Bharath Heritage

Bharath Heritage Bharath Heritage refers to the rich cultural, historical, and traditional aspects of India, Bharath Heritage

*കേരള ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി പി ശ്രീകുമാർ നിയമിതനായി* കോട്ടയം പുതുപ്പള്ളി തൃക്കോതമംഗലം സ്വദേശിയായ ശ്രീ...
10/05/2025

*കേരള ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി പി ശ്രീകുമാർ നിയമിതനായി*

കോട്ടയം പുതുപ്പള്ളി തൃക്കോതമംഗലം സ്വദേശിയായ ശ്രീകുമാർ 35 വർഷമായി മാധ്യമരംഗത്ത് സജീവമാണ്. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമിതി അംഗം, കേസരി ട്രസ്റ്റ് ട്രഷറർ, ബി.ജെ.പി. മീഡിയ സെൽ സംസ്ഥാന കൺവീനർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ജന്മഭൂമി ദിനപ്പത്രം ഓൺലൈൻ എഡിറ്ററാണ്

കേരളത്തിലെ ആദ്യകാല വായനശാലകളിലൊന്നായ വഞ്ചിയൂർ ശ്രീചിത്തിര ഗ്രന്ഥശാലയുടെ ജോയിന്റ് സെക്രട്ടറി, കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ കേരള കോർഡിനേറ്റർ, ബാലഗോകുലം സംസ്ഥാന നിർവാഹക സമിതി അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിക്കുന്നു. കേരള സർവകലാശാല സെനറ്റിൽ കേരള ഗവർണറുടെ പ്രതിനിധിയായിരുന്നു. കേന്ദ്ര ഫിലിം സെൻസർ ബോർഡിലും അംഗമായിരുന്നു.

ബാലാവകാശം സംബന്ധിച്ച പഠനത്തിന് യുണിസെഫ് ഫെലോഷിപ്പും, ആധുനിക കേരളത്തിന്റെ സമരചരിത്ര രചനയ്‌ക്കുള്ള കേരള മീഡിയ അക്കാദമിയുടെ ഫെലോഷിപ്പും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ശ്രീകുമാർ നേടിയിട്ടുണ്ട്. ചാനൽ ചർച്ചകളിൽ വിഷയങ്ങൾ ദേശീയ കാഴ്ചപ്പാടോടെ അവതരിപ്പിക്കുന്നതിൽ മികവ് പുലർത്തുന്ന സംവാദകനുമാണ്.

അഭിഭാഷകയായ എസ്. ശ്രീകലയാണ് ഭാര്യ. ഗായത്രിയും ഗോപികയും മക്കളാണ്.

നമ്മുടെ രാജ്യത്തിനായ്🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳അതിർത്തി കാക്കുന്ന സൈന്യത്തിനായി,പ്രാർത്ഥിക്കാം... 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳വന്ദേ മാതരം 🇮🇳🇮🇳🇮🇳...
09/05/2025

നമ്മുടെ രാജ്യത്തിനായ്🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
അതിർത്തി കാക്കുന്ന സൈന്യത്തിനായി,
പ്രാർത്ഥിക്കാം... 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
വന്ദേ മാതരം 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

Jai Hind💥
07/05/2025

Jai Hind💥

10/04/2025

അനുഗ്രഹദായികയും ആപത്തുകളകറ്റുന്നതുമായ പള്ളിപ്പുറത്തുകാവിലമ്മ🙏

അക്ഷരനഗരിക്കടുത്ത് കോടിമതയിൽ ആശ്രിതർക്ക് അഭയമേകുന്ന പള്ളിപ്പുറത്തു കാവിലമ്മ കുടികൊള്ളുകയാണ്. പ്രതിഷ്ഠാ മാഹാത്മ്യവും ഐതിഹ്യപ്പെരുമയുമുൾക്കൊള്ളുന്ന ഈ ക്ഷേത്രത്തെക്കുറിച്ച് കവിതിലകൻ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.

ഈ പുണ്യസന്നിധിയിലെ കാഴ്ചകൾ കാണാം..... വിശദാംശങ്ങൾ മനസ്സിലാക്കാം....

#പള്ളിപ്പുറത്തുകാവ്
#കോടിമത
#ദേവീക്ഷേത്രം
#കാവിലമ്മ
#ഐതിഹ്യമാല
Sankunni
#കൊട്ടാരത്തിൽശങ്കുണ്ണി





#ഐതിഹ്യം
#ചരിത്രം
#കേരളത്തിലെ
#കേരളം
#ക്ഷേത്രം







27/03/2025

ചരിത്രവും ഐതിഹ്യവും ഇടകലർത്തി കൈരളിക്ക് ഐതിഹ്യമാല ചാർത്തിയ കവിതിലകൻ കൊട്ടാരത്തിൽ ശങ്കുണ്ണി.

