Content Creators Of Kerala

Content Creators Of Kerala Content Creators of Kerala is a an official group for social media content creators all over Kerala.

The group aims to build a community of young and energetic social media vloggers and bloggers in Kerala.

ഏറ്റവും പ്രിയപെട്ടവരെ...നിങ്ങൾ തന്ന സ്നേഹത്തിനും, കരുതലിനും, അർപ്പണമനോഭാവത്തിന് ഒരായിരം നന്ദി.. ഒരു രാത്രികൊണ്ട് തൂത്തു ...
02/08/2024

ഏറ്റവും പ്രിയപെട്ടവരെ...

നിങ്ങൾ തന്ന സ്നേഹത്തിനും, കരുതലിനും, അർപ്പണമനോഭാവത്തിന് ഒരായിരം നന്ദി.. ഒരു രാത്രികൊണ്ട് തൂത്തു തുടയ്ക്കപ്പെട്ട ഒരു ഗ്രാമത്തിനുവേണ്ടി, അവിടുത്തെ നമ്മുടെ സഹോദരങ്ങൾക്കുവേണ്ടി, അവരുടെ പുനരധിവാസത്തിനുവേണ്ടി.. നിങ്ങൾ 24 മണിക്കൂർ കൊണ്ട് നൽകിയത് ഒരു ലക്ഷം രൂപയാണ്.. അതുകൊണ്ടും നിന്നില്ല, ഇന്ന് കൂടെ ആകുമ്പോൾ 150000 ത്തിന് മുകളിൽ ആണ് വന്നുചേർന്നത്. ഈ സംഭാവന നമ്മൾ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആണ് കൊടുത്തത്. ഈ തുകയുടെ ചെക്ക്, CCOK യുടെ ചെയർമാൻ ശ്രീ. റോബിൻസ്, സംഘടനയുടെ ട്രെഷറർ ശ്രീ. അരുൺ പ്രകാശ് എന്നിവർ നിങ്ങൾ ഓരോരുത്തരുടെ പേരിലും, CCOK എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പേരിലും, സംസഥാനത്തിന്റെ ആദരണീയനായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻറെ ഓഫീസിൽ വെച്ച് ഇന്ന് കൈമാറിയ വിവരം ഏവരെയും സന്തോഷത്തോടെ അറിയിച്ചുകൊള്ളുന്നു..

ഇതുകൊണ്ടൊന്നും നമ്മൾ നിർത്തുന്നില്ല... വയനാടിന് വേണ്ടി ഇനിയും പ്രവർത്തിക്കും..

ജയ് CCOK

For Executive കമ്മിറ്റി
Deepu Ponnappan
President, CCOK

കൊല്ലം..!! ഞങ്ങൾ വരുന്നു...
13/02/2024

കൊല്ലം..!! ഞങ്ങൾ വരുന്നു...

19/12/2023

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർമാരെ എങ്ങനെ ബാധിക്കും?

How Arificial Intelligence will impact Socila Media Content Creators..?

പാലക്കാട് ജില്ലയിലെ യൂട്യൂബ്, ഫേസ്ബുക്, ഇൻസ്റ്റാഗ്രാം കണ്ടന്റ് ക്രിയേറ്റർമാരുടെ കൂട്ടായമയായ Palakkad Content Creator Squad -ന്റെ ഇൻഫ്ലുൻസർ മീറ്റ് അപ്പ് പ്രോഗ്രാമിന്റെ ഉത്‌ഘാടന വേദിയിൽ CCOK യുടെ ഫൗണ്ടറും ചെയർമാനുമായ ശ്രീ. റോബിൻസ് എൻ സി ഉൽഘാടനം നിർവഹിച്ചു മുഖ്യ പ്രഭാഷണം നടത്തുന്നു.

23/10/2023

CCOK വില്ലജ് അഡോപ്ഷൻ പ്രോഗ്രാം - "വെളിയനാടിന്റെ (കുട്ടനാട്) ടൂറിസം സാധ്യതകൾ ലോകത്തിനു മുന്നിൽ എത്തിക്കുവാൻ ഞങ്ങൾ കൈകോർക്കുന്നു...!

