Vakkom LIVE

Vakkom LIVE ജനങ്ങളിൽ നിന്നും ജനങ്ങളിലേക്ക്.. ��

ഒറ്റക്കയ്യൻ ജയിൽ ചാടി
25/07/2025

ഒറ്റക്കയ്യൻ ജയിൽ ചാടി

ആദരാഞ്ജലികൾ 🌹
21/07/2025

ആദരാഞ്ജലികൾ 🌹

ആദരാഞ്ജലികൾ 😢വക്കം ഗ്രാമ പഞ്ചായത്ത് 9 'ആം വാർഡ് മെമ്പറും അമ്മയും തുങ്ങി മരിച്ചനിലയിൽ. നിലയ്ക്കാമുക്ക് മംഗ്ലാവിള പ്രോഗ്രസ...
14/07/2025

ആദരാഞ്ജലികൾ 😢
വക്കം ഗ്രാമ പഞ്ചായത്ത് 9 'ആം വാർഡ് മെമ്പറും അമ്മയും തുങ്ങി മരിച്ചനിലയിൽ. നിലയ്ക്കാമുക്ക് മംഗ്ലാവിള പ്രോഗ്രസ്സ് ലൈബ്രറിക്ക് സമീപം നെടിയവിള വീട്ടിൽ വൽസല (71) അരുൺ (42) വീടിന്റെ പുറക് വശത്തുള്ള ചായ്പ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

ടാ ചെക്കാ ടിനി ടോമേ..... നീ തൊട്ടു കളിച്ചത് ആരെ എന്നറിയാമോ..... കലാഗ്രാമമായ ശാർക്കരയുടെ പുത്രനെയാ..... ഇവിടെ തുള്ളൽപ്പുര...
10/07/2025

ടാ ചെക്കാ ടിനി ടോമേ..... നീ തൊട്ടു കളിച്ചത് ആരെ എന്നറിയാമോ..... കലാഗ്രാമമായ ശാർക്കരയുടെ പുത്രനെയാ..... ഇവിടെ തുള്ളൽപ്പുരയിൽ കാളിയൂട്ട് നാളുകളിൽ കാളീനാടകം കണ്ട് വളർന്ന മഹാപ്രതിഭ, ശാർക്കര ഭഗവതിയുടെ സ്വന്തം പുത്രൻ പ്രേം നസ്സീറിനെയാണ്. സിനിമയിൽ വന്നില്ലായിരുന്നു വെങ്കിൽ ശാർക്കര ഭഗവതിയുടെ തിരുനടയിൽ പൂകെട്ടി ജീവിക്കുമായിരുന്നു എന്ന് പറഞ്ഞ മഹാപ്രതിഭ... ഇവിടെ തളിരിട്ട ഒരു മൊട്ടും വാടിക്കരിഞ്ഞിട്ടില്ല ... ഭരത് ഗോപി , നാടകാചാര്യൻ ശങ്കരപ്പിള്ള , നടൻ ജി കെ പിള്ള , ചിറയിൻകീഴ് ശ്രീ കണ്ഠൻ നായർ , നിർമ്മാതാവ് ശോഭനാ പരമേശ്വരൻ , കുമാരനാശാൻ, ദളവ അയ്യപ്പൻ ചെമ്പകരാമൻ, കായംകുളം യുദ്ധം വിജയിപ്പിച്ച ആക്കോട്ട് ആശാൻ, ഗാനരചയിതാവ് ചിറയിൻകീഴ് രാമകൃഷ്ണൻ നായർ തുടങ്ങി നിരവധി പേർ , ജനിച്ച് ധന്യമാക്കിയ മണ്ണാണ്. അസ്സേ യുടെ (നസ്സീർ സാറിൻ്റെ ) സിനിമ പ്രദർശിപ്പിക്കുവാൻ വേണ്ടി തുടങ്ങിയ ഖദീജ തിയേറ്റർ / സജ്ന തിയേറ്റർ, തുടങ്ങിയവയുടെ മുതലാളി ശ്രീ റഷീദ് പ്രേം നസ്സീറിൻ്റെ അടുത്ത ബന്ധുവാണ്. (കൊറിയോഗ്രാഫർ സജ്ന നജാമിൻ്റെ ഉപ്പൂപ്പ )

