Anjali

Anjali VJ, Actor,vlogger,Content creator
For collaborations mail [email protected]

30/07/2025

എന്റെ വായന ❤️

30/07/2025

ബിഗ് ബോസ്സിൽ ഉണ്ടോ 😄പോകണോ?
നിങ്ങൾ മനസ്സിലാക്കേണ്ട കാര്യം ബിഗ് ബോസ്സ് അതിന്റെ ഓഡിഷൻസ് നടത്തിയത് വിമർശനം നേരിട്ട prank call ന് ഒരുപാട് മുൻപാണ് .
പ്രേശ്നക്കാരെ പൂട്ടി ഇടുന്ന സ്ഥലമാണോ ബിഗ് ബോസ്സ്
അതാണോ അതിലേക്കുള്ള യോഗ്യത ??
അങ്ങനെ ഒരു യോഗ്യത നേടി എനിക്ക് പോകണ്ടെങ്കിലോ? ??
വിമർശനങ്ങൾക്കുള്ള മറുപടി നടന്നു കൊടുക്കാനായിരുന്നെങ്കിൽ പിന്നാലെ നടന്ന സകല ചാനൽസിനും ഓടി നടന്നു ഇന്റർവ്യൂ കൊടുത്ത് എന്റെ പൊക ഇന്നേരം വന്നേനെ 😄
അതിലൂടെ നിങ്ങളുടെ വിലയേറിയ സമയം എനിക്ക് പാഴാക്കാം എന്നല്ലാതെ മെച്ചമൊന്നുമില്ല എന്ന് ബോധ്യമുള്ളതുകൊണ്ട് ഒഴിവാക്കിയതാണ്.
മനുഷ്യനാണെങ്കിൽ അവര്ക് മനസ്സിലാക്കാൻ പാകത്തിന് മറുപടി പറഞ്ഞിരുന്നില്ലേ? ?
അതിലൊന്നും തൃപ്തി അടയാത്തവർ മനുഷ്യരെ അല്ല.

ഓഡിഷൻ അതിനു മുൻപേ നടന്നെങ്കിൽ ഞാൻ അറ്റൻഡ് ചെയ്തെങ്കിൽ അപ്പോ ..വെറുപ്പ്, അതല്ല എനിക്കുള്ള മാനദണ്ഡം എന്നല്ലേ?
എനിക്ക് ഒന്നും തന്നെ ആരോടും പ്രൂവ് ചെയ്യാൻ ഇല്ല 🙂
അതിന് തയ്യാറെടുക്കുന്നവർ ആരാണോ മരണം വരെ അവര്ക് അത് കഴിഞ്ഞിട്ടുമില്ല 🙏
അപ്പോ ബിഗ് ബോസ്സിൽ ഉണ്ടോ? 🙂

29/07/2025

താങ്കമാന മാങ്കോ

ഈ ലൈക്കൊക്കെ ചോദിച്ചു മേടിക്കുന്നത് ലാലേട്ടനോ വിധു ചേട്ടനോ രേണുവോ ഞാനോ അല്ലാട്ടോ 😄ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം ...
29/07/2025

ഈ ലൈക്കൊക്കെ ചോദിച്ചു മേടിക്കുന്നത് ലാലേട്ടനോ വിധു ചേട്ടനോ രേണുവോ ഞാനോ അല്ലാട്ടോ 😄
ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം അതാണ് പേജുടമയുടെ ലൈൻ.
ഈ പോസ്റ്റിലെന്താ പ്രശ്നം എന്നാണോ? ?
ഇപ്പോ ഇല്ല
ഇതിൽ ആരെങ്കിലും സൈബർ അറ്റാക്ക് നേരിടുന്ന സാഹചര്യത്തിൽ അവർ എത്ര ലൈക്‌ കിട്ടും എന്ന് ആവർത്തിക്കും
തെറി അഭിഷേകങ്ങൾക്കുള്ള തുറന്ന വാതിലുകൾ ആണ് അവയെല്ലാം
ഒരു വീഡിയോ കാണുമ്പോ കയ്യിലെത്തുന്ന ഒരു പോസ്റ്റ്‌ കാണുമ്പോ അതിനുള്ളിലെ അധ്വാനം എത്രയുണ്ട് എന്നുകൂടി ചിന്തിച്ചാൽ കുറച്ചുകൂടി വിവേകത്തോടെ കാര്യങ്ങളെ സമീപിക്കാം
മൈലാഞ്ചി ചേച്ചി ഇതിനു മുൻപ് ഇതൊന്നും പറയാതിരുന്നത് ഇതിനുള്ളിൽ ഒളിച്ചിരിക്കുന്ന വൈകൃതങ്ങൾ ശ്രെധിച്ചിട്ടില്ലാത്തത് കൊണ്ടാണ്
ചൂട് വെള്ളത്തിൽ വീണ പൂച്ചയ്ക്കു പ്രേശ്നമുള്ള ചൂട് വെള്ളത്തെ കുറിച് മനസ്സിലാക്കാനാകും എന്ന് കൂട്ടിക്കോളൂ ❤️
മനുഷ്യ നീ മനുഷ്യത്വത്തോടെ പെരുമാറു

