
15/09/2025
കോഴിക്കോട് വടകര ഇരിങ്ങൽ കോട്ടക്കൽ റെയിൽവെ ഗേറ്റിന് സമീപം ട്രയിനിൽ നിന്നും വീണ് യുവാവിൻ്റെ തലയ്ക്ക് പരുക്ക്. തൃശൂർ നീലിപ്പാറ സ്വദേശി ഇസ്മായിൽ ഇബ്രാഹിമിനാണ് പരുക്കേറ്റത്. രാവിലെ 9 മണിയോടെ നാട്ടുകാരാണ് റെയിൽവേ ട്രാക്കിന് സമീപം യുവാവ് വീണ് കിടക്കുന്നത് കണ്ടത്. ചെന്നൈ മെയിലിൽ നിന്നാണ് വീണത്.