Net live news

Net live news Investigative news portal

A COMPLETE DIGITAL PLATFORM FOR NEWS

We have been a regional language news team, social media and creative communication expert since 2000.

23/12/2023

അപകടത്തിൽ പരിക്കേറ്റു.
ചിറവല്ലൂർ : ഇന്നലെ വൈകുന്നേരം ചിറവല്ലൂരിനടുത്തുണ്ടായ ബൈക്ക് അപകടത്തിൽ പൊതു പ്രവർത്തകനായ സക്കീർ ഒതളൂരിന് പരിക്കേറ്റു. ചങ്ങരംകുളത്തേക്കുള്ള യാത്രയിൽ തെരുവുനായ സക്കീർ ഒതളൂർ സഞ്ചരിച്ചിരുന്ന ബൈക്കിനു കുറുകെ ചാടിയതാണ് അപകടത്തിന് കാരണം. ഹെൽമെറ്റ് ധരിച്ചതിനാൽ തലയ്ക്ക് കാര്യമായ പരിക്കുണ്ടായില്ല.

മത്സ്യതൊഴിലാളി കോൺ​ഗ്രസ് (എം) സംഘടിപ്പിച്ച കടലിന്റെ അവകാശം കടലിന്റെ മക്കൾക്ക് എന്ന വിഷയത്തിലെ സെമിനാർ ജോസെ കെ മാണി എം. ഉ...
23/09/2023

മത്സ്യതൊഴിലാളി കോൺ​ഗ്രസ് (എം) സംഘടിപ്പിച്ച കടലിന്റെ അവകാശം കടലിന്റെ മക്കൾക്ക് എന്ന വിഷയത്തിലെ സെമിനാർ ജോസെ കെ മാണി എം. ഉദ്ഘാടനം ചെയ്തു.

ഏത് വികസനം വന്നാലും ആദ്യം ബാധിക്കുന്നത് മത്സ്യതൊഴിലാളികളെ: അവരെ സംരംക്ഷിക്കാൻ നിയമനിർമ്മാണം നടത്തണം ; ജോസ് കെ മാണി എംപി.

തിരുവനന്തപുരം; ലോകരാജ്യങ്ങളിൽ കര പ്രദേശങ്ങളിൽ മുഴുവൻ വികസനം നടത്തിക്കഴിഞ്ഞുവെന്നും, കരപ്രദേശത്തെക്കാൾ നിലവിൽ കൂടുതൽ കടലിലേക്ക് വിവിധ ആവശ്യങ്ങൾക്കായി മൾട്ടി നാഷണൽ , കോപ്പറേറ്റ് കമ്പനികൾ ഖനനം നടത്തുമ്പോൾ അത് ഏറ്റവും ബാധിക്കുന്നത് മത്സ്യതൊഴിലാളികളെയാണെന്നും ജോസ് കെ മാണി എം പി പറഞ്ഞു. സംസ്ഥാനങ്ങൾക്ക് അവകാശമുള്ള 12 നോട്ടിക്കൾ മൈൽ ദൂരത്ത് പോലും ഇന്ന് മത്സ്യബന്ധനം നടത്താൻ കഴിയാത്ത സ്ഥിതി വിശേഷമാണ് ഉള്ളത്. അത് വളരേയേറെ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് ജോസ് കെ മാണി എംപി പറഞ്ഞു. കേരള മത്സ്യതൊഴിലാളി കോൺ​ഗ്രസ് (എം) സംഘടിപ്പിച്ച കടലിന്റെ അവകാശം കടലിന്റെ മക്കൾക്ക് എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടൂറിസം മേഖല വരെ സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയായി വരുന്നു. ഇതിനെല്ലാം പരിഹാരം കാണാൻ സർക്കാരുകളുടെ പോളിസിയിൽ മാറ്റം വരുത്തണം. 2006 ഫോറസ്റ്റ് റൈറ്റ് ആക്ട് നടപ്പാക്കിയത് പോലെ മത്സ്യതൊഴിലാളികൾക്കും സുരക്ഷ ഉറപ്പാക്കണം. മത്സ്യത്തൊഴിലാളികളുടെ ആവാസവ്യവസ്ഥ ഉറപ്പാക്കണം, വികസനപ്രവർത്തനങ്ങൾക്കായി മത്സ്യത്തൊഴിലാളികളുടെ ആവാസ സ്ഥലം ഏറ്റെടുത്താൽ അതിന് അടുത്ത് തന്നെ ആവാസ വ്യവസ്ഥ നൽകണം, തീരദേശത്തെ നിർമ്മാണത്തിന് ഇളവ് നൽകണം, ഫാമേഴ്സ് പ്രൊഡ്യൂസർ കമ്പനി പോലെ മത്സ്യത്തൊഴിലാളികൾയി പ്രത്യേക പദ്ധതി ആവിഷ്കരിക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. .

ജനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമമാണ് കേരള കോൺ​ഗ്രസ് പാർട്ടി നടത്തുന്നത്. ബഫർ സോൺ പ്രശ്നം വന്നപ്പോൾ തന്നെ പാർട്ടി ഇടപെട്ടു. ഭൂപതിവ് ഭേദ​ഗതി പ്രശ്നത്തിലും ഇടപെട്ടു, അതിന്റെ തുടർച്ചയായാണ് ഫെബ്രുവരി 9 ന് പാർലമെന്റിൽ ഈ വിഷയം സബ്മിഷനായി അവതരിപ്പിച്ചത്. അതിന് പ്രതിപക്ഷവും, ഭരണപക്ഷവും ഉൾപ്പെടെ അനുകൂലിച്ചു.

കടലിന്റെ മുഖ്യസ്വഭാവത്തെ അറിഞ്ഞാകണം പ്രവർത്തനം , രാജ്യത്ത് 3432 മത്സ്യ ​ഗ്രാമങ്ങളിലായി 28 ദശലക്ഷം പേരാണ് രാജ്യത്ത് ഉള്ളത്. ലോകത്ത് മത്സ്യം ഉൽപ്പാദിപ്പിക്കുന്നതിൽ 8% ഇന്ത്യയിലാണ് അത് മൂന്നാം സ്ഥാനത്താണ്.
കേരളത്തിൽ 590 കിലോമീറ്റർ തീരപ്രദേശത്ത് 222 മത്സ്യ ബന്ധന​ഗ്രാമങ്ങളിൽ 10 ലക്ഷത്തോളം മത്സ്യത്തൊഴിലാളികൾ ഉണ്ട്. കടൽ നൽകുന്ന സമ്പത്ത് വളരെ വലുതാണ്. അത് കൊണ്ട് വളരെയേറെ ആളുകൾ കടലുമായി പല പദ്ധതികളുമായി വരുന്നുണ്ട്. കടലിന്റെ മക്കൾക്കും വനത്തിന്റെ മക്കൽക്കും സമാനതകൾ ഉണ്ട്. ഇരു വിഭാ​ഗക്കാറും സമൂഹത്തിൽ പിന്നിൽ നിൽക്കുന്നവരാണ്. ഇവർക്ക് ഭൂമി ഉണ്ടെങ്കിലും അതിന്റെ ഉടമസ്ഥാവകാശ പ്രശ്നം , പാലായനം ചെയ്യപ്പെടേണ്ട വിഷയം അങ്ങനെ അങ്ങനെ നിരവധി പ്രശ്നങ്ങൾ ഉണ്ട്. ഇതിനെല്ലാം പരി​ഹാരം കാണമെന്നും അദ്ദേഹം പറഞ്ഞു. സെമിനാറിന് ശേഷം തീരദേശ പ്രദേശങ്ങളിൽ തീരദേശ സദസ് സംഘടിപ്പിച്ച് അവിടത്തെ പ്രശ്നങ്ങൾ മനസിലാക്കി അവകാശ പ്രഖ്യാപനം നടത്തി കേന്ദ്രത്തിന് സമർപ്പിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.

