Thejas Creations

Thejas Creations Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Thejas Creations, Media/News Company, eanikkara, Thiruvananthapuram.

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്മകൾ പിറന്നു..
10/08/2023

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്
മകൾ പിറന്നു..

*കേന്ദ്രമന്ത്രി വി.മുരളീധരൻ അനുശോചിച്ചു*മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. ...
18/07/2023

*കേന്ദ്രമന്ത്രി വി.മുരളീധരൻ അനുശോചിച്ചു*

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അനുശോചനം രേഖപ്പെടുത്തി.
കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖവും പരിണതപ്രജ്ഞനായ ഭരണാധികാരിയുമായ രാഷ്ട്രീയ അതികായൻ്റെ നഷ്ടം നികത്താൻ ആകാത്തതാണ്. എന്നും എപ്പോഴും ജനങ്ങളോടൊപ്പം സഞ്ചരിച്ച അദ്ദേഹത്തിൻ്റെ പ്രവർത്തനശൈലി ഒരു പാഠപുസ്തകം തന്നെയാണെന്നും കേന്ദ്രമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കുടുംബത്തിൻ്റെയും അനുയായികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.

*മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു*
18/07/2023

*മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു*

18/07/2023
പുനലൂരിന്റെ ചരിത്രത്തിൽ ആദ്യമായിട്ട് ഒരു ഓണപ്പാട്ട്  തിയേറ്റർ റിലീസ് ചെയ്തു.4 മിനുട്ട് ദൈർഘ്യമുള്ള പാട്ട് ഓണവർണം എന്ന പേ...
07/09/2022

പുനലൂരിന്റെ ചരിത്രത്തിൽ ആദ്യമായിട്ട് ഒരു ഓണപ്പാട്ട് തിയേറ്റർ റിലീസ് ചെയ്തു.4 മിനുട്ട് ദൈർഘ്യമുള്ള പാട്ട് ഓണവർണം എന്ന പേരിലാണ് റിലീസ് ചെയ്തത്. പുനലൂർ എം എൽ എ പി എസ് സുപാൽ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ സാന്നിധ്യത്തിലാണ് റിലീസ് നടന്നത്.ഇന്ത്യയിലെ ആദ്യത്തെ സഹകരണ മീഡിയ പ്രൊഡക്ഷൻ ഹൗസായ AYCOOPS ന്റെ നേതൃത്വത്തിലാണ് ഓണപ്പാട്ട് തയ്യാറാക്കിയത്.

ഓണാഘോഷത്തിന്റെ ഓര്‍മ്മകള്‍ക്ക് നിറം പകരുന്ന നിമിഷങ്ങളെ തിരികെ കൊണ്ടുവരാനുള്ള ഒരു ശ്രമമാണ് "ഓണവർണത്തിലുള്ളത്.
ആലപ്പുഴ കൈനകരി വട്ടക്കായല്‍ പരിസര പ്രദേശങ്ങളിൽ ചിത്രീകരിച്ച പാട്ടു 7 മണിക്കൂർ കൊണ്ടാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്.കേരളത്തിന്റെ തനതു കലാരൂപങ്ങളുടെ ദൃശ്യ വിരുന്നാണ് നാലു മിനുട്ടിൽ നമുക്ക് തരുന്നത്.പുനലൂരിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ഓണപ്പാട്ട് തിയേറ്റർ റിലീസ് ചെയ്യുന്നത്.ഉത്രാടം ദിനത്തിൽ പുനലൂർ ഡി മാൾ കാർണിവൽ സിനിമാസിലായിരുന്നു റിലീസിങ്ങും ആദ്യ പ്രദർശനവും നടന്നത്.

റിന്‍സ് ക്രിയേഷന്‍സിന്റെ ബാനറിൽ അയ്കൂപ്സ് സെക്രട്ടറി നിനേഷ് മോഹനൻ സംവിധാനം ചെയ്ത പാട്ടിന്റെ
വരികളും സംഗീതവും പുനലൂർ സ്വദേശി റോബർട്ട്‌ മനോജ്‌ വർഗീസാണ്.അയ്കൂപ്സ് വൈസ് പ്രസിഡന്റ്‌ നൗഫൽ ഷാ കരിമാണ് എഡിറ്റിംഗ്. മുഹമ്മദ് റാഫി യാണ് ക്യാമറ.ആകാശ ദൃശ്യങ്ങൾ പകർത്തിയത് സൊസൈറ്റിയുടെ ഡ്രോൺ ഓപ്പറേറ്റർ നിമേഷാണ്.ആർട്ട്‌ ചെയ്തിരിക്കുന്നത് ലിനു.

