AKPFCWA Trivandrum District Committee

AKPFCWA Trivandrum District Committee �Verified �Official Fans Page
ALL KERALA PRITHVIRAJ FANS AND CULTURAL WELFARE ASSOCIATION
Reg.no:1246/03

ШΣLСΘΜΣ ТΘ ТΗΣ ΘFFICIΛL FANS PAGΣ ΘF
Actor PRITHVIRAJ SUKUMARAN

Run by Prithviraj Fans Trivandrum - AKPFCWA
http://www.akpfcwa.com/
http://prithvirajvideotube.akpfcwa.com/

🔥
06/04/2025

🔥

രാജ്യദ്രോഹമായിട്ടുള്ള സിനിമയാണെന്ന് എമ്പുരാൻ എന്നാണ് അദ്ദേഹം ഇപ്പോൾ പറഞ്ഞു നടക്കുന്നത്. ഇതെല്ലാം വിവരമുള്ള മലയാളികൾ കാണുന്നുണ്ട്

ഒരേ ഒരു രാജാവ് 🔥
06/04/2025

ഒരേ ഒരു രാജാവ് 🔥

നമസ്കാരം....

"എമ്പുരാൻ" എന്ന സിനിമയുടെ റിലീസിനു ശേഷം ഇപ്പോഴും ഇന്നും അണയാതെ കത്തിക്കൊണ്ടിരിക്കുന്ന വിവാദങ്ങൾക്ക് മറുപടി പറയാൻ വേണ്ടി മാത്രമുള്ളതല്ല ഈ പോസ്റ്റ്.

പൃഥ്വിരാജ് സുകുമാരൻ എന്ന നടനെയും സംവിധായകനെയും മാത്രം ഉന്നം വെച്ചുകൊണ്ട് നടത്തുന്ന ഈ ക്യാമ്പയിൻ ഇന്ന് അതിന് നേതൃത്വം കൊടുക്കുന്നർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് ഈ സംഘടനയിൽ പ്രവർത്തിക്കുന്നവർ പല രാഷ്ട്രീയ പാർട്ടിയിൽ ഉള്ളവരും വ്യത്യസ്ത മതങ്ങളിൽ വിശ്വസിക്കുന്നവരുമാണ്. ഏതു മതങ്ങളിൽ വിശ്വസിച്ചാലും ഏതു രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചാലും അവർ ഇഷ്ടപ്പെടുന്ന നടൻ എന്ന നിലയിൽ പൃഥ്വിരാജിനെ സ്നേഹിക്കുന്നതു കൊണ്ടാണ് ഇങ്ങനെ ഒരു സംഘടന രൂപപ്പെട്ടതും. ഇന്ന് ഈ സംഘടന ഇന്റർനാഷണൽ പൃഥ്വിരാജ് ഫാൻസ് കൾച്ചർ വെൽഫെയർ അസോസിയേഷൻ എന്ന പേരിൽ അറിയപ്പെടുന്നത്.

മതങ്ങളുടെ പേരിൽ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നവരും ചിലരുടെ രാഷ്ട്രീയ താൽപര്യങ്ങൾ വേണ്ടിയും സോഷ്യൽ മീഡിയയിൽ മേൽവിലാസം ഉള്ളവനും ഇല്ലാത്തവനും വീട്ടിലുള്ള അദ്ദേഹത്തിന്റെ കുടുംബത്തെ പോലും വളരെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിനു നേതൃത്വം കൊടുക്കുന്നവരും അവരുടെ വ്യക്തമായിട്ടുള്ള സ്വാർത്ഥ താല്പര്യങ്ങളും നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്.

