കാവറ ഭഗവതി ക്ഷേത്രം വെഞ്ഞാറമൂട് ഒഫീഷ്യൽ

  • Home
  • India
  • Thiruvananthapuram
  • കാവറ ഭഗവതി ക്ഷേത്രം വെഞ്ഞാറമൂട് ഒഫീഷ്യൽ

കാവറ ഭഗവതി ക്ഷേത്രം വെഞ്ഞാറമൂട് ഒഫീഷ്യൽ 🕉️🕉️ അമ്മെനാരായണ
ദേവി നാരായണ
; ലക്ഷ്മി നാരയാണ
ഭദ്രേ നാരായണ 🕉️🕉️

 #ഇന്ന് #വിജയദശമി അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുരുന്നുകൾക്കും  #വിജയദശമി ആശംസകള്‍ 👏💫🎉🌟🎊ഇരുട്ടിൽ നിന്ന് വെളിച്...
02/10/2025

#ഇന്ന്
#വിജയദശമി

അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുരുന്നുകൾക്കും
#വിജയദശമി ആശംസകള്‍ 👏💫🎉🌟🎊

ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കുള്ള പ്രയാണത്തെയും, തിന്മയുടെ മേൽ നന്മയ്ക്ക് ഉണ്ടാകുന്ന വിജയത്തേയുമാണ് #നവരാത്രി നൽകുന്ന സന്ദേശം

