Kaumudy

Kaumudy Official page of Kaumudy TV Channel -Kaumudy.tv
The TV channel is owned by the Keralakaumudi The channel was officially launched on 5 May 2013.

Kaumudy TV is a Malayalam television channel owned by the owners of the Malayalam daily newspaper Kerala Kaumudi. Prime Minister Manmohan Singh had already unveiled the logo of the channel a year earlier during the centenary celebrations of Kerala Kaumudi. The programme menu comprises news, talks, interviews and entertainment. Satellite information
Satellite Intelsat -17
Orbital Location 66 degree East Longitude
Down link Polarization Horizontal
FEC 3/4
Downlink Frequency 4006 MHz
Symbol Rate 14399 MSPS
watch us live .kaumudy .tv

നൂറുകണക്കിന് കുടുംബങ്ങൾ ഒരുമിച്ച് താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങളിൽ പോലും ആളുകൾ അനുഭവിക്കുന്ന ഒറ്റപ്പെടലിനെക്കുറിച്ചുള...
13/09/2026

നൂറുകണക്കിന് കുടുംബങ്ങൾ ഒരുമിച്ച് താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങളിൽ പോലും ആളുകൾ അനുഭവിക്കുന്ന ഒറ്റപ്പെടലിനെക്കുറിച്ചുള്ള യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. വലിയ റെസിഡൻഷ്യൽ സൊസൈറ്റികളിലും ടവറുകളിലും അയൽവാസികൾ അടുത്തടുത്ത് താമസിച്ചിട്ടും പരസ്പരം അറിയുകയോ ശ്രദ്ധിക്കുകയോ ചെയ്യാത്ത അവസ്ഥയാണെന്ന് സുനിത ബാദൽ വീഡിയോയിൽ ചൂണ്ടിക്കാട്ടുന്നു. ആധുനിക നഗരജീവിതം സൃഷ്ടിക്കുന്ന മാനസിക ഏകാന്തത തുറന്നുകാട്ടിയ വീഡിയോയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്

106-ാം വയസ്സിലും ആരോഗ്യത്തോടെ ജീവിക്കുന്ന ചൈനീസ് വയോധികൻ വാങ് ഡിങ്ഗാവോയുടെ വ്യത്യസ്ത ദിനചര്യയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ...
13/09/2026

106-ാം വയസ്സിലും ആരോഗ്യത്തോടെ ജീവിക്കുന്ന ചൈനീസ് വയോധികൻ വാങ് ഡിങ്ഗാവോയുടെ വ്യത്യസ്ത ദിനചര്യയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. വൈകിട്ട് 4നും 5നും ഇടയിൽ ഉറങ്ങുന്ന അദ്ദേഹം രാത്രി 1 മണിയോടെ ഉണരും. പുലർച്ചെ 3 മണിക്ക് പ്രാതൽ കഴിച്ച ശേഷം പ്രഭാതസവാരിക്കും പോകും. കേൾവിക്കുറവുണ്ടെങ്കിലും കുളിക്കുന്നതും തുണി അലക്കുന്നതുമുൾപ്പെടെയുള്ള സ്വന്തം കാര്യങ്ങൾ അദ്ദേഹം ഇപ്പോഴും സ്വയം ചെയ്യുന്നു. സന്തോഷകരമായ മനസ്സും കുടുംബത്തിലെ ഊഷ്മള ബന്ധങ്ങളും സ്വയം കാര്യങ്ങൾ ചെയ്യാനുള്ള താൽപര്യവുമാണ് ദീർഘായുസ്സിന്റെ രഹസ്യമെന്നാണ് വാങിന്റെ വിശ്വാസം.

ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് (BRICS) ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ പഹൽഗാം ഭീകരാക്രമണവും. 2025...
13/09/2026

ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് (BRICS) ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ പഹൽഗാം ഭീകരാക്രമണവും. 2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിൽ 26 പേരുടെ മരണത്തിനും ഒട്ടേറെ പേരുടെ പരിക്കിനും ഇടയാക്കിയ ഭീകരാക്രമണത്തെ ബ്രിക്‌സ് രാജ്യങ്ങൾ ശക്തമായ ഭാഷയിൽ അപലപിച്ചു. ഏതു സാഹചര്യത്തിലായാലും ഏതു ലക്ഷ്യത്തോടെയായാലും ഭീകരവാദത്തിന്റെ എല്ലാ രൂപങ്ങളെയും കുറ്റകൃത്യമായി കാണുമെന്നും അതിനെതിരെ പോരാടുമെന്നും അംഗരാജ്യങ്ങൾ വ്യക്തമാക്കി.