ചിറയിൻകീഴിൽ നാട്ടുകാർക്കുവേണ്ടി നസ്സീർസാർ സ്വന്തം സാമ്പാദ്യത്തിൽ നിന്നും നിർമ്മിച്ചു കൊടുത്ത നിരവധി സ്ഥപനങ്ങൾ ഉണ്ട്.

താൻ പറഞ്ഞപ്രകാരം നസ്സീർ സാറിന് അവസാനകാലം സിനിമ ഇല്ലായിരുന്നുവെങ്കിൽ അദ്ദേഹം വന്നിരുന്നു സങ്കടപ്പെടുന്നത് ശാർക്കര ഭഗവതിക്ക് മുന്നിലായിരിക്കും. അദ്ധേഹത്തിന് ഒരു സങ്കടം വന്നാൽ സിനിമ നിർമ്മിക്കുവാൻ റഷീദ് മുതലാളി, ശോഭനാ പരമേശ്വരൻ തുടങ്ങിയ വൻകിട പ്രൊഡ്യൂസർമാർ ചിറയിൻകീഴിൽ ജീവിച്ചിരിപ്പുണ്ടായിരുന്നു. ഇല്ലെങ്കിൽ നാട്ടുകാർ പിരിവെടുത്ത് സിനിമ നിർമ്മിക്കുമെന്ന് അദ്ദേഹത്തിനും അറിയാം.... താൻ പറഞ്ഞപോലെ മേക്കപ്പും ഇട്ട് ആരുടേയും മുന്നിൽ പോയി കരയില്ല .... അതിന് ശാർക്കര ഭഗവതി അനുവദിക്കില്ല. ശാർക്കര ക്ഷേത്രത്തിൽ ആദ്യമായ് ഒരു ആനയെ നടക്കിരുത്തിയത് അദ്ധേഹമാണ്. ഒരു ക്ഷേത്രത്തിലെ ആനയുടെ പേര് നസ്സീർ എന്നിട്ട നാട്ടുകാരാ ഇവിടുള്ളത്.

നീ പബ്ലിസിറ്റിക്കു വേണ്ടി തയ്യാറാക്കിയ തിരക്കഥക്കു മുൻപ് ചിറയിൻകീഴ് എന്ന ഗ്രാമത്തെക്കുറിച്ചും, അവിടെ കുടികൊള്ളുന്ന ഗ്രാമദേവതയായ ശാർക്കര ഭഗവതിയെക്കുറിച്ചും, ഒന്ന് തിരക്കിയിട്ട് മതിയായിരുന്നു. ഇത് ജാതി, മത ചിന്തകൾക്കതീതമായ നാടാണ്, ശാർക്കര ഭഗവതിയുടെ കൃപാകടാക്ഷം ഏറ്റുവാങ്ങിയ നാടാണ്. അന്നും ഇന്നും നാടിന് വേണ്ടി ഇറങ്ങുന്ന സമ്പന്നന്മാരാൽ ധന്യമായ നാടാണ്. രാജസ്ഥാൻ മാർബിൾ വിഷ്ണുഭക്തൻ, ഫാമിലി പ്ലാസ്റ്റിക് സിംസൺ, ഡോക്ടർ അജിത് (ലണ്ടൻ), ശങ്കർ ശ്രീകുമാർ തുടങ്ങി ഒട്ടനവധി ഈ തലമുറയുടെ കോടീശ്വരന്മാരുടെ ഉൾപ്പെട്ട നാടാണ്. അന്നും ഇന്നും ഇവിടത്തെ ഒരു കലാകാരന് സങ്കടം വന്നാൽ പരിഹരിക്കുവാൻ ശാർക്കര ഭഗവതിയും ചിറയിൻകീഴിലെ നാട്ടുകാരും കൂടെയുണ്ടാകും.... താൻ വിഷമിക്കേണ്ട ...