സിനിമയെ സിനിമയെ കാണണമെന്ന് സാമാന്യ ബോധമുള്ള പല വ്യക്തികളും പറഞ്ഞെങ്കിലും ചില വിഷ വിത്തുകൾ അവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മനുഷ്യരെ പലരെയും നുണകൾ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു. നമ്മുടെ സംഘടനയിൽ ഉള്ളവരെ പോലും തമ്മിലടിപ്പിക്കാൻ വേണ്ടി വ്യക്തമായ ആസൂത്രണങ്ങൾ നടത്താൻ വരെ ഇവരെല്ലാവരും ശ്രമിച്ചുകൊണ്ടേയിരുന്നു. ഇന്ന് അനുകൂലിക്കുന്ന വരും പ്രതികൂലിക്കുന്ന വരും നിങ്ങൾ എത്ര ശ്രമിച്ചാലും ഈ സംഘടനയ്ക്കോ പൃഥ്വിരാജ് സുകുമാരനോ ഇതുവരെയുള്ള വളർച്ചയിൽ എന്തെല്ലാം സംഭവിച്ചു അതെല്ലാം മലയാളികൾക്കും അറിയാവുന്നതാണ്. നിങ്ങൾ അവസാനിപ്പിക്കില്ല എന്ന് നമുക്കറിയാം.... ചരിത്രങ്ങളിൽ എഴുതി വയ്ക്കാൻ നമുക്ക് ഇനിയും ഒരുപാട് മുമ്പോട്ടു പോകാനുണ്ട്. കാത്തിരുന്നു തന്നെ കാണാം.

സിനിമ എന്ന കലാരൂപം ഈ ലോകത്തിൽ പല വിഷയങ്ങളും ഇതിനുമുമ്പും ചർച്ച ചെയ്തിട്ടുള്ളതാണ്. അതിലൂടെ പുതുതലമുറകൾക്കായാലും ഒരുപാട് കാര്യങ്ങൾ അറിവ് ഉണ്ടാക്കി കൊടുക്കാൻ പല സിനിമ അണിയറ പ്രവർത്തകർക്കും കഴിഞ്ഞിട്ടുണ്ട്.ഇന്നുവരെ ഒരു മലയാള ചലച്ചിത്രത്തിനും നേടിയെടുക്കാൻ കഴിയാത്ത അംഗീകാരങ്ങൾ നേടിക്കൊണ്ട് "എമ്പുരാൻ" എന്ന മലയാള ചലച്ചിത്രം റിക്കോർഡുകൾ സൃഷ്ടിക്കുമ്പോൾ ഓരോ വ്യക്തികൾ അവരുടെ സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി നിങ്ങളെല്ലാവരും പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് ഉപയോഗിക്കുന്നത് വളരെ വിഷമകരമാണ്.

രാജ്യസ്നേഹമാണ് വലുത് എന്ന് കാണിച്ചു ചില സിനിമകൾ സംവിധാനം ചെയ്ത രവി എന്ന വ്യക്തി തന്നെയാണ് ഇതിൽ ഏറ്റവും വലിയ ഉദാഹരണം. റിലീസ് ദിവസം അണിയറ പ്രവർത്തകരോടൊപ്പം ചിത്രം കാണുകയും പിറ്റേദിവസം ഓന്തിന്റെ സ്വഭാവം പോലെ പിന്നെ സോഷ്യൽ മീഡിയയിൽ ലൈവ് വന്ന് മാറ്റി പറയുകയും. പ്രധാന നടനും നിർമ്മാതാവും ചിത്രം കണ്ടിട്ടില്ല എന്ന് പറയുകയും ചെയ്തതാണ്.കഴിഞ്ഞദിവസം രാജ്യദ്രോഹ മായിട്ടുള്ള സിനിമയാണെന്ന്
എമ്പുരാൻ എന്നാണ് അദ്ദേഹം ഇപ്പോൾ പറഞ്ഞു നടക്കുന്നത്. ഇതെല്ലാം വിവരമുള്ള മലയാളികൾ കാണുന്നുണ്ട്. നിങ്ങളെ സ്നേഹിക്കുന്നവരെ എല്ലാവരെയും വഞ്ചിക്കുകയാണ് താങ്കൾ ചെയ്തത്. എന്നിട്ട് എല്ലാവരും ചങ്കാണെന്ന് പറഞ്ഞു നടക്കുന്നു.

