Manimangalam Vision

Manimangalam Vision Our Mission Our Vision

23/11/2024
24/02/2023
04/10/2022

ഗുരുവായൂർ ക്ഷേത്രത്തിന്‍റെ ഉദ്ഭവം

ഗുരുവായൂർ ക്ഷേത്രത്തിന്‍റെയും ഉദ്ഭവത്തിനുകാരണമായ ഒരു കഥ നാരദപുരാണത്തിൽ വർണ്ണിക്കുന്നുണ്ട്.

കുരുവംശത്തിലെ പിന്മുറക്കാരനും അർജുനന്‍റെ പൗത്രനും അഭിമന്യുവിന്‍റെ പുത്രനുമായ പരീക്ഷിത്ത് മഹാരാജാവ് മുനിശാപത്തെ തുടർന്ന് ഉഗ്രസർപ്പമായ തക്ഷകന്‍റെ കടിയേറ്റ് അപമൃത്യു വരിച്ചു. തുടർന്ന് അദ്ദേഹത്തിന്‍റെ പുത്രൻ ജനമേജയൻ തന്‍റെ പിതാവിന്‍റെ അന്ത്യത്തിനു കാരണമായ സർപ്പവംശത്തെ മുഴുവൻ ഉന്മൂലനം ചെയ്യുന്നതിനായി ‘സർപ്പസത്രം’ എന്ന ഉഗ്രയാഗം നടത്തി. നിരപരാധികളായ അസംഖ്യം സർപ്പങ്ങൾ യാഗാഗ്നിയിൽ ചത്തൊടുങ്ങി. എന്നാൽ അമൃത് കുടിച്ചവനായതിനാൽ തക്ഷകൻ മാത്രം ചത്തില്ല. തന്മൂലം ജനമേജയനെ ഉഗ്രമായ സർപ്പശാപം പിടികൂടുകയും അദ്ദേഹം കുഷ്ഠരോഗബാധിതനാകുകയും ചെയ്തു. രോഗശാന്തിക്കായി ധാരാളം വഴികൾ നോക്കിയിട്ടും ഒന്നും ഫലം കണ്ടില്ല. അങ്ങനെ ശരീരം കൊണ്ടും മനസ്സുകൊണ്ടും ഏറെ തളർന്ന ജനമേജയനു മുമ്പിൽ ദത്താത്രേയമഹർഷി പ്രത്യക്ഷപ്പെടുകയും രോഗശാന്തിക്കായി ഗുരുവായൂരിലെ മഹാവിഷ്ണുവിനെ ഭജിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ആ പ്രതിഷ്ഠയുടെ മാഹാത്മ്യം ജനമേജയന് വിവരിച്ചുകൊടുത്തു.

‘പണ്ട്, പദ്മകല്പത്തിന്‍റെ ആദിയിൽ (കല്പം ഹിന്ദുമതത്തിലെ ഒരു കാലയളവാണ്) ബ്രഹ്മാവ് സൃഷ്ടികർമ്മത്തിലേർപ്പെട്ടുകൊണ്ടിരിയ്ക്കെ മഹാവിഷ്ണു അദ്ദേഹത്തിനു മുന്നിൽ പ്രത്യക്ഷനായി. തനിക്കും തന്‍റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തിപ്രഭാവത്തിനുള്ള അവസരമൊരുക്കണമെന്ന് ബ്രഹ്മാവ് അഭ്യർത്ഥിച്ചപ്പോൾ മഹാവിഷ്ണു തന്‍റെതു തന്നെയായ ഒരു അഞ്ജനവിഗ്രഹം നിർമ്മിച്ച് അദ്ദേഹത്തിനു സമ്മാനിച്ചു. പിന്നീട് വരാഹകല്‍പത്തിൽ ബ്രഹ്മാവ് ഈ വിഗ്രഹം സുതപസ്സ് എന്ന രാജാവിന് സമ്മാനിച്ചു. വംശവർദ്ധനയ്ക്കായി ഭഗവാനെപ്പോലൊരു പുത്രനെ വേണമെന്ന് ആവശ്യപ്പെട്ട് സുതപസ്സും പത്നി പ്രശ്നിയും വളരെവർഷക്കാലമായി മഹാവിഷ്ണുവിനെ ഭജിയ്ക്കുകയായിരുന്നു. വിഗ്രഹം കിട്ടിയ ശേഷവും അവർ ഭജനം തുടർന്നു. അവരുടെ പ്രാർത്ഥനയിൽ സംപ്രീതനായ ഭഗവാൻ അവർക്കുമുന്നിൽ പ്രത്യക്ഷപ്പെട്ട് ഇങ്ങനെ പറഞ്ഞു: ‘ഞാൻ തന്നെ നിങ്ങളുടെ പുത്രനായി നാലുജന്മങ്ങളിൽ അവതരിയ്ക്കാം. അപ്പോഴെല്ലാം നിങ്ങൾക്ക് ഈ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടാകും.’ അങ്ങനെ സത്യയുഗത്തിലെ ആദ്യജന്മത്തിൽ ഭഗവാൻ സുതപസ്സിന്‍റെയും പ്രശ്നിയുടെയും പുത്രനായി ‘പ്രശ്നിഗർഭൻ’ എന്ന പേരിൽ അവതരിച്ചു. പിന്നീട് സുതപസ്സും പ്രശ്നിയും കശ്യപനും അദിതിയുമായി പുനർജനിച്ചപ്പോൾ ത്രേതായുഗത്തിലെ രണ്ടാം ജന്മത്തിൽ ഭഗവാൻ വാമനനായി അവതരിച്ചു.

പിന്നീട് അവർ ദശരഥനും കൗസല്യയുമായി പുനർജനിച്ചപ്പോൾ ത്രേതായുഗത്തിലെത്തന്നെ മൂന്നാം ജന്മത്തിൽ ഭഗവാൻ ശ്രീരാമനായി അവതരിച്ചു. പിന്നീട് അവർ വസുദേവരും ദേവകിയുമായി പുനർജനിച്ചപ്പോൾ ദ്വാപരയുഗത്തിലെ നാലാം ജന്മത്തിൽ ഭഗവാൻ ശ്രീകൃഷ്ണനായി അവതരിച്ചു. ഈ ജന്മങ്ങളിലെല്ലാം അവർക്ക് മേല്‍പറഞ്ഞ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യം സിദ്ധിയ്ക്കുകയും ഭഗവാൻ അവരുടെ പുത്രനായി അവതരിയ്ക്കുകയും ചെയ്തു.
മാതാപിതാക്കൾ നിത്യപൂജ ചെയ്തിരുന്ന ഈ വിഗ്രഹം അവരുടെ കാലശേഷം ശ്രീകൃഷ്ണഭഗവാൻ ദ്വാരകയിലേയ്ക്ക് കൊണ്ടുപോയി. അവിടെ അദ്ദേഹം ഒരു ക്ഷേത്രം നിർമ്മിച്ച് വിഗ്രഹം അവിടെ പ്രതിഷ്ഠിച്ചു. എന്നും അദ്ദേഹം ഇവിടെ വന്ന് പൂജ നടത്തുമായിരുന്നു. ഒടുവിൽ ദ്വാപരയുഗത്തിന്‍റെ അന്ത്യത്തിൽ ഭഗവാൻ സ്വർഗ്ഗാരോഹണത്തിനൊരുങ്ങുമ്പോൾ ഭക്തോത്തമനും ശിഷ്യനുമായ ഉദ്ധവരോട് ഇങ്ങനെ പറഞ്ഞു: ‘ഉദ്ധവരേ, ഇന്നേയ്ക്ക് ഏഴാം ദിവസം ദ്വാരക സമുദ്രത്തിനടിയിലാകും. അതിൽ ദ്വാരക മുഴുവൻ നശിച്ചുപോകും. എന്നാൽ, നാലുജന്മങ്ങളിൽ ഞാനും എന്‍റെ മാതാപിതാക്കളും പൂജിച്ച പരമപവിത്രമായ വിഗ്രഹം മാത്രം അതിൽ നിന്ന് രക്ഷപ്പെട്ട് തിരമാലകൾക്കുമുകളിൽ പൊന്തിക്കിടക്കും. ആ വിഗ്രഹം താങ്കൾ ദേവഗുരുവായ ബൃഹസ്പതിയെ ഏൽപ്പിക്കണം. തുടർന്ന്, ശിഷ്ടകാലം തപസ്സനുഷ്ഠിയ്ക്കാനായി ബദരീകാശ്രമത്തിലേയ്ക്ക് പോകുക.’ ഭഗവാൻ പറഞ്ഞതുപോലെ ദ്വാരക ഏഴാം ദിവസം സമുദ്രത്തിനടിയിലായി.