ഇന്നും പ്രശ്സ്തരായ നിരവധി കലാകാരന്മാർക്ക് ജന്മം നൽകിക്കൊണ്ടിരിക്കുന്ന നാടാണ് ചിറയിൻകീഴ് .........
ഞങ്ങൾ ചിറയിൻകീഴുകാർ / പ്രത്യേകിച്ച് ശാർക്കരക്കാർ അങ്ങനാ........

ഇങ്ങനെ ഒരു ഓർമ്മപ്പെടുത്തൽ എഴുതിയില്ലെങ്കിൽ അത് നന്ദികേടാകും ...... ഈ നാടിന് മൊത്തം അപമാനമാകും... ഇത് ചിറയിൻകീഴിൻ്റെ പ്രത്യേകിച്ച് ശാർക്കരയിലെ നാട്ടുകാരുടെ മറുപടിയായ് കരുതിയാൽ മതി....

'സ്നേഹത്തോടെ
ഹരി ജി ശാർക്കര
പ്രസിഡൻ്റ് ശാർക്കര നാട്ടുക്കൂട്ടം.

അച്ഛാ, നാളെയാണ് എന്റെ പ്രസവ തിയതി ആശുപത്രിയിൽ അഡ്മിറ്റ് ആകണം... എന്ന് ആ മകൾ ദയനീയമായി പറഞ്ഞപ്പോൾ അതിന് ഞാനെന്തു വേണം..?എ...
08/07/2025

അച്ഛാ, നാളെയാണ് എന്റെ പ്രസവ തിയതി ആശുപത്രിയിൽ അഡ്മിറ്റ് ആകണം...
എന്ന് ആ മകൾ ദയനീയമായി പറഞ്ഞപ്പോൾ

അതിന് ഞാനെന്തു വേണം..?

എന്ന് മറുപടി പറഞ്ഞ ഒരു അച്ഛനെ എനിക്ക് നല്ല പരിചയമുണ്ട്.

പിന്നീട് കുട്ടി ജനിച്ച കാര്യം പറയാൻ വിളിച്ചപ്പോൾ കയ്യിൽ പൈസ ഉണ്ടായിട്ടും ഇനി ആശുപത്രി ബില്ല് എങ്ങാനും അടക്കേണ്ടി വരുമോ എന്ന് വിചാരിച്ച് മനപ്പൂർവ്വം ഫോൺ എടുക്കാതിരുന്ന ഒരു അച്ഛൻ.....

ചില മാതാപിതാക്കൾ ഉണ്ട് അവരെക്കൊണ്ട് എല്ലാ കാര്യങ്ങളും ചെയ്യാൻ സാധിക്കും പക്ഷേ ഒരു കടമയും ചെയ്യില്ല, പകരം അത് തന്ത്രപരമായി മറ്റുള്ളവരുടെ തലയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കും.

മക്കൾ അത് ചോദ്യം ചെയ്താലോ എന്നോർത്ത് എപ്പോഴും വഴക്കും ബഹളവും ആയിരിക്കും. ഇങ്ങനെയുള്ള മാതാപിതാക്കൾ ഉണ്ടെങ്കിൽ എത്രയും വേഗം വീട് വിട്ട് എവിടെയെങ്കിലും പോയി രക്ഷപ്പെടാൻ നോക്കുക.

ഉപദേശിക്കാൻ വരുന്നവർ ആരും ഇതൊന്നും അനുഭവിച്ചിട്ടുണ്ടാവില്ല.

