Reelium Pictures

Reelium Pictures News and updates in indian film industry

11/07/2018
ഒടിയൻ
23/01/2018

ഒടിയൻ

17/01/2018

*25 വര്‍ഷത്തെ ഇടവേളക്ക് ശേഷം എ ആര്‍ റഹ്മാന്‍ വീണ്ടും മലയാളത്തിലേക്ക് ; തിരിച്ച് വരവ് പൃഥ്വിരാജിനൊപ്പം*_
_
25 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് എ.ആര്‍ റഹ്മാന്‍ മലയാളസിനിമയിലേക്ക് തിരിച്ച് വരുന്നു. പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതത്തിലൂടെയാണ് റഹ്മാന്റെ തിരിച്ച് വരവ്. ബ്ലെസിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ദുബായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ റഹ്മാന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ ഇതുസംബന്ധിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരോ റഹ്മാനോ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല_ .
1992ല്‍ പുറത്തിറങ്ങിയ സംഗീത് ശിവന്റെ യോദ്ധ എന്ന സിനിമയിലൂടെയാണ് എ.ആര്‍ റഹ്മാന്‍ തന്റെ സിനിമാസംഗീത യാത്രയ്ക്ക് തുടക്കം കുറിച്ചത്. പിന്നീട് തെന്നിന്ത്യയിലും ഹിന്ദിയിലുമായി ജൈത്രയാത്ര തുടര്‍ന്ന റഹാമാന്‍ 25 വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും മലയാളിലേക്ക് മടങ്ങിവന്നില്ല.ഇ്ക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് റഹ്മാന്‍ തന്റെ മടങ്ങിവരവ് സ്ഥിരീകരിച്ചത്. മലയാളമാണ് തനിക്ക് സിനിമാസംഗീതത്തിലേക്ക് വഴി കാണിച്ചതെന്നും അതിനാല്‍ തിരിച്ച് വരവുണ്ടാകുമെന്നും റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.
റഹ്മാന്‍ സംഗീതത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നതിന് ദുബായില്‍ ഈ മാസം 26ന് ജേര്‍ണി എന്ന പേരില്‍ സംഗീതമേളയൊരുക്കും. ദുബായ് ബോളിവുഡ് പാര്‍ക്കില്‍ 300 അടി വലിപ്പമുള്ള കൂറ്റന്‍ സ്റ്റേജില്‍ ബ്രദേഴ്‌സ് ഇന്‍ കോര്‍പറേറ്റഡാണ് സംഗീതമേളയൊരുക്കുന്നത്. തമിഴിലെ യുവനടന്‍ ശിവകാര്‍ത്തികേയന്റെ സിനിമയാണ് റഹ്മാന്‍ അടുത്തതായി സംഗീതം ചെയ്യാനൊരുങ്ങുന്നത്_ .

Dileesh Pothan
16/01/2018

Dileesh Pothan

Vijay sethupathy
16/01/2018

Vijay sethupathy

https://youtu.be/vI-QLWNlTasഹോളിവുഡ് സിനിമ ട്രെയിലറില്‍ മലയാളവും റെയില്‍വേസ്റ്റേഷനിലെ ചായവില്‍പ്പനയും, പിന്നെ നമ്മുടെ സ്...
16/01/2018

https://youtu.be/vI-QLWNlTas
ഹോളിവുഡ് സിനിമ ട്രെയിലറില്‍ മലയാളവും റെയില്‍വേസ്റ്റേഷനിലെ ചായവില്‍പ്പനയും, പിന്നെ നമ്മുടെ സ്വന്തം ചങ്ങനാശേരിയും

