Malayalam journals

Malayalam journals News, Business, Health, knowledge & Entertainment Portal
"Each & Every moment We focus on the Truth"

ടെലിവിഷൻ സീരിയൽ ആരാധകർക്ക് ഈ സീരിയൽ ഓർമ്മയുണ്ടോ?പ്രേക്ഷകരുടെ പ്രിയപ്പെട്ടഈ സീരിയലിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട കഥാപാത്രം ഏത്...
08/09/2026

ടെലിവിഷൻ സീരിയൽ ആരാധകർക്ക് ഈ സീരിയൽ ഓർമ്മയുണ്ടോ?

പ്രേക്ഷകരുടെ പ്രിയപ്പെട്ട
ഈ സീരിയലിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട കഥാപാത്രം ഏത് ആയിരുന്നു?

സഞ്ജു സാംസനും ശ്രീശാന്തും തമ്മിൽ പിണക്കമോ? ക്രിക്കറ്റ് ആരാധകർക്കിടയിൽ വൻ ചർച്ച....കേരള ക്രിക്കറ്റ് ലീഗ് (KCL) ഫൈനലിന്റെ ...
07/09/2026

സഞ്ജു സാംസനും ശ്രീശാന്തും തമ്മിൽ പിണക്കമോ?

ക്രിക്കറ്റ് ആരാധകർക്കിടയിൽ വൻ ചർച്ച....

കേരള ക്രിക്കറ്റ് ലീഗ് (KCL) ഫൈനലിന്റെ വേദിയിൽ നടന്ന ഒരു സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് പ്രമുഖ മലയാളി താരങ്ങളായ സഞ്ജു സാംസണും എസ്. ശ്രീശാന്തും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്.

ഫൈനൽ മത്സരത്തിനിടെ ശ്രീശാന്തിനെ ആദരിക്കുന്നതിനായി വേദിയിലേക്ക് ക്ഷണിച്ചപ്പോൾ, അവിടെ ഉണ്ടായിരുന്ന പലരും അദ്ദേഹത്തിന് കൈകൊടുത്തും അഭിനന്ദിച്ചും സ്വീകരണം നൽകി. എന്നാൽ, സഞ്ജു സാംസൺ ശ്രീശാന്തിനെ ശ്രദ്ധിക്കാതെയാണ് നിന്നതെന്നാണ് സോഷ്യൽ മീഡിയയിലെ ചിലരുടെ ആരോപണം. മാത്രമല്ല, ശ്രീശാന്തിന് പുരസ്കാരം ലഭിച്ച സമയത്തും സഞ്ജു കൈയടിക്കുകയോ പ്രത്യേകമായി പ്രതികരിക്കുകയോ ചെയ്തില്ലെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്.

ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി വ്യാഖ്യാനങ്ങളാണ് ഉയരുന്നത്. "സഞ്ജുവും ശ്രീശാന്തും തമ്മിൽ എന്താണ് പ്രശ്നം?", "ഇരുവരും തമ്മിൽ അകൽച്ചയുണ്ടോ?" തുടങ്ങിയ ചോദ്യങ്ങളാണ് ആരാധകർ പങ്കുവയ്ക്കുന്നത്.
എന്നാൽ, ഈ സംഭവത്തെ അടിസ്ഥാനമാക്കി ഇരുവരും തമ്മിൽ വ്യക്തിപരമായ പ്രശ്നമുണ്ടെന്ന് സ്ഥിരീകരിക്കുന്ന യാതൊരു വിവരവും നിലവിൽ പുറത്തുവന്നിട്ടില്ല.

വേദിയിലെ ഒരു നിമിഷത്തെ ദൃശ്യങ്ങൾ മാത്രം കണ്ട് നിഗമനങ്ങളിലെത്തുന്നത് ശരിയല്ലെന്ന അഭിപ്രായവും ചിലർ പങ്കുവയ്ക്കുന്നുണ്ട്.
അതേസമയം, ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സംഭവം വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. യഥാർത്ഥത്തിൽ ഇത് ഒരു യാദൃശ്ചിക സംഭവമാണോ, അതോ ആരാധകർ സംശയിക്കുന്നതുപോലെ ഇരുവരും തമ്മിൽ എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടോ എന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല.



രാഹുൽ ഈശ്വർഇത്തവണ ബിഗ്ബോസിലെ മികച്ച മത്സരാർത്ഥി ആകുമോ? എന്താണ് നിങ്ങളുടെ അഭിപ്രായം??നിരവധി സോഷ്യൽ മീഡിയ താരങ്ങൾ ഇത്തവണ ബ...
07/09/2026

രാഹുൽ ഈശ്വർ
ഇത്തവണ ബിഗ്ബോസിലെ മികച്ച മത്സരാർത്ഥി ആകുമോ?

