Aksharamonline

Aksharamonline അക്ഷരം സുതാര്യ ഗ്രാമ പത്രം
പാലോടിന്റെ ഹൃദയ താളം…

26/09/2025
14/09/2025

പെരിങ്ങമ്മല ഇടിഞ്ഞാർ INTUC ലോഡിംഗ് തൊഴിലാളി ആയിരുന്ന ഗോവിന്ദൻ എന്നയാളെ ചെറുമകൻ സന്ദീപ് കുത്തി കൊന്നു. സന്ദീപ് ഇപ്പോൾ INTUC ലോഡിംഗ് തൊഴിലാളി ആണ്. മുമ്പ് ഒരാളെ കുത്തി പരിക്കേൽപ്പിച്ച കേസിൽ രണ്ട് വർഷം ജയിൽ ശിക്ഷ അനുഭവിച്ചയാൾ ആണ് പ്രതി.

03/09/2025

എസ്ഐയുടെ നേതൃത്വത്തിൽ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തല്ലിചതച്ച് പൊലീസ്, 2023ലെ സംഭവത്തിന്‍റെ കൂടുതൽ ദൃശ്യങ്ങള്‍ പുറത്ത്

19/08/2025

പൊൻമുടി തുറന്നു

പ്രതികൂല കാലാവസ്ഥ കാരണം അടച്ചിട്ടിരുന്ന പൊൻമുടി ഇക്കോ ടൂറിസം ഇന്ന് മുതൽ (19.08.25) മുതൽ തുറന്ന് പ്രവർത്തിക്കുന്നതാണ്

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ തിരുവനന്തപുരം

തോരാതെ കേരളം;ഒന്ന് തീരുമ്പോൾ മറ്റൊന്ന്ബംഗൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം  കേരളത്തിൽ ശക്തമായ മഴ തുടരും. സംസ്ഥാനത്ത് ബുധനാഴ്...
18/08/2025

തോരാതെ കേരളം;ഒന്ന് തീരുമ്പോൾ മറ്റൊന്ന്

ബംഗൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം കേരളത്തിൽ ശക്തമായ മഴ തുടരും. സംസ്ഥാനത്ത് ബുധനാഴ്ച വരെ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരത്ത് സ്കൂള്‍ വാൻ കുഴിയിലേക്ക് വീണ് അപകടം; 32 കുട്ടികള്‍ക്ക് പരിക്ക്തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂള്‍ ക...
18/08/2025

തിരുവനന്തപുരത്ത് സ്കൂള്‍ വാൻ കുഴിയിലേക്ക് വീണ് അപകടം; 32 കുട്ടികള്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂള്‍ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക് വീണ് അപകടം. അപകടത്തിൽ വാനിലുണ്ടായിരുന്ന 31 കുട്ടികള്‍ക്കും ഒരു അധ്യാപികയ്ക്കുമടക്കം 32 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9.30ഓടെ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മലമുകളിലാണ് അപകടമുണ്ടായത്. സെന്‍റ് സാന്താസ് സ്കൂളിലേക്ക് വന്ന വാഹനമാണ് താഴ്ചയിലേക്ക് വീണത്. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. ഭാഗ്യംകൊണ്ടാണ് വലിയ അപകടത്തിൽ നിന്ന് കുട്ടികള്‍ രക്ഷപ്പെട്ടത്.
ശാസ്തമംഗലത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് കുട്ടികള്‍ ചികിത്സയിലുള്ളത്. സ്കൂളിലേക്ക് കുട്ടികളുമായി എത്തിയ സ്വകാര്യ വാൻ ആണ് അപകടത്തിൽപ്പെട്ടത്. സ്വകാര്യ വാഹനങ്ങള്‍ സ്കൂളിൽ പ്രവേശിക്കാതെ പുറത്തുള്ള റോഡിൽ തന്നെ കുട്ടികളെ ഇറക്കി തിരിച്ചുപോകാറുള്ളതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത്തരത്തിൽ വാഹനം പിന്നോട് തിരിക്കുന്നതിനിടെയാണ് സമീപത്തെ കുഴിയിലേക്ക് വാൻ വീണതേന്നാണ് നാട്ടുകാര്‍ പറയുന്നത്. മന്ത്രി വി ശിവൻകുട്ടി ആശുപത്രിയിലെത്തി കുട്ടികളെ സന്ദര്‍ശിച്ചു.