കേരള സർക്കാർ സംഭരംഭമായ റീ ബിൽഡ് കേരള, കുടുംബശ്രീ മിഷൻ, റെസ്പോണ്സിബിൽ ടൂറിസം മിഷനും, കേരളത്തിലെ കണ്ടന്റ് ക്രിയേറ്റർമാരുടെ രേജിസ്റെർഡ് കൂട്ടായ്മയായ കണ്ടന്റ് ക്രിയേറ്റർസ് ഓഫ് കേരള (CCOK ) യും ചേർന്ന് 2023 ഒക്ടോബർ മാസം 14,15 തീയതികളിൽ വെളിയനാട് താലൂക്കിൽ നടത്തിയ വില്ലജ് അഡോപ്ഷൻ പ്രോഗ്രാമിൽ, CCOK യുടെ ചെയർമാൻ ശ്രീ. റോബിൻസ് എൻ സി ആശംസകൾ അർപ്പിച്ചു സംസാരിക്കുന്നു..




🌴🌾🚣 🌴 🌴 ✌ ❤

CCOK വില്ലേജ് അഡ്ഓപ്ഷൻ പ്രോഗ്രാം, വെളിയനാട്, കുട്ടനാട്..
23/10/2023

CCOK വില്ലേജ് അഡ്ഓപ്ഷൻ പ്രോഗ്രാം, വെളിയനാട്, കുട്ടനാട്..

07/09/2023

CCOK has elected its 2nd Executive committee members for the year 2023-2026. Here are the leaders.. 🔥🔥

സോഷ്യൽ മീഡിയ കണ്ടെന്റ് ക്രിയേറ്റർമാരുടെ ഇന്ത്യയിൽ ആദ്യമായി രജിസ്റ്റർ ചെയ്യപ്പെട്ട സംഘടന ആണ് CONTENT CREATORS OF KERALA . വർഷാവർഷം ചാർട്ടേർഡ് അക്കൗണ്ടന്റ് ഓഫീസിൽ മുഖേന കൃത്യമായ ഓഡിറ്റ് നടത്തി, കൃത്യമായി റെജിസ്ട്രേഷൻ പുതുക്കുന്ന സംഘടന INDIA BOOK OF RECORDS ഇൽ ഇടം നേടിയിട്ട് ഉണ്ട്.

കണ്ടെന്റ് ക്രീയേറ്റേർസ് ഓഫ് കേരള അഥവാ CCOK യെ കുറിച്ച്:

🟢വാട്സ്ആപ് ഗ്രൂപ്പ് നിലവിൽ വന്ന വർഷം : ഏപ്രിൽ 2019

🟢സംഘടന നിലവിൽ വന്ന വർഷം : 3 നവംബര് 2020

🟢രജിസ്റ്റർ ചെയത രീതി: Travancore – Cochin Literary Scientific And Charitable Societies Registration Act 1955 ആക്ട്

🟢നിലവിൽ CCOK മെയിൻ ഗ്രൂപ്പിന്റെ അംഗസംഖ്യ: 166 പേർ ( 300 ൽ അധികം പേർ ഉണ്ടായിരുന്നു, പോളിസി പ്രകാരം പ്രൊഫഷണൽ കണ്ടെന്റ് ക്രിയേറ്റർമാരെ മാത്രം നിലനിർത്തുന്നു)

🟢ഒഫീഷ്യൽ മെമ്പർമാരുടെ അംഗ സംഖ്യ : 67 പേർ (വോട്ട് അവകാശം ഉള്ളവർ)

🟢എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ : 07 പേർ

🟢അഡ്വൈസറി കമ്മിറ്റി അംഗങ്ങൾ : 05 പേർ

🟢സംഘടനയുടെ ആപ്ത വാക്യം : പങ്കിട്ടു പഠിക്കാം.. ഒരുമിച്ചു വളരാം..! Creating Responsible Creators Word Wide

🟢അംഗങ്ങളുടെ ടാഗ്‌ലൈൻ :

2020 - 2023 എക്സിക്യൂട്ടീവ് ഭാരവാഹിത്വം വഹിച്ചവർ:

