Press Club Trivandrum

Press Club Trivandrum Press Club Trivandrum

ടി ജെ എസ് ജോർജ് അനുസ്മരണം  പ്രമുഖ മാധ്യമ പ്രവർത്തകനും പത്രാധിപരും എഴുത്തുകാരനുമായിരുന്ന ടി ജെ എസ് ജോർജിനെ തിരുവനന്തപുരം ...
13/10/2025

ടി ജെ എസ് ജോർജ് അനുസ്മരണം

പ്രമുഖ മാധ്യമ പ്രവർത്തകനും പത്രാധിപരും എഴുത്തുകാരനുമായിരുന്ന ടി ജെ എസ് ജോർജിനെ തിരുവനന്തപുരം പ്രസ് ക്ലബ് അനുസ്മരിച്ചു.

ഡോ. കെ എസ്. രവികുമാർ
ജോൺ മുണ്ടക്കയം
മലയിൻകീഴ് ഗോപാലകൃഷ്ണൻ
മാങ്ങാട് രത്‌നാകരൻ
ടി ജെ മാത്യു (ടി ജെ എസിന്റെ സഹോദരൻ)
പി.വി.മുരുകൻ
പി.എസ്.റംഷാദ്
എന്നിവർ സംസാരിച്ചു

തിരുവനന്തപുരം പ്രസ് ക്ലബ് ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് ട്രിവാന്‍ഡ്രം ഫീനിക്സ് വീല്‍ ചെയര്‍ ക...
02/10/2025

തിരുവനന്തപുരം പ്രസ് ക്ലബ് ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് ട്രിവാന്‍ഡ്രം ഫീനിക്സ് വീല്‍ ചെയര്‍ കൈമാറി. ചാര്‍ട്ടര്‍ പ്രസിഡന്റ് അഡ്വ. സുമേഷ് കുമാര്‍, ഭാരവാഹികളായ സജീവ്,സലിം ദിറാവുദീന്‍ എന്നിവരില്‍ നിന്ന് പ്രസ് ക്ലബ് ഭാരവാഹികള്‍ വീല്‍ ചെയര്‍ ഏറ്റുവാങ്ങി. പ്രസിഡന്റ് പി ആര്‍ പ്രവീണ്‍,സെക്രട്ടറി എം രാധാകൃഷ്ണന്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ശങ്കര സുബ്രമണി, മിനീഷ്‌കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. ക്ലബിന്റെ പ്രധാന വാതിലിലെ പടിക്കെട്ടില്‍ റാംപ് സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്

ഹൃദയാഘാത പ്രഥമ ശുശ്രൂഷാ പരിശീലന പരിപാടി നാളെ പ്രസ് ക്ലബില്‍സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഹൃദയാഘാത പ്രഥമ ശുശ്രൂഷാ  ബാധവത്ക്ക...
28/09/2025

ഹൃദയാഘാത പ്രഥമ ശുശ്രൂഷാ പരിശീലന പരിപാടി നാളെ പ്രസ് ക്ലബില്‍

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഹൃദയാഘാത പ്രഥമ ശുശ്രൂഷാ ബാധവത്ക്കരണ ക്യാമ്പയിനായ 'ഹൃദയപൂര്‍വ'ത്തിന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലന പരിപാടി നാളെ (29.09.2025, തിങ്കൾ) രാവിലെ 10ന് പ്രസ് ക്ലബില്‍ നടക്കും.

ഹൃദയാഘാതം ഉണ്ടാകുന്ന രോഗിയ്ക്ക് ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് നല്‍കുന്ന ശാസ്ത്രീയമായ പ്രഥമ ശുശ്രൂഷാ പരിശീലനം വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നല്‍കും. ആധുനിക മാനിക്കിനുകളുടെ സഹായത്തോടെയാണ് പരിശീലനം. ഐഎംഎ, കെജിഎംഒഎ എന്നിവരുടെ സഹകരണത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

എല്ലാ മാധ്യമ പ്രവര്‍ത്തകരും ഈ അവസരം പ്രയോജനപ്പെടുത്തണം എന്നഭ്യര്‍ത്ഥിക്കുന്നു.