എന്താണ് നിങ്ങളുടെ അഭിപ്രായം??

നിരവധി സോഷ്യൽ മീഡിയ താരങ്ങൾ ഇത്തവണ ബിഗ് ബോസിൽ എത്തിയിട്ടുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയനായ താരം രാഹുൽ ഈശ്വർ തന്നെയാകും.

മലയാളത്തിലെ ഏറ്റു ആദ്യത്തെ ഇത്തരത്തിലുള്ള പ്രോഗ്രാമാണ് മലയാളി ഹൗസ്. ഇതിലെ മികച്ച ഒരു മത്സരാർത്ഥിയായിരുന്നു രാഹുൽ ഈശ്വർ. കൂടാതെ കേരള സമൂഹത്തിൽ ഉണ്ടാകുന്ന ഒട്ടുമിക്ക പൊളിറ്റിക്കലിയും സോഷ്യലിയും ഉള്ള വിഷയങ്ങളിൽ വളരെ കൃത്യമായി തൻറെ അഭിപ്രായം രേഖപ്പെടുത്തി മുന്നോട്ടുവരുന്ന ആളാണ് അദ്ദേഹം. സൂര്യ ടിവിയിലെ അവതാരകനായി കരിയർ തുടങ്ങുന്നത് മുതൽ രാഹുൽ ഈശ്വറിന് ഒരു പ്രത്യേക ആരാധക കൂട്ടം ഉണ്ട്. അത് ഈ ബിഗ് ബോസിൽ അദ്ദേഹത്തിന് വളരെയധികം പ്രയോജനം ചെയ്യും എന്ന് തന്നെയാണ് പലരുടെയും വിലയിരുത്തൽ.

കൂടാതെ ഹിന്ദി ബിഗ് ബോസിൽ നിന്നും രാഹുൽ ഈശ്വറിനെ തേടി ഒരു അവസരം ഒരിക്കൽ വന്നിരുന്നുവെന്നും. തൻറെ ആ സമയത്ത് തിരക്കുകൾ കാരണം അതിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല എന്നും അദ്ദേഹം ഒരു പ്രധാന ന്യൂസ് ചാനലിൽ നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി. രാഹുൽ ഈശ്വരന്റെ സാന്നിധ്യം പ്രോഗ്രാമിന് വലിയ ഇമ്പാക്ട് ഉണ്ടാക്കാൻ സാധിക്കും എന്ന് വിലയിരുത്തലിൽ തന്നെയാകും ഹിന്ദി ബിഗ് ബോസിൽ തന്നെ അദ്ദേഹത്തിന് ലഭിച്ചത്.

രാഹുൽ ഈശ്വർ മാത്രമല്ല ഇത്തവണ ബിഗ് ബോസിൽ ശക്തരായ നിരവധി മത്സരാർത്ഥികൾ ഉണ്ട്. ഇതുവരെ കണ്ടം ബിഗ് ബോസ്സുകളെ അപേക്ഷിച്ച് വളരെ മികച്ച ഒരു സീസൺ ആകാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. എന്തായാലും നമുക്ക് കാത്തിരിക്കാം...


നേപ്പാളിലെ ത്രിശൂലി 3A ജലവൈദ്യുത പദ്ധതിയുടെ ടണലിൽ ഒൻപത് ദിവസത്തോളം കുടുങ്ങിക്കിടന്ന രണ്ട് തൊഴിലാളികളെ രക്ഷാസേന ജീവനോടെ പ...
06/09/2026

നേപ്പാളിലെ ത്രിശൂലി 3A ജലവൈദ്യുത പദ്ധതിയുടെ ടണലിൽ ഒൻപത് ദിവസത്തോളം കുടുങ്ങിക്കിടന്ന രണ്ട് തൊഴിലാളികളെ രക്ഷാസേന ജീവനോടെ പുറത്തെടുത്തത് രാജ്യത്താകെ ആശ്വാസവും അത്ഭുതവും സൃഷ്ടിച്ചു. രക്ഷപ്പെട്ടവരിൽ നേപ്പാൾ ഇലക്ട്രിസിറ്റി അതോറിറ്റിയിലെ ജീവനക്കാരനായ സഞ്ജയ് സാഹ് (30)യുടെ അനുഭവമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

ടണലിനുള്ളിൽ ഇരുട്ടും അനിശ്ചിതത്വവും നിറഞ്ഞ സാഹചര്യത്തിൽ കഴിഞ്ഞ ഒൻപത് ദിവസവും താൻ പ്രതീക്ഷ കൈവിട്ടില്ലെന്ന് സഞ്ജയ് പറഞ്ഞു. ജീവൻ നിലനിർത്താൻ മനസ്സിന് കരുത്ത് നൽകിയത് 'ഹരേ കൃഷ്ണ' മന്ത്രജപമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഓരോ നിമിഷവും ഭഗവാൻ ശ്രീകൃഷ്ണനോട് പ്രാർത്ഥിച്ചാണ് താൻ അവിടെ കഴിഞ്ഞതെന്നും സഞ്ജയ് വ്യക്തമാക്കി.