ഇങ്ങനെ മാതാപിതാക്കൾ ഉണ്ടാക്കുന്ന ട്രോമയിൽ നിന്ന് പുറത്തുവരുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.എല്ലാവരും സ്വന്തം ജീവിതം മെച്ചപ്പെടുത്തുമ്പോൾ ഇങ്ങനെ ട്രോമയിൽ പെട്ടവർ അതിൽ നിന്നും പുറത്തു വരുവാനായി കഷ്ടപ്പെടുന്നു.

എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാതിരിക്കുക എന്ന അവസ്ഥ വളരെ ഭീകരമാണ്. ഒരുപാട് അനുഭവിച്ചവന്റെ കരുത്തായിരിക്കും അവസാനം അതുമായി പൊരുത്തപ്പെട്ട് ജീവിക്കുന്ന ഒരുപാട് പെൺകുട്ടികൾ നമുക്ക് ചുറ്റിലുമുണ്ട്.

അതുകൊണ്ടുതന്നെ ദിയ കൃഷ്ണയുടെ ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് പെൺകുട്ടികൾ മനസ്സിൽ ആഗ്രഹിച്ചു കാണും ഇതുപോലൊരു മാതാപിതാക്കളെയും കൂടപ്പിറപ്പുകളെയും.

പെൺകുട്ടികൾക്ക് ഗർഭിണിയായിരിക്കുമ്പോൾ ദയയും അനുകമ്പയും കൂടുതൽ നൽകണം.അത്ര നിസ്സാരമായി കാണേണ്ട കാര്യമല്ല ഇത്.

നീര് വന്ന കാല് ഒന്ന് തടവി തരാൻ,, സുഖമാണോ വയ്യായ്ക വല്ലോം ഉണ്ടോ എന്താണ് കഴിക്കാൻ വേണ്ടത്....
എന്നൊക്കെ ചോദിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത ഏതെങ്കിലും ഗർഭിണിമാർ ഉണ്ടാകുമോ...?

എല്ലാവരും ഉണ്ടായിട്ടും ഒരിക്കലുംആ സ്നേഹവും കരുതലും അനുഭവിക്കാത്തവർക്ക് മാത്രമേ ആ ഫീലിംഗ് മനസ്സിലാക്കാൻ പറ്റു..

നമ്മുടെ മക്കളെ ഇമോഷണലി മാത്രമല്ല ഫിസിക്കലിയും സ്നേഹിച്ചു തന്നെ വളർത്തണം.

കൃഷ്ണകുമാറിനെ അക്ഷരം തെറ്റാതെ വിളിക്കാം അച്ഛൻ ♥️

Father of the year ♥️

വിമർശിക്കുന്നവരോടാണ്...

ജീവിതത്തിൽ ഒത്തിരി കാത്തിരുന്നു കിട്ടിയ അവരുടെ ദിവസമാണ് അതവർ ആഘോഷിക്കട്ടെ... 👨‍👩‍👧‍👧👩‍❤️‍👩

I Love their bond 💗
✍️കടപ്പാട്. DrAsha Ullas ❤️



゚viralシfypシ゚viralシ

വിമാനത്തിൽ പക്ഷിയിടിക്കുന്നത് ഒഴിവാക്കാനായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഒരു ദിവസം പക്ഷികളെ ഓടിക്കാനുള്ള ചെ...
26/06/2025