29/07/2025

Super ഫേസ് മാസ്ക് മുഖം തിളങ്ങും

എന്റെ പെണ്മക്കൾ ❤️പണ്ട് മുതലേ പെണ്മക്കൾ മാത്രമുള്ള അമ്മമാരോട് അകാരണമായി ഒരു പ്രതേക ബഹുമാനം തോന്നിയിരുന്നു. പക്ഷെ എന്റെ പ...
29/07/2025

എന്റെ പെണ്മക്കൾ ❤️
പണ്ട് മുതലേ പെണ്മക്കൾ മാത്രമുള്ള അമ്മമാരോട് അകാരണമായി ഒരു പ്രതേക ബഹുമാനം തോന്നിയിരുന്നു.
പക്ഷെ എന്റെ പെൺമക്കൾ ഒരു സ്പെഷ്യൽ ഉത്തരവാദിത്തം എന്റെ തലയിൽ ചാർത്തി തന്നത് പോലെ നാളിത് വരെ തോന്നിയിട്ടുമില്ല.
പ്രസവിച്ചു റൂമിലേക്കുകൊണ്ടു വന്നപ്പോൾ തൊട്ട് പൊന്തി വന്ന മുള്ളുകളെ ആശങ്കയോടെ സമീപിക്കുകയും ചെയ്യുന്നുണ്ട്.
തൻവി പാപ്പ ജനിച്ചപ്പോ അയ്യോ കുഞ് കറുത്തതാണല്ലോ എന്ന് ഉറപ്പിച് കല്യാണമൊക്കെ നടക്കുമോ എന്ന് ആശങ്കപെട്ട് നെറ്റിച്ചുളിച്ച ആ സമൂഹം
ഇന്ന് മരണപെട്ടിരിക്കുന്നു. മാംഗോ ജനിച്ചപ്പോൾ അവർ,ഈ പെൺകുട്ടികൾ ഒന്നുമേ കല്യാണത്തിനെ സമ്മതിക്കുന്നില്ലല്ലോ എന്ന് ആശങ്കപ്പെടുകയാണ്.😄

മാറ്റുവിന് ചട്ടങ്ങളെ സ്വയം അല്ലെങ്കിൽ മാറ്റുമതീ നിങ്ങളെ താൻ എന്നാണല്ലോ.
ദേഹം നൊന്ത് മനസ് വെന്ത് സ്വപ്‌നങ്ങൾ പണയം വെച് ഒരു പെൺകുട്ടിയും നിൽക്കാതിരിക്കട്ടെ.
ഒറ്റയ്ക്കു വഴി വെട്ടി സഞ്ചരിക്കുകയല്ല ,
അവരൊക്കെയും നടന്നു വന്ന വഴികളിൽ
ആയിരങ്ങൾ നിലവിളിക്കുന്നു .
കയറിൽ തൂങ്ങിയാടുന്നു ❤️.
പെണ്മക്കൾ, അവർക് ചിറക് മുളയ്ക്കട്ടെ.