നമ്മുടെ പ്രിയപ്പെട്ട പ്രവർത്തകരോട് അപേക്ഷയാണ് ഒരു വാർഡിലോ ബൂത്തിൽ പോലും പ്രവർത്തിക്കാതെ രവിയെപ്പോലുള്ളവന്മാരെ പാർട്ടിയുടെ വലിയ സ്ഥാനങ്ങളിൽ വന്നിരുന്നു ഈ പ്രസ്ഥാനത്തിനുവേണ്ടി കഷ്ടപ്പെടുന്ന നിങ്ങൾ ഓരോരുത്തരും ഭരിക്കാൻ സമ്മതിക്കാതിരിക്കുക.

നിങ്ങടെ അനുഭവത്തിൽ തന്നെ അറിയാല്ലോ എത്ര ദിവസത്തേക്കാണ് ഇവർ ഓരോരുത്തരും. സ്വന്തം താല്പര്യങ്ങൾ മാത്രം കൊണ്ടുനടക്കുന്ന വേറൊരു ഉദാഹരണം കൂടി പറയാം. ഇതിനുമുമ്പ് ഒരു ചിത്രത്തിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ സംവിധായകൻ സ്വന്തം പേരും മതവും എല്ലാം മാറ്റി നിങ്ങൾ ഓരോ പ്രവർത്തകരെയും പറ്റിച്ച് സിനിമയെടുത്ത കഥയെല്ലാം നിങ്ങൾക്കറിയാമല്ലോ. അവസാനം പ്രസ്ഥാനത്തിനും നാണക്കേട് ഉണ്ടാക്കിയ കഥ നാട്ടിൽ പാട്ടാണ്

നമ്മുടെ മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാൽ പറഞ്ഞതുപോലെ.....
പ്രൊഡ്യൂസർ ആന്റണി പെരുമ്പാവൂരും,ഗോകുലം ഗോപാലനും പറഞ്ഞതുപോലെ ചിത്രത്തിലെ ചില ഭാഗങ്ങൾ അദ്ദേഹത്തിനെ സ്നേഹിക്കുന്നവർക്ക് വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ നമ്മുടെ സ്വന്തം ഇഷ്ടത്തിൽ കുറച്ചു ഭാഗങ്ങൾ എഡിറ്റ് ചെയ്തു ചിത്രം പ്രദർശിപ്പിക്കുന്നതാണ്. അവരത് ചെയ്യുകയും ചെയ്തു. എന്നാലും ആക്രമണങ്ങൾ ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു.

ഇതിനുമുമ്പും രാഷ്ട്രീയ പരാമർശങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. ഇനിയും ഇതുപോലുള്ള പരാമർശങ്ങൾ ഉണ്ടാവും എന്ന് വിശ്വാസത്തോടെ സിനിമയെ സിനിമയായി കാണുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ വിശ്വസിക്കുന്നവർക്ക് വേണ്ടി....

ഇന്റർനാഷണൽ പൃഥ്വിരാജ് ഫാൻസ് കൾച്ചർ വെൽഫെയർ അസോസിയേഷൻ

11/11/2024
02/04/2024

Thank you for the limitless love! ❤️ In theatres worldwide now!

❤️❤️❤️❤️
31/03/2024

❤️❤️❤️❤️

is roaring. Setting all-time records across territories. Thank you for the endless love and support.

