Life Stories Live

Life Stories Live Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Life Stories Live, Broadcasting & media production company, Thiruvananthapuram.

Digital space for professional, in-depth media activism hosting multimedia content including long reads, podcasts, analyses, interviews, poetry performances, talks and documentaries on various subjects.

പനിയും തൊണ്ടവേദനയുമായി നാലുദിവസം ഒരേ കിടപ്പിലായതിനാല്‍ സകലമാന ആഴ്ചപ്പതിപ്പുകളും മാസികകളും വായിക്കാന്‍ സാധിച്ചു. ദി ന്യൂ ...
28/07/2024

പനിയും തൊണ്ടവേദനയുമായി നാലുദിവസം ഒരേ കിടപ്പിലായതിനാല്‍ സകലമാന ആഴ്ചപ്പതിപ്പുകളും മാസികകളും വായിക്കാന്‍ സാധിച്ചു.

ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്‍റെ പ്രസിദ്ധീകരണമായ 'മലയാളം വാരിക'യില്‍ ദാ നമ്മുടെ നോവല്‍ 'ജലഭരദിനരാത്രങ്ങളെ'ക്കുറിച്ചും ടിഡി രാമകൃഷ്ണന്‍, അശോകന്‍ ചരുവില്‍, ജി.ആര്‍. ഇന്ദുഗോപന്‍, വിനോയ് തോമസ്, അജയ് പി. മങ്ങാട്ട്, സി. ഗണേഷ്, തുടങ്ങിയവരുടെ നോവലുകളെക്കുറിച്ചും നിരൂപണ വിമര്‍ശനങ്ങളുടെ മധ്യമാര്‍ഗ്ഗത്തില്‍ നിന്നുകൊണ്ട് ശ്രീ. ബാലചന്ദ്രന്‍ വടക്കേടത്ത് എഴുതിയിരിക്കുന്ന അഞ്ചുപേജ് ലേഖനം.

'നോവല്‍ എന്ന സംശയം' എന്നാണ് ലേഖനത്തിന്‍റെ പേര്. 'ഉത്തരാധുനികാനന്തര നോവലിന്‍റെ പരിസരവും പ്രശ്നങ്ങളും' എന്നാണ് ഉപശീര്‍ഷകം. ആദ്യമായെഴുതിയ നോവല്‍ ഈ വിധം ഉത്തരാധുനികാനന്തര നോവലുകളുടെ കണ്ണാടിയില്‍ നിരൂപണ വിധേയമാക്കിയതില്‍ ഏറെ സന്തോഷം ശ്രീ വടക്കേടത്ത്...



പില്‍ക്കാലം കോടികള്‍ വിലയുള്ള ശില്പങ്ങള്‍ സൃഷ്ടിച്ച് ദരിദ്രനായി മരിച്ച രാം കിങ്കര്‍ ബെയ്ജ്. ഇന്ത്യയുടെ കലാചരിത്രത്തില്‍ ...
28/11/2021

പില്‍ക്കാലം കോടികള്‍ വിലയുള്ള ശില്പങ്ങള്‍ സൃഷ്ടിച്ച് ദരിദ്രനായി മരിച്ച രാം കിങ്കര്‍ ബെയ്ജ്. ഇന്ത്യയുടെ കലാചരിത്രത്തില്‍ ഇപ്പോഴും അനശ്വരത്വംകൊണ്ട് അവിസ്മരണീയമായ ഉറച്ച പേര്.
ആധുനിക ഇന്ത്യന്‍ ശില്പകലയ്ക്ക് ബംഗാളില്‍ നിന്നുണ്ടായ കുലപതി. പബ്ലിക് ആര്‍ട്ടിന്‍റെ ജനകീയത എന്താണെന്ന് സാധാരണക്കാര്‍ക്ക് മനസ്സിലാക്കിക്കൊടുത്ത 'ബൊഹീമിയന്‍ ജീനിയസ്'

മാസ്റ്റര്‍ സ്ട്രോക് എന്ന ഈ ചിത്രം ശൂന്യതയില്‍ നിന്ന്, നിസ്സാരതയില്‍ നിന്ന്, പ്രതിഭാധാരാളിത്തത്തിന്‍റെ കേവല വിരല്‍സ്പര്‍ശങ്ങളില്‍ നിന്ന് രാംകിങ്കര്‍ ബെയ്ജ് എങ്ങനെ ശില്പകലയുടെ പുതിയൊരിന്ത്യയെ സൃഷ്ടിച്ചുവെന്ന് കാണിച്ചുതരും. ചിത്രത്തിന്‍റെ ലിങ്ക് താഴെ കമന്‍റ് ബോക്സിലുണ്ട്. കാണുമല്ലോ...