ഉദ്ധവർ ഇതിനുമുമ്പുതന്നെ ശിഷ്ടകാലം തപസ്സനുഷ്ഠിയ്ക്കുന്നതിനായിബദരീകാശ്രമത്തിലേയ്ക്ക് പോയിക്കഴിഞ്ഞിരുന്നു. പോകുന്നതിനുമുമ്പ് അദ്ദേഹം ബൃഹസ്പതിയോട് ഇക്കാര്യം പറഞ്ഞു. ബൃഹസ്പതി എത്തുമ്പോഴേയ്ക്കും ദ്വാരക പൂർണ്ണമായും കടലടിച്ചുപോയിക്കഴിഞ്ഞിരുന്നു. എന്നാൽ അപ്പോൾത്തന്നെ നാലുജന്മങ്ങളിൽ ഭഗവാന്‍റെ മാതാപിതാക്കൾ പൂജിച്ച ദിവ്യവിഗ്രഹം കടൽവെള്ളത്തിൽ ഒഴുകിനടക്കുന്നത് അദ്ദേഹം കണ്ടു. പക്ഷേ അതെങ്ങനെയെടുക്കും? ഉടനെത്തന്നെ ബൃഹസ്പതി ശിഷ്യനായ വായുദേവനെ വിളിച്ചു. ഇരുവരും കൂടി വിഗ്രഹം കരയ്ക്കെത്തിച്ചു. തുടർന്ന് വിഗ്രഹം പ്രതിഷ്ഠിയ്ക്കാൻ ഉചിതമായ സ്ഥാനം തേടി ആകാശമാർഗ്ഗേണ ഭാരതം മുഴുവൻ യാത്ര ചെയ്തു. ഒടുവിൽ ഭാർഗ്ഗവക്ഷേത്രത്തിന്‍റെ പടിഞ്ഞാറുഭാഗത്ത് കടലിനോടടുത്തായി അതിമനോഹരമായ ഒരു താമരപ്പൊയ്ക അവർ കാണാനിടയായി. ചുറ്റും പക്ഷികളുടെ കളകൂജനം. എങ്ങും പച്ചപ്പുനിറഞ്ഞ അന്തരീക്ഷം. അതിനിടയിൽ അവർ ആകാശത്തുനിന്ന് ആ അത്ഭുതക്കാഴ്ച കണ്ടു, ലോകമാതാപിതാക്കളായ
പാർവ്വതീപരമേശ്വരന്മാർ ആനന്ദതാണ്ഡവനൃത്തമാടുന്നു! ആ കാഴ്ച കണ്ടപ്പോൾതന്നെ അവർ താഴെയിറങ്ങി. ഇരുവരും പാർവ്വതീപരമേശ്വരന്മാരെ വന്ദിച്ചു. ശിവൻ മേൽപ്പറഞ്ഞ സ്ഥലത്തിന്‍റെ മാഹാത്മ്യം ബൃഹസ്പതിയ്ക്കും വായുദേവനും വിവരിച്ചുകൊടുത്തു

‘നമ്മൾ നിൽക്കുന്ന ഈ സ്ഥലം തന്നെയാണ് പരമപവിത്രമായ ഈ വിഷ്ണുവിഗ്രഹം പ്രതിഷ്ഠിയ്ക്കുന്നതിന് ഏറ്റവും ഉചിതമായ സ്ഥാനം. പണ്ട് ഇവിടെയാണ് പുണ്യവാന്മാരായ പ്രചേതസ്സുകൾ തപസ്സനുഷ്ഠിച്ചിരുന്നത്. അവർക്ക് ഞാൻ രുദ്രഗീതം ഉപദേശിച്ചതും ഇവിടെവച്ചാണ്. തുടർന്ന് പതിനായിരം വർഷം അവർ ഇവിടെ തപസ്സിരുന്നു. അവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട മഹാവിഷ്ണു അവർക്ക് സർവ്വശ്രേയസ്സുകളും നൽകി. ബൃഹസ്പതേ, ദേവഗുരുവായ അങ്ങും അങ്ങയുടെ ശിഷ്യനായ വായുദേവനും ചേർന്ന് പ്രതിഷ്ഠ നടത്തുന്ന ഈ സ്ഥലം ഇനി ‘ഗുരുവായൂർ’ എന്നറിയപ്പെടും. കലികാലത്ത് ഭക്തർക്ക് അഭയമായി ഈ സങ്കേതം മാറും. ഞാൻ പാർവ്വതീദേവിയോടൊപ്പം അടുത്തുതന്നെ സ്വയംഭൂവായി അവതരിയ്ക്കുകയും ചെയ്യും.’ ഇതു കേൾക്കേണ്ട താമസം ബൃഹസ്പതി ദേവശില്പിയായ വിശ്വകർമ്മാവിനെ വിളിച്ചു. അദ്ദേഹം ഉടനെത്തന്നെ പഞ്ചപ്രാകാരങ്ങളോടുകൂടിയ ഒരു മഹാക്ഷേത്രം പണികഴിപ്പിച്ചു. ബൃഹസ്പതിയും വായുദേവനും താന്ത്രിക വിധി പ്രകാരം അവിടെ പ്രതിഷ്ഠ കഴിച്ചു. ഇന്ദ്രാദിദേവകൾ പുഷ്പവൃഷ്ടി ചൊരിഞ്ഞു. നാരദമഹർഷി സ്തുതിഗീതങ്ങൾ പാടി. ഈ മംഗളമുഹൂർത്തത്തിന് സാക്ഷിയാകാൻ നിന്ന പാർവ്വതീപരമേശ്വരന്മാർ അടുത്തുതന്നെയുള്ള മമ്മിയൂരിൽ സ്വയംഭൂവായി അവതരിച്ചു. അങ്ങനെ ഗുരുവും വായുവും ചേർന്ന് വിഷ്ണു പ്രതിഷ്ഠ നടത്തിയ പുണ്യഭൂമി ഗുരുവായൂരായും അവിടത്തെ ദേവൻ ഗുരുവായൂരപ്പനായും മാറി. വൈകുണ്ഠത്തിലേതുപോലെ ഭഗവാൻ ഇവിടെയും സർവ്വചൈതന്യ സമ്പൂർണനായി വാഴുന്നതിനാൽ ഇവിടം ഭൂലോകവൈകുണ്ഠമാകുന്നു.’

ഈ കഥ കേട്ടറിഞ്ഞ ജനമേജയൻ ഉടനെത്തന്നെ കുടുംബസമേതം ഗുരുവായൂരിലേക്ക് പുറപ്പെട്ടു. ഒരു വർഷം അദ്ദേഹം അവിടെ ഭജനമിരുന്നു. ഭജനത്തിനിടയിൽ അദ്ദേഹം മമ്മിയൂരിലും ദർശനം നടത്തി. തന്മൂലം ഏറെക്കാലം കഴിയും മുമ്പുതന്നെ അദ്ദേഹം കുഷ്ഠരോഗവിമുക്തി നേടി. പിന്നീട് ഏറെ വർഷക്കാലം അദ്ദേഹം അരോഗ്യദൃഢഗാത്രനായി ജീവിച്ചു.....

https://www.facebook.com/111750640538209/posts/554365609610041/
29/05/2022

https://www.facebook.com/111750640538209/posts/554365609610041/

വിവാഹത്തിന് പുരുഷന് സ്വീകരിക്കാവുന്ന ( യോജിക്കുന്ന) നക്ഷത്രങ്ങൾ

അശ്വതി -നക്ഷത്രത്തിൽ പിറന്ന ആൺകുട്ടികൾക്ക് വിവാഹത്തിന് സ്വീകരിക്കാവുന്ന പെൺകുട്ടിയുടെ നക്ഷത്രങ്ങൾ അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണർതം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചോതി, അനിഴം, തിരുവോണം, രേവതി എന്നീ നക്ഷത്രങ്ങളിലുള്ള പെൺകുട്ടികൾ അശ്വതി നക്ഷത്രത്തിലുള്ള പുരുഷന് വിവാഹത്തിന് അനുയോജ്യമാണ്.

ഭരണി - നക്ഷത്രത്തിൽ ജനിച്ച പുരുഷന് ഭരണി, കാർത്തിക, രോഹിണി, തിരുവാതിര, പുണർതം ആയില്യം, മകം, ഉത്രം, അത്തം, ചോതി, തിരുവോണം എന്നീ സ്ത്രീനക്ഷത്രങ്ങൾ ഭരണി നക്ഷത്രത്തിൽപ്പെട്ട പുരുഷന് വിവാഹത്തിന് അനുയോജ്യമാാണ്.


കാർത്തിക- നക്ഷത്രത്തിൽപ്പെട്ട പുരുഷന് ഭരണി, മകയിരം, തിരുവാതിര, പുണർതം ,പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, അനിഴം, തൃക്കേട്ട, തിരുവോണം, രേവതി.


രോഹിണി-നക്ഷത്രത്തിൽപ്പെട്ട പുരുഷന് വിവാഹത്തിന് സ്വീകരിക്കാവുന്ന സ്ത്രീനക്ഷത്രങ്ങൾ അശ്വതി, മകയിരം, തിരുവാതിര പുണർതം, പൂയം, ആയില്യം, മകം, പൂരം, ഉത്രം,അത്തം, ചിത്തിര, അനിഴം, എന്നീ സ്ത്രീനക്ഷത്രങ്ങൾ രോഹിണി നക്ഷത്രത്തിൽപ്പെട്ട പുരുുഷന് വിവാഹത്തിന് സ്വീകരിക്കാവുന്നതാണ്.

