
22/11/2024
സ്വന്തമായി ഒരു ചെറുകിട ഇടത്തരം ബിസിനസ്സ് ആരംഭിക്കാന്‍ ശ്രമിക്കുന്നവരുടെ നെറുകയില്‍ കിട്ടുന്ന ആദ്യത്തെ അടി. ലൈറ്റ്, ഫാൻ, ബാത്റൂം പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലെങ്കിലും റോഡ് സൈഡ് ആണെന്നൊക്കെ പറഞ്ഞുകൊണ്ട് സെക്യൂരിറ്റി ഡെപ്പോസിറ്റ് ആവശ്യപ്പെടുന്നത് ലക്ഷങ്ങൾ. ഒരു ഓഫീസ് അല്ലെങ്കില്‍ ഷോപ്പ് ആക്കി എടുക്കാന്‍ ഫർണീഷ് ചെയ്യാൻ സംരംഭകര്‍ക്ക് ചെലവാകുന്നത് പിന്നെയും ലക്ഷങ്ങൾ. സ്ഥാപനം മുന്നോട്ടു പോകുമ്പോള്‍ ഉടമയുടെ നിസ്സഹകരണം കൊണ്ടു തന്നെ നേരിടുന്ന ബുദ്ധിമുട്ടുകൾ. സ്ഥാപനം ഒഴിയുന്ന സമയം സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരിച്ചു കിട്ടാന്‍ വേണ്ടി വരുന്ന കഷ്ടപ്പാടുകള്‍. പുതിയ വാടകക്കാരെ കണ്ടെത്തി കൊടുക്കേണ്ടി വരുന്ന അവസ്ഥ വരെ ഉണ്ട്. ഫർണീഷ് ചെയ്ത പണം വേസ്റ്റ് ആകുന്നു, അത് കാണിച്ച് കെട്ടിട ഉടമ വാടകയും ഡെപ്പോസിറ്റും പിന്നെയും കൂട്ടുന്നു.
അനുഭവസ്ത്ഥർ ഒരുപാടുണ്ട്. ഒന്ന് ചർച്ച ചെയ്യാവുന്ന കാര്യമാണ്.
#ആലപ്പുഴ