മലയാള സാഹിത്യ ശാഖയിലെ ഒരു പ്രശസ്ത എഴുത്തുകാരനായിരുന്നു കൊട്ടാരത്തിൽ ശങ്കുണ്ണി . അക്ഷര നഗരിയായ കോട്ടയം നഗരത്തിനടുത്ത് കോടിമതയ്ക്കടുത്ത് ജീവിതയാത്ര നടത്തിയിരുന്ന അദ്ദേഹം,കേരളത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഐതിഹ്യങ്ങളുടെ ശേഖരമായ ഐതിഹ്യമാലയുടെ രചയിതാവ് എന്ന നിലയിൽ ഏറെ പ്രശസ്തി നേടി. മറ്റു പല ശാഖകളിലെ ഗദ്യവും കവിതയും ശങ്കുണ്ണിയുടെ രചനകളിൽ ഉൾപ്പെട്ടിട്ടുണ്ട് . കണ്ടത്തിൽ വർഗീസ് മാപ്പിള സ്ഥാപിച്ച ഭാഷാപോഷിണി സഭയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം , മറ്റൊരു സാഹിത്യ സംരംഭമായ ഭാരത വിലാസം സഭയിലും അദ്ദേഹം പങ്കാളിയായിരുന്നു .

സംസ്ക്കാരവും ചരിത്രവും ഐതിഹ്യവും ഒത്തു ചേർന്ന ഐതിഹ്യമാല രചയിതാവിനെ കുറിച്ച് നമുക്ക് ഒന്നറിയാൻ ശ്രമിക്കാം



#ഐതിഹ്യമാല
Sankunni
#കൊട്ടാരത്തിൽശങ്കുണ്ണി





#ഐതിഹ്യം
#ചരിത്രം
#കേരളത്തിലെ
#കേരളം
#ക്ഷേത്രം




https://youtu.be/5cKWTmHQFA0?si=vPHI75pCuk4czEK1"മഹാദേവാ ഞാനറിഞ്ഞീലാ " എന്ന ഭക്തിഗാനം You tube ൽ റിലീസ് ചെയ്തുമഹാകുംഭമേള...
16/03/2025

https://youtu.be/5cKWTmHQFA0?si=vPHI75pCuk4czEK1

"മഹാദേവാ ഞാനറിഞ്ഞീലാ " എന്ന ഭക്തിഗാനം You tube ൽ റിലീസ് ചെയ്തു
മഹാകുംഭമേള നടന്ന 2025 ലെ ശിവരാത്രി ദിനത്തിൽ, ഐറീഷ് മലയാളിയും പത്രപ്രവർത്തകനുമായ
KR അനിൽകുമാർ സോഷ്യൽ മീഡിയായിൽ കുറിച്ച
"മഹാദേവാ ഞാനറിഞ്ഞീലാ " എന്ന് തുടങ്ങുന്ന ഏതാനും വരികൾക്ക് പ്രമുഖ സംഗീതജ്ഞൻ
NU സഞ്ജയ് ശിവ സംഗീതം നൽകി ആലപിച്ചിരിക്കുന്ന ശിവഭക്തിഗാനം you tube ൽ റിലീസ് ചെയ്തു.

തിരുനക്കര മഹാദേവക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് ദിനത്തിൽ ഭഗവാന് ഒരു ഗാനാർച്ചനയായാണ്
സമർപ്പിച്ചിരിക്കുന്നത്. KP പ്രസാദിന്റെ സംവിധാനത്തിൽ ഒരു അനുഭവകഥയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഗാനത്തിന്റെ ഛായാഗ്രഹണവും എഡിറ്റിങ്ങും ജയകൃഷ്ണൻ റെഡ് മൂവീസാണ് നിർവ്വഹിച്ചിരിക്കുന്നത്.
തിരുനക്കര മഹാദേവക്ഷേത്രവും അതിന്റെ പ്രാന്തപ്രദേശങ്ങളിലും ചിത്രീകരിച്ചിരിക്കുന്ന ഈ ഭക്തിഗാന ആൽബത്തിൽ പ്രധാനമായും അഭിനയിച്ചിരിക്കുന്നത് സഞ്ജയ് ശിവയും, ഗുരുവന്ദിതയും, സോമശേഖരൻ നായരുമാണ്. ആർട്ട് & മേയ്ക്കപ്പ് അജിത് പുതുപ്പള്ളിയും, ക്യാമറാ അസ്സോസിയേറ്റ് പ്രീതീഷുമാണ്.

