25/08/2023
Cinepolis launching soon at Mall of Travancore 🔥
രാജ്യത്തെ ഏക അന്താരാഷ്ട്ര മൾട്ടിപ്ലക്സ് ബ്രാൻഡ് ആയ സിനിപോളിസ് തിരുവനന്തപുരത്തേക്ക് എത്തുന്നു !!😍
ലോകത്തിലെ 19 രാജ്യങ്ങളിലായി 6500+ സ്‌ക്രീനുകളുള്ള മെക്‌സിക്കോ ആസ്ഥാനമായുള്ള അന്താരാഷ്ട്ര മൾട്ടിപ്ലെക്‌സ് കമ്പനി ആണ് Cinepolis. തെക്കൻ കേരളത്തിൽ ആദ്യമായി 'മാൾ ഓഫ് ട്രാവൻകൂറിൽ' ആണ് Cinepolis വരുന്നത്. US ആസ്ഥാനമായുള്ള AMC തിയേറ്ററുകൾക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൾട്ടിപ്ലെക്‌സ് ശൃംഖലയാണ് സിനിപോളിസ്
Mall of Travancore-ൽ 1400-ലധികം പേർക്ക് ഒരേസമയം സിനിമകൾ കാണാവുന്ന 2 VIP സ്ക്രീൻ ഉൾപ്പടെ 7 സ്‌ക്രീനുകളാണുള്ളത്. F&B ഫോർമാറ്റ് Coffee Tree പ്രധാന ആകർഷണമായിരിക്കും.
പുതിയ രൂപത്തിലും ഭാവത്തിലും Cinepolis തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിൽ രണ്ടുമാസത്തിനകം പ്രവർത്തനക്ഷമമാകും.🤩
കാർണിവൽ സിനിമാസ് ആയിരുന്നു മാൾ ഓഫ് ട്രാവൻകൂറിലെ മൾട്ടിപ്ലക്സ് നടത്തിയിരുന്നത്. അവർ നഷ്ടത്തിലായത്തിനാൽ രാജ്യമൊട്ടാകെയുള്ള അവരുടെ സ്ക്രീനുകൾ പൂട്ടിയത്തിന് പിന്നാലെ ആണ് അത് ഏറ്റെടുത്ത് കൊണ്ട് സിനിപോളിസിൻ്റെ തലസ്ഥാനത്തേക്കുള്ള പ്രവേശനം...
പൂനെയിൽ 15 സ്‌ക്രീനുകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ മെഗാപ്ലക്‌സ് സിനിപോളിസിന് നിലവിലുണ്ട്. 4DX, MacroXE, IMAX, Onyx, Real D 3D തുടങ്ങിയ ഫോർമാറ്റുകൾ Cinepolis കൈവശം വയ്ക്കുന്നു. 4DX ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത് Cinepolis ആണ്. കേരളത്തിൽ നിലവിൽ സിനിപോളിസിന് കൊച്ചിയിലും കോഴിക്കോട്ടുമായി രണ്ട് മൾട്ടിപ്ലെക്സുകളുണ്ട്.
സിനിപോളിസ് നേരത്തെ തന്നെ തലസ്ഥാനത്തേക്കുള്ള പ്രവേശനത്തിന് പദ്ധതിയിട്ടിരുന്നു എന്നാൽ അവർ പ്രതീക്ഷിച്ചതിലും നേരത്തെ ഇപ്പോൾ തലസ്ഥാനത്തേക്ക് അവർ എത്തിയിരിക്കുന്നു... ടെക്നോപാർക്ക് ഫേസ് 3ക്ക് സമീപം വരുന്ന ടോറസ് സെൻ്ററും മാളിൽ സിനിപോളിസിൻ്റെ 15 സ്ക്രീൻ അടങ്ങുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ മൾട്ടിപ്ലക്സ് തുറക്കാൻ ധാരണയായിരുന്നു.. അതിൽ ഒരു സ്ക്രീൻ കേരളത്തിലെ ആദ്യത്തെ Imax സ്ക്രീൻ ആയിരിക്കും എന്നും അറിയിച്ചിരുന്നു എന്നാൽ അതിനു മുന്നേ ലുലുവിൽ PVR സംസ്ഥാനത്തെ ആദ്യത്തെ Imax സ്ക്രീൻ കൊണ്ടുവന്നു.
PVR ഗ്രൂപ്പും ലുലുവിൽ സംസ്ഥാനത്തെ ഏറ്റവും വലിയ മൾട്ടിപ്ലക്സുമായി അവർ തലസ്ഥാനത്തേക്ക് പ്രവേശിക്കും എന്ന് പ്രഘ്യാപിച്ചെങ്കിലും SPI Cinemas ഏറ്റെടുത്ത വഴിയിൽ അവർക്കും പ്രതീക്ഷിച്ചതിലും നേരത്തെ തലസ്ഥാനത്തേക്ക് പ്രവേശിക്കാൻ സാധിച്ചു.
അപ്പോൾ തീയേറ്ററുകളുടെ തലസ്ഥാനത്തേക്ക് സിനിപോളിസിനും സ്വാഗതം !!😌