Nirbhaya News

Nirbhaya News Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nirbhaya News, Media/News Company, Thiruvananthapuram.

മലപ്പുറത്തിന്റെ മലയാളം
==============
ഇജ്ജ്‌ - താങ്കള്‍
ഇച്ച്‌ - എനിക്ക്‌
കജ്ജ്‌ - കൈ
നെജ്ജ്‌ - നെയ്യ്‌
പജ്ജ്‌ - പശു
കുജ്ജ്‌ - കുഴി
തിജ്ജ്‌ - തീ
കുടി - വീട്‌
പെര - വീട്‌
മണ്ടുക - ഓടുക
പള്ള - വയര്‍
ബെരുത്തം - വേദന
പള്ളീ ബെരുത്തം - വയറു വേദന
മാണം - വേണം
മാങ്ങി - വാങ്ങി
മാണ്ട - വേണ്ട
നെജ്ജപ്പം - നെയ്യപ്പം
കുജ്ജപ്പം - കുഴിയപ്പം
അനക്ക്‌ - നിനക്ക്‌
ഇബടെ - ഇവിടെ
ഔടെ - അവിടെ
എത്താ - എന്താ
ബെജ്ജാ- സുഖമില്ല


എറച്ചി - ഇറച്ചി
പഞ്ചാര - പഞ്ചസാര
ചക്കര - ശര്‍ക്കര
ബെള്‍ത്തുള്ളി - വെളുത്തുള്ളി
ബെയ്ക്കുക - തിന്നുക
ഓന്‌ - അവന്‍
ഓള്‍ - അവള്‍
ഓല്‍ക്ക്‌ - അവര്‍ക്ക്‌
കജ്ജൂല - കഴിയുകയില്ല
എങ്ങട്ട്‌ - എങ്ങോട്ട്‌
ഇങ്ങട്ട്‌ - ഇങ്ങോട്ട്‌
പോണത്‌ - പോകുന്നത്‌
പൈക്കള്‍ - പശുക്കള്‍
മന്‍സന്‍ - മനുഷ്യന്‍
വര്ണ്ണ്ട്‌ - വരുന്നുണ്ട്‌
ചൊര്‍ക്ക്‌ - സൌന്ദര്യം

22/06/2025

എന്തു കൊണ്ട് ഇസ്രേയാൽ സംവിധാനങ്ങൾ ലോകത്തിലെ ഏറ്റവും മികച്ചതായി❓കേരള പോലീസ് പോലും അതിവിടെ വരണമെന്ന് ആഗ്രഹിക്കുന്നു❗️

08/06/2025
23/04/2025

കല്യാണങ്ങളൊക്കെ സ്റ്റൈൽ മാറിതുടങ്ങി അടിപൊളി ട്രെൻഡിലേക്ക് ന്യൂ ജെൻ സ്റ്റൈൽ🧡💙💙🤎

സിനഡനുകൂലികൾ സിനഡിനെതിരാകുമ്പോൾ ഇവിടെ ബന്ധുവാര് ശത്രുവാര്. ...സഭാ വിശ്വാസികൾക്ക് സിനഡിന്റെ സ്വരം ദൈവസ്വരം തന്നെയാണ്. മേജ...
15/03/2025

സിനഡനുകൂലികൾ
സിനഡിനെതിരാകുമ്പോൾ
ഇവിടെ ബന്ധുവാര് ശത്രുവാര്. ...

സഭാ വിശ്വാസികൾക്ക്
സിനഡിന്റെ സ്വരം ദൈവസ്വരം തന്നെയാണ്. മേജർ ആർച് ബിഷപ്പിന്റെ വികാരി
മാർ പാംപ്ലാനി നടപ്പാക്കുന്നത് 2024 ജൂൺ 21 ലെ സിനഡ് തീരുമാനം തന്നെയെന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത്.

