The Reader Leads

The Reader Leads A Reader is a True Leader.

22/06/2024

*വായനദിനത്തിൽ ഏതാനും മഹത് വചനങ്ങളും പഴമൊഴികളും*
➖➖➖➖➖➖➖➖➖➖➖
★ ബോര്‍ ഹെസെ
■ സ്വര്‍ഗ്ഗം ഒരു വലിയ ലൈബ്രറി ആയിരിക്കുമെന്ന് ഞാന്‍ കരുതാറുണ്ട്

★ സോമര്‍സെറ്റ്‌ മോം
■ ജീവിതത്തിലെ ദുരിതങ്ങളില്‍ നിന്നുള്ള മോചനമാണ് വായന പകരുന്നത്

★കുഞ്ഞുണ്ണി മാഷ്
■വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും.

★കുഞ്ഞുണ്ണി മാഷ്
■പുസ്തകത്തിനു പുത്തകം എന്നു പറയുമായിരുന്നു. പുത്തകം എന്ന വാക്ക് എനിക്കിഷ്ടമാണ്. പുത്തൻ കാര്യങ്ങൽ അകത്തുള്ളത് പുത്തകം.

★കുഞ്ഞുണ്ണി മാഷ്
■എല്ലാവരും എന്നും വായിക്കേണ്ട രണ്ടു പുസ്തകമുണ്ട്. അവനവനൊന്ന്, ചുറ്റുമുള്ള പ്രകൃതി മറ്റേത്.

★ എ പി ജെ അബ്ദുല്‍ കലാം
■ ദിവസവും വായനയ്ക്കായി ഒരു മണിക്കൂര്‍ മാറ്റിവയ്ക്കൂ. അത് നിങ്ങളെ അറിവിന്‍റെ കേന്ദ്രമാക്കി ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ പരിണമിപ്പിക്കും

★ ജോര്‍ജ്ജ് ആന്‍ മാര്‍ട്ടിന്‍
■ വായനക്കാരന്‍ മരണത്തിനു മുന്പ് ആയിരക്കണക്കിന് ജീവിതങ്ങള്‍ ജീവിച്ചു തീര്‍ക്കുന്നു. എന്നാല്‍ ഒന്നും വായിക്കാത്തവന്‍ ഒരൊറ്റ ജീവിതം മാത്രം ജീവിക്കുന്നു

★ബെർതോൾഡ് ബ്രെഹ്ത്
■വിശക്കുന്ന മനുഷ്യാ, പുസ്തകം കൈയിലെടുക്കൂ: അതൊരായുധമാണ്‌.

★ക്രിസ്റ്റ്ഫർ മോർളി
■പുസ്തകങ്ങൾ ഇല്ലാത്ത മുറി, ആത്മാവില്ലാത്ത ശരീരം പോലെയാണ്

★പ്രാങ്ക് സാപ്പ
■ഒരു നല്ല നോവൽ അതിലെ നായകനെക്കുറിച്ച് നമ്മോട് സത്യങ്ങൾ പറയുന്നു. കൊള്ളരുതാത്ത നോവലാകട്ടെ അതിന്റെ രചയിതാവിനെക്കുറിച്ചും.

★മാർക്ക് ട്വയ്ൻ
■നല്ല പുസ്തകങ്ങൾ വായിക്കാത്ത ഒരുവനും ഒരു നിരക്ഷരനും തമ്മിൽ ഒരു വ്യത്യാസവുമില്ല.

★മാർക്ക്ട്വൈൻ
■ആരോഗ്യത്തെപറ്റിയുള്ള പുസ്തകങ്ങൾ വായിക്കുന്നത് സൂക്ഷിച്ചു വേണം. ഒരച്ചടിപിശക് മൂലം മരണം പോലും സംഭവിച്ചേക്കാം.

★ഫ്രാൻസിസ് ബേക്കൺ
■ചില പുസ്തകങ്ങൾ രുചിച്ചു നോക്കേണ്ടവയാണ്, ചിലത് വിഴുങ്ങേണ്ടതും, അപൂർവ്വം ചിലത് ചവച്ചരച്ച് ദഹിപ്പിക്കേണ്ടതും

★ലൂയി ബോർജ്ജേ
■എഴുത്തുക്കാർ മരിച്ചു കഴിഞ്ഞാൽ പുസ്തകങ്ങളാകുന്നു. തരക്കേടില്ലാത്ത ഒരു അവതാരമാണത്.