🥇ചെയർമാൻ : ശ്രീ റോബിൻസ് N C
🥇പ്രസിഡന്റ് : ശ്രീ നജീബ് റഹ്മാൻ
🥇വൈസ് പ്രസിഡന്റ് : ശ്രീ ദീപു പൊന്നപ്പൻ
🥇സെക്രട്ടറി : ഉണ്ണി ജോർജ്
🥇ജോയിന്റ് സെക്രട്ടറി: ഹാരിസ് അമീറലി
🥇ട്രഷറർ : ശ്രീ മിഥുൻ K P
🥇ബോർഡ് മെമ്പർമാർ: ശ്രീ. രാജി സോമൻ, ശ്രീ ജയ് ശങ്കർ

🥈അഡ്വൈസറി കമ്മിറ്റി അംഗങ്ങൾ : ശ്രീമതി ജലജ സന്തോഷ് , ശ്രീമതി പ്രിയ സുബാഷ്, ശ്രീമതി റീനാസ് കലവറ, ശ്രീ നവീൻ ബാസക്കർ

2020 - 2023 എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തങ്ങൾ.

✅1. സംഘടന ഔദ്യോഗികമായി രജിസ്റ്റർ ചെയ്യപ്പെട്ടു, വെബ്സൈറ്റ് സ്ഥാപിക്കപ്പെട്ടു : www.ccok.in

✅2. ഇന്ത്യയിൽ ആദ്യമായി ഇൻഫ്ലുൻസർമാർക്‌ വേണ്ടി കോട്ടയം ABAD Whispering Palms റിസോർട്ടിൽ വെച്ച് ANANDA BLISS 2020 മെഗാ മീറ്റപ് നടത്തി. 200 ഇൽ അധികം പ്രമുഖ വ്ലോഗ്ഗെർമാർ പങ്കെടുത്തു.

✅3. മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു COVID വാക്‌സിൻ വാങ്ങുന്നതിനു ഒരുലക്ഷം രൂപ സംഭാവന നൽകി.

✅4. സംഘടനയിലെ മെമ്പർമാർക്‌ ചകിത്സ സഹായങ്ങൾ നൽകി. (3 ലക്ഷത്തോളം രൂപ)

✅5. അപകടം സംഭവിച്ച ഗ്രൂപ്പിലെ മെമ്പർമാർക്‌ ചികിത്സ നടത്താനായി ക്യാമ്പയിൻ നടത്തി 10 ലക്ഷത്തോളം സമാഹരിക്കാൻ സാധിച്ചു.

✅6. സ്ത്രീകളുടെ മെൻസ്ട്രൽ കപ്പുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, UNICEF നോട് ചേർന്ന് CUP OF LIFE സെമിനാറുകൾ നടത്തി.

✅7. UNICEF മായി ചേർന്ന് COVID APPROPRIATE BEHAVIOR സെമിനാറുകൾ പൊതു സമൂഹത്തിനു വേണ്ടി നടത്തി.

✅8. സംഘടനയുടെ മിഡ് സോൺ മീറ്റ് അപ്പ് (എറണാകുളം, തൃശൂർ, പാലക്കാട് ശാഖകൾ) അതിരപ്പള്ളി CASA RIO റിസോർട്ടിൽ വെച്ച് നടത്തപ്പെട്ടു.

✅9. സംഘടനയുടെ മലബാർ സോൺ മീറ്റ് അപ്പ് (കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ കാസർഗോഡ് ശാഖകൾ ) WAYANADU CLUB RESORT ഇൽ വെച്ച് നടത്തപ്പെട്ടു.

✅10. സംഘടനയുടെ ഈസ്റ്റ് , സൗത്ത് സോണുകളുടെ നേതൃത്വത്തിൽ VIBE RESORT മുന്നാറിൽ വെച്ച് കലോത്സവം - VIBEZ BY CCOK എന്ന പേരിൽ കലാ കായിക മത്സരങ്ങൾ നടത്തി, വിജയികൾക്ക് സമ്മങ്ങൾ നൽകി. പ്രശസ്ത കലാകാരൻ, ശിൽപി ശ്രീ ഡാവിഞ്ചി സുരേഷ് റിസോർട്ടിന്റെ നീന്തൽ കുളത്തിൽ സിനിമാതാരം ശ്രീ. കമൽ ഹസ്സന്റെ ചിത്രം വർണക്കടലാസുകൾ കൊണ്ട് തീർത്തു റെക്കോർഡ് ഇട്ടു.

