08/08/2026
സമൂഹമാദ്ധ്യമങ്ങളിൽ ഡീപ്ഫേക്കുകളും തെറ്റായ പ്രചാരണങ്ങളും വ്യാജ ഉള്ളടക്കങ്ങളും വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായി അൽഗോരിതങ്ങളിൽ സമൂലമായ മാറ്റങ്ങൾ വരുത്താൻ കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം മെറ്റയോട് ആവശ്യപ്പെട്ടു. പ്ലാറ്റ്‌ഫോമുകളിലെ കൃത്രിമ ഉള്ളടക്കങ്ങളുടെ വ്യാപനം കുറയ്ക്കുന്നതിന് പ്രത്യേക അൽഗോരിത മാറ്റങ്ങൾ വരുത്താൻ ഉദ്യോഗസ്ഥർ മെറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്.