MAHADEVA NJANARINJEELA |മഹാദേവാ ഞാനറിഞ്ഞീല...

14/03/2025

നക്കരക്കുന്നിലെ മഹാപ്രഭു🙏

അറിവും അക്ഷരങ്ങളും സമന്വയിക്കുന്ന അക്ഷര നഗരിയായ കോട്ടയം നഗരം ......

ഗൃഹസ്ഥാശ്രമധർമ്മ ദേവനായ ശിവചൈതന്യത്തോടൊപ്പം ശക്തി ചൈതന്യവും ചേർന്ന് ശങ്കരാചാര്യർ പ്രകീർത്തിച്ചതു പോലെ സാക്ഷാൽ പ്രഭുവായി ......

അക്ഷരനഗരിക്കു പൊൻവിളക്കായി .....

കാറ്റിലാടുന്ന ആലിലകൾ പോലും പഞ്ചാക്ഷരി മന്ത്രമുരുവിടുന്ന തിരുനക്കരയപ്പൻ്റെ തിരുസന്നിധി.

ശിവകുടുംബം സമ്പൂർണ്ണമായി അനുഗ്രഹമേകുന്ന ,അക്ഷരനഗരിയുടെ തിലകക്കുറിയായ തിരുനക്കരത്തേവരുടെ തിരുസന്നിധി. ആണ്ടിൽ മൂന്നു പ്രാവശ്യം ഉത്സവമാഘോഷിക്കുന്ന
അപൂർവ്വതയുൾക്കൊള്ളുന്ന തേവരുടെ സന്നിധിയിലെ , പെരുമ പകരുന്ന പ്രധാന ഉത്സവം മീനം ഒന്നിന് കൊടിയേറി പത്താം ദിനം ആറാട്ടായി ആഘോഷിക്കുന്ന പൈങ്കുനി ഉത്സവമാണ്. ഭക്തന്റെ മനസ്സിലെ വിഷമാവസ്ഥ മനസ്സിലാക്കി നക്കരക്കുന്നിൽ സ്വയമെത്തിയ സാക്ഷാൽ വടക്കുന്നാഥചൈതന്യമാണ് അക്ഷരനഗരിയ്ക്കു് എന്നും ആശ്രയമായതെന്ന് ഏവരും സമ്മതിയ്ക്കും ....
തേവരുടെ ഉത്സവം ... ഭക്തരുടെ .... അക്ഷരനഗരിയുടെ ഉത്സവമാണ്.

തിരുനക്കരത്തേവരുടെ തിരുമുറ്റ ക്കാഴ്ചകളും വിവരങ്ങളും നമുക്കു കാണാം..... അറിയാം......






#തിരുനക്കര
#ക്ഷേത്രം
#ഉത്സവം
#മഹാദേവ








മാർച്ച് 13ആറ്റുകാൽ പൊങ്കാല
13/03/2025

മാർച്ച് 13
ആറ്റുകാൽ പൊങ്കാല

കൊതകുളങ്ങരക്കാവ്ഭഗവതി ക്ഷേത്രം പത്താമുദയ മഹോത്സവം🙏🙏🙏
12/03/2025

കൊതകുളങ്ങരക്കാവ്
ഭഗവതി ക്ഷേത്രം
പത്താമുദയ മഹോത്സവം
🙏🙏🙏

മാർച്ച് 12 #ഇന്നത്തെ_വിശേഷം ചിനക്കത്തൂർ പൂരം
12/03/2025

മാർച്ച് 12
#ഇന്നത്തെ_വിശേഷം
ചിനക്കത്തൂർ പൂരം

 #ഇന്നത്തെ_വിശേഷം   മാർച്ച് 12ചോറ്റാനിക്കര മകം
11/03/2025

#ഇന്നത്തെ_വിശേഷം

മാർച്ച് 12
ചോറ്റാനിക്കര മകം

ഇന്നത്തെ വിശേഷം മാർച്ച് 11മണ്ടയ്ക്കാട്ട് കൊട
10/03/2025

ഇന്നത്തെ വിശേഷം

മാർച്ച് 11

മണ്ടയ്ക്കാട്ട് കൊട

Address

Thiruvananthapuram
695011

Telephone

+918848228965

Website

Alerts

Be the first to know and let us send you an email when Bharath Heritage posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Bharath Heritage:

Share