30/03/2024
30/03/2024
30/03/2024

ഇന്ന് ദു:ഖവെള്ളി✝️🙏🏻 ആയതു കൊണ്ട് പള്ളിയിൽ⛪ പോയിരുന്നു. അത് കഴിഞ്ഞ് കാൽനടയായി🚶🏻‍♂️ കുരിശിൻ്റെ വഴിയിൽ പങ്കെടുത്തിരുന്നു. നല്ല വെയിൽ ഉണ്ടായിരുന്നു. കുറെ ദൂരം നടന്നു കഴിഞ്ഞപ്പോൾ ഞാനും എൻ്റെ മകനും നല്ലപോലെ മടുത്തു, മകന് ദാഹിച്ചപ്പോൾ വെള്ളം ചോദിച്ചു , അടുത്ത സ്ഥലത്ത് നിന്ന് വാങ്ങി തരാം എന്ന് പറഞ്ഞു. പക്ഷെ വെള്ളം കുടിക്കുന്നത് വരെയുള്ള താമസമുണ്ടല്ലോ ഒരൽപം അസഹനീയമായി തോന്നി.... അപ്പോഴാണ് ഞാൻ ആടുജീവിതം സിനിമയിലെ🎬 യഥാർത്ഥ നജീബിൻ്റെ മരുഭൂമിയിലൂടെയുള്ള വെള്ളവും ഭക്ഷണവും കിട്ടാതെയുള്ള യാത്രയെ കുറിച്ച് ഓർത്തു പോയത്. സത്യത്തിൽ ആ സിനിമ നമ്മളെ അത്ഭുതപെടുത്തുന്നു ! എൻ്റെയും ഒരു സിനിമ മരുഭൂമിയിൽ ചിത്രീകരിച്ചതാണ്, അത് ഒന്നും അല്ല പക്ഷേ ആടുജീവിതം മരുഭൂമിയിലൂടെ ഉള്ള ഒരു കഠിന യാത്രയാണ്. ആരുടേയും കണ്ണുകൾ ഒന്ന് നനയിപ്പിക്കും😥. അത് ഇപ്പോ എത്ര വലിയ കഠിന ഹൃദയം ഉള്ള വ്യക്തി ആയിക്കോട്ടെ മിനിമം 5,6 സീനുകളിൽ കണ്ണ് നിറയും. ഈ സിനിമ ഏപ്രിൽ പത്തിനായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്, ഒപ്പം 3 സിനിമകൾ കൂടിയുണ്ടായിരുന്നു അതെ തീയതിയിൽ തന്നെ. അങ്ങനെയിരിക്കെ ഞാൻ പൃഥ്വിരാജുമായും ബ്ലസി ചേട്ടനുമായും ഒരു കൂടികാഴ്ച്ച നടന്നിരുന്നു. 28 ആം തിയതി റിലീസ് ചെയ്യുമ്പോൾ ഫ്രീ റൺ കിട്ടും, അങ്ങനെ പ്രേക്ഷകരുടെ എല്ലാ പ്രശംസകളും എല്ലാം നിങൾ ഏറ്റുവാങ്ങി അത് മാക്സിമം എൻജോയ് ചെയ്യാൻ ഉള്ള സമയം കൊടുക്ക് എന്നും ഞാൻ പറഞ്ഞിരുന്നു, ആ കൂടികാഴ്ച്ചയിൽ ഞങ്ങൾ നടത്തിയ ചർച്ചയിലുമാണ് ആടുജീവിതം നമുക്ക് കുറച്ച് കൂടെ നേരത്തെ റിലീസ് ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കാം എന്ന് തീരുമാനിക്കുന്നത്. അങ്ങനെ മാർച്ച് 28 ന് തന്നെ സിനിമ റിലീസ് ചെയ്തു. ബ്ലസി ചേട്ടൻ ഒരു വിധത്തിൽലാണ് സമ്മതിച്ചത്. മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ചു !!! പൃഥ്വിരാജിൻ്റെ സിനിമാ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച സിനിമ, ആദ്യ ദിവസം ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ച സിനിമ, ഏറ്റവും കൂടുതൽ സ്‌ക്രീനുകളിൽ റിലീസ് ചെയ്ത സിനിമ. ആദ്യം പ്ലാൻ ചെയ്ത 200 സ്‌ക്രീൻ അത് കഴിഞ്ഞു 250 ആയി, സ്‌ക്രീൻ ഫുൾ ആകുന്നതു അനുസരിച്ചു സ്ക്രീനുകൾ കൂടി കൊണ്ടേ ഇരുന്നു. അങ്ങനെ 300 ആയി, 400 ആയി അവസാനം 435 സ്‌ക്രീനിൽ എത്തി.