നിയാസ് 14 വയസ്  ത്രിവേണി നഗർ, പള്ളി സ്ട്രീറ്റ്, പൂന്തുറ, തിരുവനന്തപുരം താമസിക്കുന്ന  ഈ വിദ്യാർതിയെ 23.8.2022 വൈകുന്നേരം ...
24/08/2022

നിയാസ് 14 വയസ് ത്രിവേണി നഗർ, പള്ളി സ്ട്രീറ്റ്, പൂന്തുറ, തിരുവനന്തപുരം താമസിക്കുന്ന ഈ വിദ്യാർതിയെ 23.8.2022 വൈകുന്നേരം മുതൽ കാണ്മാനില്ല. ഈ കുട്ടിയെ കുറിച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അപേക്ഷിക്കുന്നു
Ph.+919745450493
9961603068

16/08/2022

'സമഗ്ര ശിക്ഷാ കേരളയുടെ പ്രവർത്തനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കും'
മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം:
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗം കൂടുതൽ ജനകീയമാക്കുന്നതിന് എല്ലാ തലത്തിലേയും ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടെയും ഏകോപനത്തിലൂടെയും പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാലയങ്ങൾ സ്ഥിതിചെയ്യുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണം ഉറപ്പുവരുത്തിയാകണം പദ്ധതി പ്രവർത്തനങ്ങൾ നടപ്പിലാക്കേണ്ടതെന്നും മന്ത്രി നിർദ്ദേശിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രധാന കേന്ദ്ര പദ്ധതിയായ സമഗ്ര ശിക്ഷ കേരളയുടെ സംസ്ഥാന -ജില്ലാ -ബിആർസി തലങ്ങളിലെ പദ്ധതി പ്രവർത്തനങ്ങൾ ,ആസൂത്രണം , നിർവഹണം , ഉദ്യോഗസ്ഥ ശാക്തീകരണം തുടങ്ങിയവ ലക്ഷ്യമിട്ടാണ് മന്ത്രി യോഗം വിളിച്ചു ചേർത്തത്. സമഗ്ര ശിക്ഷ കേരളം പുതിയ അക്കാദമിക വർഷത്തിൽ നടപ്പിലാക്കിയ പദ്ധതി പ്രവർത്തനങ്ങളുടെ സമ്പൂർണ്ണ വിലയിരുത്തലും യോഗത്തിൽ ഉണ്ടായി. സംസ്ഥാന ജില്ലാതല പ്രോഗ്രാം ഓഫീസർമാർ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അതുവഴി സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസരംഗം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള സംയോജിത പദ്ധതി പ്രവർത്തനങ്ങൾ വിദ്യാഭ്യാസ ഏജൻസികൾ സംയുക്തമായി തയ്യാറാക്കി നടപ്പിലാക്കണമെന്നും ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ. ഐ.എ.എസ് ,സമഗ്ര ശിക്ഷ കേരളം ഡയറക്ടർ ഡോ. സുപ്രിയ എ. ആർ, എസ്.സി. ഇ. ആർ. ടി.ഡയറക്ടർ. ഡോ. ജയപ്രകാശ് , കൈറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ അൻവർ സാദത്ത് , മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ , സംസ്ഥാന - ജില്ലാ തലത്തിലെ പ്രോഗ്രാം ഓഫീസർമാർ , അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ,ഫിനാൻസ് ഓഫീസർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ സന്നിഹിതരായി.