#വിജയദശമിയും #വിദ്യാരംഭവും
*****************************
ശരത് ഋതു ആശ്വിനി മാസത്തിലെ നവരാത്രി ആഘോഷങ്ങളുടെ പരിസമാപ്തി ആണ് വിജയ ദശമി. വിദ്യ, കലകള്‍ , ജ്ഞാനം, വാഗ്വിലാസം, ബുദ്ധി തുടങ്ങിയവയുടെ നിയന്താവായ സരസ്വതി ദേവി വര്‍ണ്ണങ്ങളുടെ അഥവാ അക്ഷരങ്ങളുടെ ആത്മാവാണ്. വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും ഒരു പോലെ ആരാധ്യദേവതയാണ് സരസ്വതി ദേവി.
മനസ്സും വപുസ്സും പഞ്ചേന്ദ്രിയങ്ങളും പവിത്രീകരിക്കുന്ന യജ്ഞമാണ് നവരാത്രി. സര്‍വ്വായുധധാരിയായ ദേവിയെ നവരാത്രി ഒന്നിച്ചുള്ള ജീവിത യാത്രയില്‍ ജ്ഞാനത്തിന്റെ പ്രാധാന്യത്തെ പ്രതീകാത്മകമായി അവതരിപ്പിക്കുന്ന വിദ്യാരംഭം എന്ന ചടങ്ങ് കേരളത്തിന്റെ മാത്രം സവിശേഷതയാണ്. ദുര്‍ഗ്ഗാഷ്ടമിനാളില്‍ പടിഞ്ഞാറു അഭിമുഖമായി പീഠത്തില്‍ ആണ് പൂജയ്ക്ക് വെക്കുന്നത് . മധ്യത്തില്‍ സരസ്വതിയേയും വടക്ക് ഗണപതിയേയും തെക്കു ഭാഗത്ത്‌ ദക്ഷിണാമൂര്‍ത്തിയേയും ആവാഹിച്ചാണ് പൂജിക്കുന്നത്. പൂജയെടുപ്പ് വിജയദശമി ദിവസമാകുന്നു. സൂര്യോദയാനന്തരം ആറു നാഴിക മാത്രമേ ദശമിയുണ്ടെങ്കില്‍ അതു കഴിയുന്നതിനു മുമ്പ് തന്നെ പൂജയ്ക്ക് വെച്ച പുസ്തകങ്ങള്‍ എടുക്കേണ്ടതാണ് . പുസ്തകങ്ങള്‍ മാത്രമല്ല പണിയായുധങ്ങളും വാദ്യോപകരണങ്ങളും പൂജിക്കുന്ന സമ്പ്രദായം കേരളത്തില്‍ പല ഭാഗത്തും ഉണ്ട് . ആദ്യമായി ഒരു ബാലനോ ബാലികക്കോ വിദ്യാരംഭം നടത്തേണ്ടത് മൂന്നാം വയസ്സിലോ അഞ്ചാം വയസ്സിലോ ആണ്. നാലാം വയസ്സില്‍ പാടില്ല . ശുദ്ധമായ മണലിലോ അരിയിലോ ഹരിശ്രീ എഴുതി കൊണ്ടാണ് വിദ്യാരംഭം കുറിക്കുന്നത്. പിതാവോ ഗുരുക്കന്മാരോ കുട്ടിയെ മടിയിലിരുത്തിയാണ് വിദ്യാരംഭം നടത്തുന്നത്. കുട്ടിയുടെ നാവില്‍ സ്വര്‍ണ്ണമോതിരം കൊണ്ട് ഹരിശ്രീ കുറിച്ചും ചില സമുദായങ്ങളില്‍ വിദ്യാരംഭം നടത്തുന്നുണ്ട് . വിജയദശമി ദിവസം വിദ്യാരംഭത്തിന് പ്രത്യേക മുഹൂര്‍ത്തം കുറിക്കേണ്ടതില്ല. അത്രയും നല്ല ഒരു ശുഭദിനമാണ് വിജയദശമി ദിനം. വിജയദശമിയുടെ അടുത്ത ദിവസവും അതുപോലെ സാദ്ധ്യായം ചെയ്യണം. ദ്വിതീയ ദിവസം തുടങ്ങിവെച്ച വിദ്യ മുടക്കരുതെന്നാണ്. ജീവിത യാത്രയില്‍ ശത്രുസംഹാരിണിയായ ദുര്‍ഗ്ഗാദേവിയുടെ അനുഗ്രഹം കൊണ്ട് തമോ ഗുണങ്ങളെ അഥവാ തടസ്സങ്ങളെ തരണം ചെയ്ത് മഹാലക്ഷ്മിയുടെ കൃപയാല്‍ രജോഗുണം അഥവാ ഐശ്വര്യം സമ്പാദിച്ച് സത്വഗുണത്തിലെത്തി ജീവിത വിജയംവരിക്കുക എന്ന ആശയമാണ് ഈ അഷ്ടമി, നവമി, ദശമി എന്നീ മൂന്നു ദിവസങ്ങളിലെ ആരാധനാരീതിയില്‍ അന്തര്‍ഭവിച്ചിരിക്കുന്നത്‌. വിത്തവും വിദ്യയും ശാന്തിയും ആ പരബ്രഹ്മരൂപിണി പ്രദാനം ചെയ്യുന്നു. ദേവിയെ ഉപാസിക്കുന്നവര്‍ക്ക് ലഭിക്കുന്നത് ഒന്നാമതായി ആത്മജ്ഞാനം, രണ്ടാമത് സമ്പദ് സമൃദ്ധിയും മറ്റു ഭൗതിക സുഖങ്ങളും മൂന്നാമതായി ശത്രു നാശവുമാകുന്നു. ദേവി അഷ്ടശ്വൈര്യദായിനിയാണ്. ആയിരം അശ്വമേധത്തിന്റെ പുണ്യമാണ് നവരാത്രിയിലെ നവാക്ഷരീ മന്ത്രജപമായ "ഓം സരസ്വതയൈ നമ "കൊണ്ട് സിദ്ധിക്കുന്നത്.
ഭക്തരുടെ ഭാവത്തിനനുസരിച്ച് ഭക്തിയോ ഭുക്തിയോ മുക്തിയോ ദേവി പ്രസാദമായി നല്കുന്നു.
വിജയദശമി ദിവസം എല്ലാവരിലും ഉള്ള വിദ്യ, ജ്ഞാനം എന്നിവ നല്ലരീതിയില്‍ സദ് രൂപത്തില്‍ പ്രകാശിക്കട്ടെ .🙏🙏