കുട്ടിക്കാലത്ത് ഗോട്ടി കളിക്കുമ്പോള്‍ തോല്‍ക്കുന്ന കുട്ടിയുടെ മടക്കി വച്ച കൈകളിലെ എല്ലുകളിലേയ്ക്ക് ശരവേഗത്തില്‍ ഗോട്ടി പ...
17/11/2021

കുട്ടിക്കാലത്ത് ഗോട്ടി കളിക്കുമ്പോള്‍ തോല്‍ക്കുന്ന കുട്ടിയുടെ മടക്കി വച്ച കൈകളിലെ എല്ലുകളിലേയ്ക്ക് ശരവേഗത്തില്‍ ഗോട്ടി പായിച്ച് കരയിക്കുമായിരുന്നു. ചില കൂട്ടുകാര്‍ വേദന സഹിച്ച് ബലംപിടിച്ച് അതിമാനുഷ ഭാവത്തിലിരിക്കുമായിരുന്നു. ചില കളികളില്‍ കൂട്ടുകാരികളുമുണ്ടായിരുന്നു. വാസന്തി എന്ന കൂട്ടുകാരി മൂന്നാംക്ലാസിലെ കൂട്ടുകാരന്‍റെ നടുവിരലിന്‍റെ എല്ലിന്‍കൂര്‍മ്പ് ഒരു ചുവപ്പന്‍ ഗോട്ടികൊണ്ട് പൊട്ടിച്ച ദിവസം സ്കൂളിലെ കളി ഹെഡ്മാഷ് നിര്‍ത്തിച്ചു.

പക്ഷേ, നാഗാലാന്‍ഡിലെ കുട്ടികള്‍ ഗോട്ടി കളിക്കുമ്പോള്‍ പുറത്തുകാണിക്കാനാവാത്ത സങ്കടം കൊണ്ട് വിങ്ങിപ്പൊട്ടുന്നത് എന്തിനാണ്? ആ വിങ്ങിപ്പൊട്ടല്‍ അവരുടെ നാട്ടിലെ മനുഷ്യരുടെ പ്രകടിപ്പിക്കാനാവാത്ത ആത്മരോഷത്തിന്‍റെ ഗോട്ടികിലുക്കമാണോ. നാഗാലാന്‍ഡിലെ കുട്ടികള്‍ ഇപ്പോള്‍ ഗോട്ടി കളിക്കുമ്പോള്‍, ജയിച്ചാലും തോറ്റാലും അവരുടെ കൈ പൊട്ടിക്കാന്‍ വരുന്നത് സര്‍ക്കാരും ഭരണകൂട വിമതഗ്രൂപ്പുകളുമാണ്.

-സോംഗ് ഓഫ് മാര്‍ബിള്‍സ്- എന്ന 7 മിനിറ്റ് മാത്രമുള്ള ഈ ചിത്രം (താഴെ കമന്‍റ് ബോക്സില്‍ ലിങ്കുണ്ട്) കണ്ടുനോക്കൂ. സ്റ്റേറ്റിനും ഭരണകൂട വിമത ഗ്രൂപ്പുകള്‍ക്കും ഇടയില്‍ പെട്ട് ഞെരുങ്ങി ജീവിക്കാന്‍ വിധിക്കപ്പെട്ട നാഗാലാന്‍ഡ് ജനതയെക്കുറിച്ചുള്ള ഒരു രൂപകമോ ഉപമയോ ആണ് ഈ ചിത്രം. രണ്ടുകൂട്ടര്‍ക്കും ജനം ഒരേസമയം നികുതി കൊടുക്കേണ്ടിവരുന്നതിനെക്കുറിച്ചുള്ള സൂക്ഷ്മകവിത. ചിത്രത്തിന്‍റെ ലിങ്ക് താഴെ കമന്‍റ് ബോക്സില്‍ ആദ്യ കമന്‍റായി നല്‍കിയിട്ടുണ്ട്.