★സാമുവൽ ബട്ലർ
■പുസ്തകങ്ങൾ തടവിലാക്കപ്പെട്ട ആത്മാക്കളാണ്. അലമാരകളിൽ നിന്നും പുറത്തെടുത്ത് വായിക്കപ്പെടുമ്പോഴാണ് അവയ്ക്ക് മോചനം സിദ്ധിക്കുന്നത്

★റൊബർട്ട്സൺ ഡേവിഡ്
■നല്ല ഒരു കെട്ടിടം പ്രഭാത വെളിച്ചത്തിലും നട്ടുച്ചയ്ക്കും , നിലാവെളിച്ചത്തിലും ആസ്വദിച്ച് കാണേണ്ടതാണ്. അത് പോലെയാണ് മഹത്തായ കൃതികളും. കൗമാരത്തിലും യുവത്വത്തിലും വാർദ്ധക്യത്തിലും അവ വായിച്ച് ആസ്വദിച്ചിരിക്കണം

★ജോസഫ് അഡിസൺ
■ശരീരത്തിനു വ്യായാമം പോലെയാണ് മനസ്സിനു വായന.

★ജോൺ ബർജർ
■ഒരു പുസ്തകത്തിന്റെ രണ്ട് പുറംചട്ടകൾ ഒരു മുറിയുടെ നാലുചുവരുകളും മേൽക്കൂരയുമാകുന്നു.നാം ആ പുസ്തകം വായിക്കുമ്പോൾ ആ മുറിയ്ക്കുള്ളിൽ ജീവിക്കുകയാണ്.

★എഡ്വേഡ് ലൈട്ടൺ
■അലസമായി വായിക്കുന്നത് വെറും ഒരു ഉലാത്തലാണ്. അത് കൊണ്ട് വ്യായാമം ലഭിക്കുന്നില്ല

★ജോൺ ചീവർ
■വായിക്കാനാരുമില്ലെങ്കിൽ എനിക്ക് എഴുതാൻ സാധ്യമല്ല. ഇത് ചുംബനം പോലെയാണ്, ഒറ്റയ്ക്ക് ചെയ്യാൻ സാധ്യമല്ല.

★എഡ്വേഡ് ഗിബൺ
■ചിന്തിക്കാൻ സഹായിക്കുന്ന ഒരു ഉപകരണമാകുന്നു വായന

*🌷മറ്റു ഭാഷാചൊല്ലുകൾ:*

■അടച്ചുവച്ചിരിക്കുന്ന പുസ്തകം വെറുമൊരു ഇഷ്ടിക പോലെയാണ് [ഇംഗ്ലീഷ്]

■കെട്ടുകണക്കിനു പുസ്തകങ്ങൾ ഒരിക്കലും ഒരു നല്ല അധ്യാപകനു പകരമാവില്ല.
[ചൈനീസ്]

■നിങ്ങളുടെ പക്കലുള്ള പുസ്തകങ്ങൾ വായിക്കപ്പെടുന്നില്ലെങ്കിൽ , നിങ്ങളുടെ പിൻ തലമുറക്കാർ അജ്ഞനന്മാരായി തീരും
[ചൈനീസ്]

■ഒരു പുസ്തകം തുറക്കുന്നത് എപ്പോഴും ലാഭമുണ്ടാക്കുകയേയുള്ളൂ
[ചൈനീസ്]

■വലിയ ഗ്രന്ഥങ്ങളായാലും രചിക്കപ്പെടുന്നത് പദാനുപദമാണ്
[ഫ്രഞ്ച്]

■പുസ്തകം കടം കൊടുക്കുന്നവൻ വിഡ്ഢിയാണ്. മടക്കികൊടുക്കുന്നവനോ പമ്പര വിഡ്ഢിയും
[അറബി പഴമൊഴി]

പുസ്തകത്തിന്റെ പേര് : ദിനാചരണങ്ങൾ രചയിതാവ് : വിജയൻ കല്ലട പ്രസാദകർ : Black Bird Publishers, Thrissur പേജ് : 95വില : 40 രൂ...
25/05/2024

പുസ്തകത്തിന്റെ പേര് : ദിനാചരണങ്ങൾ
രചയിതാവ് : വിജയൻ കല്ലട
പ്രസാദകർ : Black Bird Publishers, Thrissur
പേജ് : 95
വില : 40 രൂപ

ലോക രാജ്യങ്ങളിലും ഇന്ത്യയിലും ചില പ്രതേക ദിവസങ്ങളിലായി പലതരം ദിനാചരണങ്ങൾ സംഘടിപ്പിച്ചുവരുന്നു. ഐക്യരാഷ്ട്രസഭ, സർക്കാരുകൾ, സംഘടനകൾ, എന്നിവയൊക്കെയാണ് ഇത്തരം ദിനചാരണങ്ങൾക്ക് ആഹ്വാനം നൽകാറുള്ളത്, ഇത്തരത്തിലുള്ള ദിനാചരണങ്ങളെ പരിചയപെടുത്തുന്ന സംക്ഷിപ്ത വിവരണങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