16/08/2022

*ചിങ്ങം ഒന്ന് - മുഖ്യമന്ത്രിയുടെ സന്ദേശം*

ചിങ്ങം ഒന്ന്. കേരളത്തിനിത് കർഷക ദിനം കൂടിയാണ്. നമ്മുടെ ശ്രേഷ്ഠമായ കാർഷിക പാരമ്പര്യത്തെ ആഘോഷിക്കാനും കാർഷിക മേഖലയുടെ അഭിവൃദ്ധിക്കായി പുതിയ ചിന്തകൾ പങ്കു വയ്ക്കാനുമുള്ള അവസരമാണ് ചിങ്ങം ഒന്ന് കർഷക ദിനമായി ആചരിക്കുന്നതിലൂടെ ഒരുങ്ങുന്നത്.

നമ്മുടെ രാജ്യത്തെ കർഷകർ കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഘട്ടമാണിത് എന്നത് കർഷക ദിനത്തിൻ്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു. കർഷകരുടെ സുരക്ഷിതത്വം തകർക്കുന്ന നവ ഉദാരവൽക്കരണ നയങ്ങൾക്കെതിരെ രാജ്യമാകെ വലിയ പ്രക്ഷോഭങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. അവയോട് ഐക്യപ്പെടാനും കർഷകർക്കു പിന്തുണ നൽകാനും മുന്നോട്ട് വരാൻ നാം തയ്യാറാകേണ്ട സന്ദർഭം കൂടിയാണിത്.

അതോടൊപ്പം ബദൽ കാർഷിക നയങ്ങളുമായി മുന്നോട്ടു പോകുന്ന സംസ്ഥാന സർക്കാരിൻ്റെ പദ്ധതികൾ കൂടുതൽ ജനകീയമാക്കാൻ അനിവാര്യമായ പിന്തുണ ഏവരിൽ നിന്നും ഉണ്ടാകണമെന്നും അഭ്യർത്ഥിക്കുന്നു. നമ്മുടെ മഹത്തായ കാർഷിക പാരമ്പര്യം സംരക്ഷിക്കാനും കർഷകരുടെ ക്ഷേമത്തിനായും നമുക്കൊരുമിച്ചു മുന്നോട്ടു പോകാം. ഏവർക്കും ആശംസകൾ.

11/08/2022

ഭൂമി: പട്ടികജാതിക്കാർക്ക് 70 വയസ്സ് വരെഅപേക്ഷിക്കാം

തിരു: ഭൂമിയില്ലാത്ത പട്ടികജാതി വിഭാഗക്കാർക്കുള്ള പുനരധിവാസ അപേക്ഷ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിച്ചു.

അപേക്ഷകരുടെ പ്രായപരിധി 60 ൽ നിന്നും 70 ആയും, വരുമാന പരിധി 50,000 രൂപയിൽ നിന്നും 1 ലക്ഷം ആയും ഉയർത്തി.

കൂടാതെ 50 വയസിനു മുകളിൽ പ്രായമുള്ളവരും ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ടവരുമായ അവിവാഹിത വനിതകൾക്കും പദ്ധതിയുടെ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കും.

കാലാനുസൃതമായ പരിഷ്കരണങ്ങളിലൂടെ സ്വന്തമായി ഭൂമിയില്ലാത്ത കൂടുതൽ പേർക്ക് ഭൂമി ലഭിക്കുന്ന സാഹചര്യം ഉണ്ടാകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. എല്ലാവർക്കും സ്വന്തമായി ഭൂമിയും വീടും എന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവടു കൂടെ നടന്നടുക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