പ്രശസ്ത സംവിധായകനും എഴുത്തുകാരനുമായ ഡാൻ ബാരൻ ആണ് ബസ്മതി ബ്ലൂസിന്റെ സംവിധായകൻ. മുൻ ഓസ്കാർ ജേതാവ് ബ്രീ ലാർസൺ ആണ് നായിക. ഡൊണാൾഡ് സതർലാൻഡ്‌സും ഒരു പ്രധാന റോളിൽ എത്തുന്നു. നിരവധി ഇന്ത്യൻ താരങ്ങളും സിനിമയിലുണ്ട്. ആമേനിലും സിങ്കം ടുവിലും അഭിനയിച്ച ആൻഡ്രിയ ആഞ്ചല എന്നീ ബാല താരങ്ങളും മറ്റു അഞ്ചു ഇന്ത്യൻ പുതുമുഖങ്ങളും സിനിമയിലുണ്ട്.
സിനിമയിൽ യുവ ശാസ്ത്രജ്ഞയുടെ വേഷമാണ് ബ്രീ ലാർസന്റേത്. ലിൻഡ എന്നാണ് കഥാപാത്രത്തിന്റെ പേര്. ജനിതക മാറ്റം വരുത്തിയ നെൽവിത്ത് ഇന്ത്യയിൽ എത്തിക്കുന്ന വിദേശ കമ്പനികളും അത് ഇവിടെ ഉണ്ടാക്കുന്ന സാമൂഹ്യ പ്രശ്നങ്ങളും ഒക്കെയാണ് ബസ്മതി ബ്ലൂസിന്റെ പ്രമേയം. ഈ വിത്ത് കണ്ടെത്താൻ ശാസ്ത്രജ്ഞ ഇന്ത്യയിൽ എത്തുന്നതും ഇവിടെ അവർക്കുണ്ടാവുന്ന അനുഭവങ്ങളും ഒക്കെ സിനിമയിലുണ്ട്. ഇവിടെ അവർക്ക് ഒരു മലയാളിയോടുള്ള പ്രണയവും സിനിമയിൽ ഉണ്ട്. റൊമാന്റിക്ക് കോമഡി ഗണത്തിൽ ഉള്ള സിനിമയാണ് ബസ്മതി ബ്ലൂസ്.

In Theaters and On Demand February 9, 2018. Learn more at: http://basmatiblues.com/ This enchanting musical romantic comedy stars Oscar® winner* Brie Larson ...

Wtng.....fr the magic......Kee....releasing on febrary 9
15/01/2018

Wtng.....fr the magic......
Kee....releasing on febrary 9

*‘പുലിവാല്‍ കല്യാണത്തിലെ കരച്ചിലൊന്നും പെറ്റ തള്ള സഹിക്കില്ല, അത്രയ്ക്ക് ബോറായിരുന്നു’*‘പുലിവാല്‍ കല്യാണമൊക്കെ ഇപ്പോ കാണ...
14/01/2018

*‘പുലിവാല്‍ കല്യാണത്തിലെ കരച്ചിലൊന്നും പെറ്റ തള്ള സഹിക്കില്ല, അത്രയ്ക്ക് ബോറായിരുന്നു’*

‘പുലിവാല്‍ കല്യാണമൊക്കെ ഇപ്പോ കാണുമ്പോ എനിക്കറിയാം, അതിലെ കരച്ചിലൊന്നും പെറ്റ തള്ള സഹിക്കൂല, ഭയങ്കര ബോറാണ്.’ – നായകന്‍ ജയസൂര്യയുടെ വാക്കുകളാണ്. അതില്‍ നിര്‍ത്തിയില്ല അദ്ദേഹം തുടര്‍ന്നു. ‘അതില്‍ കത്ത് വായിക്കുന്ന ഒരു സീനുണ്ട്. സംവിധായകന്‍ ഷാഫിക്ക പറഞ്ഞു ‘ജയാ ടേക്ക് പോകാം’… ഞാനിങ്ങനെ കത്തു വായിക്കുന്നു, സങ്കടം വരുന്നു. അതാണ് സീന്‍. ഷാഫിക്ക പറഞ്ഞു…ജയാ ഒന്നും വന്നില്ലല്ലോ മുഖത്ത്. ഗൃഹലക്ഷ്മി സംഘടിപ്പിച്ച പരിപാടിയില്‍ കുട്ടികളോട് സംസാരിക്കുമ്പോഴാണ് ജയസൂര്യ പഴയ സിനിമാ ഓര്‍മ്മകള്‍ പങ്കുവെച്ചത്.

കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ജയസൂര്യ പറഞ്ഞത് – എനിക്കറിയില്ല. അത് ഹീറോയിന്‍സ് പറയുന്നതല്ലേ? ഹീറോ എന്ന നിലയില്‍ എനിക്ക് അറിയില്ല അത്.

ബ്യൂട്ടിഫുള്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ കാലൊടിഞ്ഞ് കിടക്കുകയായിരുന്നുവെന്നുള്ള വിവരവും ജയസൂര്യ പങ്കുവെച്ചു.

*ഷൂട്ടിംഗിനിടെയുള്ള അപകടത്തെക്കുറിച്ച് ജയസൂര്യ പറഞ്ഞത് ഇങ്ങനെ*

ആദ്യ പടം ഊമപെണ്ണിന് ഉരിയാടാപയ്യനില്‍ തന്നെ അപകടം പറ്റി. അന്ന് ഫനീഫ്ക്കയാണ് കൂടെ. ഫുള്‍ ആവേശമാണ്. ആ സിനിമയില്‍ പരസ്യഹോര്‍ഡിംഗില്‍ പെയിന്റ് ചെയ്യുന്ന കഥാപാത്രമാണ്. വിനയന്‍ സാര്‍ പറഞ്ഞു, ചാടുന്ന ഷോട്ടാ, ഡ്യൂപ്പിനെ വിളിക്കാം. ഞാന്‍ പറഞ്ഞു, വേണ്ട സര്‍ ഞാന്‍ ചാടിക്കോളാം. ചാടി. കൂട്ടിയിട്ട കാര്‍ഡ് ബോര്‍ഡൊക്കെ തുളച്ച് കാലതാ പോകുന്നു. പിന്നെ പൊക്കാന്‍ പറ്റുന്നില്ല. കാല് ഒടിഞ്ഞിട്ടുണ്ട്. മുഖം കണ്ട് ഹനീഫ്ക്ക ചോദിച്ചു. എന്താ വല്ലാതെ? ഹനീഫ്ക്കാ എന്റെ കാല്…ഹനീഫ്ക്കാ വിനയന്‍ സാറിനെ വിളിച്ചു. ഇവന്റെ കാല് ഭയങ്കര പ്രശ്‌നാട്ടാ, അവന്‍ പറയാഞ്ഞിട്ടാ. ഡോക്ടര്‍ പറഞ്ഞു, ആറു മാസം വിശ്രമം. ഞാന്‍ തകര്‍ന്നു പോയി. പക്ഷെ, എന്റെ ഭാഗ്യം കൊണ്ടാവാം 20 ദിവസം കൊണ്ട് കാല് ശരിയായി.
പിന്നെ വാധ്യാര്‍ എന്ന പടത്തില്‍ അഭിനയിക്കുമ്പോ കാലൊടിഞ്ഞു, രണ്ടു മാസം എഴുനേല്‍ക്കാന്‍ പാടില്ല. എഴുനേറ്റില്ല, എഴുനേല്‍ക്കാതെ അഭിനയിച്ചു. ബ്യൂട്ടിഫുള്‍ എന്ന സിനിമ.

https://youtu.be/DTtnh86GnTY
14/01/2018

https://youtu.be/DTtnh86GnTY

Watch trailer to witness the first collaboration of Bala - Jyotika - G. V. Prakash Kumar. Cast: Jyotika, G. V. Prakash Kumar, Ivana Production Ho...

https://youtu.be/9mtIw8rf_HY
14/01/2018

https://youtu.be/9mtIw8rf_HY

Watch Malayalam Short Film ' Pottasum Thokkum ', Directed by Mibish Biju. The film deals with an incident that happens during the feast of St.Raphel. The sto...

Address

Thiruvananthapuram

Telephone

8943744312

Website

Alerts

Be the first to know and let us send you an email when Reelium Pictures posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share