
03/08/2025
ശ്രീ മഹാഗണപതി ക്ഷേത്രം പഴവങ്ങാടി, തിരുവനന്തപുരം-23
വിഷയം : ഡയാലിസിസ് ചികിത്സയ്ക്കുള്ള സാമ്പത്തിക സഹായം
മാന്യരെ,
1. പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രം നടത്തുന്ന സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി, ഡയാലിസിസ് ചികിത്സയിൽ കഴിയുന്ന സാമ്പത്തികമായി പിന്നാക്ക വിഭാഗത്തിൽപ്പെട്ട രോഗികൾക്ക്, ഒറ്റത്തവണ ധനസഹായം നൽകുന്ന ഒരു ക്ഷേമപദ്ധതി ആരംഭിച്ചിരിക്കുന്നു. താഴെപ്പറയുന്ന മൂന്ന് മാനദണ്ഡങ്ങളും പൂർണ്ണമായി പാലിക്കുന്ന അപേക്ഷകർ, അംഗീകൃത മെഡിക്കൽ പ്രൊഫഷണലിന്റെ ശുപാർശയോടുകൂടി മാത്രമേ ഈ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാവൂ.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന (ബിപിഎൽ കാർഡ് ഉടമകൾ). കുടുംബാംഗങ്ങൾ
ഹിന്ദു മത വിശ്വാസികൾ
തിരുവനന്തപുരം ജില്ലയിലെ സ്ഥിര താമസക്കാർ.
2. അപേക്ഷകൻ പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ നേരിട്ടോ കുടുംബാംഗം മുഖേനയോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. ബന്ധപ്പെട്ട ആശുപത്രിയിലെ അംഗീകൃത ഡോക്ടറുടെയോ / വകുപ്പ് മേധാവിയുടെയോ ശുപാർശ ക്ഷേത്ര ഓഫീസിൽ സമർപ്പിച്ച ശേഷം, ക്ഷേത്രം നൽകുന്ന അംഗീകൃത അപേക്ഷാ ഫോമിലാണ് അപേക്ഷ നൽകേണ്ടത്.
3. കൂടുതൽ വിവരങ്ങൾക്ക്, ദയവായി ക്ഷേത്ര ഓഫിസുമായി നേരിട്ട് ബന്ധപ്പെടുക.
Pazhavangadi.Ganapathi തിരുവാതിര കമ്മിറ്റി