
30/07/2024
പശ്ചിമഘട്ടത്തിൽ സംഭവിക്കാൻ പോകുന്ന വൻ ദുരന്തങ്ങൾ ഒരു മുന്നറിയിപ്പ് പോലെ പ്രവചിച്ച മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് സമർപ്പിച്ചിട്ട് 31 ഓഗസ്റ്റ് 2024 ആകുമ്പോൾ കൃത്യം 13 വർഷമാകും. അതിന് ശേഷം ഓരോ മഴക്കാലത്തും കേരളം കേൾക്കുന്ന ദുരന്ത വാർത്തകൾ എത്രയെന്ന് കണക്കില്ല. പുത്തുമലയും, കവളപ്പാറയും, പെട്ടിമുടിയും, മുണ്ടക്കൈയും, ചൂരൽമലയും ആവർത്തിക്കപ്പെടുന്നു. ഇതൊന്നും ഇപ്പോൾ പറയുന്നത് ശരിയല്ലെന്ന് അറിയാം എങ്കിലും.! പത്തോട്ടിനു വേണ്ടി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ചില രാഷ്ട്രീയ കോമരങ്ങളുടെ രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് പൂഴ്ത്തിവെക്കപ്പെട്ട ഗാഡ്ഗിൽ റിപ്പോർട്ട് ഇന്നും ഫയലിൽ ഉറങ്ങുന്നു.
✍️ഉബു