Malayala Janatha

Malayala Janatha മലയാള ജനതക്കായി ഒരു സ്വതന്ത്ര വാർത്ത
(2)

21/06/2025

പുതിയ സ്കൂൾ സമയമാറ്റം നിങ്ങൾ അംഗീകരിക്കുന്നുവൊ? ജനപക്ഷത്തിൽ ജനങ്ങൾ പറയട്ടെ!
പ്രേക്ഷകർക്കും അഭിപ്രായങ്ങൾ Comments ബോക്സിൽ രേഖപ്പെടുത്താം
---------------------------------------------
*Malayala Janatha News* വാർത്തകൾ വിശേഷങ്ങൾ അറിയാൻ Facebook പേജ് Follow ചെയ്യുക, Ytb ചാനൽ Subscribe ചെയ്യുക, Instagram Suport ചെയ്യുക!
Cont. 9946892647, 7907587051

14/06/2025
13/06/2025

കത്തിയമരുന്നതിന് മുമ്പ് ആ മൂന്ന് കുഞ്ഞുങ്ങളുടെയും കൂടെയുള്ള സെൽഫി. ചങ്ക്. തകരുന്ന കാഴ്ച്ച!!

വിമാനം തകർന്ന് വീണ് 30 മരണം.അഹമ്മദാബാദിൽ വിമാനം തകർന്ന് വീണു. 30 പേര് മരിച്ചു. മുൻ മുഖ്യ മന്ത്രി വിജയ് രൂപാനി വിമാനത്തിൽ...
12/06/2025

വിമാനം തകർന്ന് വീണ് 30 മരണം.

അഹമ്മദാബാദിൽ വിമാനം തകർന്ന് വീണു. 30 പേര് മരിച്ചു. മുൻ മുഖ്യ മന്ത്രി വിജയ് രൂപാനി വിമാനത്തിൽ ഉണ്ടായിരുന്നു. . ബ്രിട്ടീഷ് പൗരന്മാർ ഉണ്ടായിരുന്ന വിമാനം ആണ് പറന്ന് ഉയർന്ന ഉടനെ തകർന്ന് വീണത്....
---------------------------------------------
*Malayala Janatha News* വാർത്തകൾ വിശേഷങ്ങൾ അറിയാൻ Facebook പേജ് Follow ചെയ്യുക, Ytb ചാനൽ Subscribe ചെയ്യുക, Instagram Suport ചെയ്യുക!
Cont. 9946892647, 7907587051

മുന്നാറ്റുമുക്ക് ഇടയാർ പലത്തിനു സമീപമുള്ള   വെള്ള കെട്ടിന് പൂർണ്ണമായിട്ടുള്ള  പരിഹാരം നൽകുന്ന പദ്ധതിയുടെ ഉത്ഘാടനം മോയർ ആ...
10/06/2025

മുന്നാറ്റുമുക്ക് ഇടയാർ പലത്തിനു സമീപമുള്ള വെള്ള കെട്ടിന് പൂർണ്ണമായിട്ടുള്ള പരിഹാരം നൽകുന്ന പദ്ധതിയുടെ ഉത്ഘാടനം മോയർ ആര്യ രജേന്ദ്രൻ നിർവഹിച്ചു.പൂന്തുറ പുത്തൻപള്ളി വാർഡ് കൗൺസിലർ എസ് .സലീം അദ്ധ്യക്ഷനായ പരിപാടിയിൽ നിരവധി പോർ പങ്കെടുത്തു.

08/06/2025

തിരുവനന്തപുരം വിവിധ ഈദ് ഗാഹുകളുടെയും പെരുന്നാൾ നിസ്കാരത്തിന്റെയും വിശേഷങ്ങൾ...

*ബലിപെരുന്നാള്‍ :* വർഗീയതക്കെതിരെ ശബ്ദിക്കാനുള്ള പ്രചോദനം: വിസ്ഡം➖➖➖➖➖➖➖➖➖തിരുവനന്തപുരം : വർഗീയതക്കും സാമൂഹിക ജീര്‍ണ്ണതക...
07/06/2025