18/09/2025

ശോഭാ ശേഖര്‍ മാധ്യമപുരസ്‌കാര സമര്‍പ്പണം

ശോഭാ ശേഖര്‍ മാധ്യമ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു തിരുവനന്തപുരം പ്രസ് ക്ലബും ശോഭാ ശേഖര്‍ മെമ്മോറിയല്‍ ഫാമിലി ട്രസ്റ്റും ചേര...
18/09/2025

ശോഭാ ശേഖര്‍ മാധ്യമ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
തിരുവനന്തപുരം പ്രസ് ക്ലബും ശോഭാ ശേഖര്‍ മെമ്മോറിയല്‍ ഫാമിലി ട്രസ്റ്റും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ ശോഭാ ശേഖര്‍ മാധ്യമ പുരസ്‌കാര സമര്‍പ്പണം മുന്‍ മുഖ്യമന്ത്രി ഏ. കെ ആന്റണി നിര്‍വഹിച്ചു. മാധ്യമ രംഗത്ത് കൂടുതല്‍ വനിതകള്‍ കടന്നുവരണമെന്നും മൂല്യമുള്ള മാധ്യമപ്രവര്‍ത്തനം നടത്താനാകണമെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് പി ആര്‍ പ്രവീണ്‍ അധ്യക്ഷനായി.25001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങു്‌നനതാണ് പുരസ്‌കാരം. പ്രസ്‌ക്ലബില്‍ നടന്ന അനുമോദന സമ്മേളനം സൂര്യ കൃഷ്ണമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. ശോഭാശേഖര്‍ ഫാമിലി ട്രസ്റ്റ് ചെയര്‍മാന്‍ സോമശേഖരന്‍ നാടാര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ മാങ്ങാട് രതാനാകരന്‍, എംപി ബഷീര്‍, ടി ശശിമോഹന്‍, ഡോ. ബാബു ഗോപാലകൃഷ്ണന്‍, ഐജെടി ഡയറക്ടര്‍ പിവി മുരുകന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. .
2023 ലെ ശോഭാ ശേഖര്‍ പുരസ്‌കാരം നേടിയ ഏഷ്യാനെറ്റ് ന്യൂസിലെ രജനി വാര്യരും 2024 ലെ ജേതാവ് ഫൗസിയ മുസ്തഫയും മറുപടി പ്രസംഗം നടത്തി.

ശോഭാ ശേഖര്‍ മാധ്യമ പുരസ്‌കാര സമര്‍പ്പണം നാളെ
17/09/2025

ശോഭാ ശേഖര്‍ മാധ്യമ പുരസ്‌കാര സമര്‍പ്പണം നാളെ

സ്വാഗതം...
16/09/2025

സ്വാഗതം...

പ്രസ് ക്ലബ് സംഘടിപ്പിച്ച മാത്യു സി.ആര്‍ അനുസ്മരണ യോഗത്തില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ പ്രഭാഷണം നടത്ത...
15/09/2025

പ്രസ് ക്ലബ് സംഘടിപ്പിച്ച മാത്യു സി.ആര്‍ അനുസ്മരണ യോഗത്തില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ പ്രഭാഷണം നടത്തി.പ്രസ് ക്ലബ് പ്രസിഡന്റ് പി.ആര്‍.പ്രവീണ്‍ അധ്യക്ഷനായി. സെക്രട്ടറി എം.രാധാകൃഷ്ണന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു., എല്‍ദോസ് കുന്നപ്പള്ളി MLA, മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍, ഗവര്‍ണറുടെ അഡീ. പ്രെവറ്റ് സെക്രട്ടറി ്പി. ശ്രീകുമാര്‍ , ജയ്ഹിന്ദ് ടിവി എംഡി ബി.എസ്.ഷിജു, പ്രസ് ക്ലബ് മുന്‍സെക്രട്ടറി കെ.ആര്‍.അജയന്‍, അജിത് കുമാര്‍ ( ഏഷ്യാനെറ്റ് ന്യൂസ്) എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി

