24/05/2025
ഒരു കാലത്ത്
കമ്യുണിസ്റ്റുകളുടേ ജാതിക്കോമര പേക്കൂത്തിന് ചിലമ്പും വാളും കെട്ടി തുള്ളിയവരായിരുന്നു കേരളാ യുക്തിവാദി സംഘം..
അന്ന് അവരേ ഉപയോഗിച്ചായിരുന്നു ഹിന്ദുവിൻ്റേ മാത്രം നെഞ്ചത്ത് കേറൽ...
ഒരു പരിധിവരേ അത് വിജയവുമായിരുന്നു....
പിന്നീട് ലോകം മാറിയപ്പോൾ ഇവരോട് ചോദ്യവും ഇവർ തമ്മിൽ പലതും ചോദിക്കുകയും,തമ്മിൽ ആശയവിരുദ്ധത ഉണ്ടായപ്പോൾ "സ്വതന്ത്രചിന്തകർ" എന്ന പേര് ഏറ്റെടുത്ത് അവർ സ്വയം നിർവൃതിയടഞ്ഞ് അവരൊന്ന് പുരോഗമിച്ചു....
അതിൽ പ്രധാനി ആയിരുന്നു സനൽ ഇടമറുകും രവിചന്ദ്രൻ മാഷും ജബ്ബാർ മാഷും ഒക്കേ...
ഹിന്ദുവിൻ്റേ നെഞ്ചത്ത് കേറി മാത്രം പുരോഗമനം പറഞ്ഞ് കൊണ്ടിരുന്നവൻമാരുടേ മുന്നിൽ സംഘികൾ സമകാലീനങ്ങൾ എല്ലാം വലിച്ചിഴച്ച് കൊണ്ടിട്ട്പ്പോൾ,
ഈ സ്വതന്ത്രചിന്തകർക്ക് അവിടെല്ലാം അഭിപ്രായം പറയേണ്ടി വന്നു...
രാഷ്ട്രീയമായി അവർക്ക് സത്യസന്ധമായ ഉത്തരങ്ങൾ പറയേണ്ടി വന്നപ്പോൾ,വളർത്തി വലോതാക്കിയ ഇടതുപക്ഷ അടിമകൾ ആദ്യം അവരേ കൈയ്യൊഴിഞ്ഞു,ന്യൂനപക്ഷമായ ക്രിസ്ത്യൻ വിമർശനം തുടങ്ങിയപ്പോൾ രഹസ്യമായി ആസ്വദിച്ചോണ്ടിരുന്ന കോൺഗ്രസ്സും അവരേ വിട്ടു..
പക്ഷേ എപ്പോൾ ഇസ്ളാമിക് നേരേ വിരൽ ചൂണ്ടി അതോടേ കളി മാറി...
ഇന്ന് രവിചന്ദ്രനും ജബ്ബാർ മാഷും സംഘികളുടേ ട്രൗസറിലാണ് അറിയപ്പെടുന്നത്,സനൽ ഇടമുറുക് രാജ്യം വിട്ടു,ആരാണ്ടയോ കാശ് പറ്റിച്ച വകയിൽ കഴിഞ്ഞമാസം പോളണ്ടിൽ വെച്ച് ഇൻ്റർപോൾ അറസ്റ്റ് ചെയ്ത് ഇന്ത്യയിലേയോ വിദേശത്തേയോ ഏതോ ജയിലിലുമാണ്..പാവം
ഇസ്ളാമിസ്റ്റുകളുടേ ശല്യം സ്വതന്ത്ര ചിന്തകരോട് കൂടിയപ്പോൾ പാർട്ടി മൗനം പാലിച്ചു,അവർ കൂടുതൽ പ്രകോപിതരായി ഇസ്ളാമിനേ പൊളിക്കുന്ന പണി തുടങ്ങുകയും,രാഷ്ട്രിയമായി സംഘി മോദിയുടേ "ജനാധിപത്യം"അവരുടേ പണ്ട് ശർദ്ധിച്ച ന്യായങ്ങളേ അനുകൂലിക്കുകയും ചെയ്തതോടേ അവർ അവരേ പോലുള്ളവരുടേ മാത്രം കൂട്ടമായി...
