Trivandrum News

Trivandrum News Latest and Updated news, events & basic information about TRIVANDRUM. http://www.trivandrumnews.com/

07/09/2024

ഇന്നത്തെ വാർത്തകൾ | 06 - 09 - 2024 | Today's Malayalam News | OnAir Media
പൊന്നോണക്കാലത്തിന് തുടക്കം കുറിച്ച് ഇന്ന് അത്തം

അത്തം പത്തിന് തിരുവോണം എന്നാണല്ലോ പറയാറുള്ളത്. ഇന്ന് മുതല് മലയാളികളുടെ അങ്കണങ്ങള് പൂക്കളം കൊണ്ട് നിറയും. സെപ്തംബര് 15 ന് ആണ് തിരുവോണം. ഓണാഘോഷങ്ങളിലെ വളരെ പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് അത്തം. സംസ്ഥാനത്തിന്റെ ഓണാഘോങ്ങളുടെ തുടക്കം കുറിച്ച് കൊണ്ട് അത്തച്ചമയ ഘോഷയാത്രയും ഇന്ന് നടക്കും.അത്തം മുതല് പത്ത് നാളാണ് പൂക്കളമൊരുക്കുക. മുറ്റത്താണ് പൂക്കളമിടുക. അതിനായി മണ്ണ് വൃത്തിയാക്കി തറയൊരുക്കും. ചിലയിടങ്ങളില് അല്പം പൊക്കത്തില് പൂക്കളത്തിനായി മണ്തറ ഒരുക്കാറുണ്ട്. അനിഴം നാള് മുതലാണ് അത് ഒരുക്കുക. തറ ശരിയായാല് വട്ടത്തില് ചാണകം മെഴുകും. നടുക്ക് കുട വയ്ക്കാന് ചാണക ഉരുളയും വെയ്ക്കും. അത്തത്തിന് തുമ്ബപ്പൂ കൊണ്ട് ലളിതമായ പൂക്കളം തീര്ക്കും. ചിത്തിരയ്ക്കും വെളുത്ത പൂക്കളാണിടുക. വട്ടത്തിലിടുന്ന കളം ഓരോ ദിവസവും വലുതാകും. ആദ്യ ദിനം മഞ്ഞപ്പൂക്കളായ മുക്കുറ്റിയും കോളാമ്ബിയും ഇടുന്നവരുമുണ്ട്. ചോതി നാള് മുതല് നിറമുള്ളവ ഇടാമെന്നാണ്. പ്രത്യേകിച്ചും ചെമ്ബരത്തി അടക്കമുള്ള ചുവന്ന പൂക്കള്.ഒന്നാം ദിനം ഒരു നിര, രണ്ടാം ദിനം രണ്ടു വട്ടം എന്നിങ്ങനെ കളത്തിന്റെ വലിപ്പം കൂടി വരും. മൂലത്തിന് ചതുരത്തില് പൂക്കളമിടണം. മൂലക്കളം എന്ന് പറയും. ഉള്ളില് സുദര്ശന ചക്രമോ നക്ഷത്രമോ പ്രത്യേകം തീര്ക്കുന്നവരും ഉണ്ട്. ചോതിനാള് മുതല് നടുക്ക് വയ്ക്കുന്ന കുട നാലു ഭാഗത്തേക്കും വയ്ക്കാറുണ്ട്. പച്ച ഈര്ക്കിലില് പൂവ് കൊരുത്താണ് കുട വെയ്ക്കുക. വാഴത്തടയില് നടുക്ക് കുട വെയ്ക്കുന്ന ചടങ്ങ് തെക്കുണ്ട്. പൂരാടത്തിന് കള്ളികള് തീര്ത്താണ് പൂക്കളം. ഓരോ കള്ളിയിലും ഓരോ പൂക്കള്. ഉത്രാടത്തിന് പത്തു നിറം പൂക്കള്. ഏറ്റവും വലിയ പൂക്കളവും ഉത്രാടത്തിനാണ്.തിരുവോണത്തിന് തുമ്ബക്കുടം മാത്രമാണ് ഇടുക. ചിലയിടങ്ങളില് തുളസിയുമുണ്ടാകും. തൃക്കാക്കരയപ്പനെ പൂക്കളത്തില് വെയ്ക്കുന്നതും അന്നാണ്. തൃക്കാക്കരയപ്പനെ തുമ്ബക്കുടം കൊണ്ട് പൂമൂടല് നടത്തണമെന്നാണ്. വടക്ക് മാതേവരെ വെയ്ക്കുക എന്ന് പറയും. പൂരാടം മുതല് മാതേവരെ വെയ്ക്കുന്ന ഇടങ്ങളുമുണ്ട്. വള്ളുവനാട്ടില് അത്തം മുതല് മാതേവരെ വെയ്ക്കും. മാവേലി, തൃക്കാക്കരയപ്പന്, ശിവന് എന്നീ സങ്കല്പത്തില് മൂന്ന് മാതേവരെയാണ് വെയ്ക്കുക. ചിലയിടങ്ങളില് ഏഴ് വരെ വെയ്ക്കും.അരിമാവ് കൊണ്ട് കളം വരച്ച് പലക മേലാണ് മാതേവരെ വെയ്ക്കുക. തെക്ക് മഞ്ഞമുണ്ടിന്റെ നൂല് ചുറ്റുന്ന ചടങ്ങുമുണ്ട്. വടക്ക് തൃക്കാക്കരയപ്പനെ വരവേല്ക്കുന്ന ചടങ്ങുമുണ്ട്. കോലം വീടിന്റെ ഉമ്മറത്തും തീര്ക്കാറുണ്ട്. തുടര്ന്ന് തൃക്കാക്കരയപ്പന് അട നിവേദ്യം നേദിക്കും. ഉത്രട്ടാതി വരെ കളം നിര്ത്തുന്നവരുണ്ട്. മറ്റു ചിലയിടങ്ങളില് രേവതി നാളില് കളത്തിന്റെ അരിക് മുറിച്ചാണ് ഓണപ്പൂക്കളത്തിന്റെ പരിസമാപ്തി കുറിക്കുക.