വിമത വൈദികരുമായി വഴിവിട്ട ഒത്ത് തീർപ്പ് ശ്രമങ്ങൾക്ക്
മാർ ജോസഫ് പാപ്ലാനി വഴങ്ങുന്നുവെന്ന ഒരു വിഭാഗം സിനഡനുകൂലികളുടെ ആരോപണം വസ്തുതകൾക്ക് നിരക്കാത്തതാണ്.

കുർബാന വിഷയത്തിൽ
പ്രശ്ന പരിഹാരം മുൻനിർത്തി സംയുക്ത സർക്കുലർ ഇറക്കിയ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിനെയും വികാരി മാർ ജോസഫ് പാംപ്ലാനിയെയും ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള ഇക്കൂട്ടരുടെ നീക്കം യഥാർത്ഥത്തിൽ സിനഡിനെതിരാണ് എന്നതാണ് കൗതുകം.

2024 ജൂൺ 21ലെ സിനഡാനന്തര സർക്കുലറിൽ അർത്ഥശങ്കക്കിടയില്ലാതെ പറഞ്ഞിട്ടുള്ള തീരുമാനമാണ് ജനാഭിമുഖ കുർബാന തുടരുന്ന ദേവാലയങ്ങളിൽ ഞായാഴ്ചകളിലും കടമുള്ളദിവസങ്ങളിലും ഒരു സിനഡ് കുർബ്ബാന ചൊല്ലിയാൽ മതിയെന്നുള്ളത്. മറ്റ് രൂപതകളിലെ വൈദികർക്കും മെത്രാന്മാർക്കും എറണാകുളം അതിരൂപതയിലെ ദേവാലയങ്ങളിൽ സിനഡ് കുർബാന അർപ്പിക്കാമെന്നും, അതിനുള്ള സൗകര്യം ബന്ധ പ്പെട്ട വൈദീകർ ഒരുക്കണമെന്നും സിനഡ് സർക്കുലർ വ്യക്തമാക്കിയിരുന്നു. സിനഡിൻ്റെ ഈ തീരുമാനം നടപ്പിലാക്കാനുള്ള പ്രായോഗികവഴികൾ ചർച്ചചെയ്യാനാണ് സിനഡ് സെക്രട്ടറികൂടിയായ മാർപാംപ്ലാനിയെ സിനഡ് ചുമതലപ്പെടുത്തിയത്. ഇതിൻപ്രകാരമുള്ള ചർച്ചയിൽ
കൂരിയ മെത്രാൻ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ, മാർ ബോസ്ക്കോ പുത്തൂർ, അന്നത്തെ വികാരി ജനറാൾ, ചാൻസലർ എന്നിവർക്കെല്ലാം കൂട്ടുത്തരവാദിത്വമുള്ള ഈ തീരുമാനത്തിൽ മാർ പാംപ്ലാനിയെയും മാത്രം ഒറ്റ തിരിഞ്ഞ് സിനഡനുകൂലികളെന്ന് അവകാശപ്പെടുന്നവർ ആക്രമിക്കാനിറങ്ങിയിരിക്കുന്നതിന്റെ യുക്തിയാണ് നിഷ്പക്ഷമതികൾ ചോദ്യം ചെയ്യുന്നത്.
പെർമനൻറ് സിനഡ് അംഗങ്ങളായ മാർ റാഫെൽ തട്ടിൽ, മാർ ജോസഫ് കല്ലറങ്ങാട്ട് , മാർ ആന്ഡ്രൂസ് താഴത്ത്, മാർ മാത്യു മൂലക്കാട്ട് , മാർ പാംപ്ലാനി എന്നിവർ എല്ലാ ആഴ്ചകളിലും തന്നെ ഓൺലൈൻ ആയി മീറ്റിംഗ് കൂടുകയും എറണാകുളം അതിരൂപതയുമായി ബന്ധപ്പെട്ടവിഷയങ്ങൾ ചർച്ച ചെയ്യുകയും വേണ്ട തിരുത്തലുകളും മാറ്റങ്ങളും ഒരുമിച്ചെടുക്കുകയും ചെയ്യുന്നു എന്നിരിക്കെ സിനഡ് അനുകൂലികൾ എന്നവകാശപ്പെടുന്നവർ പുകമറസൃഷ്ടിക്കാൻ ശ്രമിക്കുന്നത് ഗുഢലക്ഷ്യങ്ങളോടെയാണ്. ഇവർ ആർക്കൊപ്പമാണെന്ന ആശങ്ക സഭയിൽ ശക്തി പ്പെടുകയാണ്.
സഭയിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കപ്പെട്ടാൽ അതാണ് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ നന്മ എന്നിരിക്കെ സമവായം എന്ന വാക്ക് കേൾക്കുമ്പോഴേ ഹാലിളകുന്ന സിനഡനുകൂലികളുടെ ഉള്ളിലിരുപ്പ് എന്തെന്ന് കൊച്ചു കുഞ്ഞിന് പോലും ഇന്ന് മനസ്സിലാകുന്നതേയുള്ളൂ. സിനഡനുകൂലികളും വിമതരും ഒരു പോലെ സഭാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിൻ്റെ പിന്നിൽ ബാഹ്യശക്തികളുടെ ഇടപെടൽ നിയമപാലകർ സംശയിക്കുന്നുണ്ട്.
പോലിസിൻ്റെ അന്വേഷണം ഈ വഴിക്കുതിരിയുന്നത് സിനഡ് അനുകൂലികളെ പരിഭ്രാന്തരാക്കിയിട്ടുണ്ട് . മെത്രാസസനമന്ദിരത്തിൽ മാർ പാംപ്ലാനിയെ ബന്ദിയാക്കാൻനടത്തിയ നീക്കത്തോടെ സിനഡ് അനുകൂലികൾക്ക് സഭയിൽ ആരുടെയും പിന്തുണലഭിക്കാതെയായി.