ധാതുമണൽ ഖനനം, കരിമണൽ ഖനനം എന്നിവയാണ് നിലവിൽ കടൽകയറ്റിന് കാരണമാകുന്നതെന്ന് ഓക്സിലറി ബിഷപ്പ് ഓഫ് ലാറ്റിൻ ആർച്ച് ഡൈസ് ഡോ. മോസ്റ്റ്. റവ. ക്രിസ്തുദാസ് പറഞ്ഞു. ഇത് കൂടുതൽ മത്സ്യതൊഴിലാളികളെ കുടി ഒഴിപ്പിക്കുന്നതിന് കാരണമാകുന്നു. ആഴക്കടലിലെ തുറമുഖ നിർമ്മാണം, കരിമണൽ ഖനനം തുടങ്ങിയവ കടലിന്റെ ജൈവ ഘടനയിൽമാറ്റം വരുത്തുന്നതാണ്. ഉള്ളവർക്ക് പരവാധി നൽകുകയും, പാവപ്പെട്ടവരെ തെരുവിൽ ഇറക്കുകയും ചെയ്യുന്ന സമീപനമുള്ള സമയത്താണ് ഈ സെമിനാർ നടത്തി മത്സ്യതൊഴിലാളികൾക്ക് വേണ്ടി ശബ്​ദം ഉയർത്തുന്നത്.
ഈ പ്രപഞ്ചം പൊതു സ്വത്താണ്. എന്നും നില നിൽക്കേണ്ടതുമാണ്. വികസനം വരുമ്പോൾ തഴയപ്പെടുന്നത് പാവപ്പെട്ടവരെയാണ്. വികസനം വികസനം ആകുന്നത് പാവപ്പെട്ടവരെ സഹായിക്കുമ്പോഴാണ്. എന്നാൽ ഇവിടെ സംഭവിക്കുന്നത് പല വ്യക്തികൾക്കായി കടൽ പകുത്തു കൊടുക്കുന്ന അവസ്ഥയാണ് . അതിനാൽ കടലിന്റെ മക്കൾക്ക് കടൽ തിരികെ കൊടുക്കുന്ന യജ്ജം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തീരശോഷണമാണ് ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് സെമിനാറിൽ സംസാരിച്ച മുൻ ഫിഷറീസ് വകുപ്പ് മന്ത്രി, ഡൽഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയുമായ കെ.വി തോമസ് പറഞ്ഞു. കടൽ സംരംക്ഷണത്തിന് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പ്രത്യേക പോളിസി നടപ്പാക്കണം. അത് ഇല്ലെങ്കിൽ വ്യാപകമായി തീര ശോഷണം സംഭവിക്കും. ദുരിതകാലത്ത് മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് പറയും, എന്നാൽ മത്സ്യതൊഴിലാളികൾ എന്ത് ജോലി ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. മത്സ്യതൊഴിലാളികൾക്ക് സമാന്തരമായ മറ്റൊരു ജോലി കണ്ടെത്താൻ കഴിയാത്ത കാലത്തോളം ദുരിതമാണ്. അത് തടയാനുള്ള കർമ്മ പദ്ധതികളാണ് നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു,

കടലവാശ സംരംക്ഷണത്തിന് കാലാനുസൃതമായി നിയമ നിർമ്മാണം നടത്തണമെന്ന് ഫിഷറീസ് വകുപ്പ് മുൻ ജോയിന്റ് ഡയറക്ടർ എം.എസ് സാജു പറഞ്ഞു. മത്സ്യതൊഴിലാളികൾക്ക് സംരക്ഷണമില്ലാത്ത സ്ഥിതിയാണ് ഇന്ന് അതിൽ മാറ്റം വരണം. ആരോ​ഗ്യപരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലം കൂടിയാണ് കടൽ . കേന്ദ്ര സർക്കാരുകൾ വരെ കടൽ വിഭവങ്ങൾ കഴിക്കണമെന്ന് പറയുന്നു. അത്രയേറെ പോഷകാഹാരമുള്ള കടൽ വിഭവങ്ങൾ മില്യൻ കണക്കിന് വരുമാനമാണ് ഉള്ളത്. ഈ സാഹചര്യത്തിൽ അത് സംരംക്ഷിക്കേണ്ട ബാധ്യത സർക്കാരുകൾക്കുണ്ട്. കടലിൽ മത്സ്യബന്ധനത്തിന് പോകുന്നതിന് അവകാശം നൽകണം, മത്സ്യം സൂക്ഷിക്കുന്നതിനും, സുരക്ഷിതമായി താമസിക്കാനും അവകാശം നൽകണം, കടൽ മേഖലയും പരിസ്ഥിതി സന്തുലിതമായി നിർത്താനും സംരംക്ഷണം നൽകാനും അവകാശം വേണം. അങ്ങനെ പൊതു നിയമ വ്യവസ്ഥ നൽകി മത്സ്യതൊഴിലാളികളുടെ സംരംക്ഷണം വേ​ഗത്തിൽ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഘാടക സമിതി ചെയർമാനും റാന്നി എംഎൽഎയുമായ പ്രമോദ് നാരായൺ എംഎൽ സ്വാ​ഗതവും,
കേരള കോൺഗ്രസ്‌ എം സംസ്ഥാന സ്റ്റീറിങ് കമ്മിറ്റി അംഗവും സംഘാടക സമിതി അം​ഗവുമായ ബേബി മാത്യു കാവുങ്കൽ നന്ദിയും പറഞ്ഞു.