മകയിരം - നക്ഷത്രത്തിൽപ്പെട്ട പുരുഷന് വിവാഹത്തിന് സ്വീകരിക്കാവുന്ന സ്ത്രീനക്ഷത്രങ്ങൾ രോഹിണി, തിരുവാതിര, പുണർതം, ആയില്യം, മകം, ഉത്രം, അത്തം,ചോതി, വിശാഖം, രേവതി, തിരുവാതിര, പുണർതം, ആയില്യം, മകം,ഉത്രം, ചോതി, വിശാഖം, ഉത്രാടം, തിരുവോണം, രേവതി എന്നീ സ്ത്രീനക്ഷത്രങ്ങൾ മകയിരം നക്ഷത്രത്തിൽ ജനിച്ച പുരുഷന്മാർക്ക് വിവാഹത്തിന് അനുയോജ്യമാണ്.


തിരുവാതിര - നക്ഷത്രത്തിൽപ്പെട്ട പുരുഷന് വിവാഹത്തിന് സ്വീകരിക്കാവുന്ന സ്ത്രീ നക്ഷത്രങ്ങൾ മകയിരം, പുണർതം,പൂയം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര,ചോതി, വിശാഖം, തൃക്കേട്ട, പൂരാടം, ഉത്രാടം, ഉത്തൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ച സ്ത്രീകൾ തിരുവാതിര നക്ഷത്രത്തിൽ ജനിച്ച പുരുഷന് വിവാഹത്തിന് അനുയോജ്യമാണ്.

പുണർതം മുക്കാൽ ( മിഥുനക്കൂറ്)
പുണർതം നക്ഷത്രത്തിൽപ്പെട്ട പുരുഷന് വിവാഹത്തിന് അനുയോജ്യമായ സ്ത്രീ നക്ഷത്രങ്ങൾ രോഹിണി, തിരുവാതിര, പുണർതം, പൂയം ,ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, തിരുവോണം, ഉത്തൃട്ടാതി രേവതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ച സ്ത്രീകൾ പുണർതം നക്ഷത്രത്തിൽ ജനിച്ച പുരുഷന് വിവാഹത്തിന് അനുകൂലമാണ്.

പൂയം - നക്ഷത്രത്തിൽ ജനിച്ച പുരുഷന് വിവാഹത്തിന് അനുകൂലമായ സ്ത്രീനക്ഷത്രങ്ങൾ അശ്വതി, പുണർതം, ആയില്യം, മകം, ഉത്രം, അത്തം, ചോതി, വിശാഖം, തൃക്കേട്ട, തിരുവോണം എന്നീ നക്ഷത്രങ്ങളിൽ ജനിച്ച സ്ത്രീകൾ പൂയം നക്ഷത്രത്തിൽ ജനിച്ച പുരുഷന് വിവാഹത്തിന് അനുയോജ്യമാണ്.


ആയില്യം - നക്ഷത്രത്തിൽ ജനിച്ച പുരുഷന് വിവാഹത്തിന് അനുകൂലമായ സ്ത്രീ നക്ഷത്രങ്ങൾ അശ്വതി,ഭരണി, തിരുവാതിര, പൂയം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, തിരുവോണം എന്നീ നക്ഷത്രങ്ങളിൽ ജനിച്ച സ്ത്രീകൾ ആയില്യം നക്ഷത്രത്തിൽ ജനിച്ച പുരുഷന് വിവാഹത്തിന് അനുയോജ്യമാണ്.

മകം -മകം നക്ഷത്രത്തിൽപ്പെട്ട പുരുഷന് വിവാഹത്തിന് അനുയോജ്യമായ നക്ഷത്രങ്ങൾ രോഹിണി,ആയില്യം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം അനിഴം, തൃക്കേട്ട, മൂലം, പൂരം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി എന്നീ നക്ഷത്രങ്ങളിലെ സ്ത്രീകൾ മകം നക്ഷത്രത്തിൽപ്പെട്ട പുരുഷന് വിവാഹത്തിന് ഉത്തമമാണ്.


പൂരം - പൂരം നക്ഷത്രത്തിൽപ്പെട്ട പുരുഷന് വിവാഹത്തിന് അനുയോജ്യമായ നക്ഷത്രങ്ങൾ രോഹിണി, തിരുവാതിര, ഉത്രം, അത്തം, ചോതി, വിശാഖം, തൃക്കേട്ട, മൂലം, ഉത്രാടം, തിരുവോണം, പൂരുട്ടാതി, രേവതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ച സ്ത്രീകൾ പൂരം നക്ഷത്രത്തിലെ പുരുഷന് വിവാഹത്തിന് ഉത്തമമാണ്.

ഉത്രം -ഉത്രം നക്ഷത്രത്തിൽ ജനിച്ച പുരുഷന് വിവാഹത്തിന് അനുയോജ്യമായ സ്ത്രീ നക്ഷത്രങ്ങൾ തിരുവാതിര, പുണർതം ,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ച സ്ത്രീകൾ ഉത്രം നക്ഷത്രത്തിൽ ജനിച്ച പുരുഷന് വിവാഹത്തിന് ഉത്തമമാണ്.

അത്തം - നക്ഷത്രത്തിൽ ജനിച്ച പുരുഷന് വിവാഹത്തിന് അനുയോജ്യമായ സ്ത്രീ നക്ഷത്രങ്ങൾ ഉത്രം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം തിരുവോണം,ഉതൃട്ടാതി ,രേവതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ച സ്ത്രീകൾ അത്തം നക്ഷത്രത്തിൽപ്പെട്ട പുരുഷന് വിവാഹത്തിന് ഉത്തമമാണ്.


ചിത്തിര - ചിത്തിര നക്ഷത്രത്തിൽപ്പെട്ട പുരുഷന് വിവാഹത്തിന് അനുയോജ്യമായ സ്ത്രീ നക്ഷത്രങ്ങൾ അശ്വതി, കാർത്തിക, രോഹിണി, പുണർതം, ആയില്യം, അത്തം, ചോതി
വിശാഖം, തൃക്കേട്ട, മൂലം, ഉത്രാടം, തിരുവോണം, ചതയം, പൂരുട്ടാതി, രേവതി ഈ നക്ഷത്രങ്ങളിൽ ജനിച്ച സ്ത്രീകൾക്ക് ചിത്തിര നക്ഷത്രത്തിൽപ്പെട്ട പുരുഷൻ ഉത്തമമാണ്.

ചോതി- നക്ഷത്രത്തിൽപ്പെട്ട പുരുഷന് വിവാഹത്തിന് അനുയോജ്യമായ സ്ത്രീനക്ഷത്രങ്ങൾ അശ്വതി, ഭരണി, പൂയം, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം ഉത്രാടം തിരുവോണം, അവിട്ടം, ചതയം,പൂരുട്ടാതി, ഉത്തൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ച സ്ത്രീകൾ ചോതി നക്ഷത്രത്തിൽപ്പെട്ട പുരുഷന് വിവാഹത്തിന് ഉത്തമമാണ്.

വിശാഖം - വിശാഖം നക്ഷത്രത്തിൽ ജനിച്ച പുരുഷന് വിവാഹത്തിന് അനുയോജ്യമായ സ്ത്രീ നക്ഷത്രങ്ങൾ അശ്വതി, ഭരണി, രോഹിണി, പൂയം, ആയില്യം, അത്തം ,ചോതി വിശാഖം, അനിഴം ,തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി ,രേവതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ച സ്ത്രീകൾക്ക് വിശാഖം നക്ഷത്രത്തിൽപ്പെട്ട പുരുഷൻ വിവാഹത്തിന് ഉത്തമമാണ്.

അനിഴം - അനിഴം നക്ഷത്രത്തിൽ ജനിച്ച പുരുഷന് വിവാഹത്തിന് അനുയോജ്യമായ സ്ത്രീ നക്ഷത്രങ്ങൾ അശ്വതി, രോഹിണി, തൃക്കേട്ട, മൂലം, ഉത്രാടം, തിരുവോണം, ചതയം, പൂരുരുട്ടാതി, ഉത്തൃട്ടാതി , രേവതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ച സ്ത്രീകൾക്ക് അനിഴം നക്ഷത്രത്തിൽ ജനിച്ച പുരുുഷൻ വിവാഹത്തിന് ഉത്തമമാണ്.

തൃക്കേട്ട - തൃക്കേട്ട നക്ഷത്രത്തിൽ ജനിച്ച പുരുഷന് വിവാഹത്തിന് അനുയോജ്യമായ സ്ത്രീ നക്ഷത്രങ്ങൾ ഭരണി, കാർത്തിക, രോഹിണി, മകം, പൂരം, ചോതി, അനിഴം, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി,ഉതൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ച് സ്ത്രീകൾക്ക്
തൃക്കേട്ട നക്ഷത്രത്തിൽ ജനിച്ച പുരുഷൻ വിവാഹത്തിന് ഉത്തമമാണ്.