വിദ്യാർത്ഥികൾക്ക് പഠനത്തിനും മുതിർന്നവർക്ക് സംശയനിവാരണത്തിനും മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്നവർക്ക് ഓർമ്മ പുതുക്കുന്നതിനും സഹായകമാകണമെന്ന ഉദ്ദേശ്യത്തോടെയാണ് ഈ പുസ്തകം രൂപകല്പന ചെയ്തിട്ടുള്ളത്.

പുസ്തകത്തിന്റെ പേര് : ഹെലൻ കെല്ലർ രചയിതാവ് : ജോർജ് ഇമ്മട്ടി പ്രസാദകർ : Black Bird Publishers, Thrissur പേജ് : 96വില : 40...
25/05/2024

പുസ്തകത്തിന്റെ പേര് : ഹെലൻ കെല്ലർ
രചയിതാവ് : ജോർജ് ഇമ്മട്ടി
പ്രസാദകർ : Black Bird Publishers, Thrissur
പേജ് : 96
വില : 40 രൂപ

ലോകം നമിക്കുന്ന അപൂർവ പ്രതിഭ ഹെലൻ കെല്ലറുടെ ജീവചരിത്രം. കഠിനാധ്വാനം കൊണ്ടും ആത്മവിശ്വാസം കൊണ്ടും സ്വന്തം വൈകല്യങ്ങളെ തോൽപിച്ച ഒരു പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥ. ഹെലൻ കെല്ലറുടെ അനന്യമായ ജീവിതമാണ് ഈ പുസ്തകത്തിൽ വിവരിക്കുന്നത്.

23/05/2024
കേരളത്തിൽ വ്യത്യസ്ത കാലഘട്ടത്തിൽ രൂപപെട്ട ജില്ലകളെ കുറിച്ചുള്ള സൂക്ഷ്മ സമഗ്ര വിവരങ്ങളാണ് ഈ പുസ്തകത്തിൽ ഉൾകൊള്ളിച്ചിരിക്ക...
22/05/2024

കേരളത്തിൽ വ്യത്യസ്ത കാലഘട്ടത്തിൽ രൂപപെട്ട ജില്ലകളെ കുറിച്ചുള്ള സൂക്ഷ്മ സമഗ്ര വിവരങ്ങളാണ് ഈ പുസ്തകത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. ജില്ലകൾ നമുക്ക് സുപരിചിതമാണെകിലും നമ്മളറിയാത്ത വിവിധ വിവരങ്ങളിലൂടെയും വസ്തുതകളിലൂടെയുമാണ് ഈ പുസ്തകം കടന്നുപോകുന്നത്.

വില : 20 രൂപ

#പുസ്തകങ്ങൾ #മലയാളംപുസ്തകങ്ങൾ

ഈ പുസ്തകത്തിൽ ഒരിക്കലും മരണമില്ലാത്ത ഒരു കൂട്ടം അനശ്വര പ്രസംഗങ്ങൾ അവതരിപ്പിക്കപെടുന്നു. നൂറ്റാണ്ടുകളോളം നിലനിൽക്കുന്ന പ്...
22/05/2024

ഈ പുസ്തകത്തിൽ ഒരിക്കലും മരണമില്ലാത്ത ഒരു കൂട്ടം അനശ്വര പ്രസംഗങ്ങൾ അവതരിപ്പിക്കപെടുന്നു. നൂറ്റാണ്ടുകളോളം നിലനിൽക്കുന്ന പ്രഭാഷണങ്ങൾ അടങ്ങിയ ഈ ഗ്രന്ഥം നമ്മുടെ ജീവിതത്തിലെ വലിയൊരു സമ്പാദ്യം തന്നെ ആയിരിക്കും. ഉത്തമമായ ഒരു സമ്മാനമായും ഈ കൃതിയെ നമുക്ക് പരിഗണിക്കാം...