ഒടുവിൽ, ശ്രീകൃഷ്ണന്റെ ജന്മദിനമായി ആചരിക്കുന്ന കൃഷ്ണ ജന്മാഷ്ടമി ദിനത്തിൽ തന്നെയാണ് രക്ഷാപ്രവർത്തകർ സഞ്ജയെയും മറ്റൊരു തൊഴിലാളിയെയും സുരക്ഷിതമായി പുറത്തെടുത്തത്. ഈ യാദൃച്ഛികതയെ പലരും ദൈവാനുഗ്രഹമായാണ് വിശേഷിപ്പിക്കുന്നത്.
രക്ഷാപ്രവർത്തനത്തിനായി നിരവധി ദിവസങ്ങളായി പ്രത്യേക സംഘങ്ങൾ രാവും പകലും പരിശ്രമിച്ചിരുന്നു.

ടണലിനുള്ളിലെ ദുഷ്കരമായ സാഹചര്യങ്ങൾക്കിടയിലും തൊഴിലാളികളെ ജീവനോടെ കണ്ടെത്താൻ കഴിഞ്ഞത് രക്ഷാസേനയുടെ സമർപ്പണത്തിന്റെയും സാങ്കേതിക മികവിന്റെയും ഫലമാണെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, ഒൻപത് ദിവസത്തെ ദുരനുഭവത്തിനൊടുവിൽ കുടുംബാംഗങ്ങളെ കണ്ടുമുട്ടിയ സഞ്ജയ് വികാരഭരിതനായി.

പ്രതീക്ഷ നഷ്ടപ്പെടാതെ പ്രാർത്ഥനയിലും വിശ്വാസത്തിലും ഉറച്ചുനിന്നതാണ് തന്നെ ജീവനോടെ നിലനിർത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
ജന്മാഷ്ടമി ദിനത്തിൽ നടന്ന ഈ രക്ഷാപ്രവർത്തനം നേപ്പാളിൽ ഇപ്പോൾ അത്ഭുതകരമായ ഒരു അതിജീവനകഥയായാണ് ചർച്ചയാകുന്നത്.

തമിഴ്നാട്ടിൽ ഇൻ്റർനാഷണൽ നിലവാരമുള്ള ഒളിമ്പിക് സിറ്റിതമിഴ് നാടിൻ്റെ മുഖം മാറ്റാൻ വിജയ് യുടെ പുതിയ പ്രഖ്യാപനംസൗത്ത് ഇന്ത്യ...
06/09/2026

തമിഴ്നാട്ടിൽ ഇൻ്റർനാഷണൽ നിലവാരമുള്ള ഒളിമ്പിക് സിറ്റി

തമിഴ് നാടിൻ്റെ മുഖം മാറ്റാൻ വിജയ് യുടെ പുതിയ പ്രഖ്യാപനം

സൗത്ത് ഇന്ത്യയുടെ തന്നെ ഏറ്റവും വലിയ മാറ്റങ്ങൾക്കാണ് വിജയ് ഓരോ ദിവസവും നടപ്പിലാക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ കായിക രംഗത്ത് വമ്പൻ കുതിപ്പായി മാറാൻ തമിഴ് നാടിനെ പ്രാപ്തമാക്കാൻ ഒരുങ്ങുകയാണ് വിജയ്.

തമിഴ് നാട്ടിൽ പുതിയ ഒളിമ്പിക് സിറ്റി നടപ്പിലാക്കാൻ വിജയ് പ്രഖ്യാപനം നടത്തി. അതും ലോകോത്തര നിലവാരം ഉള്ള ഒന്ന്. കൂടാതെ ഫോർമുല വൺ മത്സരം നടത്താൻ ചെന്നയിൽ ഒരു മോട്ടോർ സ്പോർട്സ് സിറ്റിയും നിർമിക്കുമെന്നും വിജയ് പ്രഖ്യാപനം നടത്തി.