മൂലം -മൂലം നക്ഷത്രത്തിൽ ജനിച്ച പുരുഷന് വിവാഹത്തിന് അനുയോജ്യമായ സ്ത്രീനക്ഷത്രങ്ങൾ അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണർതം, പൂയം, അത്തം, തൃക്കേട്ട ,പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്തൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങളിിൽ ജനിച്ച സ്ത്രീകൾക്ക് മൂലം നക്ഷത്രത്തിൽ ജനിച്ച പുരുഷൻ വിവാഹത്തിന് ഉത്തമമാണ്.

പൂരാടം - പൂരാടം നക്ഷത്രത്തിൽ ജനിച്ച പുരുഷന് വിവാഹത്തിന് അനുയോജ്യമായ സ്ത്രീനക്ഷത്രങ്ങങൾ അശ്വതി, കാർത്തിക, രോഹിണി, തിരുവാതിര, പുണർതം, അത്തം, ഉത്രാടം, തിരുവോണം, ചതയം, പൂരുരുട്ടാതി, രേവതി എന്നീ സ്ത്രീ നക്ഷത്രങ്ങൾ പൂരാടം നക്ഷത്രത്തിൽ ജനിച്ച പുരുഷന് വിവാഹത്തിന് ഉത്തമമാണ്.

ഉത്രാടം -ഉത്രാടം നക്ഷത്രത്തിൽ ജനിച്ച പുരുഷന് വിവാഹത്തിന് അനുുയോജ്യമാായ സ്ത്രീ നക്ഷത്രങ്ങൾ അശ്വതി, ഭരണി, കാർത്തിക, രോഹിണി, പൂയം, ചോതി ,പൂരാടം ,ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി എന്നീ സ്ത്രീനക്ഷത്രങ്ങൾ ഉത്രാടം നക്ഷത്രത്തിൽ ജനിച്ച പുരുഷന് വിവാഹത്തിന് ഉത്തമമാണ്.

തിരുവോണം -തിരുവോണം നക്ഷത്രത്തിൽ ജനിച്ച പുരുഷന് വിവാഹത്തിന് അനുകൂലമായ സ്ത്രീ നക്ഷത്രങ്ങൾ അശ്വതി, ഭരണി, കാർത്തിക, രോഹിണി ,മകയിരം ആദ്യ പകുതി, പൂയം എന്നീ നക്ഷത്രങ്ങളിൽ ജനിച്ച സ്ത്രീകൾ തിരുവോണം നക്ഷത്രത്തിൽ ജനിച്ച പുരുഷന് വിവാഹത്തിന് ഉത്തമമാണ്.

അവിട്ടം - അവിട്ടം നക്ഷത്രത്തിൽ ജനിച്ച പുരുഷന് വിവാഹത്തിന് അനുകൂലമായ നക്ഷത്രങ്ങൾ അശ്വതി, കാർത്തിക, രോഹിണി, തിരുവാതിര, പുണർതം, ആയില്യം, മകം, ഉത്രം, അത്തം, തൃക്കേട്ട, തിരുവോണം, ചതയം, രേവതി, പൂരുരുട്ടാതി, എന്നീ സ്ത്രീ നക്ഷത്രങ്ങൾ അവിട്ടം നക്ഷത്രത്തിൽപ്പെട്ട പുരുഷന് വിവാഹത്തിന് ഉത്തമമാണ്.

ചതയം - ചതയം നക്ഷത്രത്തിൽപ്പെട്ട പുരുഷന് വിവാഹത്തിന് അനുയോജ്യയമായ സ്ത്രീ നക്ഷത്രങ്ങൾ അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണർതം പൂയം, ആയില്യം, മകം, പൂരം, ഉത്രം, അനിഴം, തൃക്കേട്ട ,തിരുവോണം, ചതയം, പൂരുരുട്ടാതി, രേവതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ച സ്ത്രീകൾക്ക് ചതയം നക്ഷത്രത്തിലുള്ള പുരുഷൻ വിവാഹത്തിന് ഉത്തമമാണ്.

പൂരുട്ടാതി- പൂരുരുട്ടാതി നക്ഷത്രത്തിൽ ജനിച്ച പുരുഷന് വിവാഹത്തിന് അനുയോജ്യമായ സ്ത്രീ നക്ഷത്രങ്ങൾ അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണർതം, പൂയം, മകം, പൂരം, അത്തം, അനിഴം, തിരുവോണം, പൂരുരുട്ടാതി, ഉത്തൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ച പെൺകുട്ടികൾക്ക് പൂരുരുട്ടാതി നക്ഷത്രത്തിൽപ്പെട്ട പുരുഷൻ വിവാഹത്തിന് ഉത്തമമാണ്.

ഉത്തൃട്ടാതി-ഉത്തൃട്ടാതി നക്ഷത്രത്തിൽ ജനിച്ച പുരുഷന് വിവാഹത്തിന് അനുയോജ്യമായ സ്ത്രീനക്ഷത്രങ്ങൾ രേവതി, അശ്വതി, കാർത്തിക ,രോഹിണി, തിരുവാതിര, പുണർതം, ആയില്യം, അത്തം, പൂരുരുട്ടാതി, എന്നീ സ്ത്രീനക്ഷത്രങ്ങൾ ഉത്തൃട്ടാതി നക്ഷത്രത്തിൽപ്പെട്ട പുരുഷന് വിവാഹത്തിന് ഉത്തമമാണ്.

രേവതി - രേവതി നക്ഷത്രത്തിൽപ്പെട്ട പുരുഷന് വിവാഹത്തിന് അനുകൂലമായ സ്ത്രീനക്ഷത്രങ്ങൾ രേവതി, അശ്വതി, ഭരണി,കാർത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണർതം, പുയം, ആയില്യം, അത്തം, പൂരാടം, ഉത്തൃട്ടാതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ച സ്ത്രീകൾക്ക് രേവതി നക്ഷത്രത്തിലുള്ള പുരുഷൻ വിവാഹത്തിന് അനുയോജ്യമാണ്

https://www.facebook.com/111750640538209/posts/554080402971895/
28/05/2022

https://www.facebook.com/111750640538209/posts/554080402971895/

സ്ത്രീയുടെ ജന്മനക്ഷത്രവും സ്വഭാവ വിശേഷതകളും

നക്ഷത്രങ്ങൾ
ജന്മനക്ഷത്രങ്ങൾ 27 എണ്ണമാണ്. താഴെ കൊടുത്തിരിക്കുന്നത് സ്ത്രീയുടെ ജന്മനക്ഷത്രത്തിൻ്റെ സ്വഭാവ വിശേഷങ്ങളാണ് .

മാറ്റങ്ങൾ
ഓരോ വ്യക്തിയുടെയും ജനനസമയമനുസരിച്ച് നക്ഷത്ര ഫലങ്ങളിലും സ്വഭാവത്തിലും മാറ്റം ഉണ്ടാകും. അതുപോലെ ഒരു വ്യക്തിയുടെ സ്വഭാവരൂപികരണത്തിലെ പ്രധാന പങ്ക് അവൻ്റെ കുടുംബവും ചുറ്റുപാടുമാണ് .മൂന്നാം സ്ഥാനം മാത്രമേ ജന്മനക്ഷത്രങ്ങൾക്ക് പങ്കുള്ളു.

അശ്വതി നക്ഷത്രം
അശ്വതി നക്ഷത്രക്കാരായ സ്ത്രീകൾ കാണാൻ ചന്തമുള്ളവരായിരിക്കും. ഈ നക്ഷത്രക്കാർക്ക് കൂടുതലും വട്ട മുഖമുള്ളവരായിരിക്കും, പൊതുവെ ഇവർ വിവാഹ ജീവിതത്തോട് സന്തോഷം അനുഭവിക്കുന്നവരായിരിക്കും. പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും,മറ്റുള്ളവരിൽ നിന്ന് അകലം പാലിച്ച് ജീവിക്കുക, പെട്ടെന്ന് തീരുമാനമെടുക്കുക എന്നീ സ്വഭാവമുള്ളവരാണിവർ.എത്ര ശ്രമിച്ചാലും ഇവരെ നന്നാക്കാൻ കഴിയില്ല. സ്വന്തം അഭിപ്രായത്തിൽ ഉറച്ചു നിന്ന് അപകടം ക്ഷണിച്ചു വരുത്തും.