കൊച്ചിയിലേക്ക് ഒഴുകുന്ന കിലോക്കണക്കിന് മാരക രാസലഹരിയുടെ ഉറവിടങ്ങൾ പഞ്ചാബിലെയും രാജസ്ഥാനിലെയും പാകിസ്ഥാൻ അതിർത്തി ഗ്രാമങ്...
13/09/2026

കൊച്ചിയിലേക്ക് ഒഴുകുന്ന കിലോക്കണക്കിന് മാരക രാസലഹരിയുടെ ഉറവിടങ്ങൾ പഞ്ചാബിലെയും രാജസ്ഥാനിലെയും പാകിസ്ഥാൻ അതിർത്തി ഗ്രാമങ്ങളിൽ നിന്നാണെന്ന് തേടിയുള്ള എക്‌സൈസ് അന്വേഷണത്തിൽ കണ്ടെത്തൽ. കൊച്ചിയിൽ അടുത്തിടെ പിടിയിലായ ലഹരി സംഘങ്ങളിലെ പ്രധാനികളുടെ ഫോൺ വിവരങ്ങളും മൊബൈൽ ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് റാക്കറ്റിന്റെ കേന്ദ്രങ്ങളെക്കുറിച്ച് വിവരം ലഭിച്ചത്. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘങ്ങളുമായി നേരിട്ട് ബന്ധമുള്ള പ്രദേശവാസികളുമായി അടുപ്പം സ്ഥാപിച്ചാണ് മലയാളി സംഘങ്ങൾ കൊച്ചിയിലേക്ക് എം.ഡി.എം.എ ഉൾപ്പെടെ രാസലഹരികൾ എത്തിക്കുന്നത്.
Read More >>> https://tinyurl.com/5n6wb8hs

മാസപ്പടി കേസിൽ മാന്യതയുണ്ടെങ്കിൽ പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന്  ബി.ബി ഗോപകുമ...
13/09/2026

മാസപ്പടി കേസിൽ മാന്യതയുണ്ടെങ്കിൽ പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് ബി.ബി ഗോപകുമാർ.

തന്റേടമുണ്ടെങ്കിൽ മുഖ്യമന്ത്രി വി.ഡി സതീശൻ മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്ന് ബി.ബി ഗോപകുമാർ.
13/09/2026

തന്റേടമുണ്ടെങ്കിൽ മുഖ്യമന്ത്രി വി.ഡി സതീശൻ മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്ന് ബി.ബി ഗോപകുമാർ.

മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുക്കാൻ തയ്യാറായില്ലെങ്കിൽ സംസ്ഥാനമൊട്ടാകെ ജനകീയ സമരം ആരംഭിക്കുമെന്ന് ബി.ബി ഗോപകുമ...
13/09/2026

മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുക്കാൻ തയ്യാറായില്ലെങ്കിൽ സംസ്ഥാനമൊട്ടാകെ ജനകീയ സമരം ആരംഭിക്കുമെന്ന് ബി.ബി ഗോപകുമാർ

ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവും ഭാര്യ സാറ നെതന്യാഹുവും മേക്കപ്പിനും ഹെയർ സ്റ്റൈലിങ്ങിനുമായി ഔദ്യോഗിക ഖജനാവ...
13/09/2026

ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവും ഭാര്യ സാറ നെതന്യാഹുവും മേക്കപ്പിനും ഹെയർ സ്റ്റൈലിങ്ങിനുമായി ഔദ്യോഗിക ഖജനാവിൽ നിന്ന് ചെലവഴിച്ച തുകയുടെ കണക്കുകൾ പുറത്ത്. 2019 മുതൽ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ഇരുവർക്കുമായി 4.7 ലക്ഷം ഡോളറിലധികം, ഏകദേശം ₹4 കോടി, ചെലവഴിച്ചതായാണ് ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നത്. വിവരാവകാശ പ്രവർത്തകരുടെ ഹരജിയെ തുടർന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് കണക്കുകൾ പുറത്തുവിട്ടത്. ഗസ യുദ്ധം രൂക്ഷമായ 2023ലും മേക്കപ്പിനായി വൻതുക ചെലവഴിച്ചതിനെതിരെ വിമർശനം ശക്തമാണ്.