കായിക താരങ്ങൾക്കും പരിശീലകർക്കും ഉള്ള മികച്ച താമസ സൗകര്യങ്ങളും ആധുനിക അടിസ്ഥാന സൗകര്യവും ഉണ്ടാക്കുമെന്നും വിജയ് പറഞ്ഞു. തമിഴ് സിനിമാ കായിക താരങ്ങളും ഇതിന് സപ്പോർട്ടുമായി എത്തിയിട്ടുണ്ട്.

പരസ്പരം ഇഷ്ടമുള്ളവർ ഒരുമിച്ച് ജീവിക്കട്ടെ അല്ലേ..അഖിൽ NRD യുടെ മുൻ ഭാര്യ ആയിരുന്ന മേഘ നായർ തനിക്ക് ഇഷ്ടപ്പെട്ട മറ്റൊരാൾക...
06/09/2026

പരസ്പരം ഇഷ്ടമുള്ളവർ ഒരുമിച്ച് ജീവിക്കട്ടെ അല്ലേ..

അഖിൽ NRD യുടെ മുൻ ഭാര്യ ആയിരുന്ന മേഘ നായർ തനിക്ക് ഇഷ്ടപ്പെട്ട മറ്റൊരാൾക്കൊപ്പം ജീവിതം തുടരാൻ ആഗ്രഹിച്ചു പോയിരുന്നു. ഇപ്പൊൾ ആദ്യമായാണ് ഇരുവരും ഒരുമിച്ചുള്ള ചിത്രം പുറത്തുവിടുന്നത്.

ഇഷ്ടമുള്ളവർ തമ്മിൽ തന്നെയാണ് ഒരുമിച്ച് ജീവിക്കേണ്ടത് അല്ലെ? അഖിലുമായി പല പ്രശ്നങ്ങൾ ഉണ്ടെങ്കിലും മേഘക്ക് അവരുടെ ജീവിതം ആണല്ലോ വലുത്. അഖിലിൻ്റെ മനസ്സിലാക്കി വരുന്ന മറ്റൊരാളും ഉണ്ടാകും.

എന്തായാലും പുതിയ ജീവിതം തുടങ്ങിയ നവദമ്പതികൾക്ക് മംഗളാശംസകൾ....

" നെറ്റിയിൽ സിന്ദൂരമണിഞ്ഞ് പുതിയ ഭർത്താവ് അനൂപിനൊപ്പം "ഫോട്ടോ പങ്കുവെച്ച് മേഘ നായർ..സോഷ്യൽ മീഡിയ സ്റ്റാർ ആയ അഖിൽ NRD യുട...
06/09/2026

" നെറ്റിയിൽ സിന്ദൂരമണിഞ്ഞ് പുതിയ ഭർത്താവ് അനൂപിനൊപ്പം "

ഫോട്ടോ പങ്കുവെച്ച് മേഘ നായർ..

സോഷ്യൽ മീഡിയ സ്റ്റാർ ആയ അഖിൽ NRD യുടെ ഭാര്യ ആയിരുന്നമേഘ നായർ മറ്റൊരാളോടൊപ്പം പോയി എന്ന വാർത്ത സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു.

ചർച്ചകൾ അവസാനിച്ചു തുടങ്ങിയതായിരുന്നു, എന്നാൽ മേഘ ഒരു പോസ്റ്റ് ഇട്ടതിനു പിന്നാലെ ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്. തൻ്റെ പുതിയ ഭർത്താവ് അനൂപിന് ഒപ്പം അനൂപിൻ്റെ വീട്ടിൽ നിന്നുള്ള ഫോട്ടോ ആണ് മേഘ പങ്കുവച്ചിരിക്കുന്നത്.

ഓരോ ദിവസവും വിജയ് തെളിയിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം റീൽ ലൈഫ് ഹീറോ അല്ല, മറിച്ച് റിയൽ ലൈഫ് ഹീറോ ആണ് എന്ന്. ഈ ദൃശ്യങ്ങൾ ...
02/09/2026

ഓരോ ദിവസവും വിജയ് തെളിയിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം റീൽ ലൈഫ് ഹീറോ അല്ല, മറിച്ച് റിയൽ ലൈഫ് ഹീറോ ആണ് എന്ന്.

ഈ ദൃശ്യങ്ങൾ കണ്ട് വിജയ് ആരാധകർക്ക് മാത്രമല്ല കുളിര് കോരുന്നത്. ആർക്കും രോമാഞ്ചം വരും. വിജയ് എന്നാൽ എന്നാ... സമ്മാവാ...