ഭരണി നക്ഷത്രം
ഭരണി നക്ഷത്രക്കാരായ സ്ത്രീകൾ പൊതുവെ പിടിവാശി കുടുതലുള്ളവരാണ്.മേധാവിത്വ സ്വാഭവമുള്ള ഇവർ നിസാര പ്രശ്നങ്ങൾക്കു പോലും ഭർത്താവുമായി പിണങ്ങും, അതുകൊണ്ട് ഒരു കുടുംബവുമായി ഒത്തു പോകാത്തവരും സ്വന്തം കുടുംബത്തിന് പ്രധാന്യം നല്കുന്നവരുമായിരിക്കും, മനസ്സിന് ചാഞ്ചാട്ടം ഉള്ള ഇവർ മാതാപിതാക്കളെ സംരക്ഷിക്കും, സ്വയം പുകഴ്ത്തുന്ന സ്വഭാവക്കാരാണിവർ. ആരുടേയും മുന്നിൽ തോറ്റു കൊടുക്കാൻ ഇഷ്ടപ്പെടാത്ത ഇവർക്ക് തൻ്റേടി എന്ന പേരു ലഭിക്കുന്നു.ഏതു കാര്യത്തിലും ഇടപെട്ട് ആളാകുന്നത് ഇവരുടെ പ്രേത്യേകതയാണ്.

കാർത്തിക നക്ഷത്രം
കാർത്തിക നക്ഷത്രത്തിലെ സ്ത്രികൾക്ക് കലാപരമായ താല്പര്യം ഉണ്ടായിരിക്കും. അവർ താമസിക്കുന്ന വീടും പരിസരവും എപ്പോഴും വൃത്തിയാക്കി സുക്ഷിക്കുന്ന ഇവർക്ക് എന്തെങ്കിലും അലങ്കാര വസ്തുക്കൾ വാങ്ങുന്നതിനും അത് ഭവനത്തിൽ അലങ്കരിച്ചു വയ്ക്കുന്നതിലും പുതിയ ഫാഷഷനിലുള്ള വസ്ത്രങ്ങളോട് കമ്പം കുടുതലുമായിരിക്കും. നിസാര കാര്യങ്ങൾക്കു പോലും പിണങ്ങുന്ന ഇവർക്ക് സമൂഹത്തിൽ സ്ഥാനവും അംഗീകാരവും കിട്ടും. ഒരു കാര്യം പലവട്ടം ആലോചിച്ചതിനു ശേഷം മാത്രമേ അതിനു വേണ്ടി തുനിയുന്ന ഇവർക്ക് വലുതായി വരുന്ന തടസങ്ങൾ മാറി പോകും, അത് മംഗളമായി ഭവിക്കും, വിരോധികൾ മിത്രങ്ങളായി ഭവിക്കും.

രോഹിണി നക്ഷത്രം
രോഹിണി നക്ഷത്രക്കാരായ സ്ത്രീകൾ പൊതുവെ ഈശ്വരവിശ്വാസികളായിരിക്കും.. ഇവർ കുടുംബ സ്നേഹമുള്ളവരും കുടുംബത്തിനു വേണ്ടി കഷ്ടപ്പെടുന്നവരുമായിരിക്കും. ഇവർ സമ്പാദ്യ ശീലമുള്ള സ്ത്രികളായിരിക്കും, വളരെ വികാരപരമായി പെരുമാറുന്ന ഇവരുടെ സ്വഭാവത്തിൻ്റെ പ്രേത്യേകത എന്തു കാര്യങ്ങൾ പറഞ്ഞാലും അവരുടേതായ ഭാവന കലർത്തി മാത്രമേ സംസാരിക്കു .ആകർഷകമായ വ്യക്തിത്വം കാത്തു സൂക്ഷിക്കുകയും, ഏതു തൊഴിലും ആത്മാർത്ഥമായി മനസ്സിരുത്തി ചെയ്യുകയും ചെയ്യും

മകയിരം നക്ഷത്രം
മകയിരം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ ആകർഷകമായ രീതിയിൽ സംസാരിക്കുന്നവരായിരിക്കും, ആഭരണത്തോട് കമ്പമുള്ള ഇവർക്ക് സ്ത്രീകളുടെ സംഘടനകളിൽ നേതൃത്യ സ്ഥാനം വഹിക്കാൻ കഴിയും. ഇവരുടെ സ്വഭാവത്തിൻ്റെ പ്രേത്യേകത ,സ്വന്തം വിട്ടിലേതു പോലെ തന്നെ വിവാഹം കഴിച്ചു കൊണ്ടുവരുന്ന ഭവനവും സ്വന്തം ഭവനമായി കരുതി, സ്നേഹത്തോടെ ജീവിക്കാൻ കഴിയും.അനുഷ്ഠാനങ്ങളും, ആചാരങ്ങളും കൃത്യമായി പാലിക്കുന്ന കൂട്ടരാകും ഇവർ.ഇത്തരം സ്ത്രീകൾ സൗമ്യമനസ്സിന് ഉടമയായിരിക്കും. യാത്ര ഇഷ്ടപ്പെടുന്ന ഇവർക്ക് ഇടയ്ക്കിടയ്ക്ക് ശാരീരിക ക്ലേശം അനുഭവിക്കേണ്ടി വരും. ആഡംബരങ്ങൾ ഇഷ്ടപ്പെടുന്നവരും, കാര്യങ്ങൾ തെറ്റുകൂടാതെ ചെയ്യാൻ കഴിവുള്ളവരും കണക്കിൽ കണിശക്കാരുമായിരിക്കും.

തിരുവാതിര നക്ഷത്രം
തിരുവാതിരക്കാരായ സ്ത്രീകൾ കൗശല ബുദ്ധിയുള്ളവരായിരിക്കും. മറ്റുള്ളവരുടെ കുറ്റം കണ്ടു പിടിക്കാൻ താല്പര്യമുള്ളവരും ,എന്നാൽ മറ്റുള്ളവരെ സഹായിക്കുന്നതിൽ മുൻകൈ എടുക്കുന്നവരും ആയിരിക്കും. ആരോഗ്യ സംബന്ധമായ ചെറിയ ചെറിയ പ്രശ്നങ്ങൾ അലട്ടിക്കൊണ്ടിരിക്കും. ഇവർ ആതിര, ആർദ്ര എന്നീ പേരുകളിലും അറിയപ്പെടുന്നു, ഈ പേരുകളിൽ അറിയപ്പെടുന്ന സ്ത്രീകൾ വിദ്യാഭ്യാസത്തിനു പുറമെ മറ്റേതെങ്കിലും ഒരു തൊഴിലിൽ വിദ്ഗതിയായിരിക്കും, ഈ നക്ഷത്രക്കാരുടെ ദേവത രുദ്രനാണ്. ഏറ്റെടുക്കുന്ന പ്രവർത്തികൾ എത്ര കഷ്ടപ്പെട്ടാലും വിജയിപ്പിക്കും, ഇഷ്ട ജനങ്ങളെ സഹായിക്കാനുള്ള മനോഭാവംകൊണ്ട് മറ്റുള്ളവർ ഇവരെ സഹായിക്കാൻ താല്പര്യരുമാണ്.

പുണർതം നക്ഷത്രം
പുണർതം നക്ഷത്രക്കാരായ സ്ത്രീകൾ ദൈവഭക്തിയുള്ളവരാണ്. ഇവർ തർക്ക സ്വഭാവമുള്ളവരാണ് ,ഇതു കൊണ്ടു തന്നെ ബന്ധുക്കളുമായി തർക്കിക്കും,എന്നാൽ പുറത്തുള്ളവരോട് നല്ല രീതിയിൽ പെരുമാറും. പൊതുവെ പുണർതം നക്ഷത്രക്കാർക്ക് നല്ല ഭർത്താവിനെ ലഭിക്കും 27-വയസിനു ശേഷമുള്ള വിവാഹമായിരിക്കും ഉത്തമം, ദർത്താവിനോട് അടുപ്പം സൂക്ഷിക്കുന്ന ഈ നക്ഷത്രക്കാർ ഏതു പ്രതിസന്ധിഘട്ടങ്ങളിലും ജീവിക്കാൻ സന്നദ്ധരാണ്. വിനയം, സൗമ്യത ,പെട്ടെന്ന് പിടികൊടുക്കാത്ത സ്വഭാവം, കല, സാഹിത്യാദികളിൽ കമ്പം, കൂടുതൽ ഉന്നത സ്ഥാനത്തിലെ അത്യാഗ്രഹം കൂടുതലും, നേടിയെടുക്കാനുള്ള കഴിവും ഉരുളക്കുപ്പേരി എന്ന കണക്കിൽ മറുപടി കൊടുക്കൽ, എന്നിവ ഇവരുടെ സ്വഭാവ സവിശേഷതകളാണ്.

പൂയം
പൂയം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ കർക്കശ സ്വഭാവമുള്ളവരായിരിക്കും. മനസ്സിൽ എപ്പോഴും ദുഖിക്കുന്നവർ,എടുത്തു ചാട്ടം കൂടുതലായ ഇവർക്ക് ദാമ്പത്യസുഖവും കുറവാകും, ഇവർക്ക് സഹോദര സ്നേഹം കുടുതലായിരിക്കും, ഒരു പ്രതലത്തിൽ കുടഞ്ഞെറിഞ്ഞ വെള്ളത്തുള്ളികൾ പോലെ കർക്കിടക രാശിയിൽ വാൽക്കണ്ണാടി രൂപത്തിൽ ആകാശത്തിൽ നിലകൊള്ളുന്ന 8 നക്ഷത്രങ്ങൾ ചേർന്ന രൂപമാണ് പൂയം.പരിശ്രമശാലികളും മികച്ച വ്യക്തിത്വത്തിനും ഉടമകളായിരിക്കും, ഈ സ്ത്രീകൾ ആമയുടേയും ഞണ്ടിൻ്റേയും സ്വഭാവത്തോടു കൂടിയതാണിവർ.ഏതു കാര്യത്തിലും അല്പം മടിച്ചു നിന്നിട്ടേ മുന്നിലേയ്ക്ക് വരികയുള്ളു.കുലിന സ്വഭാവത്തിനുടമയായിരിക്കും ഇവർ, അന്ധവിശ്വാസത്തിനടിമപ്പെടാതെ യുക്തിസഹമായി പ്രവർത്തിച്ചു പോകും.