28/07/2025

എനിക്ക് നിന്നെ വേണം 😄prank call alert

ആർക്കും ആരെയും replace ചെയ്യാൻ കഴിയുമത്രേ..കോർപറേട് ഓഫീസുകളിൽ തല കുമ്പിട്ട് നിന്ന് പല ആവർത്തി കേട്ട ഭയപ്പെടുത്തൽ വാചകം ....
28/07/2025

ആർക്കും ആരെയും replace ചെയ്യാൻ കഴിയുമത്രേ..
കോർപറേട് ഓഫീസുകളിൽ തല കുമ്പിട്ട് നിന്ന് പല ആവർത്തി കേട്ട ഭയപ്പെടുത്തൽ വാചകം ..നഷ്ടപ്പെട്ടു പോയ പ്രിയപ്പെട്ടവർക്ക് മുന്നിൽ അതൊരു ആന കള്ളമാണന്ന് പമ്പര വിഡ്ഢികളോട് പറയാൻ തോന്നിയിട്ടുണ്ട് .എന്റെ അമ്മച്ചിയ്ക്ക് കാഴ്ച്ച ഉണ്ടായിരുന്നില്ല..എന്നെ ശബ്ദം കേട്ടാണോ തിരിച്ചറിഞ്ഞത്.!ഏയ്.അവിടൊരു കൗതുകം ഉണ്ട്.ശബ്ദത്തിലൂടെ എന്നെ തിരിച്ചറിയാൻ നിങ്ങൾക്കു മാത്രമെ പറ്റിയിട്ടുള്ളൂ ..എന്റെ അതെ ശബ്ദത്തിൽ അമ്മയ്ക്കോ അച്ഛനോ പോലും തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ മറ്റൊരാൾ വീട്ടിൽ ഉണ്ടെന്നേ..അനിയത്തി.എന്റെ കയ്യിൽ ഒന്നുമില്ല..പിന്നെങ്ങനെ ഞാൻ അവർക്ക് ഏറ്റവും പ്രിയപ്പെട്ടതായെന്ന് അറിയില്ല. എന്റെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് അവർ തപ്പി തപ്പി നടന്നിരുന്നു.ചുളുങ്ങിയ കയ്യിൽ നുള്ളി നുള്ളി ഉറങ്ങി ശീലിച്ചു പോയതാ..മക്കളെ ഞാൻ മരിച്ചാൽ നീ എന്ത് ചെയ്യും എന്നൊരു ദിവസം ചോദിച്ചു 😭അതോർത്താൽ ഇന്നും ഞാൻ മോങ്ങും..അവർ പോയി..അമ്മച്ചിക്കൊപ്പം ഒരു വർഷം തികയും മുൻപ് അപ്പൂപ്പനും..അവർ സ്വൈര്യമായി വിഹരിച്ചിരുന്ന മനസ്സിനു ചുറ്റും ഞാൻ ഒരു വേലി കെട്ടി..അത് ഭേദിച്ചു അകത്ത് വന്നു സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആരെയും ഇന്നും അനുവദിച്ചിട്ടുമില്ല ..ഇന്ന് റേഡിയോയിൽ ഗ്രാന്റ് പാരന്റ്സ് നെക്കുറിച്ച് സംസാരിച്ചപ്പോ നഷ്ടപ്പെട്ടതൊന്നും ഇനിയും തിരിച്ച് കിട്ടാത്തതാനെന്ന് ഒന്നുകൂടെ തിരിച്ചറിയുകയായിരുന്നു.
നിങ്ങൾ ആരെയെങ്കിലും ഇതുപോലെ മിസ്സ് ചെയ്യുന്നുണ്ടോ???
ആരെയാ 😔

27/07/2025

മൈലാഞ്ചി കുഞ്ഞുങ്ങൾ

26/07/2025

ഓണം കളക്ഷൻ വന്നേ 😊എന്റെ നാടിനു സ്നേഹപൂർവ്വം ❤️🪬
Phone no 8848858265
9605329411

Pulivila hand loom society Balaramapuram
Vizhijam road
Uchakkada
Payattuvila road
100 mtr

Phone no
8848858265
9605329411

Happy News 🪬❤️Congratulations for achieving LDC in trivandrum my dearest Sis in Law shalu kutta Your hard work and perse...
25/07/2025