സിനഡിൽ നടന്നരഹസ്യ ബാലറ്റിലൂടെയുള്ള വോട്ടെട്ടുപ്പിൽ ബഹുഭൂരിപക്ഷം മെത്രാന്മാരുടെയും എന്നല്ല ഏകദേശം ഐക്യകണ്ഠേനെയുള്ള തീരുമാനമനുസരിച്ചാണ് മാർ പാംപ്ലാനിയെ മെത്രാപ്പോലീത്തൻ വികാരിയായി തിരഞ്ഞെടുത്തത് എന്നാണ് അറിയുന്നത്. പ്രശ്ന പരിഹാരത്തിന് നിയോഗിക്കപ്പെട്ട മാർ ജോസഫ് പാംപ്ലാനിയുടെ ഐക്യശ്രമങ്ങളെ തുരങ്കം വെക്കുന്ന സിനഡ്അനുകൂലികൾ എന്ന് അവകാശപ്പെടുന്നവരുടെ നിലപാട് സഭയിലെ സമാധാന കാംക്ഷികളെയും പൊതുസമൂഹത്തെയും ആശങ്കപ്പെടുത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ മാർ പാംപ്ലാനിക്കല്ലാതെ മറ്റാർക്കും എറണാകുളത്ത് ഫലപ്രദമായി ഇടപെടാനാവില്ലെന്ന് സിനഡ് അനുകൂലികൾ പോലും സമ്മതിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.

കുർബ്ബാന വിഷയം തീർന്നാലും സഭ നിലനിൽക്കണമെന്നും വിശ്വാസികളും വൈദികരും തമ്മിലുള്ള ബന്ധമാണ് സഭയുടെ ആണിക്കല്ലെന്നുമുള്ള മാർ പാംപ്ലാനിയുടെ നിലപാടിന് സഭാനേതൃത്വത്തിൻറെ ഉറച്ചപിന്തുണയുണ്ട് . വിട്ടുവീഴ്ചകളിലൂടെയും പരസ്പരചർച്ചകളിലൂടെയുംമാത്രമേ സഭയിൽ ഐക്യം ഫലപ്രാപ്തിയിലെത്തുകയുള്ളൂ എന്നതാണ് എല്ലാസമവായ ശ്രമങ്ങളുടെയും ആണിക്കല്ല്…