വിമാനത്തിൽ പക്ഷിയിടിക്കുന്നത് ഒഴിവാക്കാനായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഒരു ദിവസം പക്ഷികളെ ഓടിക്കാനുള്ള ചെലവ് 3 ലക്ഷത്തിനു മുകളിലാണ്. ഈ ഇനത്തിൽ പ്രതിവർഷം വേണ്ടി വരുന്നത് ഏകദേശം 12 കോടി രൂപ! ഇതിൽ പടക്കത്തിനു മാത്രം പ്രതിദിനം 3 ലക്ഷം രൂപയാണു ചെലവാക്കുന്നത്. വിമാനത്താവളത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 ഇടങ്ങളിൽ നിന്നാണു പടക്കം പൊട്ടിക്കുന്നത്. ഓരോ ഷിഫ്റ്റിലും 200 ഗുണ്ടുകളും 50 റോക്കറ്റുകളുമാണു പൊട്ടിക്കുന്നത്. ഗുണ്ടുകൾ, റോക്കറ്റുകൾ എന്നിവയ്ക്കു പുറമേ പക്ഷിക്കൂട്ടങ്ങളെ തുരത്താനായി മുകളിലെത്തി മൂന്നായി പൊട്ടുന്ന സ്കൈ ഷോട്ടും ഉപയോഗിക്കുന്നു. വിമാനത്തിന്റെ ലാൻഡിങ്ങിനും ടേക്ക് ഓഫിനും മുൻപായി 12 പോസ്റ്റുകളിലുമുള്ളവർ പക്ഷികളുണ്ടോയെന്നു പരിശോധിച്ച് അവയെ തുരത്തും. ഇത്രയൊക്കെ ചെയ്തിട്ടും ഞായറാഴ്ച ഇവിടെ പക്ഷിയിടിച്ചു ഒരു വിമാന യാത്ര മുടങ്ങി. 200 അടി ഉയരത്തിലാണ് പക്ഷിയിടിച്ചത്. വിമാനം സുരക്ഷിതമായി പൈലറ്റ് നിലത്തിറക്കിയെങ്കിലും 183 പേരുടെ ഡൽഹി യാത്ര മുടങ്ങിയിരുന്നു.

✍️ Saleena Salaudeen

ജാതി അധിക്ഷേപത്തിനെതിരെ കേസെടുക്കാൻ ഉള്ള നിയമം എല്ലാ ജാതികളിലും വരണം.....!!!!എല്ലാവർക്കും തുല്യ പരിഗണനയായിരിക്കണം... എങ്...
13/06/2025

ജാതി അധിക്ഷേപത്തിനെതിരെ കേസെടുക്കാൻ ഉള്ള നിയമം എല്ലാ ജാതികളിലും വരണം.....!!!!

എല്ലാവർക്കും തുല്യ പരിഗണനയായിരിക്കണം...

എങ്കിലേ ഈ നാട്ടിൽ ജാതിയുമായി പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കു....

കത്തിയമർന്നൊരു തീഗോളം ഭൂമിയിൽ പതിച്ചിട്ട്, ആ മരണ യാത്രയുടെ കഥ പറയാൻ അവശേഷിച്ച മനുഷ്യൻ ! രമേഷ് വിശ്വകുമാർ !
12/06/2025

കത്തിയമർന്നൊരു തീഗോളം ഭൂമിയിൽ പതിച്ചിട്ട്, ആ മരണ യാത്രയുടെ കഥ പറയാൻ അവശേഷിച്ച മനുഷ്യൻ !

രമേഷ് വിശ്വകുമാർ !

13'മത്  ചരമവാർഷികം 😢ആർ. പ്രസന്നൻ (ആലയിൽ തമ്പി) (വക്കം പഞ്ചായത്ത് മുൻ: വൈസ് പ്രസിഡന്റ്),🔺 ഇന്ന് 2025 ജൂൺ 7 മരണമില്ലാത്ത സ...
06/06/2025

13'മത് ചരമവാർഷികം 😢
ആർ. പ്രസന്നൻ (ആലയിൽ തമ്പി)
(വക്കം പഞ്ചായത്ത് മുൻ: വൈസ് പ്രസിഡന്റ്),
🔺 ഇന്ന് 2025 ജൂൺ 7 മരണമില്ലാത്ത സ്നേഹത്തിന്റെ ഓർമ്മകളുടെ പതിമൂന്നാം വർഷം..

