മധൂപ്പാലം

മധൂപ്പാലം .

കുലംകുത്തികളെ കണ്ടെത്തു സമ്മാനം നേടൂ...റോഡ് കോൺക്രീറ്റ് ചെയ്യാൻ ഓർഡർ ആയി, മെറ്റീരിയലും ഇറക്കി പണി തുടങ്ങാൻ സമയം ആയപ്പോൾ ...
22/10/2025

കുലംകുത്തികളെ കണ്ടെത്തു സമ്മാനം നേടൂ...

റോഡ് കോൺക്രീറ്റ് ചെയ്യാൻ ഓർഡർ ആയി, മെറ്റീരിയലും ഇറക്കി പണി തുടങ്ങാൻ സമയം ആയപ്പോൾ ഒളിഞ്ഞിരുന്നു തടസ്സം ചെയ്ത കുലംകുത്തികൾ ആയ ചില നാട്ടുകാർ ഏതെന്ന് കണ്ടുപിടിക്കുന്നവർക്ക് സമ്മാനം !!!

ഒന്നാം സമ്മാനം...

പണപ്പിരിവ് മാത്രം നടത്തുന്ന റെസിഡൻസിയുടെ സെക്രട്ടറി സ്ഥാനം. ( സുഖിപ്പിക്കൽ സെക്രട്ടറി )

രണ്ടാം സമ്മാനം...

അതെ റെസിഡൻസിയുടെ മിണ്ടാട്ടം മുട്ടിയ പ്രസിഡൻ്റ് സ്ഥാനം...

നിരവധി പ്രോത്സാഹന സമ്മാനങ്ങളും ഉണ്ട്..

NB: ഇത് ജീവിച്ചിരിക്കുന്നവരായോ മരിച്ചവരുമായോ യാതൊരു ബന്ധവുമില്ല തികച്ചും സാങ്കൽപ്പികം മാത്രം...

മധൂപാലത്തിൽ നിന്ന്  പുഞ്ചക്കരി വെള്ളയണിയിലോട്ട് പോകുന്ന ബണ്ട് റോഡിൻ്റെ അവസ്ഥ വളരെ ശോചനീയമാണ് പ്രദേശ വാസികൾക്ക് കാൽ നടക്ക...
15/10/2025

മധൂപാലത്തിൽ നിന്ന് പുഞ്ചക്കരി വെള്ളയണിയിലോട്ട് പോകുന്ന ബണ്ട് റോഡിൻ്റെ അവസ്ഥ വളരെ ശോചനീയമാണ് പ്രദേശ വാസികൾക്ക് കാൽ നടക്ക് പോലും അനുയോജ്യം അല്ലാത്ത അവസ്ഥ ! വോട്ട് ചോദിച്ചു വരുന്ന സ്ഥാനാർഥികൾ ജയിച്ചു കഴിഞ്ഞാൽ പിന്നെ ഈ ഭാഗത്ത് തിരിഞ്ഞു നോക്കാറില്ല, ഒടിഞ്ഞു തുങ്ങുന്നതും തെളിയാത്തതുമായ സ്ട്രീറ്റ് ലൈറ്റും പിന്നെ ചെളി കൂമ്പാരവും ചെറു വൃക്ഷങ്ങളും പുല്ല് മൂടിയതുമായ വഴിയിലെ ഇഴജന്തുക്കളും ആണ് ഈറോഡിൻ്റെ വികസനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ബന്ധപ്പെട്ട ജനപ്രതിനിധി ഈ പ്രദേശവാസികളെ തീർത്തും അവഗണിക്കുകയാണ് ഏകദേശം ആയിരത്തിൽ കൂടുതൽ കുട്ടികൾ നീന്തൽ പരിശീലനം ചെയ്യുന്ന ഒരു സ്വിമ്മിങ് അക്കാഡമിയും, ബാറ്റ്മിൻഡൻ അക്കാഡമിയും, ജിമ്മും ഒക്കെ സ്ഥിതി ചെയ്യുന്ന റോഡിനെ മനുഷ വാസ യോഗ്യ മല്ലാത്ത രീതിയിൽ ആക്കി തീർക്കുകയാണ്. കോർപ്പറേഷൻ നേമം സോണലിൽ, മേലാംകോട് വാർഡിൽ ഉൾപ്പെടുന്നതാണ് ഈ സ്ഥലം.

20/09/2025

Address

Madhupalam, Trivandrum
Thiruvananthapuram
695027

Website

Alerts

Be the first to know and let us send you an email when മധൂപ്പാലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share