മുക്കുറ്റി (Biophytum)ആയുർവേദത്തിൽ ദശപുഷ്പങ്ങളിൽ പെടുന്ന ചെറുസസ്യമാണിത്. കേരളത്തിലെ പാതയോരങ്ങളിലും പറമ്പുകളിലും തണലുള്ള ...
23/01/2025

മുക്കുറ്റി (Biophytum)ആയുർവേദത്തിൽ ദശപുഷ്പങ്ങളിൽ പെടുന്ന ചെറുസസ്യമാണിത്. കേരളത്തിലെ പാതയോരങ്ങളിലും പറമ്പുകളിലും തണലുള്ള പ്രദേശങ്ങളിളും മുക്കുറ്റി കാണാവുന്നതാണ്. കവികളും സാഹിത്യകാരും മുക്കുറ്റിയെ കേരളീയ ഗ്രാമീണതയുടെ ബിംബമായി കണക്കാക്കാറുണ്ട്.സസ്യം പൂർണ്ണമായും ഔഷധനിർമ്മാണത്തിനുപയോഗിക്കുന്നുണ്ട്. രുചിയിൽ കയ്പുള്ള മുക്കുറ്റി ഉത്തേജഗുണമുള്ളതുമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ആയുർവേദപ്രകാരം ഉഷ്ണവർദ്ധകവും ശ്ലേഷ്മവർദ്ധകവുമായ ഈ സസ്യം ത്രിദോഷങ്ങളിൽ വാത, പിത്ത ദോഷങ്ങൾക്ക് ഫലപ്രദമാണ്. പനി, ഹെമറേജ്, ചുമ, അതിസാരം, മൂത്രാശയ സംബന്ധമായ രോഗങ്ങൾ തുടങ്ങി ഒട്ടനവധി രോഗങ്ങൾക്ക് ഔഷധമായുപയോഗിക്കുന്നു. കൂടാതെ മുക്കുറ്റിക്ക് അണുനാശനസ്വഭാ‍വവും രക്തപ്രവാഹം തടയാനുമുള്ള കഴിവുള്ളതിനാൽ അൾസറിനും, മുറിവുകൾക്കും മരുന്നായി ഉപയോഗിക്കുന്നു. മുക്കൂറ്റി ഒരു വിഷഹാരികൂടിയാണ്. കടന്നൽ,പഴുതാര തുടങ്ങിയവ കുത്തിയാൽ മുക്കൂറ്റി സമൂലം അരച്ച് പുറമേ പുരട്ടുകയും സേവിക്കയും ചെയ്യുന്നത് നല്ലതാണ്. മുറിവുണങ്ങാനും മുക്കുറ്റിയുടെ നീര് ഉത്തമമാണ്.വയറിളക്കത്തിന് മുക്കുറ്റിയുടെ ഇല അരച്ച് മോരിൽ കലക്കി കുടിക്കാം.
മുക്കുറ്റിക്ക് വലിയ ഔഷധ ഗുണമാണ് ഉള്ളത്. പ്രമേഹം നോർമലാക്കുന്നുള്ള കഴിവും മുക്കൂറ്റിക്കുണ്ട്. പ്രമേഹം എത്രയായാലും മുക്കൂറ്റി ഇട്ട് വെന്ത വെള്ളം കുടിച്ചാൽ മതി പ്രമേഹം സാധാരണ നിലയിലേക്ക് മടങ്ങും. പത്ത് മൂട് മുക്കൂറ്റി പിഴുതെടുത്ത് കഴുകി വൃത്തിയാക്കിയ ശേഷം സാധാരണ ദാഹശമനി തയ്യാറാക്കുന്നതുപോലെ ഉപയോഗിക്കാം. ഇതുകൂടാതെ അതിരാവിലെ വെറും വയറ്റിൽ കഴുകി വൃത്തിയാക്കിയ മുക്കൂറ്റി