സ്നേഹത്തിന്റെയും അറിവിന്റെയും ഒരായിരം ഓർമ്മകൾ ഞങ്ങൾ വിദ്യാർത്ഥികൾക്ക് സമ്മാനിച്ചിട്ട്.. ഞങ്ങളെ വിട്ടകന്ന പ്രിയപ്പെട്ട ഞങ്ങളുടെ ഗുരുനാഥന് പ്രണാമം. 🙏

#തമ്പി സാറിന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട്..
വേർപാടിന്റെ വേദനയിൽ മരണമില്ലാത്ത #ഗുരുനാഥന്റെ #ഓർമ്മകളുമായി ..

അങ്ങയുടെ വിദ്യാർത്ഥികൾ..🌹

വക്കം. വെളിവിളാകംഅഷ്ടപതിയിൽ മരിച്ച നാലങ്കകുടുംബത്തിൻ്റെ മരണവുമായി ബന്ധപ്പെട്ട് ബാങ്കിനെ അപകീർത്തിപെടുത്തുന്ന അരോപണങ്ങൾ പ...
06/06/2025

വക്കം. വെളിവിളാകംഅഷ്ടപതിയിൽ മരിച്ച നാലങ്കകുടുംബത്തിൻ്റെ മരണവുമായി ബന്ധപ്പെട്ട് ബാങ്കിനെ അപകീർത്തിപെടുത്തുന്ന അരോപണങ്ങൾ പത്രങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും ഫെയ്സ്ബുക്കിലും വരുന്ന തെറ്റായ വാർത്ത നൽകിയതിനെതിരെ ഒരു കോടി രൂപയുടെ മാനനഷ്ട കേസ് ഫയൽ ചെയ്യുമെന്ന തീരുമാനമായി ബാങ്ക് ഭരണസമിതി. ചിറയിൻകീഴ് നടന്ന പത്രസമ്മേളനത്തിലാണ് ഇകാര്യം പറഞ്ഞത്. മണനാക്ക് ശാഖയിലെ മാനേജരായി ആണ് മരണപെട്ട അനിൽകുമാർ ജോലി ചെയ്യുന്നതെന്നും അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വിഭാഗത്തിൻ്റെ പരിശോദനകൾ നടത്തിവരികയാണന്നും നിലവിൽ യാതൊരു ക്രമക്കേടുകളും അദ്ദേഹത്തിൻ്റെ പേരിൽ ഇല്ലാന്നും നിലവിൽ ബാങ്ക് ജീവനക്കാരൻ എന്നുള്ള നിലയിൽ ബാങ്കിൽ നിന്ന് വായ്പകൾ അനുവധിക്കുകയോ സാമ്പത്തികമായിട്ടുള്ള ബാധ്യത ഉണ്ടാകുന്നതിന് ബാങ്ക് അവസരം ഉണ്ടായിട്ടില്ലന്നും വ്യക്തിപരമായിട്ടുള്ള കാര്യങ്ങളെക്കുറിച്ച് ബാങ്ക് സമിതിക്ക് ഉത്തരവാദിത്യമില്ലന്നും തികച്ചും സുതാര്യമായാണ് ബാങ്ക് പ്രവർത്തിക്കുന്നതെന്നും ബാങ്കിലെ ഓഡിറ്റ് റിപ്പോർട്ടുകൾ വർഷാവർഷം കൃത്യമായി അവതരിപ്പിക്കുന്നുണ്ടന്നും അത് സഭയിൽ ജനങ്ങളുടെ അംഗീകാരത്തിനായി വയ്ക്കുകയും അംഗീകാരം നേടുകയും ആണ് ചെയ്തിട്ടുള്ളതെന്നും തെരഞ്ഞെടുപ്പ് മുൻനിർത്തി ബാങ്കിനെ അപകീർത്തിപെടുത്തുന്നതാണന്നും ചിറയിൽ കീഴ്നടന്ന വാർത്താ സമ്മേളനത്തിൽ ബാങ്ക് ഭരണസമിതിയുടെ വിശദീകരണം

✍️ Pradeep Vkm Pradeep

https://www.facebook.com/share/p/1CHFiMDfG2/?mibextid=wwXIfr

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Vakkom LIVE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share