02/09/2023

തിരുവനന്തപുരം : പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ നിർമിച്ചു നൽകുന്ന പഠനമുറികൾക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ്, സ്പെഷൽ, സാങ്കേതിക, കേന്ദ്രീയ വിദ്യാലയങ്ങളിൽ 5 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. സെപ്തംബർ 30 ആണ് അവസാന തീയതി.

മുൻകാലങ്ങളിൽ എട്ടാം ക്ലാസ് മുതൽ നൽകി വന്നിരുന്ന പഠനമുറി പദ്ധതി വിപുലമാക്കിയ ശേഷമുള്ള ആദ്യ അവസരമാണിത്. 5000 പഠനമുറികൾ ഈ വർഷം നിർമിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. അഞ്ചാം ക്ലാസ് മുതലുള്ളവർക്കും കേന്ദ്രീയ വിദ്യാലയങ്ങളിലെ കുട്ടികൾക്കും അപേക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ലക്ഷം രൂപ വരെ കുടുംബ വരുമാനമുള്ളവരും 800 ചതുരശയടിയിൽ താഴെ വിസ്തീർണ്ണമുള്ള വീടുകളിൽ താമസിക്കുന്നവരുമായ വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാവുന്നത്. ഗ്രാമസഭ ലിസ്റ്റിൽ പേരില്ലാത്തവർക്കും അപേക്ഷിക്കാം. ബന്ധപ്പെട്ട ബ്ലോക്ക് , മുനിസിപ്പാലിറ്റി, കോർപറേഷൻ പട്ടികജാതി വികസന വകുപ്പ് ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോമും കൂടുതൽ വിവരങ്ങളും ഓഫീസിൽ ലഭിക്കും.
Net Live News

ആസാദി വൃക്ഷ തൈനട്ട് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.തിരുവനന്തപുരം : നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ ട്രസ്റ്റ് 76-ാം സ്വാതന്ത്ര്യ ദിന...
17/08/2023

ആസാദി വൃക്ഷ തൈനട്ട് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

തിരുവനന്തപുരം : നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ ട്രസ്റ്റ് 76-ാം സ്വാതന്ത്ര്യ ദിന വാർഷികത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ 76 ആസാദി വൃക്ഷ തൈ നട്ട് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രമുഖ പരിസ്ഥിതി പ്രവർത്തക മേധാപട്കർ ആസാദി വൃക്ഷ തൈനട്ട് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വിവിധ കേന്ദ്രങ്ങളിൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ.സൈജു ഖാലിദ്, ദേശീയ കോർഡിനേറ്റർ ഷാജഹാൻ രാജധാനി, ആരോഗ്യ കോർഡിനേറ്റർ ഡോ.എ.പി. മുഹമ്മദ്, സുബേദർ പ്രദീപ് കുമാർ (പഞ്ചാബ്), ഡോ. ഇഖ്റാം ഖുറേഷി(രാജസ്ഥാൻ), ശരണ്യ ജയകുമാർ (തമിഴ് നാട്), ഷൈലേഷ് പ്രജാപതി (ഗുജറാത്ത്), ബിനു ഗബ്രിയേൽ(ഒറീസ), ഡോ.സന്ദീപ് മണ്ഡൽ(വെസ്റ്റ് ബംഗാൾ) കാഞ്ചനമാല, റനീഷ് വയനാട്,തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിൽ മുഹമ്മദ്ഷാഫി, രാജേഷ്, അനിത സിദ്ധാർത്ഥ്,സമീർ സിദ്ദീഖി, റജിടോമി,തുടങ്ങിയവർ നേതൃത്വം നൽകി.കേരള സംസ്ഥാന കോർഡിനേറ്റർ സക്കീർ ഒതളൂർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.