വീതം ചവച്ചു തിന്നാൽ നന്ന്. ഹിന്ദു പുരാണത്തിൽ ശ്രീപാർവതി ദേവത - ഭർതൃപുത്രസൗഖ്യം ഫലപ്രാപ്‌തി ആണ്‌ ദേവത എന്ന്‌ വിശ്വസിക്കുന്നു. ചെറിയ മഞ്ഞപ്പൂക്കളുള്ള ഈ ചെടിയുടെ ഇലകൾ കൈകളിൽ വെച്ച് അരച്ച് പിഴിയും. ശേഷം ഈ പച്ചനിറത്തിലെ കട്ടിയുള്ള നീര് നെറ്റിയിൽ സ്ത്രീകൾ തൊടുന്ന ശീലം പണ്ട് മുതൽക്കെ ഉണ്ടായിരുന്നു. കർക്കിടകമാസത്തിലെ ആദ്യ ഏഴ് ദിനങ്ങളിലാണ് മുക്കുറ്റിച്ചാന്ത് അല്ലെങ്കിൽ മുക്കുറ്റിപ്പൊട്ട് സ്ത്രീകൾ തൊടുന്നത്.മുക്കുറ്റിയ്‌ക്ക് അത്തരത്തിൽ ആരോഗ്യപരമായ ഗുണങ്ങൾ ഏറെയാണ്. മുക്കുറ്റിച്ചാന്ത് തിരുനെറ്റിയിൽ തൊടുന്നതിന് പിന്നിലും ഇത്തരത്തിലുള്ള ആരോഗ്യകരമായ വസ്തുതകളുണ്ട്. നെറ്റിയിൽ പൊട്ട് തൊടുന്ന ഭാഗം നാഡികളുടെ കേന്ദ്രഭാഗമാണ്. ഇവിടെ പൊട്ട് തൊടുന്നതിലൂടെ ഈ പ്രത്യേകഭാഗം ഉത്തേജിതമാകുകയും ആരോഗ്യപരമായ പല ഗുണങ്ങളും ശരീരത്തിന് ലഭിക്കുകയും ചെയ്യുന്നു. രോഗസാദ്ധ്യതകൾ ഏറെയുള്ള മാസമായതിനാൽ തന്നെ മുക്കുറ്റി ഇത്തരത്തിൽ തൊടുന്നത് ശരീരത്തിന് ഗുണകരമാണ്.ഒറ്റത്തണ്ടായി ആഗ്രഭാഗത്ത്‌ കൂട്ടമായി ഇലകളോടുകാണുന്ന മുക്കുറ്റിയ്ക്ക് ഒരു ചെറുതെങ്ങിന്റെ ആകൃതിയാണ്. അതിനാല്‍ മുക്കുറ്റിയെ ‘നിലംതെങ്ങെ’ന്ന്‍ വിളിക്കുന്നു.കേരളീയര്‍ക്ക് മുക്കുറ്റി സിദ്ധൌഷധമെന്നതിലുപരി സംസ്കാരത്തിന്റെ ഭാഗം കൂടിയാണ്. ധനുമാസത്തിലെ തിരുവാതിര ദിവസം കേരള സ്ത്രീകള്‍ മുടിയില്‍ അണിയുന്ന ദശപുഷ്പങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് മുക്കുറ്റിയാണ്. പഞ്ഞമാസമായ കര്‍ക്കിടകത്തില്‍ മലയാളി സ്ത്രീകള്‍ കുളിച്ചിട്ട്‌ മുക്കുറ്റിപ്പൂവ് മുടിയില്‍ ചൂടുന്നത് ഐശ്വര്യമായി കരുതുന്നു. കൂടാതെ അത്തപ്പൂക്കളത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരിനമാണ്‌ മുക്കുറ്റി.
നമ്മുടെ പൂന്തോട്ടത്തിൽ ഈ ഔഷധ സസ്യത്തിന് ഒരിടം കൊടുക്കേണ്ടത് അനിവാര്യമാണ് .

