08/03/2026
അന്താരാഷ്ട്ര വനിതാ ദിനത്തിൽ ‘ഡിസൈഡ്’ റിലീസ്
തിരുവനന്തപുരം:
വരദായിനി ക്രിയേഷൻസിന്റെ ബാനറിൽ ജയലക്ഷ്മി അനീഷ് നിർമിച്ച ‘ഡിസൈഡ്’ എന്ന ചിത്രം അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8ന് ‘വെളുത്തുള്ളി’യിലൂടെ പ്രേക്ഷകരിലേയ്ക്ക് എത്തും. നവാഗതനായ മുഹമ്മദ് സാനിദാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. നിരവധി പുരസ്കാരങ്ങൾ നേടിയ ചിത്രമാണിത്.
സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയ ബാലതാരം ഇവാൻഷിക പ്രത്യുഷ്, ചിന്മയി രാഹുൽ എന്നിവർക്കൊപ്പം അനീഷ് രവിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അദ്വൈത് അനീഷ്, അദ്വിക് അനീഷ് എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്. മോഹൻ പുതുശ്ശേരി ക്യാമറ നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് അനൂപ് ശേഖറാണ്. ഗാനരചന സുജേഷ് ഹരിയും സംഗീതം ആദർശ് ബി. അനിലും നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ബിജു ജി. നാഥാണ്.