SPARK MEDIA

SPARK MEDIA NEWS AND ENTERTAINMENT

25/09/2025

NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)

പുറപ്പെടുവിച്ച സമയവും തീയതിയും 10.00 AM; 25/09/2025

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

*NOWCAST dated 25/09/2025*

*Time of issue 1000 hr IST (Valid for next 3 hours)*

Thunderstorm with Moderate rainfall accompanied by gusty wind speed reaching 40 to 50 kmph is very likely at isolated places in the *Thiruvananthapuram, Kollam, Pathanamthitta, Alappuzha & Kottayam* districts; Light rainfall is very likely at isolated places in *all other districts* of Kerala.

*IMD-KSEOC-KSDMA*

25/09/2025

അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ എൻ.എം.സി.എൻ പ്രോജക്ടിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനം നടത്തും. ബി.എ അല്ലെങ്കിൽ ബി.എസ്‌സി ബിരുദമാണ് യോഗ്യത. ടെലിമെഡിസിൻ മേഖലയിൽ പ്രവൃത്തി പരിചയം അഭികാമ്യം. 30,000 രൂപയാണ് പ്രതിമാസ വേതനം. ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 27ന് രാവിലെ 11ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.

25/09/2025

സാക്ഷരതാ മിഷനിൽ ഒഴിവ്

കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയിൽ ഒഴിവുള്ള അസിസ്റ്റന്റ് എഡിറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ (ഒരു വർഷം) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്:

25/09/2025

തൈക്കാട് ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപക ഒഴിവ്

തൈക്കാട് ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ യു.പി. ഹൈസ്കൂൾ എന്നീ വിഭാഗങ്ങളിൽ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (B.P.Ed) ബിരുദമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.
താൽപര്യമുള്ളവർ 2025 സെപ്റ്റംബർ 29-ന് രാവിലെ 11 മണിക്ക് സ്കൂൾ പ്രിൻസിപ്പൽ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ സ്കൂൾ ഓഫീസുമായി ബന്ധപ്പെട്ട് അറിയാവുന്നതാണ്.

25/09/2025

കണ്ണൂർ മാട്ടൂലിൽ വീട്ടുമുറ്റത്തു കളിച്ച് കൊണ്ടിരിക്കുന്ന കുട്ടികൾക്ക് നേരെ കുറുനരി ആക്രമണം; ഒരു കുട്ടിയുടെ കാലിൽ കടിച്ചു

24/09/2025

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

24/09/2025

മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മുന്നിൽ വ്യവസായ മന്ത്രി

24/09/2025

വനിതാമാധ്യമപ്രവർത്തകരുടെ സംഗമവേദിയാകാൻ
ഐഎംഎഫ്‌കെ

മറിയം ഔഡ്രഗോ, റാണ അയൂബ്, ടോംഗം റിന, പുഷ്പ റോക്‌ഡെ തുടങ്ങിയവർ പങ്കെടുക്കും

തിരുവനന്തപുരം: സെപ്തംബർ 29 മുതൽ തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര മാധ്യമോത്സവത്തിൽ ദേശീയ-അന്തർദ്ദേശീയ പ്രശസ്തരായ വനിതാമാധ്യമപ്രവർത്തകർ പങ്കെടുക്കും. ആഫ്രിക്കയിലെ ബുർക്കിന ഫാസോയിൽ നിന്നുളള മാധ്യമപ്രവർത്തക മറിയം ഔഡ്രഗോ, ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ഫീച്ചറിലൂടെ ശ്രദ്ധേയായ റാണ അയൂബ്, ദി അരുണാചൽ ടൈംസിന്റെ അസോസിയേറ്റ് എഡിറ്ററർ ടോംഗം റിന, ബസ്തറിൽ നിന്നുളള ഗോത്രവർഗ മാധ്യമപ്രവർത്തക പുഷ്പ റോക്‌ഡെ
എന്നിവർ ഉൾപ്പെടെയുളള വനിതാ മാധ്യമപ്രവർത്തകരാണ് അണിനിരക്കുക.

കേരള മീഡിയ അക്കാദമിയുടെ മുഖമാസികയായ ‘മീഡിയ'യുടെ 2025ലെ മീഡിയ പേഴ്സൺ ഓഫ് ദി ഇയർ പുരസ്‌കാരം സെപ്തംബർ 30ന് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഏറ്റുവാങ്ങുന്നതിനാണ് മറിയം ഔഡ്രഗോ എത്തുക. ഗുജറാത്ത് കലാപത്തെ കുറിച്ചുളള ഫീച്ചറുകളിലൂടെ ശ്രദ്ധനേടിയ മാധ്യമപ്രവർത്തകയാണ് റാണ അയൂബ്.

സ്വകാര്യ, കോർപ്പറേറ്റ് ലോബികൾക്കെതിരെ തൂലിക പടവാളാക്കിയ മാധ്യമപ്രവർത്തകയാണ് ടോംഗം റിന. 2012ൽ ശത്രുക്കളുടെ വെടിയുണ്ടയേറ്റ ടോംഗം റിന മരണവക്ത്രത്തിൽ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

ഛത്തീസ്ഗഡ് ബസ്തറിലെ മാവോയിസ്റ്റ് സംഘർഷമേഖലയിൽ നിന്നുളള മാധ്യമപ്രവർത്തകയാണ് പുഷ്പ റോക്‌ഡെ. സർക്കാരിനും മാവോയിസ്റ്റുകൾക്കും ഇടയിൽ ചെകുത്താനും കടലിനുമിടയിലെന്ന പോലെയാണ് ഗോത്രവർഗ്ഗക്കാരുടെ അവസ്ഥയെന്ന് അവർ തുറന്നെഴുതി.

ടാഗോർ തിയേറ്റർ, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, മാനവീയം വീഥി എന്നിവിടങ്ങളിലാണ് ഒക്ടോബർ 2 വരെ മാധ്യമോത്സവം നടക്കുക. കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഐ-പിആർഡി, കേരള പത്രപ്രവർത്തക യൂണിയൻ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സെക്രട്ടറി

24/09/2025

ഒക്ടോബർ 17, 18, 19 തീയതികളിൽ വർക്കല രംഗകലാകേന്ദ്രത്തിൽ ഫെസ്റ്റിവൽ നടക്കും

24/09/2025

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

24/09/2025

കേരള സർക്കാരിന്റെ പ്രവാസി കേരളീയകാര്യ വകുപ്പിന്റെയും (നോർക്ക) ലോക കേരള സഭയുടെയും ആഭിമുഖ്യത്തിൽ നോർക്ക പ്രൊഫഷ.....

Address

TC 24/1890, Near DPI Jn, Thycaud P. O
Thiruvananthapuram
695014

Website

Alerts

Be the first to know and let us send you an email when SPARK MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share