സരസ്വതി നമസ്തുഭ്യം
വരദേ കാമ രൂപിണി
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതുമേ സദാ.🙏🙏🙏

30/09/2025

ക്ഷേത്രത്തിൽ നടന്ന പൂജവെയ്പ്പിലും സരസ്വതി പൂജയിലും പങ്കെടുക്കുന്നവർ🙏

Big shout out to my newest top fans! 💎 Jijeesh Kumar Nadarajan, Sindhu Vinod, Rinoj Mukkunnoor, Akash J, Sreekanth Devu,...
25/09/2025

Big shout out to my newest top fans! 💎 Jijeesh Kumar Nadarajan, Sindhu Vinod, Rinoj Mukkunnoor, Akash J, Sreekanth Devu, ShammiRhythm Bahuleyan, Aneesh Venjaramoodu, Rajitha Nandhu, Sreejith Asok, Sujisoman Venjaramoodu, Arun Raj, Jayachandran S, ആദർശ് ആർ. എൽ വെഞ്ഞാറമൂട്, Shibud Vjd, Ajeesh M, Abhin Raj, Shaji Kavara, Vineesh Cn Chittar, Saranya Saranya, Liji Sreejith, Ajana Renjith, Aneesh Krishnan, Vishnu Vivu, Girish Kumar, Anandu Appu, Abhi Kannan

Drop a comment to welcome them to our community,

21/09/2025
ഓണാശംസകൾ
05/09/2025

ഓണാശംസകൾ

 #വിനായക ചതുർഥി. ഓഗസ്റ്റ്‌ 27. 08./2025 ബുധന്‍🙏💛♥️💛❣️💛♥️💛❣️❣️♥️💛❣️♥️വിനായക ചതുർത്ഥി..ഗണേശപ്രീതിക്ക് അത്യുത്തമം, വ്രതം നോ...
27/08/2025

#വിനായക ചതുർഥി. ഓഗസ്റ്റ്‌ 27. 08./2025 ബുധന്‍🙏
💛♥️💛❣️💛♥️💛❣️❣️♥️💛❣️♥️
വിനായക ചതുർത്ഥി..ഗണേശപ്രീതിക്ക് അത്യുത്തമം, വ്രതം നോറ്റാൽ അനേകഫലം..

ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ചതുർത്ഥി അഥവാ വെളുത്തപക്ഷ ചതുർഥിയാണ് ഗണപതിയുടെ ജന്മദിനം. അതാണ് വിനായകചതുർഥിയായി ആഘോഷിക്കപ്പെടുന്നത്. ഇത്തവണ സെപ്റ്റംബർ 10 വിനായകചതുർഥി. അന്നേദിവസം ഗണേശ പ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ഹൈന്ദവവിശ്വാസപ്രകാരം ഏത് ശുഭകാര്യത്തിനും മുമ്പ് വിഘ്നനിവാരണത്തിനായി ഗണപതി പൂജ നടത്താറുണ്ട്. ഗണേശ്വരന്റെ പിറന്നാൾ ദിനത്തിൽ ചതുർഥി പൂജ നടത്തുന്നത് മംഗല്യ തടസം, വിദ്യാ തടസം, സന്താന തടസം, ഗൃഹ നിർമ്മാണ തടസം എന്നിങ്ങനെയുള്ള വിഘ്നങ്ങൾ ഒഴിവാക്കാൻ ഉത്തമമാണ്. വിനായകചതുർഥിയിൽ ഗണപതിയുടെ ആയിരത്തെട്ട് ഭാവങ്ങളെ വർണ്ണിക്കുന്ന ‘ഗണേശ സഹസ്രനാമം’ ഭക്തിയോടെ പാരായണം ചെയ്യുന്നത് അത്യുത്തമം. ഗണനാഥനായ ഗണപതി ഭഗവാന് പ്രാധാന്യം നൽകികൊണ്ട് ചെയ്യുന്ന എല്ലാ പ്രവൃത്തിയും ഫലപ്രാപ്തിയിലെത്തും എന്നാണ് വിശ്വാസം.