നെല്ലിനെ ബാധിക്കുന്ന ഏറ്റവും അപകടകാരിയായ രോഗങ്ങളിലൊന്നാണിത്. കാറ്റ്, ജലസേചനം, രോഗബാധിതമായ ഇലകൾ തമ്മിലുരസൽ എന്നിവയിലൂടെ അ...
13/09/2026

നെല്ലിനെ ബാധിക്കുന്ന ഏറ്റവും അപകടകാരിയായ രോഗങ്ങളിലൊന്നാണിത്. കാറ്റ്, ജലസേചനം, രോഗബാധിതമായ ഇലകൾ തമ്മിലുരസൽ എന്നിവയിലൂടെ അതിവേഗം പടരുന്ന രോഗത്തിനെതിരെ പ്രാരംഭ ദിശയിൽ തന്നെ പാടശേഖരാടിസ്ഥാനത്തിൽ പ്രതിരോധ നടപടികൾ സ്വീകരിക്കണം. കാലാവസ്ഥ വ്യതിയാനവും അമിതമായ നൈട്രജൻ വളപ്രയോഗവും രോഗം പെട്ടെന്ന് പടർന്നുപിടിക്കാൻ കാരണമാകും. ഇലകളുടെ അഗ്രഭാഗത്തുനിന്നോ വശങ്ങളിൽ നിന്നോ മഞ്ഞനിറം പടർന്ന്, പിന്നീട് ഉണങ്ങി വൈക്കോൽ നിറമാകും. ഈർപ്പമുള്ള പ്രഭാതങ്ങളിൽ ഇലകൾക്ക് മുകളിൽ ചെറുതുള്ളികളായി ബാക്ടീരിയൽ സ്രവം കാണാം. ഉണങ്ങുമ്പോൾ ഇത് ചെറിയ മഞ്ഞ തരികളായി മാറും. ചെടി വളരുന്ന ആദ്യ ഘട്ടത്തിൽ രോഗം ബാധിച്ചാൽ ചെടി മുഴുവനായി വാടി നശിക്കും.പൊട്ടാസ്യം, സിലിക്ക എന്നിവയുടെ പ്രയോഗവും ഇടയ്ക്കിടെ വെള്ളം വറ്റിച്ചു കൊടുക്കുന്നതും രോഗവ്യാപനം കുറയ്ക്കും. ജില്ലയിൽ തകഴി, അമ്പലപ്പുഴ നോർത്ത്, നെടുമുടി കൃഷിഭവൻ പരിധികളിൽ മുഞ്ഞയുടെ സാന്നിദ്ധ്യവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൃഷി ഓഫീസർമാരുടെയോ സാങ്കേതിക വിദഗ്ദ്ധരുടെയോ നിർദേശമില്ലാതെ കർഷകർ മുഞ്ഞയ്‌ക്കെതിരെ കീടനാശിനി പ്രയോഗം നടത്താൻ പാടില്ല.

Read More >>> https://tinyurl.com/3dxzvy2y

അമ്മയായ നടിമാരെ ഇന്നത്തെ പ്രേക്ഷകർ മാറ്റിനിർത്തുന്നില്ലെന്ന് പരിണീതി ചോപ്ര. ദീപിക പദുക്കോൺ, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര എ...
13/09/2026

അമ്മയായ നടിമാരെ ഇന്നത്തെ പ്രേക്ഷകർ മാറ്റിനിർത്തുന്നില്ലെന്ന് പരിണീതി ചോപ്ര. ദീപിക പദുക്കോൺ, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര എന്നിവരെ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടിയ താരം, മാതൃത്വത്തിന് ശേഷവും നടിമാർക്ക് മികച്ച രീതിയിൽ കരിയർ തുടരാനാകുന്നതിൽ സന്തോഷമുണ്ടെന്നും വ്യക്തമാക്കി.

Address

Pettah PO
Thiruvananthapuram
695024

Telephone

+919946328888

Alerts

Be the first to know and let us send you an email when Kaumudy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kaumudy:

Shortcuts

Share