം​ഗ മരിച്ചിട്ട് പതിറ്റാണ്ടുകൾ 2026 ഇൽ നടക്കുന്നവരെ പറഞ്ഞുകളഞ്ഞു

Address

THE NEWS TERMINAL
Thiruvananthapuram
695524

Alerts

Be the first to know and let us send you an email when News Terminal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share