ഇപ്പം സ്വതന്ത്രചിന്തകർ സമ്മേളനം നടത്തിയാൽ മാരാർജി ഭവൻ പോലും കണ്ടിട്ടില്ലാത്ത സംഘികളുടേ കൂട്ടയിടിയാണ്...
കാരണം ഹിന്ദുവിന് ഈ വിപരീത ചിന്തകരേ സഹിക്കാൻ കഴിയും,ശങ്കരാചാര്യർ പോലും ദ്വൈതവും അദ്വൈതവും തമ്മിൽ കോർത്ത വേദികളിലൂടേ സമാജത്തേ വളർത്തിയവരായിരുന്നു..
അന്നും ഈ ജാതീയതയും ഇവിടെ ഉണ്ടായിരുന്നു,ഇനിയും ഉണ്ടാവും നാളേയും ഉണ്ടാവും ഹിന്ദുവും ഉണ്ടാവും...
പത്തു എഴുപത് കൊല്ലമായി മതേതര മതമില്ലാത്ത കമ്യുണിസ്റ്റും കാഗ്രസ്സും ഭരിച്ച കേരളത്തിൽ ഒരു പത്രത്തിൻ്റേ മാട്രിമോണിയൽ പേജ് എടുത്ത് നോക്കിയാൽ കാക്കതൊള്ളായിരം ജാതിക്കാർ സമാന ജാതിക്കാരേ തേടുന്നത് കാണാം...
അവൻ്റേയൊക്കേ വീട്ടിൽ പെണ്ണ് ചോദിച്ച് ചെന്നാൽ ഇ എം സും എ കെ ജി യും ചിരിച്ചോണ്ട് ഇരിക്കുന്ന പടവും കാണാം...
ഇതൊന്നുമല്ല രസം,നായർ വിഭാഗത്തിൽ നിന്ന് പെന്തകോസ്ത് ആയവന് നായർ വിഭാഗത്തിൽ നിന്ന് പെന്തകോസ്ത് ആയ പെണ്ണിനേ മതി...
എന്താ...ല്ലേ
ഈ ജാതികോമരം തുള്ളൽ വോട്ട് ബാങ്ക് രാഷ്ട്രിയത്തിലേ പ്രധാന തുറുപ്പ് ചീട്ടാണെന്ന് അറിഞ്ഞിട്ടും അറിയാതേയും അതിൻ്റേ ഭാഗധേയമായവർ അവരുടേ ഭാവികാല ജീവിതം എങ്ങനേയാണെന്ന് നോക്കിയാൽ ഞാൻ പറയും വേടൻ പാടട്ടേ എന്ന്..
ഒരു പരിധി വിട്ട് വേടനേ വിമർശിക്കുന്നത് ഭീരുത്വമാണ്...
കാരണം അവൻ്റേ ആയുധം റാപ്പും സംഗീതവുമാണ്..
ജയരാജൻമാർ ഉൻമൂലന സിദ്ധാന്തം പയറ്റുമ്പോൾ കാണിക്കുന്ന വീര്യം വേടൻ്റേ കാര്യത്തിൽ വേണ്ട...
വേടനല്ല വേടന്റെ അപ്പൻ പുലി പ്രഭാകരൻ വന്നാലും കമ്യൂണിസ്റ്റുകാർ ഉള്ളിടത്തോളം കേരളത്തിൽ ജാതി ഉണ്ടാവും മതം ഉണ്ടാവും ന്യൂനപക്ഷ പ്രീണനവും ഉണ്ടാവും..
കൊരവള്ളി പൊട്ടി പാടിയാലും ജാതിയില്ലാത്ത കേരളം കാണണമെങ്കിൽ പത്ത് കിലോ കഞ്ചാവ് വലിച്ച് കിടന്ന് ഉറങ്ങണം,അന്നേരം വല്ല സ്വപ്നത്തിലും കണ്ടാൽ സമാധാനിക്കാം..
യുക്തി വാദികളുടേ കവലപ്രസംഗം ഒരു കാലത്ത് കേറി മൂത്തത് പോലേ വേടൻ്റേ സംഗീതവൂം നിശയും കേറി പുരോഗമിക്കട്ടേ
വേടനേ നവോത്ഥാനത്തിൻ്റേ നവനനായകനാക്കി കേരളത്തെ ബ്രാൻഡ് ചെയ്യട്ടേ..