Happy News 🪬❤️
Congratulations for achieving LDC in trivandrum my dearest Sis in Law shalu kutta
Your hard work and perseverance have led you to this exciting new chapter. Congratulations on your new government job .
Let’s celebrate soon!” “Warmest congratulations again.
ഒരു കോച്ചിങ് ഇല്ലാതെ hardwork ചെയ്ത് നീ നേടി എടുത്തത് ഒരുപാട് പെൺകുട്ടികൾക്കു പ്രചോദനം ആകട്ടെ.
മോൾക് ജോലി കിട്ടും. .അവൾ പഠിക്കും. .എന്ന് അങ്കിൾ പറഞ്ഞത് ഇന്നും കാതിൽ കേൾക്കാം
വിശ്വാസം സൂക്ഷിച്ച ഞങ്ങളുടെ മിടുക്കികുട്ടി ❤️
മനസ്സുപോലെ ഒരുമിച്ചത് അവർ ഒരേ ഡിപ്പാർട്ട്മെന്റിലും

കൊടും കുറ്റവാളിയെ മണിക്കൂറുകൾക്കൂളിൽ പിടിക്കാനായത് അഭിനന്ദനമർഹിക്കുന്നു .പൊലീസിനും നാട്ടുകാർക്കും 👏🏻പക്ഷേ , കുറ്റവാളി തയ...
25/07/2025

കൊടും കുറ്റവാളിയെ മണിക്കൂറുകൾക്കൂളിൽ പിടിക്കാനായത് അഭിനന്ദനമർഹിക്കുന്നു .
പൊലീസിനും നാട്ടുകാർക്കും 👏🏻

പക്ഷേ ,
കുറ്റവാളി തയ്യാറെടുപ്പ് നേരത്തെ തുടങ്ങിയിരിക്കണം
ഭക്ഷണം കുറയ്ക്കുക
നിരാഹാരം.ഭാരം കുറയ്ക്കാനും മെലിയാനും ശ്രമിക്കുക എന്നിവ കുറ്റവാളി രക്ഷപ്പെടാൻ ശ്രമിക്കുന്നു എന്നതിന്റെ സൂചനയാണ്.ജീവനക്കാർ അത് ശ്രദ്ധിക്കേണ്ടതായിരുന്നു
ഇത്തരം കാര്യങ്ങളിൽ പരിശീലനം നൽകാനുള്ളതാണ്..മുൻ ജയിൽ ഡി ഐ ജി സന്തോഷ് സുകുമാർ പറഞ്ഞതാണ്.

അതി സുരക്ഷാ ജയിലിലെ കമ്പി മുറിച്ച് വന്മതിൽ ചാടിയത് എങ്ങനെ??
ജയിൽ കമ്പി മുറിച്ചാണ് രക്ഷപ്പെട്ടത്.ഇലക്ട്രിക്ക് ഫെൻസിംഗും പ്രവർത്തിച്ചില്ലേ?
കറുത്ത ഷർട്ടും പാന്റും എങ്ങനെ കിട്ടി?
ജയിൽ ചാടാൻ അത്രയും നീളമുള്ള തുണി എവിടെ നിന്ന് കിട്ടി?

ഒരു കൈ മാത്രമുള്ള ഗോവിന്തൻ അതീവ സുരക്ഷാ ബ്ലോക്കിലെ സെല്ലിലെ കമ്പി വളച്ച്, ഇലക്ട്രിക് ഫെൻസിംഗിലെ കറണ്ട് ഓഫാക്കി, തുണി കൂട്ടിക്കെട്ടി വള്ളിയാക്കി അതുപയോഗിച്ച് മതിലൂടെ ഊർന്നിറങ്ങി ആരും കാണാതെ രക്ഷപ്പെട്ടു.
രണ്ടു കൈയുമുള്ള ജയിൽ ജീവനക്കാരോട് ഒറ്റയ്ക്ക് ഇതൊന്ന് ഡെമൊൺസ്ട്രേറ്റ് ചെയ്ത് കാണിക്കാൻ പറയണം. ആളൂരിനു ബലിയിടാന് ആലുവ മണപ്പുറതേയ്ക്കു പോയ ലാഖവമേ ഉള്ളോ ഈ ചാട്ടത്തിനു???
മ്മക്കും പെൺമക്കളാണ്

Address

Thiruvananthapuram

Telephone

+919895788440

Website

Alerts

Be the first to know and let us send you an email when Anjali posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Anjali:

Share

Category