14/10/2021
MLM പോലെ ഇന്ന് നടന്ന് കൊണ്ടിരിക്കുന്ന മറ്റൊരു തട്ടിപ്പാണ് ക്രിപ്റ്റോ കറന്‍സിയില്‍ ഇന്‍വെസ്റ്റ് ചെയ്യാം എന്ന് പറഞ്ഞ് ആളുകളെ ചേര്‍ക്കുന്ന പരിപാടി.
യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ക്ക് ക്രിപ്റ്റോ കറന്‍സിയില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ താല്പര്യമുള്ളവരാണെങ്കില്‍ ഒരിക്കലും മറ്റുള്ള കമ്പനികള്‍ക്ക് പണം കൊടുത്ത് ഇന്‍വെസ്റ്റ് ചെയ്യേണ്ടതില്ല.ud
നിലവില്‍ മാര്‍ക്കറ്റില്‍ ലഭ്യമായിരിക്കുന്ന നിരവധി ക്രിപ്റ്റോ എക്സ്ചേഞ്ചുകളുണ്ട് അവയില്‍ അക്കൗണ്ട് ഓപണാക്കി നിങ്ങള്‍ക്ക് തന്നെ സ്വയം ഇന്‍വെസ്റ്റ് ചെയ്യാവുന്നതാണ്.
അത്രക്ക് ഇന്‍വെസ്റ്റ് ചെയ്യണം എന്ന് ആഗ്രഹമുള്ളവര്‍ മറ്റുള്ള ഫ്രോഡ് കമ്പനികളില്‍ ചെന്ന് ചാടാതിരിക്കാന്‍ വേണ്ടി,
ഏതൊരു സാധാരണക്കാരനും ഒന്നും അറിയാത്തവനാണെങ്കില്‍ പോലും,കുറഞ്ഞ പണം (₹100 ഉള്ളൂ എങ്കില്‍ പോലും) എങ്ങനെ ഇന്‍വെസ്റ്റ് ചെയ്യണം എന്ന് പറഞ്ഞു തരാം.
■ മാര്‍ക്കറ്റില്‍ ലഭ്യമായിട്ടുള്ള നിരവധി ക്രിപ്റ്റോ എക്സ്ചേഞ്ചുകളുണ്ട് (ഉദാ: വാസിറെക്സ്,ബിനാന്‍സ്,സെപ് പേ,കോയിന്‍ബെയ്സ്,കോയിന്‍ ഡി സി എക്സ് etc..) ഇവയിലേതിലെങ്കിലും ഒരു അക്കൗണ്ട് ഒാപണ്‍ ആക്കുക.യൂസര്‍ ഫ്രണ്ട്ലിയായ ഒരു ആപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്.
പേഴ്സണലി ഞാന്‍ ഉപയോഗിച്ചതില്‍ യൂസര്‍ ഫ്രണ്ട്ലിയായി തോന്നിയിട്ടുള്ളത് കോയിന്‍ ഡി.സി.എക്സ് ആണ്.(ലിങ്ക് പോസ്റ്റിന് താഴെ കൊടുക്കാം)
■ ലോകത്ത് നിരവധി ക്രിപ്റ്റോ കറന്‍സികളുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റ് ക്യാപ് ഉള്ള കോയിനുകള്‍ സെലക്ട് ചെയ്യലാണ് നല്ലത് അതിനുവേണ്ടി (www.coinmarketcap.com) എന്ന വെബ്സൈറ്റ് ഉപയോഗിക്കാവുന്നതാണ്.നിലവില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റ് ക്യാപുള്ള കോയിനുകള്‍ ബിറ്റ്കോയിനും,എഥേറിയവുമാണ്.
ഒരു ബിറ്റ്കോയിന്‍ 44.5 ലക്ഷവും,ഒരു എഥേറിയിത്തിന് 2.75 ലക്ഷവുമാണ് ഇന്നത്തെ വില.ഇത്രയും റേറ്റുള്ള ബിറ്റ്കോയിനും,എഥേറിയവും എങ്ങനെയാണ് ₹100 കയ്യിലുള്ള ഞാന്‍ വാങ്ങുക എന്നതിനെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല.ചെറിയ പോയിന്‍റുകളായി വാങ്ങാവുന്നതാണ്.
■ ഒരുപാട് അനിശ്ചിതത്വങ്ങള്‍ നില നില്‍ക്കുന്നുണ്ടെങ്കിലും ഒരു SIP പോലെയൊക്കെ വരുമാനത്തിന്‍റെ ഒരു ചെറിയ ശതമാനമെങ്കിലും ക്രിപ്റ്റോ കറന്‍സിയെ ഒരു അസറ്റായി കണ്ട് ഇന്‍വെസ്റ്റ് ചെയ്യുന്നത് നല്ലതാണെന്നാണ് വ്യക്തിപരമായ അഭിപ്രായം.
(കോയിന്‍ ഡി.സി.എക്സ് ലിങ്ക് )👇
https://coindcx.com/signup?r=26310287$$Abbmr
അക്കൗണ്ട് Sign up ചെയ്ത ശേഷം നിങ്ങളുടെ KYC അപ്ലോഡ് ചെയ്ത്,
ഫണ്ട് ആഡ് ചെയ്യുക.മാത്രവുമല്ല ഇവര്‍ ഇപ്പോള്‍ നിലവില്‍ ഒരു ഓഫര്‍ കൂടി നല്‍കുന്നുണ്ട്.ഈ ലിങ്ക് ഉപയോഗിച്ച് അക്കൗണ്ട് ഓപണാക്കി മിനിമം ₹100 രൂപ ഇന്‍വെസ്റ്റ് ചെയ്യുന്നവര്‍ക്ക് എക്സ്ട്ര ₹100 മൂല്യമുള്ള ബിറ്റ്കോയിന്‍ സൗജന്യമായും നല്‍കുന്നുമുണ്ട്.