തബല മാന്ത്രികന് ആദരാഞ്ജലികൾ.ഉസ്ദാത് സക്കീര്‍ അലി ഹുസൈന്‍ ( 73) അന്തരിച്ചു.  ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് യു.എസ...
15/12/2024

തബല മാന്ത്രികന് ആദരാഞ്ജലികൾ.

ഉസ്ദാത് സക്കീര്‍ അലി ഹുസൈന്‍ ( 73) അന്തരിച്ചു.

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് യു.എസിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയായിരുന്നു.

1951ല്‍ മുംബയിലാണ് ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിന് അതുല്യ സംഭാവനകള്‍ നല്‍കിയ സാക്കിറിന്റെ ജനനം. പദ്മശ്രീ (1988), പദ്മഭൂഷണ്‍ (2002), പദ്മവിഭൂഷണ്‍ (2023) തുടങ്ങിയ ബഹുമതികള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. നാല് തവണ ഗ്രാമി അവാര്‍ഡ് നേടിയ അതുല്യ പ്രതിഭയാണ് വിടവാങ്ങിയത്.മലയാളത്തിലെ പ്രശസ്ത ചിത്രം വാനപ്രസ്ഥത്തില്‍ പശ്ചാത്തല സംഗീതം നല്‍കിയത് സക്കീര്‍ ഹുസൈന്‍ ആണ്.

ഐതിഹാസിക പോപ്പ് ബാന്‍ഡ് 'ദി ബീറ്റില്‍സ്' ഉള്‍പ്പെടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി സഹകരിച്ചിട്ടുണ്ട്. 1999-ല്‍ യുണൈറ്റഡ് നാഷണല്‍ എന്‍ഡോവ്മെന്റ് ഫോര്‍ ആര്‍ട്സ് നാഷണല്‍ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി. അമേരിക്കയിലെ പരമ്പരാഗത കലാകാരന്‍മാര്‍ക്കും സംഗീതജ്ഞര്‍ക്കും നല്‍കുന്ന ഏറ്റവുമുയര്‍ന്ന ബഹുമതിയാണിത്.

തബല വിദ്വാന്‍ അല്ലാഹ് രഖയുടെ മൂത്ത മകനാണ് സക്കീര്‍ ഹുസൈന്‍.
കഥക് നര്‍ത്തകിയും അധ്യാപികയുമായ അന്റോണിയ മിന്നെകോലയാണ് ഭാര്യ. അനിഷ ഖുറേഷിയും ഇസബെല്ല ഖുറേഷിയുമാണ് മക്കള്‍.

മല കയറി ശരീരം ഉളുക്കിയോ...? സന്നിധാനത്ത് സൗജന്യ ഫിസിയോതെറാപ്പി യൂണിറ്റുമായി ഡോക്ടർമാർ റെഡിഅയ്യനെ കാണാൻ മല കയറി എത്തുന്ന ...
15/12/2024

മല കയറി ശരീരം ഉളുക്കിയോ...?

സന്നിധാനത്ത് സൗജന്യ ഫിസിയോതെറാപ്പി യൂണിറ്റുമായി ഡോക്ടർമാർ റെഡി
അയ്യനെ കാണാൻ
മല കയറി എത്തുന്ന തീർത്ഥാടകർക്ക്
ഉളുക്കിയാലോ
പേശി വേദന അനുഭവപ്പെട്ടാലോ
ഞൊടിയിടയിൽ
ആശ്വാസം നൽകാൻ സൗജന്യ ഫിസിയോതെറാപ്പി യൂണിറ്റുമായി ഇതര സംസ്ഥാന ഡോക്ടർമാർ സന്നിധാനത്തുണ്ട്.

ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റും പത്തനംതിട്ട റിഹാബിലിറ്റേഷൻ പാലിയേറ്റീവ് കെയർ സെന്ററും സംയുക്തമായി നടത്തുന്ന സൗജന്യ ഫിസിയോതെറാപ്പി യൂണിറ്റാണ് തീർത്ഥാടകർക്ക് വേദനസംഹാരിയായി നില കൊള്ളുന്നത്. സന്നിധാനം വലിയ നടപ്പന്തലിൽ എൻഡിആർഎഫ് സെന്ററിന് സമീപമാണ് ഫിസിയോതെറാപ്പി കേന്ദ്രം പ്രവർത്തിക്കുന്നത്.

ഫിസിയോതെറാപ്പിക്ക് പുറമേ
പനി, പരിക്ക് പോലുള്ള ഘട്ടങ്ങളിൽ ഇവർ
അലോപ്പതി മരുന്നുകളും നൽകുന്നു. ശ്വാസംമുട്ട് അനുഭവപ്പെടുന്നവർക്ക് നെബുലൈസേഷൻ സൗകര്യം, വേദന ശമിപ്പിക്കാൻ ഇഞ്ചക്ഷൻ, അത്യാവശ്യം അലോപ്പതി മരുന്നുകളും ഇവിടെ സ്റ്റോക്കുണ്ട്. നിർജലീകരണം സംഭവിക്കുന്നവർക്ക് ഒആർഎസ് ലായനിയും റെഡിയാണ്.

കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ള
വിവിധ സ്പെഷലൈസേഷൻ ഡോക്ടർമാരും ഫിസിയോതെറാപ്പിസ്റ്റുകളുമാണ് ഊഴം വെച്ച് യൂണിറ്റിൽ സേവനമനുഷ്ഠിക്കുന്നത്.

നവംബർ 22 നാണ് സൗജന്യ ഫിസിയോതെറാപ്പി സേവനം തുടങ്ങിയതെന്ന് ഞായറാഴ്ച ചുമതലയിലുണ്ടായിരുന്ന ഡോ. എസ് പൂവിയരശൻ പറഞ്ഞു. "ദിവസം ശരാശരി 70 മുതൽ 100 പേർക്ക് വരെ ഫിസിയോതെറാപ്പിയും വൈദ്യസേവനവും
നൽകിവരുന്നു. മസിൽ ഉളുക്ക്, പേശി വേദന, ചർദ്ദി എന്നിവയുമായാണ് കൂടുതൽ ആളുകളും എത്തുന്നത്," തമിഴ്നാട് കരൂർ സ്വദേശിയായ,
ജനറൽ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർ പറഞ്ഞു.

ഇദ്ദേഹത്തിന്റെ കൂടെ ചെന്നൈ സ്വദേശിയായ ഡോ. മാണിക്യവേലനും തിരുവാരൂർ സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റ് വി ശരവണനുമാണ് ഷിഫ്റ്റിലുള്ളത്.

നാലു ദിവസമാണ് ഒരു സംഘത്തിന്റെ ഷിഫ്റ്റ്‌. സമയം രാവിലെ 9 മുതൽ രാത്രി 8 വരെ.
ടെൻസ് (ട്രാൻസ് ഇലക്ട്രിക്കൽ നെർവ് സ്റ്റിമുലേഷൻ),
നെബുലൈസർ ഉപകരണങ്ങളും യൂണിറ്റിൽ ഉപയോഗിക്കുന്നു.

ആദ്യമായി ശബരിമലയിൽ സേവനത്തിന് എത്തിയ
പൂവിയരശ്ശനും മാണിക്കവേലനും ശബരിമലയെക്കുറിച്ചും ഇവിടെ എത്തുന്ന തീർത്ഥാടകരെക്കുറിച്ചും അവർക്കായി ഒരുക്കിയ സൗകര്യങ്ങളെക്കുറിച്ചുമെല്ലാം നല്ല അഭിപ്രായം മാത്രമേ ഉള്ളൂ.

ഇവരുടെ സഹായത്തിനായി വന്ന, കോയമ്പത്തൂർ സ്വദേശി വി പാർഥിപൻ കഴിഞ്ഞ 10 വർഷങ്ങളായി വിവിധ ആരോഗ്യസേവന പ്രവർത്തനങ്ങളിൽ വളണ്ടിയർ ആയി ശബരിമലയിൽ എത്തുന്നു.