ആയില്യം നക്ഷത്രം
ആയില്യം നക്ഷത്രത്തിൽപ്പെട്ട സ്ത്രീകൾ കലഹിക്കുന്ന പ്രകൃതമായിരിക്കും, കുടുംബത്തിൽ ആധിപത്യം പുലർത്താൻ ആഗ്രഹിക്കുന്ന ഇവർ സ്വന്തം ഇഷ്ടത്തിനു മാത്രം പ്രവർത്തിക്കുന്നവരാണ്. പെട്ടെന്നു ഈ നക്ഷത്രക്കാർക്ക് ദേഷ്യം വരും. സ്വന്തം കാര്യത്തിനു മാത്രം പ്രാധാന്യം കൊടുക്കുന്നവരാണിവർ. കാര്യം സാധിക്കാനായി ഇവർ ഏതു മാർഗ്ഗവും സ്വികരിക്കും. ആരെയും വിശ്വസിക്കില്ല. താൻ ഇഷ്ടപെടുന്നിടത്ത് അടക്കും ചിട്ടയും പ്രത്രീക്ഷിക്കുന്നു.. ഈ നക്ഷത്രക്കാർ ഇഷ്ടപെടുന്നവർക്ക് എന്ത് സഹായവും ചെയ്ത് കൊടുക്കും.

മകം നക്ഷത്രം
സ്ത്രീകൾക്ക് ഏറ്റവും ഉചിതമായ നക്ഷത്രമെന്നാണ് ഇത് അറിയപ്പെടുന്നത്. മകം പിറന്ന മങ്ക എന്നത് സുഖമേറെ അനുഭവിക്കാൻ യോഗമുള്ള നക്ഷത്രക്കാരാണിവർ എന്ന് അർത്ഥമാക്കുന്നു. സമ്പത്ത് ഭാഗ്യമുള്ള ഇവർ മറ്റുള്ളവരെ സഹായിക്കുന്ന പ്രകൃതക്കാരുമാണ് , ദൈവ വിശ്വാസികളും ആചാരങ്ങളിൽ വിശ്വസിക്കുന്നവരുമാണ്. പൊതു ജീവിതസുഖം ലഭിക്കുന്ന നക്ഷത്രക്കാരാണിവർ. ക്ഷിപ്രകോപികളാണ് ഇവർ, ഏറ്റെടുക്കുന്ന ജോലികൾ എന്തു ത്യാഗം സഹിച്ചും ചെയ്തു തീർക്കും.

പൂരം നക്ഷത്രം
പൂരം നക്ഷത്രത്തിൽ പിറന്ന സ്ത്രീത്രീകൾ ഭാഗ്യവതികളാണ്. സന്താനങ്ങളെക്കൊണ്ട് ഇവർക്ക് ധനലാഭവും അഭിമാനവും ഉണ്ടാവും, നല്ല പെരുമാറ്റത്തിലൂടെയും വാക്കുകളിലൂടെയും മറ്റുള്ളവരെ ആകർഷിക്കുന്നവരാണിവർ ,ഉറച്ച തീരുമാനമുള്ള ഇവർക്ക് സമ്പത്ത് ഭാഗ്യവുമുണ്ടായിരിക്കും. ഈ നക്ഷത്രത്തിന് പുർവ്വ ഫാൽഗുണമെന്നും പേരുണ്ട് ,സ്വന്തം കഴിവ് ഉപയോഗിച്ച് മറ്റുള്ളവരെ സഹായിക്കാൻ താല്പര്യമുള്ളവരാണിവർ, ആജ്ഞാശക്തി, നേതൃത്വഗുണം, കലാവാസന എന്നിവയിൽ കഴിവുള്ളവരാണിവർ ഏറ്റെടുക്കുന്ന ജോലി എതു വിഷമഘട്ടത്തേയും അതിജീവിച്ച് പുർത്തിയാക്കുകയും ചെയ്യും.

ഉത്രം നക്ഷത്രം
സ്ത്രികൾക്ക് ഉത്രം നക്ഷത്രം വളരെ ഗുണഫലങ്ങളെ നല്കുന്നു, പ്രത്യേകിച്ചും ഉത്രം നക്ഷത്രക്കാരി വിവാഹശേഷം വന്നു കയറുന്ന ഭവനം അഭിവൃദ്ധിപ്പെടും, തൊട്ടതെല്ലാം പെന്നാക്കി മാറ്റുന്നതാണ് ഉത്രം നക്ഷത്ര ജാതകയായ സ്ത്രീയുടെ ഗുണഫലം. ഉത്രം നക്ഷത്രത്തിൽപ്പെട്ട സ്ത്രികൾക്ക് അധികാര സ്വഭാവം കൂടുതലായുണ്ടാകും. ഇവർക്ക് ധൈര്യവും തന്നിഷ്ടവും കൂടുതലാണ് പിടിവാശിക്കാരായ ഇവർ ഉറച്ച മനസിൻ്റെ ഉടമകളായിരിക്കും. വാക്ചാതുരി കൊണ്ട് ആളുകളെ കയ്യിലെടുക്കാൻ കഴിവുള്ള കൂട്ടരുമാണിവർ ,പുരുഷ സ്വഭാവമാണ് മുന്നിട്ടു നില്ക്കുന്നത്, വലിയ അഭിമാനികളാണ് , കഠിന പ്രയ്നത്തിലൂടെ ഘട്ടം ഘട്ടമായി മുന്നേറും, നീതിവിട്ടൊരു കാര്യം ഇവരിൽ നിന്നും പ്രതിക്ഷിക്കണ്ട, നേതൃത്വ പാടവും ഉദ്ദേശകാര്യം നടത്തിക്കുകയും ചെയ്യും. ആത്മിയത മുഖമുദ്രയായിരിക്കും ഇവർ.

അത്തം നക്ഷത്രം
അത്തം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ എല്ലാ കാര്യത്തിലും സമർത്ഥരായിരിക്കും ,പെണ്ണത്തം, പൊന്നത്ത് എന്നാണ് പൊതുവെ പറയുക, അത്തം നക്ഷത്രക്കാരായ സ്ത്രീകൾ പൊതുവെ വട്ടമുഖക്കാരും, സൗന്ദര്യം ഉള്ളവരും വിദ്യാ സമ്പന്നരുമായിരിക്കും .ഇവർ എപ്പോഴും സ്വന്തം കാലിൽ നില്ക്കാൻ ആഗ്രഹിക്കുന്നവരും ,പരിശ്രമത്തിലൂടെ ലക്ഷ്യത്തിലെത്തിച്ചേരുന്നവരുമായിക്കും. ഇവർക്ക് വിവാഹ ശേഷമാണ് ഉയർച്ചയുണ്ടാകുക. എന്തു കാര്യത്തിനും സ്വന്തം അഭിപ്രായം പറയുന്നവരായിരിക്കും ഇവർ.മറ്റുള്ളവരുടെ നല്ല കാര്യങ്ങൾ ഉള്ളുതുറന്നു അംഗീകരിക്കുന്നതിൽ വിമുഖതയുള്ളവരായിരിക്കും ഇവർ. പുറമെ പൊട്ടിത്തെറിക്കുകയും എടുത്തു ചാടുകയും ചെയ്യുമെങ്കിലും ഉള്ളിൽ വളരെശാന്തമായിരിക്കും. കബളിപ്പിക്കാൻ ശ്രമിക്കുന്നവരെ വിചിത്രസ്വഭാവത്തോടെ നേരിടുന്നവരാണിവർ.മറ്റുള്ളവരുടെ വിമർശനം ഇവർ ഇഷ്ടപ്പെടാറില്ല