മാത്യു സി.ആർ അനുസ്മരണം നാളെപ്രിയമുള്ളവരേ,പ്രസ് ക്ലബ് അംഗം മാത്യു സി.ആർ അനുസ്മരണ യോഗം സെപ്തം.15 തിങ്കൾ ഉച്ചയ്ക്ക് 12ന് ടി...
14/09/2025

മാത്യു സി.ആർ അനുസ്മരണം നാളെ
പ്രിയമുള്ളവരേ,
പ്രസ് ക്ലബ് അംഗം മാത്യു സി.ആർ അനുസ്മരണ യോഗം സെപ്തം.15 തിങ്കൾ ഉച്ചയ്ക്ക് 12ന് ടി എൻ ജി ഹാളിൽ നടക്കും.
രമേശ് ചെന്നിത്തല
എം.വിജയകുമാർ
പന്തളം സുധാകരൻ
ജെ.ആർ.പത്മകുമാർ
പ്രസ് ക്ലബ് മുൻ സെക്രട്ടറി കെ.ആർ.അജയൻ
എന്നിവർ സംസാരിക്കും.
എല്ലാവരെയും ക്ഷണിക്കുന്നു.

ആദരാഞ്ജലികള്‍പ്രസ് ക്ലബ് അംഗം മാത്യു സി ആര്‍ (ജയ്ഹിന്ദ് ടിവി) നിര്യാതനായി. ഭൗതികദേഹം ജിജി ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍. ...
09/09/2025

ആദരാഞ്ജലികള്‍

പ്രസ് ക്ലബ് അംഗം മാത്യു സി ആര്‍ (ജയ്ഹിന്ദ് ടിവി) നിര്യാതനായി. ഭൗതികദേഹം ജിജി ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍. 10.09.2025 ബുധന്‍ ഉച്ചയ്ക്ക് 2 മുതല്‍ 2.30 വരെ പ്രസ് ക്ലബില്‍ പൊതുദര്‍ശനം. തുടര്‍ന്ന് കുന്നുകുഴി യു .പി സ്‌കൂളിനു സമീപം മുളവന ജംഗ്ഷനിലെ വീട്ടിലെത്തിക്കും. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11 ന് പാറ്റൂര്‍ സെന്റ് പീറ്റേഴ്‌സ്ചര്‍ച്ചില്‍.

ഹാപ്പി ഓണം...
04/09/2025

ഹാപ്പി ഓണം...

ഓണം വാരാഘോഷത്തോടനുബന്ധിച്ച് ടൂറിസം വകുപ്പ് സംഘടിപ്പിച്ച വടംവലി മത്സരത്തില്‍ തിരുവനന്തപുരം പ്രസ് ക്ലബ് ടീം റണ്ണറപ്പായി..മ...
02/09/2025

ഓണം വാരാഘോഷത്തോടനുബന്ധിച്ച് ടൂറിസം വകുപ്പ് സംഘടിപ്പിച്ച വടംവലി മത്സരത്തില്‍ തിരുവനന്തപുരം പ്രസ് ക്ലബ് ടീം റണ്ണറപ്പായി..മന്ത്രി മുഹമ്മദ് റിയാസ് നയിച്ച ജനപ്രതിനിധികളുടെ ടീമിനേയും ജില്ലാ പഞ്ചായത്ത് ടീമിനെയും തോല്‍പ്പിച്ച് ഫൈനലിലെത്തിയ പ്രസ് ക്ലബ് ടീം, പ്രൊഫഷണല്‍ താരങ്ങളടങ്ങിയ ഒളിമ്പിക് അസോസിയേഷന്‍ ടീമിനോട് ഇഞ്ചോടിഞ്ച് പോരാടിയാണ് കീഴടങ്ങിയത്.

ടീം പ്രസ് ക്ലബിലെ പ്രിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്‍ ..

Address

Press Club Road, Statue, Trivandrum/1
Thiruvananthapuram
695001

Alerts

Be the first to know and let us send you an email when Press Club Trivandrum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share