20 വര്‍ഷം മുമ്പ് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിട്ട് പൊട്ടിത്തെറിച്ച വാക്കുകള്‍. അതിനോട് ഇ.കെ. നായനാരും പിണറായി വിജയനും...
29/10/2021

20 വര്‍ഷം മുമ്പ് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിട്ട് പൊട്ടിത്തെറിച്ച വാക്കുകള്‍. അതിനോട് ഇ.കെ. നായനാരും പിണറായി വിജയനും പ്രതികരിച്ച ദൃശ്യങ്ങള്‍ എങ്ങനെയായിരുന്നു. ലിങ്ക് താഴെ കമന്‍റ് ബോക്സില്‍ ആദ്യത്തെ കമന്‍റായി നല്‍കിയിട്ടുണ്ട്. കണ്ടുനോക്കൂ...
''കോണ്‍ഗ്രസില്‍ രണ്ടു ഗ്രൂപ്പേയുള്ളൂ, ഉള്ളവനും ഇല്ലാത്തവനും. ഉള്ളവര്‍ എന്നും ഉള്ളവരായി നില്‍ക്കുന്നു. ഇല്ലാത്തവര്‍ എന്നും ഇല്ലാത്തവരായി നില്‍ക്കുന്നു. സ്ഥിരമായി മത്സരിക്കാന്‍, ജയിക്കാന്‍ കുറേപ്പേര്‍. തോറ്റാലും മാറാത്ത കുറേപ്പേര്‍. അതേസമയം പ്രവര്‍ത്തിക്കാന്‍ വേണ്ടിമാത്രം ഒരു വര്‍ഗ്ഗം. ഇത് കോണ്‍ഗ്രസിലെ വര്‍ഗ്ഗവിവേചനത്തിനെതിരായ അടിസ്ഥാനസമരമാണ്. ഈ സമരം മുന്നോട്ടുപോയപ്പോള്‍, കോണ്‍ഗ്രസിലെ സ്ഥാപിത താല്പര്യക്കാര്‍ ഒത്തുകൂടി എംഎല്‍എമാരുടെ ഗ്രൂപ്പുണ്ടാക്കി. അതില്‍ നാലു ഗ്രൂപ്പുകാരും ചേര്‍ന്നു. അവര്‍ ആ മുന്നേറ്റം തടുക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ പ്രതികരിക്കേണ്ടിവന്നു. ''
- ചെറിയാന്‍ ഫിലിപ്പ്
ഇപ്പോള്‍ രണ്ട് ദശാബ്ദുങ്ങള്‍ക്ക് ശേഷം ചെറിയാന്‍ ഫിലിപ്പ് വീണ്ടും കോണ്‍ഗ്രസിലേക്ക് പോകുന്നവേളയില്‍ കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രദൃശ്യപാഠപുസ്തകങ്ങളില്‍ ഈ വീഡിയോയ്ക്ക് പ്രസക്തിയുണ്ടെന്ന് കരുതുന്നു. ലിങ്ക് താഴെ കമന്‍റ് ബോക്സില്

ഫാസിസത്തിനെതിരെയുള്ള കലയുടെ പ്രതിരോധം-എം.എന്‍ വിജയന്‍ സ്മാരക ഗ്രന്ഥാലയം കണ്ണൂര്‍, നടത്തിയ വിജയന്‍ മാഷ് അനുസ്മരണത്തില്‍ പ...
24/10/2021

ഫാസിസത്തിനെതിരെയുള്ള കലയുടെ പ്രതിരോധം-

എം.എന്‍ വിജയന്‍ സ്മാരക ഗ്രന്ഥാലയം കണ്ണൂര്‍, നടത്തിയ വിജയന്‍ മാഷ് അനുസ്മരണത്തില്‍ പ്രമുഖ ബംഗാളി എഴുത്തുകാരനും ചലച്ചിത്രനിരൂപകനുമായ വിദ്യാര്‍ത്ഥി ചാറ്റര്‍ജി നടത്തിയ സ്മാരക പ്രഭാഷണം. ലിങ്ക് താഴെ കമന്‍റ് ബോക്സില്‍. സമയംപോലെ കേള്‍ക്കുമല്ലോ.