മേട്ടൂർ അണക്കെട്ടിൻ്റെ പൊതുപരിപാടിയിൽ പങ്കെടുക്കാൻ വന്നതായിരുന്നു വിജയ്. പരിപാടി കഴിഞ്ഞ് പോകുന്നതിനിടെ പാടത്ത് കർഷകർ പണി എടുക്കുന്ന കണ്ട് അവരെ കാണാൻ ആയി ഇറങ്ങിയതായിരുന്നു.

വിജയ് കണ്ട് അമ്പരന്ന കർഷകർ ദൈവത്തെ നേരിട്ട് കണ്ട ആകാംക്ഷയിൽ ആയിരുന്നു. അതിനിടയ്ക്ക് എന്നെങ്കിലും ഒരിക്കൽ നേരിട്ട് കാണണം എന്ന അതിയായ ആഗ്രഹവുമായി വന്ന ഒരു വയോധിക വിജയ് നേരിട്ട് കണ്ട് സ്നേഹം പ്രകടിപ്പിക്കുന്നു.

നിഷ്ക്കളങ്കമായ ആ സ്നേഹത്തിന് മുന്നിൽ അപ്പൊൾ കൊടുക്കാൻ ഒന്നിമില്ലാതിരുന്ന വിജയ് ഒന്നും നോക്കിയില്ല. താൻ ധരിച്ചിരുന്ന 57000 രൂപ വില വരുന്ന സൺഗ്ലാസ് ഊരി ആ അമ്മക്ക് ധരിപ്പിച്ചുകൊടുക്കുന്നു.

വേറെന്തു വേണം ആ അമ്മക്ക് ഒറ്റ ദിവസം കൊണ്ട് ലോകം മൊത്തം വൈറൽ...

❤️

ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളെ കണ്ണീരിലാഴ്ത്തി അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വി...
31/08/2026

ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളെ കണ്ണീരിലാഴ്ത്തി അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.

2026 ഓഗസ്റ്റ് 31-ന് തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെയാണ് താരം ദേശീയ ടീമിൽ നിന്നുള്ള ഔദ്യോഗിക വിടവാങ്ങൽ അറിയിച്ചത്. അർജന്റീനയുടെ ആകാശനീല ജേഴ്സിയിൽ രണ്ട് പതിറ്റാണ്ടോളം നീണ്ട സമാനതകളില്ലാത്ത ഒരു ഫുട്ബോൾ സുവർണ്ണ യുഗത്തിനാണ് ഇതോടെ ഔദ്യോഗികമായി തിരശ്ശീല വീഴുന്നത്.

ഹൃദയം നിറഞ്ഞ നന്ദിയോടെയും അഭിമാനത്തോടെയുമാണ് താൻ ഈ തീരുമാനമെടുക്കുന്നതെന്ന് വികാരനിർഭരമായ കുറിപ്പിൽ മെസ്സി വ്യക്തമാക്കി. 2022 ഖത്തർ ലോകകപ്പ് കിരീടവും കോപ്പ അമേരിക്ക കിരീടങ്ങളും ഉൾപ്പെടെ അർജന്റീനയ്ക്ക് നേടിക്കൊടുത്ത്, രാജ്യത്തിന്റെ എക്കാലത്തെയും മികച്ച നായകനായി തലയുയർത്തിപ്പിടിച്ചാണ് മെസ്സി കളംവിടുന്നത്.

നീണ്ട കാത്തിരിപ്പുകൾക്കും കണ്ണീരിനും ഒടുവിൽ അർജന്റീനയെ ലോകത്തിന്റെ നെറുകയിലെത്തിച്ച ശേഷമുള്ള ഈ പിന്മാറ്റം ലോക കായിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിടവാങ്ങലുകളിൽ ഒന്നായി മാറുന്നു.

മെസ്സിയുടെ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ ലോകമെമ്പാടുമുള്ള കായികതാരങ്ങളും പ്രമുഖരും ആരാധകരും ഇതിഹാസ താരത്തിന് ആദരമർപ്പിച്ച് രംഗത്തെത്തി. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിടപറഞ്ഞെങ്കിലും ക്ലബ് ഫുട്ബോളിൽ മെസ്സിയുടെ സാന്നിധ്യം തുടരുമെന്നാണ് റിപ്പോർട്ടുകൾ. ഫുട്ബോൾ മൈതാനങ്ങളിൽ മാന്ത്രികത തീർത്ത എക്കാലത്തെയും മികച്ച കളിക്കാരന് നന്ദിയർപ്പിക്കുകയാണ് കായിക ലോകം.

GOAT ThankYouMessi FootballNews BreakingNews LeoMessi

Address

Thiruvananthapuram , Vizhinjam Port Road
Thiruvananthapuram

Alerts

Be the first to know and let us send you an email when Malayalam journals posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malayalam journals:

Shortcuts

Share