സംസ്ഥാനത്ത് റോഡപകടങ്ങള്‍ ആവര്‍ത്തിക്കുകയും ജീവൻ പൊലിയുന്നവരുട എണ്ണം കൂടിവരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഉന്നത തല യോഗം ...
15/12/2024

സംസ്ഥാനത്ത് റോഡപകടങ്ങള്‍ ആവര്‍ത്തിക്കുകയും ജീവൻ പൊലിയുന്നവരുട എണ്ണം കൂടിവരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഉന്നത തല യോഗം വിളിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തിൽ സുരക്ഷിതമായ യാത്രക്ക് ആവശ്യമായ തുടര്‍ നടപടികളും അപകടരഹിത യാത്ര സാധ്യമാക്കാനും ലക്ഷ്യമിട്ടാണ് ഉന്നത തല യോഗം വിളിച്ചിരിക്കുന്നത്.

അപകടമേഖലയിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തുന്നത് ഉള്‍പ്പെടെ ഉന്നത തല യോഗത്തിൽ ചര്‍ച്ച ചെയ്യും. ചൊവ്വാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരത്താണ് ഉന്നത തല യോഗം നടക്കുക. മോട്ടോര്‍ വാഹന വകുപ്പ്, പൊലീസ് എന്നീ വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തിൽ പങ്കെടുക്കും. ദേശീയ പാത അതോറിറ്റി, കെഎസ്ഇബി, പിഡബ്ല്യുഡി, റോഡ് സേഫ്റ്റ് വിഭാഗം എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.

21/07/2024

അർജുൻ അപകടത്തിൽ പെടുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യം ..
ഈ കുട്ടി പറയുന്നത് കേൾക്കൂ

“”എൻറെ ഭർത്താവും നാട്ടിൽ വരാൻ പറ്റാതെ അവിടെ അകപ്പെട്ടു കിടക്കുകയാണ് ”” ​

നെയ്യാറ്റിൻകരയിലെ ഒരു കുടുംബത്തിലെ 3 പേരുടെ മരണം: ആത്മഹത്യകുറിപ്പ് കണ്ടെത്തി
10/06/2024

നെയ്യാറ്റിൻകരയിലെ ഒരു കുടുംബത്തിലെ 3 പേരുടെ മരണം: ആത്മഹത്യകുറിപ്പ് കണ്ടെത്തി

തിരുവനന്തപുരം : നെയ്യാറ്റിൻകരയിലെ ഒരു കുടുംബത്തിലെ 3 പേരുടെ മരണത്തിൽ ആത്മഹത്യകുറിപ്പ് കണ്ടെത്തി. കടബാധ്യതയാണ.....

മറാത്താവാഡക്ക് മുകളിൽ ചക്രവാതച്ചുഴി; കേരളത്തിൽ ഇന്നും മഴ തുടരും, 8 ജില്ലകളിൽ യെല്ലോ അലർട്ട് -
10/06/2024

മറാത്താവാഡക്ക് മുകളിൽ ചക്രവാതച്ചുഴി; കേരളത്തിൽ ഇന്നും മഴ തുടരും, 8 ജില്ലകളിൽ യെല്ലോ അലർട്ട് -

തിരുവനന്തപുരം: മറാത്താവാഡക്ക് മുകളിലെ ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ കേരളത്തിൽ ഇന്നും മഴ തുടരുമെന്ന് കാലാവ.....

നെയ്യാറ്റിൻകരയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ജീവനൊടുക്കിയ നിലയിൽ -
10/06/2024

നെയ്യാറ്റിൻകരയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ജീവനൊടുക്കിയ നിലയിൽ -

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ വിഷം കഴിച്ചു മരിച്ച നിലയിൽ കണ്ടെത്തി. അച്ഛനും അമ.....

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when Nirbhaya News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share