ഗവര്‍ണ്ണറുടേത് ഭരണഘടനയോടുള്ള യുദ്ധപ്രഖ്യാപനംജോസ് കെ.മാണികോട്ടയം. രാജ്യത്തിന്റെ ഭരണഘടനയോടും ഫെഡറല്‍ തത്വങ്ങളോടുമുള്ള യുദ്...
26/10/2022

ഗവര്‍ണ്ണറുടേത് ഭരണഘടനയോടുള്ള യുദ്ധപ്രഖ്യാപനം
ജോസ് കെ.മാണി

കോട്ടയം. രാജ്യത്തിന്റെ ഭരണഘടനയോടും ഫെഡറല്‍ തത്വങ്ങളോടുമുള്ള യുദ്ധപ്രഖ്യാപനമാണ് ഗവര്‍ണ്ണര്‍ നടത്തുന്നതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി.

രാജഭരണത്തിന്റെയും, രാജശാസനകളുടേയും, പ്രീതിപ്പെടുത്തലുകളുടേയും കാലം കഴിഞ്ഞുവെന്നും ഇത് ജനാധിപത്യത്തിന്റെ കാലമാണെന്നും ഗവര്‍ണ്ണര്‍ ഓര്‍ക്കണം.

ജനാധിപത്യപരമായി തെരെഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഒരു മന്ത്രിയില്‍ പ്രീതിനഷ്ടപ്പെട്ടു എന്ന പ്രഖ്യാപനത്തിലൂടെ ജനാധിപത്യത്തെതന്നെ ഗവര്‍ണ്ണര്‍ വെല്ലുവിളിക്കുകയാണെന്നും ജോസ് കെ.മാണി പറഞ്ഞു.

07/08/2022

ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു. വീഡിയോ കാണാം. 👇

റെഡ് അലർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ രാവിലെ ഡാം തുറന്നപ്പോൾ.

ചെറുതോണി അണക്കെട്ടിൻറെ ഒരു ഷട്ടർ 70 സെൻറീമീറ്റ‍‍ർ ഉയർത്തി അൻപത് ഘനമീറ്റർ വെള്ളം പെരിയാറിലേക്ക് ഒഴുക്കി വിടുകയാണ് ഇപ്പോൾ.

മന്ത്രി റോഷി അഗസ്റ്റിൻ, ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചെറുതോണി ഡാമിന്റെ മൂന്നാം നമ്പർ ഷട്ടർ തുറക്കുന്നു- വീഡിയോ കാണാം....

വലിമൈയ്ക്കു ശേഷം എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ റിലീസ് ചിത്രത്തിലാണ് അജിത് ഇപ്പോൾ...read more:
03/08/2022

വലിമൈയ്ക്കു ശേഷം എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ റിലീസ് ചിത്രത്തിലാണ് അജിത് ഇപ്പോൾ...read more:

actor ajithkumar rifle shooting

15/07/2022

മങ്കിപോക്സ് ആശങ്ക വേണമോ ? മന്ത്രി വീണാ ജോർജ് വിശദീകരിക്കുന്നു - Net live News വീഡിയോ കാണാം

06/07/2022

മന്ത്രി ശ്രീ.സജി ചെറിയാൻ തന്റെ രാജി അറിയിക്കുന്നു.

സിഗരറ്റ് വലിക്കുന്ന കാളിയുടെ പോസ്റ്റർ: കേസെടുത്ത് പോലീസ്...
05/07/2022

സിഗരറ്റ് വലിക്കുന്ന കാളിയുടെ പോസ്റ്റർ: കേസെടുത്ത് പോലീസ്...

complaint filed against director leena manimekalai on kaali movie poster

15/06/2022

പ്രതിപക്ഷം ആരോപിക്കുന്നതിൽ വസ്തുതയുണ്ടോ, സ്വപ്നയുമായി എന്താണ് ബന്ധം, എത്രകാലമായി അവരെ പരിചയമുണ്ട്? ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുടെ തന്നെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാനാകും: വീഡിയോ കാണുക l Netlivenews

Address

Net Live News
Thiruvananthapuram
695581

Alerts

Be the first to know and let us send you an email when Net live news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Net live news:

Share