വില : 20 രൂപ

#പുസ്തകങ്ങൾ #മലയാളംപുസ്തകങ്ങൾ

പരാജയങ്ങൾ ജീവിതത്തിൽ നിറക്കുന്ന അപകർഷതാബോധത്തിന്റെ ചങ്ങലകണ്ണികൾ അറുത്തു മാറ്റിയാൽ മാത്രമേ നമുക്ക് ജീവിതവിജയം കൈവരിക്കുവാ...
22/05/2024

പരാജയങ്ങൾ ജീവിതത്തിൽ നിറക്കുന്ന അപകർഷതാബോധത്തിന്റെ ചങ്ങലകണ്ണികൾ അറുത്തു മാറ്റിയാൽ മാത്രമേ നമുക്ക് ജീവിതവിജയം കൈവരിക്കുവാൻ സാധിക്കുകയുള്ളു. ജീവിതത്തിൽ പരാജയപ്പെടാത്തവരായി ആരാണ് ഉള്ളത്? അന്ധതയെ മറികടന്നു ഇതിഹാസമെഴുതിയ ജോൺ മിൽട്ടനും, മൂകയും, ബധിരയുമായിരുന്ന ഹെലൻ കെല്ലറുമെല്ലാം പരാജയങ്ങളെ വിജയങ്ങളാക്കി മാറ്റിയവരായിരുന്നു. നമ്മുടെ ശക്തികളെ പരമാവധി ചൂഷണം ചെയ്യുവാനും ബലഹീനതകളെ സാധ്യമാകുന്നിടത്തോളം ലഖുകരിക്കാനും നമ്മെ പ്രാപ്തരാക്കുന്ന ഒരു കൂട്ടം മഹത് ജീവിതങ്ങളെ ലളിതവും എന്നാൽ അത്യധികം പ്രചോദനാത്മകവുമായി അവതരിപ്പിക്കുന്ന ഒരു കൊച്ചു ഗ്രന്ഥമാണിത്...

വില : 20 രൂപ

മലയാളത്തിലെ പ്രശസ്തരായ സാഹിത്യ ശില്പികളെക്കുറിച്ചു സുവ്യക്തവും സംക്ഷിപ്തവുമായ വിവരങ്ങൾ നൽകാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു പര...
22/05/2024

മലയാളത്തിലെ പ്രശസ്തരായ സാഹിത്യ ശില്പികളെക്കുറിച്ചു സുവ്യക്തവും സംക്ഷിപ്തവുമായ വിവരങ്ങൾ നൽകാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു പരിശ്രമമാണ് ഈ പുസ്തകം.

വില : 20 രൂപ

അമേരിക്കൻ ഐക്യനാടുകളുടെ ആദ്യ പ്രസിഡന്റ്‌ ജോർജ് വാഷിങ്ട്ടൻ മുതൽ ഡോണാൾഡ് ട്രമ്പ് വരെയുള്ള ചരിത്രവ്യക്തിത്വങ്ങളുടെ വ്യക്തിജ...
22/05/2024

അമേരിക്കൻ ഐക്യനാടുകളുടെ ആദ്യ പ്രസിഡന്റ്‌ ജോർജ് വാഷിങ്ട്ടൻ മുതൽ ഡോണാൾഡ് ട്രമ്പ് വരെയുള്ള ചരിത്രവ്യക്തിത്വങ്ങളുടെ വ്യക്തിജീവിതത്തെ കുറിച്ചും രാഷ്ട്രീയ ജീവിതത്തെ കുറിച്ചുമുള്ള ലഖു വിവരണങ്ങളാണ് ഈ പുസ്തകത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നത്.

വില : 20 രൂപ

ഇന്ത്യയിലേക്ക് വന്ന പാശ്ചാത്യ ശക്തികളെകുറിച്ചും അവർക്കെതിരെ ഇന്ത്യയിൽ നടന്ന പോരാട്ടങ്ങളെകുറിച്ചുമുള്ള വിവരങ്ങൾ ചോദ്യോത്ത...
22/05/2024

ഇന്ത്യയിലേക്ക് വന്ന പാശ്ചാത്യ ശക്തികളെകുറിച്ചും അവർക്കെതിരെ ഇന്ത്യയിൽ നടന്ന പോരാട്ടങ്ങളെകുറിച്ചുമുള്ള വിവരങ്ങൾ ചോദ്യോത്തരങ്ങളായി ഈ പുസ്തകത്തിൽ ഉൾപെടുത്തിയിരിക്കുന്നു. ക്വിസ് മത്സരങ്ങൾക്കും, മറ്റു മത്സരപരീക്ഷകൾക്കും ഇത് വളരെ ഉപകാരപ്രദമാണ്.