ആരുടെയും പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നിരീക്ഷണത്തിനും പരിശോധനയ്ക്കും ശേഷം ഇവരെ ഡിസ്ചാർജ് ചെയ്യും. റോഡിന്‍റെ മോശം അവസ്ഥയും കൈവരി കെട്ടാത്തതിന്‍റെയും പ്രശ്നമാണ് അപകടത്തിന് കാരണമായത്.

പാലോട് പുലി ഇറങ്ങി വെങ്കട്ടമൂട് സ്വദേശി ജയന്റെ പോത്തിനെ പുലി കടിച്ചു കൊന്നുപാലോട് ഇടിഞ്ഞാർ ആദിച്ചൻ കോണ് പുലിയുടെ ആക്രമണത...
17/08/2025

പാലോട് പുലി ഇറങ്ങി വെങ്കട്ടമൂട് സ്വദേശി ജയന്റെ പോത്തിനെ പുലി കടിച്ചു കൊന്നു

പാലോട് ഇടിഞ്ഞാർ ആദിച്ചൻ കോണ്
പുലിയുടെ ആക്രമണത്തില്‍ പോത്ത് ചത്തു. മങ്കയം വെങ്കിട്ടമൂട് സ്വദേശി ജയൻ വളർത്തുന്ന പോത്തുകളിലൊന്നിനെയാണ് പുലി പിടിച്ചത്.
പോത്തിന്റെ കഴുത്തില്‍ പുലി കടിച്ച പാടുണ്ട്.
ഏഴു പോത്തുകളെ ഞായറാഴ്ച രാവിലെ മേയാൻ വിട്ടിരുന്നു.
വനാതിർത്തിയോട് ചേർന്ന പ്രദേശമാണ് ഇവിടം. വൈകിട്ട് മൂന്നു മണിയോടെ ആറു പോത്തുകള്‍ തിരികെ വീട്ടില്‍ എത്തി. ഒരു പോത്തിനെ കണ്ടില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോത്തിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. പുലിയെ കണ്ടുവെന്ന് നാട്ടുകാർ പറയുന്നു.
പാലോട് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും തുടർന്ന് പുലിയുടെ സാന്നിത്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ജലനിരപ്പ് ഉയരുന്നു, ഒൻപത് ഡാമുകളിൽ റെ‍ഡ് അലർട്ട്, പ്രദേശവാസികൾക്ക് ജാഗ്രത നിർദേശംതിരുവനന്തപുരം: കേരളത്തിലെ ഒൻപത് ഡാമുകളി...
17/08/2025

ജലനിരപ്പ് ഉയരുന്നു, ഒൻപത് ഡാമുകളിൽ റെ‍ഡ് അലർട്ട്, പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം

തിരുവനന്തപുരം: കേരളത്തിലെ ഒൻപത് ഡാമുകളിൽ റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഡാമുകളിലെ ജലനിരപ്പ് ഉയരുകയാണ്. തുടർന്നാണ് റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട കക്കി, മൂഴിയാർ, ഇടുക്കി മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, തൃശൂർ ഷോളയാർ, പെരിങ്ങൽകുത്ത്, വയനാട് ബാണാസുരസാഗർ എന്നീ ഡാമുകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഡാമുകളിലെ ജലനിരപ്പ് അപകടകരമായ നിലയിൽ എത്തിയിരിക്കുകയാണ്. നിശ്ചിത അളവിൽ വെള്ളം പുറത്തേക്ക് വിടുന്നുണ്ട്. തുടർന്ന് ഡാമുകൾക്ക് അരികിലും പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിർദേശം നൽകി. ബാണാസുര സാഗറിന്റെ ഷട്ടറുകൾ ഉച്ചയ്ക്ക് ഉയർത്തിയിരുന്നു. ജലനിരപ്പ് ഉയരുന്നതിനാൽ ഷട്ടർ 20 സെന്റിമീറ്ററായി വീണ്ടും ഉയർത്തി. ബാണാസുര സാഗറിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തി.

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when Aksharamonline posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Aksharamonline:

Share