സർവ്വാഭീഷ്ടസിദ്ധിക്ക്...

ചതുർഥി ദിനത്തിൽ ഗണപതിക്ക് മുക്കുറ്റി, കറുക എന്നിവ കൊണ്ട് മാല, അർച്ചന, മോദകനേദ്യം, ഗണപതി ഹോമം എന്നിവ നടത്തിയാൽ സര്‍വ്വാഭീഷ്ടസിദ്ധിയാണ് ഫലം. വീടുകളിൽ മോദകം അഥവാ കൊഴുക്കട്ട ഉണ്ടാക്കി ഭക്ഷണപ്രിയനായ ഗണേശനെ ധ്യാനിച്ച് അടുപ്പിൽ സമർപ്പിച്ച ശേഷം കുടുംബാംഗങ്ങൾ ഒത്തൊരുമിച്ചിരുന്ന് കഴിക്കുന്നത് കുടുംബൈശ്യര്യവർദ്ധനവിന് ഉത്തമമാണ്.

ചതുർഥി വ്രതം എന്തിന്?

വിനായക ചതുർഥി ദിനത്തില്‍ വ്രതം അനുഷ്ഠിക്കുന്നത് ശ്രേഷ്ഠമാണ്. ചതുർഥി വ്രതം എന്നറിയപ്പെടുന്ന ഈ വ്രതം അനുഷ്ഠിച്ചാൽ അടുത്ത വിനായക ചതുര്‍ഥി വരെയുള്ള ഒരു വര്‍ഷക്കാലം ഗണേശപ്രീതിയിലൂടെ സർവ വിഘ്‌നങ്ങൾ നീങ്ങി ഉദ്ദിഷ്ട കാര്യലബ്‌ധിയുണ്ടാവുമെന്നാണ് വിശ്വാസം.

ചതുർഥി വ്രതം അനുഷ്ഠിക്കേണ്ടതെങ്ങനെ?

ചതുർഥിയുടെ തലേന്ന് മുതൽ വ്രതം ആരംഭിക്കണം. എല്ലാ വ്രതാനുഷ്ടാനം പോലെ തലേന്ന് മത്സ്യമാംസാദികൾ ഉപേക്ഷിക്കുക. ഒരിക്കലൂണ് ആവാം. എണ്ണതേച്ചു കുളി, പകലുറക്കം എന്നിവ നിഷിദ്ധമാണ്.

ചതുർഥി ദിനത്തിൽ സൂര്യോദയത്തിനു മുന്നേ കുളിച്ചു ശരീരശുദ്ധി വരുത്തി നിലവിളക്കു തെളിയിച്ചു ഗണപതി ഗായത്രികൾ ഭക്തിയോടെ ജപിക്കണം. കിഴക്കോട്ടു തിരിഞ്ഞാവണം ജപം. 108 തവ ജപിക്കുന്നതാണ് ഏറ്റവും ഉത്തമമെങ്കിലും കുറഞ്ഞത് 10 തവണയെങ്കിലും ജപിക്കാൻ ശ്രമിക്കുക. തുടർന്ന് ഗണേശ ക്ഷേത്ര ദർശനം നടത്തി അവനവനാൽ കഴിയുന്ന വഴിപാടുകൾ സമർപ്പിക്കുക. ധാന്യഭക്ഷണം ഒരുനേരമായി കുറച്ചുകൊണ്ട് മറ്റുള്ള സമയങ്ങളിൽ പാലും പഴവും മറ്റും കഴിക്കുക. ദിനം മുഴുവൻ ഗണേശസമരണയോടെ കഴിച്ചുകൂട്ടുന്നത് അത്യുത്തമം. കഴിയാവുന്നത്ര തവണ മൂലമന്ത്രമായ " ഓം ഗം ഗണപതയേ നമഃ" ജപിക്കുക. സാധ്യമെങ്കിൽ വൈകുന്നേരവും ക്ഷേത്രദർശനം നടത്തുക. പിറ്റേന്ന് തുളസീ തീർഥമോ ക്ഷേത്രത്തിലെ തീർഥമോ സേവിച്ചു പാരണ വിടാം.