*ബലിപെരുന്നാള്‍ :* വർഗീയതക്കെതിരെ ശബ്ദിക്കാനുള്ള പ്രചോദനം: വിസ്ഡം
➖➖➖➖➖➖➖➖➖
തിരുവനന്തപുരം : വർഗീയതക്കും സാമൂഹിക ജീര്‍ണ്ണതക്കും, അനീതിക്കുമെതിരെ ശബ്ദിക്കാനുള്ള പ്രചോദനമാണ് ബലി പെരുന്നാള്‍ വിശ്വാസി സമൂഹത്തിന് പകര്‍ന്ന് നല്‍കുന്നതെന്ന് വിസ്ഡം യൂത്ത് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുനവ്വർ സ്വലാഹി നേതൃത്വം നൽകിയ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ സംഘടിപ്പിച്ച വിസ്ഡം ജില്ലാ ഈദ് ഗാഹിലെ ഉദ്ബോധന സന്ദേശത്തില്‍ പറഞ്ഞു.

ദൈവത്തിനോടുള്ള സമർപ്പണമാണ് ബലിപെരുന്നാളിന്റെ സന്ദേശം. സ്വന്തം ആഗ്രഹങ്ങൾക്കും പിശാചിന്റെ പ്രേരണകൾക്കും വശംവദനാകാതെ ദൈവപ്രീതിക്കുവേണ്ടി നന്മ നിറഞ്ഞ ജീവിതം നയിക്കലാണ് സമർപ്പണത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും ഉദ്ബോധനത്തിൽ പറഞ്ഞു.

ഇസ്‌ലാം മനുഷ്യന്റെ സ്വത്തിനും അഭിമാനത്തിനും രക്തത്തിനും വിലകൽപ്പിക്കുന്ന മതമാണ്, അന്യായമായി അത് ചിന്തുന്നത് വൻപാപമാണ്. ദേശത്തിന്റെ ഭാഷയുടെ വർണ്ണത്തിന്റെ പേരിൽ യാതൊരു വിവേചനവും പാടില്ല എന്നാണ് ഇസ്ലാം പറയുന്നത്. മതങ്ങളുടെ ജാതിയുടെ രാഷ്ട്രീയത്തിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങൾ ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്തതാണെന്നും, മദ്യവും മയക്കുമരുന്നും സമൂഹത്തിന്റെ നാശത്തിന്റെ കാരണമാണെന്നും ഈദ് സന്ദേശത്തിൽ ഉദ്ബോധിപ്പിച്ചു.

---------------------------------------------
*Malayala Janatha News* വാർത്തകൾ വിശേഷങ്ങൾ അറിയാൻ Facebook പേജ് Follow ചെയ്യുക, Ytb ചാനൽ Subscribe ചെയ്യുക, Instagram Suport ചെയ്യുക!
Cont. 9946892647, 7907587051

ഗ്യാസ് സിലിണ്ടർ മോഷണം    നടത്തിയ പ്രതി മ്യൂസിയം പോലിസ് സ്റ്റേഷനിൽ! മ്യൂസിയം : ജഗതി ഡിപിഐ ജംഗ്ഷനിൽ ഉള്ള  രജനി ഗ്യാസ്ഏജൻസി...
06/06/2025

ഗ്യാസ് സിലിണ്ടർ മോഷണം നടത്തിയ പ്രതി മ്യൂസിയം പോലിസ് സ്റ്റേഷനിൽ!

മ്യൂസിയം : ജഗതി ഡിപിഐ ജംഗ്ഷനിൽ ഉള്ള രജനി ഗ്യാസ്
ഏജൻസിയിൽ നിന്നും ഗ്യാസ് കുറ്റികൾ മോഷണം നടത്തിയ പ്രതിയെ മ്യൂസിയം പോലീസ് പിടികൂടി . തൈക്കാട് വില്ലേജിൽ കരമന വാർഡിൽ തെലുങ്ക് ചെട്ടി തെരുവിൽ താമസം കാർത്തിക് (30) ആണ് പോലീസ് പിടിയിലായത്.

Cctv കൾ കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിൽ ആണ് പ്രതി പിടിയിലായത് . മോഷണം നടത്തി മറിച്ചു വിറ്റ ഗ്യാസ് കുറ്റികൾ പോലീസ് റിക്കവറി ചെയ്തിട്ടുണ്ട് .

