Success Kerala

Success Kerala Success Kerala is the one of the leading business magazines in India.

പ്രിയപ്പെട്ട ഹാസ്യതാരം ശ്രീ. സലിം കുമാർ അന്തരിച്ചു. ആദരാജ്ഞലികൾ 🙏🙏🌹🌹
07/06/2026

പ്രിയപ്പെട്ട ഹാസ്യതാരം ശ്രീ. സലിം കുമാർ അന്തരിച്ചു. ആദരാജ്ഞലികൾ 🙏🙏🌹🌹

തീമുകളില്‍ പിറക്കുന്ന സിഗ്‌നേച്ചര്‍ ഡിസൈനുകള്‍; ഫാഷന്‍ ലോകത്ത് ഉയരങ്ങള്‍ കീഴടക്കാനൊരുങ്ങി Swasthika Boutiqueഫാഷന്‍ ലോകത്...
29/05/2026

തീമുകളില്‍ പിറക്കുന്ന സിഗ്‌നേച്ചര്‍ ഡിസൈനുകള്‍; ഫാഷന്‍ ലോകത്ത് ഉയരങ്ങള്‍ കീഴടക്കാനൊരുങ്ങി Swasthika Boutique

ഫാഷന്‍ ലോകത്ത് ഓരോ ബ്രാന്‍ഡിനും സ്വന്തമൊയൊരു തിരിച്ചറിയല്‍ ഉണ്ടാകണം. ചിലര്‍ ട്രെന്‍ഡുകള്‍ പിന്തുടരുന്നു, ചിലര്‍ പുതിയ ട്രെന്‍ഡുകള്‍ സൃഷ്ടിക്കുന്നു. എന്നാല്‍ ഓരോ വസ്ത്രവും ഒരു കഥയെന്ന പോലെ തീമുകള്‍ ആസ്പദമാക്കി ‘സിഗ്‌നേച്ചര്‍ ഔട്ട്ഫിറ്റു’കള്‍ രൂപകല്‍പ്പന ചെയ്യുന്ന ബ്രാന്‍ഡാണ് Swasthika Boutique. ആലപ്പുഴ സ്വദേശി ഗൗരി വാസുദേവന്റെ നേതൃത്വത്തില്‍ ചേര്‍ത്തലയില്‍ പ്രവര്‍ത്തിക്കുന്ന ഈ ബൂട്ടിക്ക് ഇന്ന് ബ്രൈഡല്‍ ഫാഷന്‍ ലോകത്ത് സ്വന്തമായൊരു ഇടം കണ്ടെത്തിക്കഴിഞ്ഞു.

25/05/2026
പാഷനില്‍ നിന്ന് പ്രീമിയം ഫ്രെയിമുകളിലേക്ക്; Weddphy എന്ന യുവസംരംഭ വിജയംവിവാഹം എന്നത് ജീവിതത്തിലെ അതുല്യ നിമിഷങ്ങളിലൊന്നാ...
20/05/2026

പാഷനില്‍ നിന്ന് പ്രീമിയം ഫ്രെയിമുകളിലേക്ക്; Weddphy എന്ന യുവസംരംഭ വിജയം

വിവാഹം എന്നത് ജീവിതത്തിലെ അതുല്യ നിമിഷങ്ങളിലൊന്നാണ്. ആ നിമിഷങ്ങളെ യഥാര്‍ത്ഥ ഭാവത്തില്‍, അതിന്റെ സ്വാഭാവികതയും സൗന്ദര്യവും നഷ്ടപ്പെടുത്താതെ ഫ്രെയിമില്‍ പകര്‍ത്തുന്ന ഫോട്ടോഗ്രഫി ബ്രാന്‍ഡാണ് ഗുരുവായൂര്‍ സ്വദേശി വിഷ്ണുവിന്റെ Weddphy Wedding Films and Photographs.

ബിടെക് പഠനകാലത്ത് തന്നെ, തന്റെ പാഷനെ തിരിച്ചറിഞ്ഞ വിഷ്ണു, പാര്‍ട്ട് ടൈമായി ഫോട്ടോഗ്രഫി ആരംഭിച്ചു. ഇലക്ട്രിക്കല്‍ എഞ്ചിനിയറായിരുന്നെങ്കിലും, ഹൃദയം മുഴുവന്‍ ഫോട്ടോഗ്രഫിയോടുള്ള പാഷനായിരുന്നു. പഠനം പൂര്‍ത്തിയാക്കിയശേഷം, സ്വന്തം പരിശ്രമത്തിലൂടെ ഒരു ബ്രാന്‍ഡ് ആരംഭിച്ച് പൂര്‍ണമായും ഫോട്ടോഗ്രഫിയിലേക്ക് മാറിയതും അദ്ദേഹത്തിന്റെ ധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും തെളിവാണ്.