അതിനു ശേഷം സ്ക്രീൻ കൂട്ടിയില്ല!!! പിന്നെ ചോദിച്ച തീയേറ്റർ ഉടമകളോടെല്ലാം സാറ്റർഡേ മുതൽ കൂട്ടി തരാം എന്ന് പറഞ്ഞു. എൻ്റെ 15 വർഷത്തെ സിനിമ ജീവിതത്തിൽ ഇത്രയും സ്ക്രീനിൽ ഒരേ സമയം പ്രദർശനം നടത്തുന്ന ആദ്യത്തെ പൃഥ്വിരാജിനൊപ്പം ഉള്ള മലയാള സിനിമ ആയി ആടുജീവിതം മാറി.. ഒരു തീയേറ്റർ ഓണർ വിളിച്ചു പറഞ്ഞത് മലയാളത്തിന്റെ ടൈറ്റാനിക് ആണ് ആട്ജീവിതം എന്നാണ്! ഇന്നലെയാണ് എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ തവണ പൃഥ്വിരാജിനെ 30 ഓളം തവണ വിളിച്ചതും, മെസ്സേജ് അയച്ചതും, സംസാരിച്ചതുമൊക്കെ. അതിനു കാരണം ആടുജീവിതമാണ്. ഈ സിനിമയുടെ ഓരോ അപ്ഡേറ്റുകളും അറിയിച്ചു കൊണ്ടിരുന്നു എനിക്ക്. പരിചയം ഉള്ളവരുടെയും , ഇല്ലാത്തവരുടെയും കമന്റ്സ് & വിഷസ്സുകളും എല്ലാം പൃഥ്വിരാജിന് അയച്ചു കൊടുത്തിരുന്നു. ഇന്നലെയാണ് ആദ്യമായി പൃഥ്വിരാജ് എന്റെ എല്ലാ കോളുകളും എടുക്കുന്നതും, മെസ്സേജുകൾ നോക്കുന്നതും , അന്നേരം തന്നെ റിപ്ലൈ തരുന്നതും എല്ലാം. എനിക്ക് ഒരു കാര്യം മനസിലായി. മറ്റുള്ളവർ അയച്ചു കൊടുക്കുന്ന മെസ്സേജുകൾ വായിച്ചും, കേട്ടും അതിൽ സന്തോഷം കൊണ്ട് ആറാടുകയായിരുന്നു അദ്ദേഹം. അതുകൊണ്ട് ഞാൻ ഒരു കാര്യം തീരുമാനിച്ചു, ഇനി ഒരു പ്രോത്സാഹന മെസ്സേജുകളും അയക്കില്ല എന്ന്, കാരണം ഇനി അയച്ചാൽ ശമ്പളം ഇരട്ടി ആകാനുള്ള എല്ലാ സാധ്യതകളും ഞാൻ മുൻകൂട്ടി കാണുന്നു !!!😉

ആടുജീവിതം സിനിമയുടെ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാ അണിയറപ്രവർത്തകർക്കും എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു🥳✨

"നാം അനുഭവിക്കാത്ത ജീവിതം എല്ലാം നമുക്ക് വെറും കെട്ടു കഥകൾ മാത്രം ആണ്"

Aadujeevitham - The Goat Life Film In Cinemas Now !!!

29/03/2024

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when AKPFCWA Trivandrum District Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to AKPFCWA Trivandrum District Committee:

Share