05/09/2026
അത്യധികം ഹൃദയവേദനയോടെയാണ് ഈ പോസ്റ്റ് ഇവിടെ എഴുതുന്നത്.
തെക്കൻ കേരളത്തിലിരുന്ന് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് പാർട്ടിയെ സ്നേഹിക്കുന്ന ഒരാളുടെ ആത്മാർത്ഥമായ അഭിപ്രായ പ്രകടനമായി മാത്രം ഇതിനെ കാണുക.
അബ്ബാസ് സേട്ടിനൊപ്പം നിന്ന് പാർട്ടിയെ സംസ്ഥാന തലസ്ഥാനത്ത് കൈപിടിച്ച് നടത്തിയ മനുഷ്യൻ...
പാർട്ടിയിൽ ലയിച്ചുചേർന്ന്, സ്വന്തം ജീവിതം പോലും മറന്നുപോയ മനുഷ്യൻ...
തന്റെ അറുപപതുകളിലും യൂത്ത് ലീഗിനും എം.എസ്.എഫിനുമൊപ്പം നടുറോഡിൽ പോലീസിന്റെ തല്ലുകൊള്ളാനും അറസ്റ്റ് വരിക്കാനും ഒരു മടിയും കാണിക്കാത്ത മനുഷ്യൻ...
ബീമാപ്പള്ളിയിൽ അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് പോലീസ് നടത്തിയ വെടിവെപ്പിനെതിരെ പ്രതിഷേധിച്ച്, കേരള സർക്കാരിനെ മുൾമുനയിൽ നിർത്തിയ സമരപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ മനുഷ്യൻ...
തിരുവനന്തപുരം നഗരത്തിലെ മാത്രമല്ല, ഈ സംസ്ഥാനത്തെ ഏത് സാധാരണ പ്രവർത്തകനും ഏത് പാതിരാത്രിയിലും എന്ത് ആവശ്യത്തിനും തലസ്ഥാനത്തെത്തിയാൽ ഒരു ഫോൺ വിളിയിൽ, ഉടുത്ത തുണിയോടെ ഓടിയെത്തിയിരുന്ന മനുഷ്യൻ...
ബീമാപ്പള്ളി എന്ന നാട്ടിലെ ഒരു സാധാരണ ദരിദ്ര കുടുംബത്തിൽ നിന്ന് ഹരിത പതാക നെഞ്ചിലേറ്റി ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് പാർട്ടിയുടെ ദേശീയ സമിതിവരെ എത്തിയ മനുഷ്യൻ...
ജീവിതത്തിൽ ഇന്നേവരെ പാർട്ടിയോട് ഒരു വിഷയത്തിലും പരാതി പറയാത്ത മനുഷ്യൻ.
ഒരിക്കൽ പോലും അച്ചടക്ക നടപടി നേരിടാത്ത മനുഷ്യൻ. പാർട്ടി പറയുന്നത് എന്തും അതേപടി അനുസരിച്ചിരുന്ന ഒരാൾ.
പാർട്ടിയെ, പാണക്കാട് കുടുംബത്തിനെ ജീവാത്മാവും പരമാത്മാവുമായി കണ്ട ഒരാൾ.
പാർട്ടിയുടെ വിശ്വാസം നേടി സംസ്ഥാന സെക്രട്ടറി സ്ഥാനവും തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ചുമതലയും ഒരുമിച്ച് ഏൽപ്പിക്കപ്പെട്ട സമുന്നതനായ നേതാവ്.
അങ്ങനെ ഒരാൾ മരണപ്പെട്ടപ്പോൾ...
സംസ്ഥാന നേതൃത്വത്തിൽ നിന്ന് അദ്ദേഹത്തിന്റെ അവസാന യാത്രയിൽ സാന്നിധ്യമറിയിക്കാൻ എത്തിയത് പി.എം.എ. സലാം PMA Salam സാഹിബ് മാത്രം.
ആ ഒരു കാര്യത്തിൽ സലാം സാഹിബിനെ അംഗീകരിക്കാതെ വയ്യ.
അദ്ദേഹം സംസ്ഥാന സെക്രട്ടറി ആയതിന് ശേഷമാണ് തെക്കൻ കേരളത്തിലെ പ്രവർത്തകർക്ക് തങ്ങളുടെ വേദനകളും അഭിപ്രായങ്ങളും തുറന്നുപറയാൻ കഴിയുന്ന, തെക്കൻ കേരളത്തോട് യാതൊരു പുച്ഛവുമില്ലാതെ സംസാരിക്കുന്ന ഒരു നേതാവിനെ ലഭിച്ചതെന്ന് പറയാതെ വയ്യ.