സ്വപ്‌നങ്ങള്‍ക്ക് ചിറകു നല്‍കിയ ആരതി; ‘അല്ല്യൂര്‍ ബൈ ആരതി’യുടെ വിജയഗാഥവിവാഹശേഷം തന്റെ കരിയര്‍ അവസാനിച്ചു എന്ന് കരുതുന്നവ...
19/05/2026

സ്വപ്‌നങ്ങള്‍ക്ക് ചിറകു നല്‍കിയ ആരതി; ‘അല്ല്യൂര്‍ ബൈ ആരതി’യുടെ വിജയഗാഥ

വിവാഹശേഷം തന്റെ കരിയര്‍ അവസാനിച്ചു എന്ന് കരുതുന്നവര്‍ക്കിടയില്‍, സ്വപ്‌നങ്ങള്‍ക്ക് അതിര്‍വരമ്പുകളില്ലെന്ന് തെളിയിച്ച വ്യക്തിയാണ് എറണാകുളം സ്വദേശിനിയായ ആരതി. ഇന്ന് കൊച്ചിയിലെ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് പുതിയ നിറം നല്‍കുകയാണ് ‘അല്ല്യൂര്‍ ബൈ ആരതി’ (Allure by Arathi) എന്ന സ്ഥാപനത്തിലൂടെ ഈ യുവ സംരംഭക.

2019-ലാണ് ആരതിയുടെ കരിയര്‍ ആരംഭിക്കുന്നത്. വിവാഹശേഷം കോസ്‌മെറ്റോളജിയിലും മേക്കപ്പിലും ഉപരിപഠനം നടത്തിയ ഇവര്‍ ഒരു ഫ്രീലാന്‍സര്‍ ആയാണ് മേഖലയിലേക്ക് ചുവടുവെക്കുന്നത്. തുടക്കത്തില്‍ സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു കരുത്ത്. സുഹൃത്തുക്കളുടെ വിവാഹത്തിന് മേക്കപ്പിട്ടു നല്‍കിയായിരുന്നു തുടക്കം. കേരളത്തിലുടനീളം സഞ്ചരിച്ച് മേക്കപ്പ് വര്‍ക്കുകള്‍ ചെയ്തിരുന്ന ആ നാളുകളാണ് ആരതിയിലെ പ്രൊഫഷണലിനെ വാര്‍ത്തെടുത്തത്.

സ്‌കില്‍ ഉണ്ടെങ്കില്‍ വിജയമുറപ്പ്; കരിയറിന് ശക്തമായ കൈത്താങ്ങായി Triumph International Instituteയുവതലമുറ ഇന്ന് ഏറ്റവും ക...
19/05/2026

സ്‌കില്‍ ഉണ്ടെങ്കില്‍ വിജയമുറപ്പ്; കരിയറിന് ശക്തമായ കൈത്താങ്ങായി Triumph International Institute

യുവതലമുറ ഇന്ന് ഏറ്റവും കൂടുതല്‍ ചോദിക്കുന്നൊരു ചോദ്യമുണ്ട്, ‘പഠിച്ചാല്‍ ജോലി കിട്ടുമോ’. ഡിഗ്രികളും സര്‍ട്ടിഫിക്കറ്റുകളും കൈവശമുണ്ടെങ്കിലും ശരിയായ ‘സ്‌കില്‍’ ഇല്ലെങ്കില്‍ അവസരങ്ങള്‍ കൈവിട്ടുപോകുന്ന കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ഈ യാഥാര്‍ത്ഥ്യത്തിന് ശക്തമായ മറുപടിയായി ഉയര്‍ന്നുവന്ന സംരംഭമാണ് കായംകുളം സ്വദേശി അനൂപ് അഷ്‌റഫിന്റെ Triumph International Institute.

വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുക മാത്രമല്ല, അവര്‍ക്ക് ജോലി നേടിക്കൊടുക്കുകയെന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് 2020ല്‍ ഈ സ്ഥാപനം തുടക്കം കുറിച്ചത്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ ആരംഭിച്ച Triumph, ഇന്ന് മാവേലിക്കരയും എറണാകുളവും ഉള്‍പ്പെടെ മൂന്ന് ബ്രാഞ്ചുകളിലായി വളര്‍ന്ന് നില്‍ക്കുന്നു. ഈ വളര്‍ച്ചക്ക് പിന്നില്‍, വിദ്യാര്‍ത്ഥികളുടെ വിശ്വാസവും അവരുടെ വിജയവുമാണ്.

ഇല്ലിക്കല്‍ ഹൗസ്; ആഘോഷങ്ങളുടെ സംഗമവേദിപ്രകൃതിഭംഗിയും വാസ്തുശില്‍പ്പ ചാരുതയും ഒത്തുചേരുന്ന ആലപ്പുഴ മുഹമ്മയിലെ ‘ഇല്ലിക്കല്...
19/05/2026

ഇല്ലിക്കല്‍ ഹൗസ്; ആഘോഷങ്ങളുടെ സംഗമവേദി

പ്രകൃതിഭംഗിയും വാസ്തുശില്‍പ്പ ചാരുതയും ഒത്തുചേരുന്ന ആലപ്പുഴ മുഹമ്മയിലെ ‘ഇല്ലിക്കല്‍ ഹൗസ്’, കേരളത്തിലെ നവതലമുറ ഷൂട്ടിങ് ലൊക്കേഷനുകളില്‍ ശ്രദ്ധേയമായ പേരായി മാറിക്കഴിഞ്ഞു. സിനിമകളിലും വെബ് സീരീസുകളിലും നാം കാണുന്ന മനോഹരമായ ലൊക്കേഷനുകള്‍ തേടിപ്പോകാത്ത സിനിമാപ്രേമികള്‍ കുറവായിരിക്കും. ഒരു കഥാപാത്രത്തോളം തന്നെ പ്രാധാന്യമുള്ള അത്തരം ലൊക്കേഷനുകള്‍ക്കിടയില്‍ ഇന്ന് ഏറ്റവും ഡിമാന്‍ഡുള്ള പേരാണ് ആലപ്പുഴ മുഹമ്മയിലുള്ള ‘ഇല്ലിക്കല്‍ ഹൗസ് ദി ഷൂട്ടിങ് ഹബ്ബ്’ (ILLICKAL HOUSE THE SHOOTING HUB). പരമ്പരാഗത പ്രൗഢിയും ആധുനിക സൗകര്യങ്ങളും ഒരേപോലെ സമ്മേളിക്കുന്ന ഈ വീട് ഇന്ന് സിനിമാക്കാര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും പ്രിയപ്പെട്ട ഇടമാണ്.

Craft Barrell; ഒരു ബാരല്‍ നിറയെ ക്രാഫ്റ്റ്‌സുമായി നേടിയ സ്വപ്‌നംസ്വപ്‌നങ്ങള്‍ പലര്‍ക്കും ഉണ്ടാകും, പക്ഷേ അവയെ യാഥാര്‍ത്ഥ...
14/05/2026

Craft Barrell; ഒരു ബാരല്‍ നിറയെ ക്രാഫ്റ്റ്‌സുമായി നേടിയ സ്വപ്‌നം

സ്വപ്‌നങ്ങള്‍ പലര്‍ക്കും ഉണ്ടാകും, പക്ഷേ അവയെ യാഥാര്‍ത്ഥ്യമാക്കാന്‍ ധൈര്യവും സ്ഥിരതയും വേണം. മലപ്പുറം കൊടിഞ്ഞി സ്വദേശിനിയായ 26കാരി ഷഹ്നയുടെ ജീവിതം അതിനൊരു മനോഹരമായ ഉദാഹരണമാണ്. ചെറുപ്പം മുതല്‍ പേപ്പര്‍ ക്രാഫ്റ്റ് വര്‍ക്കുകള്‍ ചെയ്തുകൊണ്ട് തന്റെ ക്രിയേറ്റിവിറ്റിയിലൂടെ ഒരു ലോകം നിര്‍മിച്ചിരുന്ന ഷഹ്ന, ഇന്ന് Craft Barrell എന്ന ബ്രാന്‍ഡിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സ്‌നേഹവും സന്തോഷവും പകര്‍ന്നുകൊണ്ടിരിക്കുന്നു

Address

Sasthamangalam
Thiruvananthapuram
695010

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Alerts

Be the first to know and let us send you an email when Success Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share