ചിത്തിര നക്ഷത്രം
ചിത്തിരക്കാരായ സ്ത്രീകൾ പൊതുവെ ആരെയും വിശ്വസിക്കുന്നവരാണ്, ഇത് പലപ്പോഴും ദു:ഖത്തിന് കാരണമാകും, സൗന്ദര്യം ബുദ്ധിസാമർത്ഥ്യവും ഉള്ളവരാണിവർ ,എന്നാൽ ഇവരുടെ വിവാഹത്തിന് പല പ്രശ്നങ്ങളും തടസ്സങ്ങളും ഉണ്ട് ,വിവാഹം ഒന്നെങ്കിൽ വളരെ നേരത്തേ നടക്കാം, അല്ലെങ്കിൽ 26 വയസിനു ശേഷം നടക്കാം 26 വയസിനു ശേഷമുള്ള വിവാഹമായിരിക്കും ഉത്തമം, ചിത്തിര നക്ഷത്രക്കാർക്ക് വസ്ത്രങ്ങളോടും ആഭരണങ്ങളോടും പ്രിയം കൂടുതലാണ്, ഈ നക്ഷത്രത്തിന് ചിത്ര എന്നാണ് യഥാർത്ഥ നാമം, ഹിന്ദിയിൽ ചിട്ടയെന്നും പറയും, 27 നക്ഷത്രങ്ങളിൽ മധ്യത്തിൽ വരുന്ന താരമാണ് ചിത്തിര നക്ഷത്രം ഇരുവശത്തുമായി 13 വീതം നക്ഷത്രങ്ങൾ കോർത്ത് ഒരു മാലയുണ്ടാക്കിയാൽ അതിലെ ലോക്കറ്റുപോലെ ശോഭിക്കുന്നതാണ് ചിത്തിര നക്ഷത്രം. ഏതറ്റം വരെ പോയാലും കാര്യങ്ങൾ സാധിക്കുവാൻ കഴിവുള്ളവരാണിവർ. കാണം വിറ്റും ഓണമുണ്ണണമെന്ന് നിർബന്ധം പിടിക്കുന്നിവരാണിവർ, ചിത്രഗുപ്തൻ്റെ നക്ഷത്രമാണ് ചിത്തിര, അദ്ദേഹത്തെ ഒരു കാര്യവും മറയ്ക്കാൻ ആർക്കും സാധ്യമല്ല. തെറ്റിന് ശിക്ഷ എന്ന നടപടിക്രമമുള്ളവരാണിവർ.

ചോതി നക്ഷത്രം
ചോതി നക്ഷത്രക്കാരായ സ്ത്രീകൾ പൊതുവെ മറ്റുള്ളവരോട് അനുകമ്പയും സ്നേഹവുമുള്ളവരായിരിക്കും. ഇവർക്ക് കലാപരമായ കഴിവുണ്ടായിരിക്കും. ഇവർ പെട്ടെന്ന് ദേഷ്യം വരുന്നവരും അതുപോലെ തണുക്കുന്നവരുമായിരിക്കും. ഇവർ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തിതിയുള്ളവരായിരിക്കും. തുലാം രാശിയുടെ എല്ലാ സ്വഭാവവും ഉൾക്കൊള്ളുന്നവരാണ് ചോതി നക്ഷത്രക്കാർ ,നീതിക്കുവേണ്ടി നിലകൊള്ളുന്ന ഇവർ അനീതി എവിടെ കണ്ടാലും എതിർക്കും.ഏത് ഉത്തരവാദിത്വവും സന്തോഷത്തോടെ ഏറ്റെടുക്കും സ്വയപ്രയത്നത്താൽ ഉയർച്ചയുണ്ടാകും. ജിവിതത്തിൽ സുഖദു:ഖങ്ങളും ഐശ്വര്യവും അനുഭവിക്കുന്നവരാണിവർ.ഇവർ അന്യരെ ആശ്രയിക്കുകയല്ല.

വിശാഖം നക്ഷത്രം
വിശാഖക്കാരായ സ്ത്രീകൾ മുൻശുണ്ഠിക്കാരാണെങ്കിലും അടക്കവും ഒതുക്കവും സൗന്ദര്യവുമുള്ളവരാണ്. നല്ല സ്ഥാനമാനങ്ങൾ ലഭിക്കുന്ന ഇവർ മറ്റുള്ളവരെ സഹായിക്കുന്നതിൽ താല്പര്യമുള്ളവരാണ്, നല്ല പെരുമാറ്റവും സ്വഭാവവും കൊണ്ട് മറ്റുള്ളവരുടെ പ്രീതി പിടിച്ചു വയ്കുന്ന തരക്കാരുമുണ്ടാകും. ഇവർ കുടുംബത്തിനു വേണ്ടി എന്തു ത്യാഗവും ചെയ്യും ,എന്തും കാര്യവും പല പ്രാവിശ്യം ചിന്തിച്ചു മാത്രം പ്രവർത്തിക്കുന്നവരായിരിക്കും ഇവർ. എത്ര ഉന്നത സ്ഥാനത്തെത്തിയാലും ഈ നക്ഷത്രക്കാർ എളിമ നിലനിർത്തും.

അനിഴം നക്ഷത്രം
അനിഴം നക്ഷത്രത്തിൽ പെട്ട സ്ത്രികൾ ഗുരുഭക്തിയും ഭർത്തുഭക്തിയും ധാരാളമുള്ളവരായിരിക്കും. സുഹൃദ്ബന്ധത്തോടു കൂടിയ ഇവർ പിണങ്ങിയാൽ പിന്നെ ഇണങ്ങാനാകാത്തതും സ്വാർത്ഥരുമാണ്. തങ്ങൾക്ക് അധികാരം വേണം എന്ന് കരുതുന്നവരും സുഖ സൗകര്യങ്ങളിൽ താൽപര്യമുള്ളവളുമായിരിക്കും ഇവർ. കുടയുടെ ആകൃതിയിൽ 3 നക്ഷത്രം ചേർന്നതാണ് അനിഴം. അതി കഠിന പ്രയ്നക്കാരും അതിബുദ്ധിശാലികളുമാണിവർ. ഇടയ്ക്കിടെ മാനസിക ബുദ്ധിമുട്ടുകൾ അലട്ടികൊണ്ടിരിക്കും ,സൗമ്യമായി സംസാരിക്കും, ഇവർക്ക് സർക്കാർ ജോലി ലഭിക്കും, സ്വദേശം വെടിഞ്ഞ് താമസിക്കും, ഭാമ്പത്യ ജീവിതം ക്ലേശം നിറഞ്ഞതായിരിക്കും.

തൃക്കേട്ട നക്ഷത്രം
ഈ നക്ഷത്രക്കാരായ സ്ത്രീകൾ കഴിവുള്ളവരും അസുയാലുക്കളും ആയിരിക്കും . ബന്ധുക്കളും അയൽവാസികളും ഇവർക്ക് ശത്രുക്കളായി തീരും. മറ്റുള്ളവരിൽ അധികാരം കാണിക്കാതെ ജീവിക്കാനാഗ്രഹിക്കുന്നവരാണിവർ. അല്പം സൂത്രക്കാരികളാണീ നക്ഷത്രക്കാർ , തൃക്കേട്ട എന്നും ജേഷ്ട എന്നും ഈ നക്ഷത്രത്തിന് പേരുണ്ട്, ഗുണത്തേക്കാർ ഏറെ ദോഷങ്ങൾ ഉള്ള നക്ഷത്രമാണിത്, ഈ നക്ഷത്രത്തിൽ സിസേറിയൻ ഒഴിവാക്കുക.

മൂലം നക്ഷത്രാ
മൂലം നക്ഷത്രത്തിൽ പെട്ട സ്ത്രീകൾ മൃദുവായ സ്വഭാവക്കാരാണ്. ദേഷ്യപ്രകൃതമുള്ള ഇവർ തങ്കളുടെ പങ്കാളിയെ അകമഴിഞ്ഞ് സ്നേഹിക്കുന്നവരാണ്, ആവിശ്യമില്ലാതെ അഭിപ്രായം പറയുന്ന സ്വഭാവം ഇവർക്കുണ്ട് ,ദൈവ വിശ്വാസം കൂടുതലുള്ള ഈ നക്ഷത്രക്കാർ ഏതു പ്രതിസന്ധി ഘട്ടത്തിൽ നിന്നും രക്ഷ നേടും, ഈ നക്ഷത്രക്കാർ ഗൗരവക്കാരായിരിക്കെ തന്നെ മറ്റുള്ളവരെ പരിഹസിക്കുന്നതിൽ മിടുക്കരാണ് , അസാമാന്യ സ്വാതന്ത്ര്യ ബുദ്ധി പ്രയോഗിക്കുന്ന ഇവർ ധനികരായി തീരും. ഉപകാരികളാണെങ്കിലും ഇവരുടെ ജീവിതത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടാവും.

പൂരാടം നക്ഷത്രം
പൂരാടം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ നല്ല വിദ്യാഭ്യാസം,തൊഴിൽ ,നേട്ടങ്ങൾ ഉള്ളവരായിരിക്കും. അടുക്കും ചിട്ടയുമുള്ള ഇവർ കഠിനാദ്ധ്വാനത്തിൽ ലക്ഷ്യത്തിൽ എത്തുന്നവരാണ്. എല്ലാ കാര്യങ്ങൾക്കും ആത്മവിശ്വാവസമുള്ള ഇവർ മുതിർന്നവരോട് ദയയോടു മാത്രമേ പെരുമാറുകയുള്ളു. ഇവർക്ക് പ്രത്യേകമായ ആകർഷണ ശക്തിയുണ്ടായിരിക്കും.സംസാരിച്ച ആൾക്കാരെ വരുതിയിലാക്കാൻ പൂരാടം നക്ഷത്രക്കാരായ സ്ത്രീകൾക്ക് പ്രേത്യേക കഴിവുണ്ടായിരിക്കും. മറ്റുള്ളവരെ സഹായിക്കുക ഇവരുടെ ഹരമാണ്. അമിതമായ അഭിമാനബോധ കാര്യങ്ങൾ നേടാൻ വിലങ്ങുതടിയാകുന്നു. കുടുംബ ജീവിതത്തിൽ ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം.