11/08/2022

*ആഫ്രിക്കന്‍ പന്നിപ്പനി*- *മൃഗസംരക്ഷണ വകുപ്പ് കര്‍ഷകര്‍ക്കൊപ്പം*


ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ബീഹാറിലും ആഫ്രിക്കന്‍ സ്വൈന്‍ ഫീവര്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തിന് അകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള പന്നികള്‍, പന്നി മാംസം, പന്നി കാഷ്ഠം, തീറ്റ എന്നിവയുടെ നീക്കം നിരോധിച്ചുകൊണ്ട് 15/07/2022 തീയതിയില്‍ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയുണ്ടായി. നിലവിൽ ആ നിരോധനം തുടർന്ന് വരുകയാണ് .
21/07/2022 ല്‍ വയനാട് ജില്ലയിലെ മാനന്തവാടി മുന്‍സിപ്പാലിറ്റിയിലും തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലും രോഗം സ്ഥിരീകരിക്കുകയുണ്ടായി. തുടര്‍ന്ന് 31.07.2022 ല്‍ സംസ്ഥാനത്ത് വയനാട് ജില്ലയിലെ നെന്മേനി ഗ്രാമപഞ്ചായത്തിലും കണ്ണൂര്‍ ജില്ലയിലെ കാണിച്ചാര്‍ ഗ്രാമപഞ്ചായത്തിലും ആഫ്രിക്കന്‍ സ്വൈന്‍ ഫീവര്‍ രോഗം സ്ഥിരീകരിക്കുകയുണ്ടായി. രണ്ടു ജില്ലകളിലും ചീഫ് വെറ്ററിനറി ഓഫീസർമാരുടെ നേതൃത്വത്തിൽ ജില്ലാ വെറ്ററിനറി കേന്ദ്രങ്ങളില്‍ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. രണ്ടു ജില്ലകളിലും വകുപ്പിലെ ജീവനക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള RRT (ദ്രുതകര്‍മ്മ സേന) രൂപീകരിച്ചു പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി .രോഗത്തിന്റെ പ്രഭവകേന്ദ്രത്തിന്റെ 1 km ചുറ്റളവിലുള്ള പന്നിഫാമുകളിലെ പന്നികളെ നശിപ്പിക്കുകയും പ്രഭവകേന്ദ്രത്തിനു പുറത്ത് 10 km ചുറ്റളവിലെ പന്നി ഫാമുകളില്‍ രോഗനിരീക്ഷണം കാര്യക്ഷമമായി നടത്തുകയും പന്നികളുടെ നീക്കം തടയുകയും ചെയ്തുവരുന്നു. വയനാട് ജില്ലയില്‍ 702 പന്നികളെയും കണ്ണൂര്‍ ജില്ലയില്‍ 247 പന്നികളെയും ഇപ്രകാരം നശിപ്പിയ്ക്കുകയുണ്ടായി.
വയനാടും കണ്ണൂരും രോഗപ്രതിരോധപ്രവര്‍ത്തനത്തിന് മുന്നോടിയായി മൃഗസംരക്ഷണ വകുപ്പിന് പുറമേ റവന്യു, ജില്ലാ ദുരന്തനിവാരണ അതോറിറ്റി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കെ.എസ്.ഇ.ബി, ഫയര്‍ഫോഴ്സ്, മോട്ടോര്‍ വെഹിക്കിള്‍, പോലീസ്, ജി എസ് ടി, ഫോറസ്റ്റ്, വെറ്ററിനറി യൂണിവേഴ്സിറ്റി തുടങ്ങി വിവിധ വകുപ്പുകളുടെ നിസ്സീമമായ സഹകരണം ഉണ്ടായിട്ടുണ്ട്. ഈ ജില്ലകളിലെ ജനപ്രതിനിധികൾ, കളക്ടര്‍, സബ്കളക്ടര്‍ തുടങ്ങിയവരുടെ ഇടപെടല്‍ വളരെ ശ്രദ്ധേയമാണ്. രോഗത്തിന്റെ പ്രഭവകേന്ദ്രത്തിന് 1 കിലോമീറ്റര്‍ ചുറ്റളവിന് പുറത്തുള്ള പ്രദേശത്ത് രോഗനിരീക്ഷണം ഇപ്പോഴും തുടരുന്നുണ്ട്. അതോടൊപ്പം നിരീക്ഷണ പ്രദേശങ്ങളിലെ പന്നിഫാമുകളില്‍ അണുനശീകരണം നടത്തുന്നതിന് ആവശ്യമായ അണുനാശിനികള്‍ ഉള്ളടക്കം ചെയ്ത സൗജന്യകിറ്റ് മൃഗസംരക്ഷണവകുപ്പ് എത്തിച്ചുനല്‍കുന്നുണ്ട്.
നഷ്ടപരിഹാരത്തുക നിലവിൽ കേന്ദ്രത്തിന്റെ നിരക്ക് പ്രകാരമാണ് നൽകുന്നത്. അതിൽ 50% കേന്ദ്ര വിഹിതവും 50% സംസ്ഥാന സർക്കാരുമാണ് വഹിക്കുന്നത്. കേന്ദ്രവിഹിതത്തിനായി കാത്തുനില്‍ക്കാതെ ടി ഇനത്തില്‍ ആവശ്യമായ തുക മൃഗസംരക്ഷണ വകുപ്പിന്റെ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ കോര്‍പ്പസ് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും കേന്ദ്രസർക്കാരില്‍ നിന്നും തുക ലഭിയ്ക്കുന്ന സാഹചര്യത്തില്‍, തുക റീകൂപ് ചെയ്ത് ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ കോര്‍പ്പസ് ഫണ്ടിലേക്ക് നിക്ഷേപിക്കുവാനുള്ള നടപടികളുമാണ് കൈക്കൊണ്ടിട്ടുള്ളത്.
പന്നിപ്പനി പടര്‍ന്നുപിടിച്ച വയനാട് കണ്ണൂര്‍ ജില്ലകളില്‍ വളരെ അടിയന്തിരമായി നഷ്ടപരിഹാരവിതരണത്തിനുള്ള നടപടിയാണ് സർക്കാർ കൈക്കൊണ്ടിട്ടുള്ളത്. പന്നികളുടെ ദയാവധത്തിനു വിധേയമാക്കിയ വയനാട് ജില്ലയിലെ 7 കര്‍ഷകര്‍ക്ക് 37,17,751/- രൂപയും, കണ്ണൂര്‍ ജില്ലയിലെ 2 കര്‍ഷകര്‍ക്ക് 15,15,600/- രൂപയും ആണ് അനുവദിച്ചത്. ആകെ 52.23ലക്ഷം രൂപയാണ് നഷ്ടപരിഹാരത്തിനായി അനുവദിച്ചിട്ടുള്ളത്. ഇപ്രകാരം വളരെവേഗം കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുവാന്‍ കഴിഞ്ഞത് സംസ്ഥാനസര്‍ക്കാരിന്റെ നേട്ടമായി കണക്കാക്കാം.

മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാരുടെ ആത്മാര്‍ത്ഥവും, സമയോചിതവുമായ കൃത്യനിര്‍വ്വഹണം മൂലം നിലവില്‍‍ സംസ്ഥാനത്ത് രോഗം നിയന്ത്രണവിധേയമാണ്. മാത്രമല്ല അയല്‍സംസ്ഥാനമായ കര്‍ണ്ണാടകയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലും മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാരുടെ മാതൃകാപരമായ സേവനം നല്‍കുവാന്‍ കഴിഞ്ഞു എന്നതും എടുത്തുപറയുന്നു. സംസ്ഥാനത്തിനകത്തും പുറത്തും ഇപ്രകാരം ഒരു പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ കാഴ്ചവയ്ക്കാന്‍ കഴിഞ്ഞു എന്നുള്ളത് വകുപ്പിന്റെ പ്രവര്‍ത്തനത്തിന് ഒരു നാഴികക്കല്ലു തന്നെയാണ്. മികച്ച സേവനം ഈ കാര്യത്തിൽ നടത്തിയ ഉദോഗസ്ഥർക്കുള്ള അനുമോദന പത്രവും വകുപ്പ് ഈ അവസരത്തിൽ നൽകി.
********************

Address

Eanikkara
Thiruvananthapuram

Opening Hours

Monday 9am - 10pm
Tuesday 9am - 10pm
Wednesday 9am - 10pm
Thursday 9am - 10pm
Friday 9am - 10pm
Saturday 9am - 10pm
Sunday 9am - 10pm

Telephone

+919446430444

Website

Alerts

Be the first to know and let us send you an email when Thejas Creations posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thejas Creations:

Share

THEJAS CREATIONS TRIVANDRUM

We are a team of young and quick thinking, aspiring individuals, whom collectively focus to achieve great work for you with our wide variety of skills and abilities. We decided to team up to bring our talents into one place, we are 100% into cinematic wedding photography and videography. We are a passionate team of Wedding Photographers, Cinematographers loving to capture and preserve the beautiful moments of your life time. Our eye behind the lens would bring over Ten years of experience. We are here to make your Wedding Most Creative, Passionate and Enthusiastic.

We provides you with the best of the best in industry and draw great satisfaction from delighting our Clients. Professionalism , High Standard Service , Aesthetic Sense and most importantly flexibility. ” Compelling and honesty coverage is our goal in your wedding “.