ഓണക്കാലത്ത് സര്ക്കാര് വിപണി ഇടപെടല് നടത്താറുണ്ടെന്നും സര്ക്കാര് ഇടപെടല് കാരണം ഇന്ത്യയില് തന്നെ ഏറ്റവും വിലക്കയറ്റം കുറവുള്ള സംസ്ഥാനം കേരളമാണെന്നും കേരളത്തില് എല്ലാത്തിനും വലിയ വിലക്കുറവാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില് വലിയ ആഘോഷങ്ങള് വേണ്ടെന്ന് വച്ചതാണെന്നും എന്നാല് ഓണാഘോഷം ഒഴിവാക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സപ്ലൈക്കോ ഓണം ഫെയര് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓണച്ചന്ത തുടങ്ങുമ്പോള് സാധനങ്ങളുടെ വില കൂട്ടുന്നത് കേട്ടുകേള്വിയില്ലാത്തതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. വിലയുടെ കാര്യം നോക്കേണ്ട സാധനം കിട്ടിയാല് പോരെയെന്ന മന്ത്രിയുടെ വാദം വിചിത്രമാണ്. വില കൂട്ടിക്കൊണ്ട് വിപണി ഇടപെടല് നടത്തുന്ന ഇതുപോലൊരു സര്ക്കാരിനെ കേരളം ഇതുവരെ കണ്ടിട്ടില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി .
കൂടുതൽ വാർത്തകൾക്കായി www.trivandrumnews.com സന്ദർശിക്കൂ

05/09/2024

ഇന്നത്തെ വാർത്തകൾ | 05 - 09 - 2024 | Today's Malayalam News | OnAir Media
തിരുവനന്തപുരം: ബംഗളൂരു - എറണാകുളം വന്ദേഭാരത് സ്‌പെഷ്യല്‍ ട്രെയിന്‍ നിര്‍ത്തലാക്കിയത് മലയാളികള്‍ക്ക് ഓണക്കാലത്ത് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. ദക്ഷിണ റെയില്‍വേക്ക് രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ കൂടി അനുവദിച്ചപ്പോള്‍ പരിഗണിച്ചതാകട്ടെ ചെന്നൈ സെന്‍ട്രല്‍ - നാഗര്‍കോവില്‍, മധുര - ബംഗളൂരു എന്നിവയാണ്. കേരളത്തിലേക്ക് ഈ രണ്ട് ട്രെയിനുകളും ഓടുന്നില്ലെങ്കിലും മലയാളികള്‍ക്ക് പ്രത്യേകിച്ച് തിരുവനന്തപുരം ജില്ലയിലുള്ളവര്‍ക്ക് വളരെ നേട്ടമാകുന്ന തരത്തിലാണ് ചെന്നൈ - നാഗര്‍കോവില്‍ വന്ദേഭാരത് സര്‍വീസ്.

ഇനി വരുമാന സർട്ടിഫിക്കറ്റ് വേണമെങ്കിൽ സത്യവാങ്മൂലം നിർബന്ധം. റവന്യു വകുപ്പിൽ നിന്ന് ഇനി വരുമാന സർട്ടിഫിക്കറ്റ് ലഭിക്കാൻ അപേക്ഷകൻ ഇനി നിർബന്ധമായും സത്യവാങ്മൂലവും നൽകണം. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. ഇ ഡിസ്ട്രിക്ട് പോർട്ടൽ വഴി അപേക്ഷിക്കുമ്പോൾ ഇനി സത്യവാങ്മൂലവും അപ്‌ലോഡ് ചെയ്യണം. സത്യവാങ്മൂലം തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ, വരുമാന സർ‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ലഭിച്ച ആനുകൂല്യങ്ങൾ റദ്ദാക്കും.