തെക്കൻ കേരളത്തിലെ സാധാരണ പ്രവർത്തകർക്ക് അദ്ദേഹം നൽകുന്ന പരിഗണനയും സേനേഹവും എടുത്തുപറയേണ്ടത് തന്നെയാണ്.
പക്ഷേ ഒരു ചോദ്യം ബാക്കിയാകുന്നു...
5 മന്ത്രിമാരുള്ള പാർട്ടിയുടെ സമുന്നതനായ ഒരു നേതാവ്. (തെക്കൻ കേരളത്തിൽ എങ്കിലും🙏)
22 എം.എൽ.എമാരുള്ള പാർട്ടിയുടെ നേതാവ്.
5 എം.പിമാരുള്ള പാർട്ടിയുടെ നേതാവ്.
കേരളത്തിന്റെ തലസ്ഥാന നഗരിയിൽ പാർട്ടിയെ മരണം തോളിലേറ്റി നടന്ന ഒരു നേതാവായിരുന്നു ബീമാപ്പള്ളി റഷീദ്.
ഇന്ന് ഈ പദവികളിൽ ഇരിക്കുന്നവരിൽ പലരും തങ്ങളുടെ രാഷ്ട്രീയ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ എന്തെങ്കിലും ആവശ്യത്തിന് അദ്ദേഹത്തെ വിളിച്ചിട്ടുണ്ടാകില്ലേ?
സഹായം തേടിയിട്ടുണ്ടാകില്ലേ?
തലസ്ഥാനത്ത് എത്തുമ്പോൾ ആശ്രയിച്ചിട്ടുണ്ടാകില്ലേ?
അങ്ങനെ ഒരാൾ...
ജീവിതം മുഴുവൻ പാർട്ടിക്കായി സമർപ്പിച്ച ഒരാൾ...
അവസാനം പച്ചപുതച്ച് പള്ളിക്കാട്ടിലേക്ക് പോയത്,
ജീവിതം മുഴുവൻ പാർട്ടിക്കൊപ്പം നടന്നിട്ടും തീർത്തും അനാഥനായി...😪
നേതാക്കളുടെ വെറും ഒരു ഫേസ്ബുക്ക് പോസ്റ്റിലെ അനുശോചനക്കുറിപ്പിൽ ഒതുങ്ങേണ്ട മനുഷ്യനാണോ ബീമാപ്പള്ളി റഷീദ്?
തെക്കൻ ആയിപ്പോയതിന്റെ പേരിൽ അദ്ദേഹത്തിന്റെ അവസാന യാത്രയിൽ പോലും ഉണ്ടായ ഈ അവഗണന നിങ്ങൾ കാണുന്നില്ലെങ്കിൽ... ഇനി ഒന്നും പറയാനില്ല.
കാരണം തെക്കൻ കേരളത്തിൽ ലീഗ് പാർട്ടി എന്തുകൊണ്ട് താഴേക്ക് പോകുന്നു എന്ന ചോദ്യത്തിന്, ഇനി മറ്റൊരു ഉത്തരം അന്വേഷിക്കേണ്ട ആവശ്യമില്ല.
പ്രവർത്തകരെ ഓർക്കാത്ത ഒരു പ്രസ്ഥാനം,
ഒരു ദിവസം പ്രവർത്തകരെ നഷ്ടപ്പെടും.തിരുവനന്തപുരം ജില്ലയിൽ മുസ്ലിംലീഗിന്റെ ജില്ലാ പ്രസിഡണ്ട് ആയിരുന്നിട്ട് പോലും ജില്ലയ്ക്കകത്ത് വാർഡ് തലങ്ങളിൽ മാറ്റങ്ങൾ വരുത്തിയത് അദ്ദേഹത്തെ അറിയിക്കാത്തത് പാർട്ടിക്കുവേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച അദ്ദേഹത്തിന്റെ മനസ്സിൽ ഒരു വേദനയായി അവശേഷിക്കുന്നു
പാർട്ടിക്ക് വേണ്ടി ജീവിതം കൊടുത്തവരെ അവസാന നിമിഷത്തിലും ചേർത്തുപിടിക്കാത്ത ഒരു പ്രസ്ഥാനം, ☪️🕋🕌💘 ✌
ഒടുവിൽ സ്വന്തം വേരുകളിൽ നിന്ന് തന്നെ അകന്നുപോകും.
ഇത് ശത്രുക്കളുടെ വിമർശനമല്ല.
പാർട്ടിയെ ഇന്നും സ്നേഹിക്കുന്നവരുടെ വേദനയാണ്.