✅11. സംഘടനയുടെ എക്സിക്യൂട്ടീവ് മെമ്പറായിരുന്ന ശ്രീ ജയ് ശങ്കറിന്റെ ആകസ്മികമായ നിര്യാണത്തെ തുടർന്നു ആ കടുംബത്തിനു 1,32,800 രൂപ കരുതൽ സഹായമായി 03 സെപ്റ്റംബർ 2023 (ഈ മാസം) അദ്ദേത്തിന്റെ വീട്ടിൽ ചെന്ന് സംഘടനയുടെ ചെക്ക് കൈമാറി.

മേല്പറഞ്ഞതു കൂടാതെ, നിരവധി ക്ലാസുകൾ, ഓണം, ക്രിസ്മസ്, റംസാൻ ആഘോഷങ്ങളും നടത്തപ്പെട്ടു.

🟡അന്നൗൻസ് ചെയ്തിട്ടും നടത്താൻ പറ്റാതെ ഇരുന്ന സംഘടനയുടെ സ്വപ്‍ന പ്രൊജക്റ്റ് ആണ് - തായ്‌ലൻഡിൽ വെച്ച് നടത്താനിരുന്ന ANANDA BLISS 2 .0 ഒരു കോടിയിലേറെ തുക ചിലവ് പ്രതീക്ഷിക്കുന്ന ഈ പ്രോഗ്രാം ചില സാങ്കേതിക തടസം മൂലം കഴിഞ്ഞ കൊല്ലം നടത്താൻ സാധിച്ചില്ല.. എങ്കിലും ഇത് സംഘടന വൈകാതെ നടത്തും... ഞങ്ങൾക്ക് സാധിക്കും..

സംഘടയുടെ പുതിയ ഭാരവാഹികളെ ജനാധിപത്യപരമായി ചാനലിന്റെ വലുപ്പം നോക്കാതെ, നിറം നോക്കാതെ, ആണെന്നോ പെണ്ണൊണോ വേർതിരിവുകൾ കൂടാതെ പൊതു ഇലക്ഷൻ നടത്തി തിരഞ്ഞെടുത്തു.. 2023 - 2026 ഭാരവാഹികളെ നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുന്നു.. നിയുകത കമ്മിറ്റിക്കു അഭിവാദ്യങ്ങൾ...🏆🏆

ജയ് CCOK

Content Creators of Kerala is a an official group for social media content creators all over Kerala. The group aims to build a community of young and energetic social media vloggers and bloggers in Kerala.

അങ്ങനെ ജയ് ചേട്ടൻ വിട പറഞ്ഞു.. 🌹🌹 CCOK യുടെ തുടക്കം മുതലേ സംഘടനയ്ക്കു വേണ്ടി പ്രവർത്തിച്ച വ്യക്തിത്വം, 2020-2023 വരെ എക്...
01/08/2023

അങ്ങനെ ജയ് ചേട്ടൻ വിട പറഞ്ഞു.. 🌹🌹 CCOK യുടെ തുടക്കം മുതലേ സംഘടനയ്ക്കു വേണ്ടി പ്രവർത്തിച്ച വ്യക്തിത്വം, 2020-2023 വരെ എക്സിക്യൂട്ടീവ് ബോർഡ്‌ മെമ്പർ, മെൻറ്റർ, നമ്മുടെ മൂത്ത ജേഷ്ഠൻ.. ഇനി ഇല്ലല്ലോ ചേട്ടാ... ഹൃദയം നുറുങ്ങുന്ന വേദനയോടെ ആദരാഞ്ജലികൾ..

CCOK family❤ ഞങ്ങളിൽ ഒന്ന് വീണ്ടും പൊഴിഞ്ഞു...

https://youtu.be/gKbIl8tvzWo
23/07/2023

https://youtu.be/gKbIl8tvzWo

Robince NC is the founder and chairman of CCOK, a registered organization for professional content creators working in the state of Kerala. He is also a moti...

Address

Thiruvananthapuram
695003

Alerts

Be the first to know and let us send you an email when Content Creators Of Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Content Creators Of Kerala:

Share