ACP സ്റ്റുവെർട്ട് കീലർ ന്റെ നേതൃത്വത്തിൽ , CI വിമൽ, SIമാരായ വിപിൻ, ഷിജു, cpo മാരായ രഞ്ജിത്, സാജൻ,ഡിക്സൺഅരുൺ, ഹൈനെസ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്!
---------------------------------------------
*Malayala Janatha News* വാർത്തകൾ വിശേഷങ്ങൾ അറിയാൻ Facebook പേജ് Follow ചെയ്യുക, Ytb ചാനൽ Subscribe ചെയ്യുക, Instagram Suport ചെയ്യുക!
Cont. 9946892647, 7907587051

ബലിപ്പെരുന്നാൾ അവധി മാറ്റി, പകരം ശനിയാഴ്ച്ച! എതിർപ്പ് പ്രകടിപ്പിച്ച് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ !      വിസ്ഡം ഇസ്‌ലാമിക...
05/06/2025

ബലിപ്പെരുന്നാൾ അവധി മാറ്റി, പകരം ശനിയാഴ്ച്ച! എതിർപ്പ് പ്രകടിപ്പിച്ച് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ !
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജന. സെക്രടറി ടി.കെ അഷ്റഫ് പറയുന്നത് ഇങ്ങനെ...

തത്വത്തിൽ ഇപ്രാവശ്യം ബലിപെരുന്നാളിന് വിദ്യാലയങ്ങൾക്ക് സർക്കാർ വക അവധിയില്ല.

കലണ്ടറിൽ വെള്ളിയാഴ്ചയായിരുന്നു അവധി രേഖപ്പെടുത്തിയിരുന്നത്. കേരളത്തിൽ മാസപ്പിറവി ദർശിച്ചതിൻ്റെ അടിസ്ഥാനത്തിൽ ബലിപെരുന്നാൾ ശനിയാഴ്ചയിലേക്ക് മാറിയ സാഹചര്യത്തിലാണ് സർക്കാർ വെള്ളിയാഴ്ച അവധി ഒഴിവാക്കി പ്രവർത്തി ദിനമാക്കിയത്.
ശനി, ഞായർ വിദ്യാലയങ്ങൾക്ക് അല്ലെങ്കിലും അവധിയാണ്.

രണ്ട് പെരുന്നാളുകൾക്ക് മിനിമം മൂന്ന് ദിവസമെങ്കിലും അവധി നൽകണമെന്ന ആവശ്യം എത്രയോ കാലമായി ഉയരുന്നതാണ്. അതിന് സാധ്യമല്ലെങ്കിൽ രണ്ട് ദിവസമെങ്കിലും നൽകുമ്പോഴാണ് വിദൂര ജില്ലകളിൽ ജോലി ചെയ്യുന്നവർക്ക് വീട്ടിലെത്തി പെരുന്നാളാഘോഷിച്ച് തിരിച്ച് ജോലിക്കെത്താൻ കഴിയുകയുള്ളൂ.

ഇപ്രാവശ്യം കേരളത്തിൽ നാളെ (വെളളിയാഴ്ച) വളരെ പ്രാധാന്യമുള്ള അറഫ നോമ്പിൻ്റെ ദിനം കൂടിയാണ്‌. കലണ്ടറിൽ ചുവപ്പുള്ളതിനാൽ ഈ സമയം വരേയും നാളെ അവധിയാണന്ന ഉറപ്പിലാണ് അധ്യാപകരും വിദ്യാർഥികളും ഉണ്ടായിരുന്നത്. പെട്ടെന്ന് നാളെ പ്രവർത്തി ദിനമാക്കിക്കൊണ്ടുള്ള സർക്കാറിൻ്റെ അറിയിപ്പ് ഒരു വിഭാഗത്തിൻ്റെ ആഘോഷത്തോടുള്ള അവഗണനയായി മാത്രമേ കാണാനാകൂ..

പ്രതിപക്ഷവും അധ്യാപക സംഘടനകളും ഇക്കാര്യം സർക്കാറിൽ ഉന്നയിക്കണമെന്നും ആവശ്യപ്പെടുന്നു.
സർക്കാർ ഈ ഇലക്ഷൻ സമയത്ത് അനാവശ്യ വിവാദങ്ങൾക്ക് തിരികൊളുത്താതിരിക്കലാണ് വിവേകം.
തീരുമാനം പുനപരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
----------------------
Malayala Janatha News* വാർത്തകൾ വിശേഷങ്ങൾ അറിയാൻ Facebook പേജ് Follow ചെയ്യുക, Ytb ചാനൽ Subscribe ചെയ്യുക, Instagram Suport ചെയ്യുക!
Cont. 9946892647, 7907587051

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when Malayala Janatha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share