വില : 20 രൂപ

പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചോദ്യത്തരങ്ങളുടെ ഒരു സമാഹാരമാണ് ഈ പുസ്തകം. ഭൂമി, സസ്യങ്ങൾ, നദികൾ, ഭൂഖണ്ഡങ്ങൾ, ജന്തുക്കൾ, എന്...
22/05/2024

പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചോദ്യത്തരങ്ങളുടെ ഒരു സമാഹാരമാണ് ഈ പുസ്തകം. ഭൂമി, സസ്യങ്ങൾ, നദികൾ, ഭൂഖണ്ഡങ്ങൾ, ജന്തുക്കൾ, എന്നിവയുമായി ബന്ധപ്പെട്ട ഒട്ടേറെ ചോദ്യങ്ങൾ ഇതിൽ ഉൾപെടുത്തിയിട്ടുണ്ട്. ക്വിസ് മത്സരങ്ങൾക്കും മറ്റു മത്സര പരീക്ഷകൾക്കും ഈ പുസ്തകം വളരെ പ്രയോജനകരമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല...

വില : 20 രൂപ

പഠിക്കുന്ന കുട്ടികൾ ഒരു നിധി പോലെ സൂക്ഷിച്ചു വച്ച് വായിക്കേണ്ട 24 പുസ്തകങ്ങൾ ആണ് ഇവിടെ നൽകിയിരിക്കുന്നത്. വളരെ വിലകുറവുള...
19/05/2024

പഠിക്കുന്ന കുട്ടികൾ ഒരു നിധി പോലെ സൂക്ഷിച്ചു വച്ച് വായിക്കേണ്ട 24 പുസ്തകങ്ങൾ ആണ് ഇവിടെ നൽകിയിരിക്കുന്നത്. വളരെ വിലകുറവുള്ള ഈ പുസ്തകത്തിൽ 96 & 108 ഓളം വരുന്ന പേജുകളിലായി ഏറ്റവും മികച്ച content തന്നെയാണ് എന്ന് നിസ്സംശയം പറയാം, ആഴത്തിൽ വായിച്ചു പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് ഇത് ഒരു മികച്ച കളക്ഷൻ തന്നെയാണ്, അവർ ഭാവിയിൽ നേരിടാൻ പോകുന്ന മത്സരപരീക്ഷകളിൽ അവർക്ക് റെഫെറൻസ് പുസ്തകങ്ങളായി സൂക്ഷിച്ചു വച്ച് പഠിക്കാൻ സാധിക്കും.

പുനതകങ്ങളുടെ പേരും വിലവിവരങ്ങളും ചുവടെ ചേർക്കുന്നു.

1. APJ അബ്ദുൾ കലാം - 40/-
2. ഹെലൻ കെല്ലർ - 40/-
3. മാലാല - 30/-
4. ഫ്ലോറൻസ് നൈറ്റിംഗ്ഗേൾ - 20/-
5. ആൻ ഫ്രാങ്ക് - 20/-
6. Spoken English - 50/-
7. സയൻസ് ക്വിസ് - 50/-
8. ഗണിത ശാസ്ത്ര ക്വിസ് - 30/-
9. സ്വാതന്ത്ര്യ സമര ക്വിസ് - 20/-
10. പരിസ്ഥിതി ക്വിസ് - 20/-
11. സ്കൂൾ ക്വിസ് - 70/-
12. ലോകരാഷ്ട്രങ്ങൾ - 20/-
13. ദിനചാരണങ്ങൾ - 40/-
14. കേരളത്തിലെ സാഹിത്യ കാരന്മാർ -20/-
15. കേരളം ജില്ലകളിലൂടെ - 20/-
16. സ്വാതത്ര്യ സമര സേനാനികൾ - 20/-
17. വിശ്വസാഹിത്യ കാരന്മാർ - 20/-
18. ലോകത്തെ മാറ്റിമറിച്ച പിതാക്കന്മാർ - 20/-
19. അമേരിക്കൻ പ്രസിഡന്റ്‌മാർ - 20/-
20. കടംകഥകൾ - 40/-
21. പഴചൊല്ലുകൾ - 40/-
22. തോൽ‌വിയിൽ നിന്നും വിജയത്തിലേക്ക് - 20/-
23. കുസൃതി കണക്കുകൾ - 20/-
24. അനശ്വരപ്രസംഗങ്ങളിലൂടെ - 20/-

പുസ്തകങ്ങൾ ലഭിക്കാൻ 9447763150 എന്ന നമ്പറിൽ വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ആവാം.

മുഴുവൻ പുസ്തകങ്ങളുടെ വില - 710/-

Address

Kattakada
Thiruvananthapuram
695512

Opening Hours

Monday 7am - 10pm
Tuesday 7am - 10pm
Wednesday 7am - 10pm
Thursday 7am - 10pm
Friday 7am - 10pm
Saturday 7am - 10pm
Sunday 7am - 10pm

Website

Alerts

Be the first to know and let us send you an email when The Reader Leads posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share