ഉദിഷ്ഠ കാര്യസിദ്ധിക്ക്

ഓം ഏക ദന്തായ വിദ് മഹേ വക്ര തുന്ധായ ധീമഹി

തന്നോ ദന്തിഃ പ്രചോദയാത്

വിഘ്‌നനിവാരണത്തിന്

ഓം ലംബോദരായ വിദ് മഹേ വക്ര തുണ്ഡായ ധീമഹി

തന്നോ ദന്തിഃ പ്രചോദയാത്

വിനായക ചതുർഥിയും ചന്ദ്രനും

വിനായക ചതുർഥി ദിനത്തിൽ ചന്ദ്രനെ ദർശിക്കാൻ പാടില്ല. അതിനു പിന്നിൽ ഒരു കഥയുണ്ട്. ഒരിക്കൽ പിറന്നാൾ സദ്യയുണ്ട് എഴുന്നേൽക്കാൻ ശ്രമിച്ച ഗണപതിഭഗവാൻ അടിതെറ്റി വീണു. ഇതു കണ്ട് ചന്ദ്രൻ കളിയാക്കി ചിരിച്ചു. അതിൽ കൊപിഷ്ഠനായി ‘‘ഇന്നേ ദിവസം നിന്നെ ദർശിക്കുന്നവർക്കെല്ലാം ദുഷ്പേര് കേൾക്കാൻ ഇടയാവട്ടെ’’ എന്ന് ഗണപതി ശപിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു. അതിനാൽ ഗണേശ ചതുർഥി ദിനത്തിൽ ചന്ദ്രനെ കാണുന്നത് മാനഹാനിക്ക് ഇടയാവും എന്നൊരു വിശ്വാസം നിലനിൽക്കുന്നു.

കേതുദശാദോഷമനുഭവിക്കുന്നവർ ദോഷപരിഹാരമായി വിനായകചതുർഥി ദിനത്തിൽ ഗണേശ പൂജ, ഗണപതിഹോമം എന്നിവ നടത്തിയാൽ അതിവേഗ ഫലസിദ്ധി ലഭിക്കും...🙏🙏🙏🙏🕉️🕉️🕉️🕉️

24/08/2025

വെഞ്ഞാറമൂട് കാവറ ഭഗവതിക്ഷേത്രത്തിലെമൂലസ്ഥാനമായ ആലന്തറ പച്ചള്ളൂർ നാഗര് കാവിലെ കളമെഴുത്തും പാട്ടും ഊട്ടിന്റെ നോട്ടീസ് പ്രകാശന കർമ്മം ,മുഖ്യ രക്ഷാധികാരി
ശ്രീ പരമേശ്വരൻപിള്ള അവർകൾ നിർവഹിക്കുന്നു. കളമെഴുത്തും പാട്ടിനായുള്ള ആദ്യ സംഭാവന ക്ഷേത്ര വൈസ് പ്രസിഡണ്ട്,
ശ്രീ, ജെ. സന്തോഷ് കുമാർ സംഘാടകസമിതി ചെയർമാൻ ശ്രീ, വി .കൃഷ്ണൻകുട്ടി അവർകൾക്ക് നൽകുന്നു.

Address

കാവറ ഭാഗവതി ക്ഷേത്രം വെഞ്ഞാറമൂട്
Thiruvananthapuram
VENJARAMOODU695607

Telephone

+918111830313

Website

Alerts

Be the first to know and let us send you an email when കാവറ ഭഗവതി ക്ഷേത്രം വെഞ്ഞാറമൂട് ഒഫീഷ്യൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share