
18/07/2023
https://www.facebook.com/100044315594002/posts/869097091244136/?mibextid=cr9u03
കണ്ഠനാദത്തിലൂടെ പശ്ചാത്തല സംഗീതം ഒരുക്കി നിർമ്മിച്ച അപൂർവ സിനിമയാണ് 'സ്റ്റാൻഡേർഡ് ഫി ഫ്ത് ബി.' ഈ സിനിമ കഴിഞ്ഞ ദിവസം കാണുകയുണ്ടായി. സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച പ്രശസ്ത കലാകാരൻ ശാർങ്ധരനെ ആദരിക്കുന്ന കൂത്തുപറമ്പ് പൗരാവലിയുടെ പരിപാടിയിൽ പങ്കെടുത്തതിന് ശേഷമാണ് രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഈ സിനിമ ആസ്വദിച്ചത്. വിവിധ സംഗീത ഉപകരണങ്ങൾ അനുകരിച്ചവതരിപ്പിച്ച ശാർങ്ധരൻ ആണ് തൻ്റെ സ്വന്തം കണ്ഠനാദത്തിലൂടെ സിനിമയിലുടനീളം പശ്ചാത്തല സംഗീതം ഒരുക്കിയത്. സിനിമക്ക് റിലീസിംഗിന് മുൻപ് തന്നെ ലോക റെക്കോർഡ് കിട്ടി . പി എം വിനോദ്‌ലാലാണ് ഈ സിനിമയുടെ സംവിധായകൻ. ഓടക്കുഴൽ , ഗിറ്റാർ , നാദസ്വരം , ഇടക്ക , ചീനി , വയലിൻ തുടങ്ങിയ സംഗീത ഉപകരണങ്ങളാണ് ഈ കലാകാരൻ ശബ്ദാനുകരണം നടത്തിയത്. ഒരു ഇംഗ്ലീഷ് ഗാനം ഉൾപ്പടെ
നാല് ഗാനങ്ങൾ , ഒരു കവിത- ഇവയ്ക്ക്എല്ലാം തൻ്റെ തൊണ്ടയിലൂടെ സംഗീതം നൽകിയത് മൂന്ന് മാസമെടുത്താണ്. ഒരു ഗാനം ആലപിച്ചത് എം ജി ശ്രീകുമാർ ആണ് . ഈ സിനിമയിൽ ഒരു തെയ്യം കലാകാരനായി ശാർങ്ധരൻ വേഷമിടുന്നുമുണ്ട്. യു.ആർ.എഫ് ലോക റെക്കോർഡ് , യൂണിവേഴ്സൽ ബുക്ക് ഓഫ് റെക്കോർഡ് , യൂറോപ്യൻ ലോക റെക്കോർഡ് , അമേരിക്കൻ ബുക്ക് ഓഫ് റെക്കോർഡ് എന്നിവയാണ് ഇതിനകം ലഭിച്ച അംഗീകാരം . ഇത് ഒരു അത്ഭുത സിനിമ എന്ന് തന്നെ വിശേഷിപ്പിക്കാം. കാരണം ലോകത്തിൽ ഒട്ടേറെ അത്ഭുത പ്രതിഭകളെ സിനിമയിലൂടെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഒരു മിമിക്രി കലാകാരന്റെ ശബ്ദാനുകരണം , ഉപകരണ സംഗീതത്തിന് പകരം വച്ച് കൊണ്ടുള്ള ഒരു സിനിമ അപൂർവമാണ്.
ബാല പീഡനത്തിനും , കുട്ടികളെ ലഹരിക്ക് അടിപ്പെടുത്തുന്ന പ്രവണതയ്ക്കുമെതിരെ ശക്തമായ സന്ദേശം നൽകുന്ന ഒന്നുകൂടിയാണ് 'സ്റ്റാൻഡേർഡ് ഫിഫ്ത് ബി .' ഒന്നാം പകുതിയേക്കാൾ രണ്ടാം പകുതിയിലെ രംഗങ്ങളാണ് ഉദ്വേഗജനകം. കുട്ടികൾ ഉൾപ്പടെയുള്ള അഭിനേതാക്കളും വൈകാരികത സൃഷ്ടിക്കുവിധം അഭിനയിച്ചു . അവരെല്ലാം അഭിനന്ദനം അർഹിക്കുന്നു. തിരക്കഥ എഴുതിയത് ബിജു പുത്തൂരാണ് . ഇത്തരമൊരു സിനിമ നിർമിക്കുന്നതിന് നേതൃത്വം നൽകിയ നിർമാതാക്കൾ കാട്ടിയ ആത്മ ധൈരവും ശ്ലാഘനിയമാണ് .
ഉത്തരാധുനികതയുടെ കാലത്ത് സ്വത്വത്തിലേക്ക് ചുരുങ്ങാൻ ആവശ്യപ്പെടുന്ന സിനിമകൾ പ്രത്യക്ഷ പെടുന്ന കാലത്ത് വ്യത്യസ്തത പുലർത്തുന്ന ഒന്നാണ് ഈ സിനിമ. സ്വന്തം കാര്യത്തിനുപരി വിദ്യാർത്ഥികളെയു , സമൂഹത്തെയും സ്നേഹിക്കുകയും, ത്യാഗപൂർവം സേവിക്കുകയും ചെയ്ത ഈ സിനിമയിലെ അധ്യാപിക നൽക്കുന്ന സന്ദേശം വളരെ വലുതാണ്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ സിനിമ പ്രദർശിപ്പിക്കുവാൻ അധ്യാപക-രക്ഷാകർത്ര് സമിതികൾ മുൻകൈയെടുക്കണം. ഗ്രന്ഥാലയങ്ങളും , ഫിലിം ക്ളബ്ബുകളും പൊതു ജനങ്ങൾക്കായി ഈ സിനിമ പ്രദർശിപ്പിക്കണം. ഈ സിനിമ നൽകുന്ന
സന്ദേശം നാട്ടിലുടനീളം ചർച്ച ചെയ്യട്ടെ.