ഉത്രാടം നക്ഷത്രം

ഉത്രാടം നക്ഷത്രക്കാരായ സ്ത്രീകൾ ശുദ്ധമനസുള്ളവരാണ്. എന്നാൽ കുടുംബ ജീവിതത്തിൽ നിസാര പ്രശ്നങ്ങൾ മൂലം ക്ലേശങ്ങൾ അനുഭവിക്കും ,അതുകൊണ്ടുതന്നെ ഇടയ്ക്കിടെ ഭർത്താവുമായി അകന്നു നില്ക്കേണ്ടതായി വരും. ഈ നക്ഷത്രക്കാർ വിവാഹിതരായി ചെല്ലുന്ന വിടിൻ്റെ ഉത്തരവാദിത്വം മുഴുവനായി ഏറ്റെടുത്ത് നടത്തും ഉത്തര ആഷാഢം എന്നും ഈ നക്ഷത്രത്തിന് പേരുണ്ട്. വലിയ നിഷ്ടകാരായിരിക്കും, ഏറ്റെടുത്ത കാര്യങ്ങൾ ഏതുവിധേനയും വിജയിപ്പിക്കും. ഈ നാളിൽ ജനിക്കുന്ന സ്ത്രീകൾ എളിയ നിലയിൽ ആരംഭിക്കുന്ന സംരംഭം ഉന്നത തലയിലെത്തും .തുടങ്ങുന്നതിനായി ചില തടസങ്ങൾ നേരിടും.

തിരുവോണം നക്ഷത്രം
തിരുവോണ നക്ഷത്രത്തിൽ ജനിക്കുന്ന സ്ത്രീത്രീകൾ വ്യക്തിത്വവും കുലമഹിമയും സ്നേഹ സൽസ്വഭാവികളും നല്ല ഭർത്താവും കുടുംബ സുഖവും ലഭിക്കുന്നതുമാണ്. തിരുവോണ നക്ഷത്രക്കാരായ സ്ത്രീകൾ അവരുടെ സന്താനങ്ങളുടെ കാര്യത്തിൽ മറ്റെന്തിൽ നിന്നും വ്യത്യസ്തമായി പ്രേത്യേക ശ്രദ്ധയും പരിഗണയും കാണിയ്ക്കും, ദാനധർമ്മങ്ങളിൽ താല്പര്യമുള്ള സ്ത്രീ നക്ഷത്രം കൂടിയാണിത് .അസാധാരണമായ അച്ചടക്കം ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രികൾക്കുണ്ടായിരിക്കും ഉത്തമ കുടുംബ ജീവിതം പൊതുരംഗത്ത് അംഗീകാരം തുടങ്ങിയവ ഈ നക്ഷത്രക്കാർക്കുണ്ടാകും.

അവിട്ടം നക്ഷത്രം
അവിട്ടം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾക്ക് ധൈര്യം പൊതുവെ കൂടുതലാകും, സത്യസന്ധയും വിനയമുള്ളവരുമായ ഇവർ നല്ല രീതിയിൽ കുടുംബം നയിക്കുന്നവരാണ്. മറ്റുള്ളവരെ കണ്ണടച്ചു വിശ്വസിക്കുന്നതു മൂലം പലപ്പോഴും ധനനഷ്ടം ഉണ്ടാകാറുണ്ട്. സത്യങ്ങൾ വെട്ടി തുറന്നു പറയുന്നതുമൂലം ശത്രുക്കൾ ഉണ്ടാകും. എടുത്തു ചാട്ടം കൂടുതലായതിനാൽ അബദ്ധങ്ങളിൽ ചെന്ന് ചാടും എന്നാൽ എല്ലാവരെയും സഹായിക്കാൻ ഒരു മനസ്ഥിതി ഉള്ളതിനാൽ പ്രതിസന്ധി ഘട്ടങ്ങളിൽ സഹായിക്കാൻ ആളുണ്ടാകും.

ചതയം നക്ഷത്രം
ചതയം നക്ഷത്രത്തിൽ പെട്ട സ്ത്രികൾക്കും പെട്ടെന്ന് ദേഷ്യം വരുമെങ്കിലും ലാളിത്യമുള്ളവരും മറ്റുള്ളവരോട് കരുണയുള്ളവരുമായിരിക്കും ദൈവ വിശ്വാസമുള്ള ഇവർ സുഖ സൗകര്യങ്ങൾ അനുഭവിക്കും ജീവിതത്തിൽ വലിയ ഉയർച്ചയോ താഴ്ചയോ ഉണ്ടാകില്ല. കാര്യങ്ങൾ സംസാരിച്ച് തൻ്റെ ഭാഗത്താക്കിയെടുക്കാൻ അപാര കഴിവുള്ളവരാണ് ചതയം നക്ഷത്രക്കാർ.

പൂരുരുട്ടാതി നക്ഷത്രക്കാർ
പൂരുരുട്ടാതി നക്ഷത്രത്തിൽ ജനിച്ച സ്ത്രികൾ പൊതുവെ തൻ്റേടികളാണ്. നല്ല കുടുംബ ജീവിതം നയിക്കാൻ ഭാഗ്യമുള്ളവരാണിവർ .സത്യസന്ധതയും ആത്മാർത്ഥയുമുള്ളവരാണ്. ആലോചിക്കാതെ എടുത്തടിച്ച് സംസാരിക്കുന്നത് കൊണ്ട് ശത്രുക്കൾ ഉണ്ടാകും, സ്വന്തം പരിശ്രമം കൊണ്ട് പണം സമ്പാദിക്കുന്നവരാണിവർ. ഏതു തൊഴിലിൽ ഏർപ്പെട്ടാലും വ്യക്തിമുദ്ര പതിപ്പിക്കും.നിയമങ്ങളനുസരിക്കാനും അത് പാലിക്കാനും തികഞ്ഞ നിഷ്ഠ പാലിക്കുന്നവരാണിവർ.

ഉത്രട്ടാതി നക്ഷത്രം
ഉത്രട്ടാതി നക്ഷത്രത്തിൽ ജനിച്ച സ്ത്രികൾ മാന്യതയുള്ളവരും ഈശ്വരവിശ്വാസികളും ലളിതജീവിതം. നയിക്കുന്നവരുമാകും. ഇവർ മറ്റുള്ളവരെ സഹായിക്കാൻ വിശാല മനസ്സുള്ളവരും ആണ്. കാര്യസാധ്യത്തിന് മുൻതൂക്കം നല്കുന്ന ഇവർ മികച്ച ഭരണാധികാരികളായിത്തീരും. സ്വന്തം കാര്യസാധ്യത്തിനായി എന്ത് തന്ത്രവും പ്രയോഗിക്കും.ഇവരുടെ കുടുംബ ജീവിതം സമാധാനപരമായിരിക്കും.

രേവതി നക്ഷത്രം
രേവതി നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾക്ക് സൗന്ദര്യവും ദൈവ വിശ്വാസവും ഉണ്ട്, അതേ സമയം അന്ധവിശ്വാസവും ഉണ്ടാകും. നല്ല ചിന്തയുള്ള ഇവർ സത്യസന്ധരാണ്, സ്വന്തം വീട്ടിലും ഭർത്താവിൻ്റെ വീട്ടിലും ഒരു പോലെ ഭാഗ്യം നല്കുന്നവരാണ് രേവതി നക്ഷത്രക്കാർ. വിചാരത്തേക്കാൾ വികാരത്തിന് വില കൊടുക്കുന്നവരാണിവർ. അതിനാൽ തന്നെ നിസാര കാര്യങ്ങൾക്കു പോലും മറ്റുള്ളവരുമായി പിണങ്ങാനും. അവരുടെ പിന്തുണ നഷ്ടപ്പെടാനും കാരണമാകും. പെട്ടെന്നുള്ള സ്വഭാവമാറ്റത്താൽ ഇവരുടെ പെരുമാറ്റം മനസ്സിലാക്കാൻ കഴിയില്ല.

14/08/2021
https://youtu.be/bw4981ZikWs
04/08/2021

https://youtu.be/bw4981ZikWs

കർക്കിടകവാവ് ബലിതർപ്പണം കോവിഡ് സാഹചര്യത്തിൽ വളരെ ലളിതമായി വീടുകളിൽ നിങ്ങൾക്കു ചെയ്യാം

Address

Thiruvananthapuram

Telephone

+919048292020

Website

Alerts

Be the first to know and let us send you an email when Manimangalam Vision posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Manimangalam Vision:

Share

Category