വേടൻ പറയുന്ന പോലേ അവൻ്റേ രാഷ്ട്രിയത്തിൽ സംഘികൾ പേടിക്കാതേ അവനേ അവൻ്റേ രാഷ്ട്രിയത്തിൻ്റേ മുന്നിൽ തന്നേ പടനായകനായി കൊണ്ടെത്തിക്കണം..
രാഷ്ട്രിയം പാടി നടന്നാൽ ചിലവാകുന്ന ഒന്നാണേൽ പഴയ പുത്തൂരം വീടൊക്കേ ഇന്നും മലബാർ ഭരിച്ചേനേ,ബംഗാളിലും ത്രിപുരയിലും പൊറോട്ടയടിയ്ക്ക് പോകേണ്ടി വരില്ല..
കെ പി എ സി ഒക്കേ ഏത് ലെവലിൽ എത്തുമായിരുന്നു....
പാർട്ടിക്ക് വേണ്ടി
എന്തോരം പാട്ടും നാടകവും കളിച്ചവരായിരുന്നു അവർ..
ഇപ്പോൾ നിങ്ങൾ ചെയ്യേണ്ടത്,പാർട്ടിക്ക് മേലേ വേടനേ വളർത്തുക,പോരാളി ഷാജിയേ പോലേ,ബാക്കി പിണറായി വിജയൻ ചെയ്തോളും..
ഇനി അവൻ പറയുന്ന അവൻ്റേ സോ കോൾഡ് രാഷ്ട്രിയം അവൻ്റേ തന്നേ ബാധ്യതയായി തീരും..
ഒരിക്കൽ ഇന്ന് അവനെ ചുമുക്കുന്ന സുഡാപ്പിസത്തിന് എതിരേ വിരൽ ചൂണ്ടിയാൽ..അന്ന് തീർന്നു പുലയനും പറയനും മണ്ണാങ്കട്ടയും..
ഇന്ന് മുഖ്യന്റെ പരിപാടിക്ക് ആളേ കൂട്ടാൻ വേടൻ്റേ പാട്ട് വേണമെങ്കിൽ,നാളേ വേടൻ്റേ ഡേറ്റിനായി പാർട്ടി കാത്തിരിക്കണം ആ ലെവലിൽ വേടനേ വളർത്തേണ്ടത് സംഘികളുടേ ആവശ്യമാണ്...
പിന്നേ അവൻ പാട്ട് നിർത്തി പറയട്ടേ രാഷ്ട്രിയം...
യുക്തി വാദികൾക്ക് തിന്നാൻ ഇട്ട് കൊടുത്തപോലേ വേടരാഷ്ട്രിയത്തിന് മുന്നിൽ പനംപട്ട എറിഞ്ഞ് കൊടുക്കണം..
പുലയനേയും പറയനേനേയും വനവാസിയേയും രാഷ്ട്രപതി വരേ ആക്കിയ,ഏറ്റവും കൂടുതൽ ന്യുനപക്ഷ എം പി മാർ ഉള്ള,എം ൽ എ മാരുള്ള പിന്നോക്കകാരുടേ വലിയ അധികാര കേന്ദ്രങ്ങൾ ഉള്ള സംഘികൾക്ക് മുന്നിൽ പോളിറ്റ് ബ്യൂറോയിൽ പോലും ഒരു അധ:കൃതനേ കേറ്റാത്ത വേടന്റെ സ്വന്തം രാഷ്ട്രിയം അവൻ ചുമന്നോണ്ട് വരും....
വരണം...
അന്ന് അവന് പാലസ്തീൻ കൊടി കൊടുത്തവൻമാരുടേ തനിക്കൊണം കാണാം..
Wait and see..
വേടൻ പാടട്ടന്നേ.....
നിങ്ങള് ഞാൻ പറയുന്ന രണ്ട് വരി എഴുതി വെച്ചേരേ...
ഭാവിയിൽ വേടൻ്റെ
ഒരു പാട്ടിൻ്റേ പല്ലവിയാണ്
"കൊണ്ടു നടന്നതും നീ തന്നേ ചാപ്പാ
കൊന്നു കളഞ്ഞതും നീ തന്നേ ചാപ്പാ.."