ഒരു വൃദ്ധനും അയാളുടെ അരയന്നവും മണിപ്പൂരിന്‍റെ തലസ്ഥാനമായ ഇംഫാലിലെ തെരുവുകളിലൂടെ  നടത്തുന്ന പ്രഭാതനടത്തത്തെ ഒരു രാഷ്ട്രീയ...
12/10/2021

ഒരു വൃദ്ധനും അയാളുടെ അരയന്നവും മണിപ്പൂരിന്‍റെ തലസ്ഥാനമായ ഇംഫാലിലെ തെരുവുകളിലൂടെ നടത്തുന്ന പ്രഭാതനടത്തത്തെ ഒരു രാഷ്ട്രീയകവിതയാക്കിയിരിക്കുകയാണ് ജോഷി ജോസഫിന്‍റെ ഓള്‍ഡ് മാന്‍ ആന്‍ഡ് സ്വാന്‍ എന്ന ഹൈക്കു ഫിലിം.

ആഭ്യന്തരസംഘര്‍ഷങ്ങളും, യുവാക്കളും സൈനികരുമായുള്ള ഏറ്റുമുട്ടലുകളും വീഴ്ത്തിയ ചോരച്ചാലുകള്‍ ഒരുഭാഗത്ത്. മറുവശത്ത്, ഈ ചിത്രത്തിലെ രണ്ടു ജീവാത്മാക്കളുടെ പ്രഭാതസവാരി കാണിച്ചുതരുന്ന പ്രശാന്തതയുടെ സിംഫണി. ഇരുവര്‍ക്കുമിടയിലേക്ക് അരിച്ചുകയറുന്ന വയലന്‍സിന്‍റെ ക്രൗര്യം ഈ ചലച്ചിത്രകവിതയില്‍ നമ്മെ ആഴ്ത്തിക്കിടത്തും. മൂന്ന് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ ചിത്രം കാണാം. ലിങ്ക് താഴെ കമന്‍റ് ബോക്സില്‍ ആദ്യത്തെ കമന്‍റായി നല്‍കിയിട്ടുണ്ട്. കാണുമല്ലോ.

സമരക്കാര്‍ക്കിടയിലേക്ക് വിമാനം കയറ്റി കൊല്ലുന്നവര്‍.സമരം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാറുകള്‍ ഇടിച്ചുകയറ്റുന്നത് ആദ്യസംഭവ...
08/10/2021

സമരക്കാര്‍ക്കിടയിലേക്ക് വിമാനം കയറ്റി കൊല്ലുന്നവര്‍.

സമരം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാറുകള്‍ ഇടിച്ചുകയറ്റുന്നത് ആദ്യസംഭവമല്ല. ചിലപ്പോള്‍ വിമാനം തന്നെ കയറ്റിയേക്കും. പേടിപ്പിച്ച് കൊലപ്പെടുത്തും. 2012ല്‍ തമിഴ്നാട്ടില്‍ അങ്ങനെ കൊല്ലപ്പെട്ട ഒരാളുണ്ടായിരുന്നു. 2 മിനിറ്റും 12 സെക്കന്‍റും മാത്രമുള്ള ആ ദൃശ്യങ്ങള്‍ താഴെ കമന്‍റ് ബോക്സിലുണ്ട്.

കര്‍ഷകസമരത്തോടും ആ സമരത്തെ ചോരയിലാഴ്ത്തി ഇല്ലാതാക്കാമെന്നുള്ള ഭരണകൂട വിചാരങ്ങളോടും നാമിപ്പോഴും സേഫ് സോണില്‍ നിന്ന് തിരഞ്ഞെടുത്ത വാക്കുകള്‍ മാത്രം ഉപയോഗിച്ച് പ്രതികരിക്കുകയാണോ, അതോ മിണ്ടാതിരിക്കുകയാണോ. താഴെയുള്ള ദൃശ്യങ്ങളിലെപ്പോലെ ഉറങ്ങാനുള്ളവരുടെ കോച്ചുകളിലാണോ നമ്മുടെ ആലസ്യം...കമന്‍റ് ബോക്സ് നോക്കുമല്ലോ...