ഗുരുവായൂർ ക്ഷേത്രത്തിൽ സെപ്തംബർ എട്ടിന് റെക്കോഡ് കല്യാണം. റെക്കോർഡ് നമ്പർ വിവാഹങ്ങൾക്ക് ഒരുങ്ങുകയാണ് ഗുരുവായൂർ അമ്പലനട. സെപ്തംബർ എട്ടിന് ​ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോഡ് കല്യാണങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്.. ഇതുവരെ ബുക്ക് ചെയ്തത് 330 വിവാഹങ്ങളാണ്. 227 എന്ന ഇതുവരെയുള്ള റെക്കോഡിനെയാണ് ഇത് മറികടക്കുക. അതേസമയം സെപ്തംബർ 7 ന് ഉച്ചയ്ക്ക് 12 വരെ നേരിട്ട് ബുക്കിങ് ഉള്ളതിനാൽ വിവാഹങ്ങളുടെ എണ്ണം ഇനിയും കൂടിയേക്കുമെന്നാണ് കരുതുന്നത്.
ക്യൂആര്‍ കോഡ് അയച്ച് നല്‍കി..ഡോക്ടർക്ക് നഷ്ടമായത് 4 കോടി..വീണ്ടും സൈബര്‍ തട്ടിപ്പ്. സൈബര്‍ തട്ടിപ്പില്‍ ഡോക്ടര്‍ക്ക് നാല് കോടി എട്ട് ലക്ഷം രൂപ നഷ്ടമായി. ഒരേ സമുദായത്തില്‍പ്പെട്ടവരാണെന്നും കോവിഡിന് ശേഷം ജോലി നഷ്ടമായെന്നും സാമ്പത്തികമായി സഹായിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പണം തട്ടിയത്.രാജസ്ഥാൻ ദൂർഖാപുർ സ്വദേശിയായ ഡോക്ടർ 20 വർഷമായി കോഴിക്കോട് സ്ഥിര താമസക്കാരനാണ്.രാജ്‌സഥാനിലെ ദുര്‍ഗാപുര്‍ സ്വദേശി അമിത്ത് എന്ന പേരിലാണ് സംഘത്തിലുള്ളയാള്‍ ഡോക്ടറെ ഫോണില്‍ പരിചയപ്പെടുന്നത്. വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് പണം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് ഡോക്ടറുടെ പരാതി. ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ്.

കൂടുതൽ വാർത്തകൾക്കായി www.trivandrumnews.com സന്ദർശിക്കൂ

01/09/2024

ഇന്നത്തെ വാർത്തകൾ | 01 - 09 - 2024 | Today's Malayalam News | OnAir Media
തിരുവനന്തപുരം: ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്ന് ഇ.പി.ജയരാജനെ മാറ്റി. ടി പി രാമകൃഷ്ണന് ചുമതല. ബിജെപി ബന്ധ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇത് സംഘടനാ നടപടിയല്ല. അദ്ദേഹം കേന്ദ്ര കമ്മിറ്റിയംഗമാണ്.

എഡിജിപി എം.ആർ.അജിത്കുമാർ കൊടും കുറ്റവാളി..പൊലീസിനെതിരെ ഇനിയും തെളിവുകളുണ്ട്..ഗുരുതര ആരോപണങ്ങളുമായി പിവി അന്‍വര്‍

'
ലൈംഗിക പീഡനത്തിനിടെ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ച ഗംഗേശാനന്ദക്കെതിരെ ബലാത്സംഗത്തിന് കുറ്റപത്രം നൽകി. ലൈംഗിക അതിക്രമം ചെറുക്കാനാണ് ജനനേന്ദ്രിയം മുറിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിലുള്ളത്.സംഭവം നടന്ന് ഏഴ് വർഷങ്ങള്‍ക്ക് ശേഷമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയത്. ഗംഗേശാനന്ദയെ ഗുരുതരമായി പരിക്കേൽപ്പിച്ചതിന് പെണ്‍കുട്ടിക്കും മുൻ സുഹൃത്തിനുമെതിരെ മറ്റൊരു കുറ്റപത്രവും ക്രൈംബ്രാഞ്ച് വൈകാതെ നൽകും.

നെഹ്‌റു ട്രോഫി വള്ളം കളിക്ക് ടൂറിസം വകുപ്പ് ഒരു കോടി രൂപ നൽകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വള്ളംകളി ഇല്ലെന്ന പ്രചാരണം സ്വന്തം കണ്ണ് കുത്തിപ്പൊട്ടിക്കുന്നതിന് തുല്യമാണെന്ന് പറഞ്ഞ മന്ത്രി വള്ളംകളിയ്ക്കായി ഒരു കോടി രൂപ നൽകുന്നതായി മുൻകൂട്ടി അറിയിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.

കൂടുതൽ വാർത്തകൾക്കായി www.trivandrumnews.com സന്ദർശിക്കൂ

Address

Killipalam, Karamana
Thiruvananthapuram
695002

Alerts

Be the first to know and let us send you an email when Trivandrum News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Trivandrum News:

Share