ഏറ്റവും വിലപിടിപ്പുള്ള പുരാവസ്തുക്കള്‍ ചിലപ്പോള്‍ മനുഷ്യര്‍ തന്നെയായിരിക്കും. വിലയില്ലായ്മകൊണ്ട് പുരാവസ്തുക്കളായിപ്പോയ മ...
29/09/2021

ഏറ്റവും വിലപിടിപ്പുള്ള പുരാവസ്തുക്കള്‍ ചിലപ്പോള്‍ മനുഷ്യര്‍ തന്നെയായിരിക്കും. വിലയില്ലായ്മകൊണ്ട് പുരാവസ്തുക്കളായിപ്പോയ മനുഷ്യര്‍. ജോഷി ജോസഫ് സംവിധാനം ചെയ്ത 2 മിനിറ്റ് 41 സെക്കന്റ് മാത്രമുള്ള 'മൊബൈല്‍' എന്ന ഷോര്‍ട്ട് ഫിലിമില്‍ ഞാന്‍ എന്നെയും പേറി പായുന്ന ഒരു കവിത കാണുന്നു. ആ കവിത ഭൂമിയുടെ അടിത്തട്ടില്‍ നിന്ന് എന്റെയും കാലുകളിലൂടെ എന്നിലേയ്ക്ക് അരിച്ചുകയറുന്നു. കാണുമല്ലോ, മൊബൈല്‍. കാണാനുള്ള ലിങ്ക് താഴെ കമന്റ്‌ബോക്‌സിലെ ആദ്യത്തെ കമന്റില്‍.

അമിത് ഷായെ അഞ്ചുതവണ തോൽപിച്ച പ്രശാന്ത് കിഷോർhttps://youtu.be/i8-dJ5gig5k
04/05/2021

അമിത് ഷായെ അഞ്ചുതവണ തോൽപിച്ച പ്രശാന്ത് കിഷോർ
https://youtu.be/i8-dJ5gig5k

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബംഗാളിലും തമിഴ് നാട്ടിലും കേരളത്തിലും ബിജെപിക്കെതിരെ വിജയം നേടിയതിനാ...

മദനിയുടെ വോട്ട് കൊള്ളാം,  പക്ഷേ, മദനി കൊള്ളില്ല അല്ലേ- https://youtu.be/XU7lvWjZaIA
03/05/2021

മദനിയുടെ വോട്ട് കൊള്ളാം, പക്ഷേ, മദനി കൊള്ളില്ല അല്ലേ-
https://youtu.be/XU7lvWjZaIA

മദനിയുടെ വോട്ട് കൊള്ളാം, പക്ഷേ, മദനി കൊള്ളില്ല അല്ലേ- അബ്ദുള്‍ നാസര്‍ മദനിയെക്കുറിച്ചും ഭരണകൂടങ്ങളുടെ ഇരട്ടത്....

'ജിഷയെ കൊന്നത് ഞാനല്ല, എന്നെ തൂക്കിലേറ്റരുതേ...' കൊലപ്പുള്ളിയുമായി ജയിലില്‍ നടത്തിയ ഇന്റര്‍വ്യു: വീഡിയോ കാണാംhttps://you...
10/04/2021

'ജിഷയെ കൊന്നത് ഞാനല്ല, എന്നെ തൂക്കിലേറ്റരുതേ...' കൊലപ്പുള്ളിയുമായി ജയിലില്‍ നടത്തിയ ഇന്റര്‍വ്യു: വീഡിയോ കാണാം
https://youtu.be/l-RZS4WRqp4

ജിഷ കൊലക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അമീറുള്‍ ഇസ്ലാമിനെ ജയിലില്‍ പോയി കണ്ട്‌സം.....

കത്തോലിക്ക സഭ എന്നെ വേട്ടയാടിയ വിധംhttps://youtu.be/q1X3dFfohIU
26/03/2021

കത്തോലിക്ക സഭ എന്നെ വേട്ടയാടിയ വിധം
https://youtu.be/q1X3dFfohIU

മതതീവ്രവാദികള്‍ കൈവെട്ടിയിട്ടും ജീവിതത്തെ നിരന്തര പോരാട്ടമാക്കിയ പ്രൊഫ. ടി.ജെ ജോസഫുമായുള്ള സുപ്രധാനമായൊരു സ....

Address

Thiruvananthapuram

Telephone

+919447080797

Website

Alerts

Be the first to know and let us send you an email when Life Stories Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Life Stories Live:

Share