Sivagiri News

Sivagiri News online channel

20/12/2024
 #92മത്_ശിവഗിരി_തീർത്ഥാടന_മഹാമഹം notice🔴🟠🟢🔵🟣
20/12/2024

#92മത്_ശിവഗിരി_തീർത്ഥാടന_മഹാമഹം notice🔴🟠🟢🔵🟣

 #92ാമത്_ശിവഗിരി_തീർത്ഥാടനമഹാമഹത്തിൻ്റെ ഭാഗമായി ഡിസംബർ  15 മുതൽ 29 വരെ നടക്കുന്ന ആദ്ധ്യാത്മിക- പ്രഭാഷണ പരമ്പരകളുടെയും  ക...
17/12/2024

#92ാമത്_ശിവഗിരി_തീർത്ഥാടനമഹാമഹത്തിൻ്റെ ഭാഗമായി ഡിസംബർ 15 മുതൽ 29 വരെ നടക്കുന്ന ആദ്ധ്യാത്മിക- പ്രഭാഷണ പരമ്പരകളുടെയും കലാപരിപാടകളുടെയും പ്രോഗ്രാം നോട്ടീസ്.

@2024

92മത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഭക്തജനങ്ങൾക്ക് ഗുരുപൂജ പ്രസാദം വിതരണം ചെയ്യുന്നതിന് വേണ്ടിയുള്ള അന്നദാന പന്തലിൻ്...
21/11/2024

92മത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഭക്തജനങ്ങൾക്ക് ഗുരുപൂജ പ്രസാദം വിതരണം ചെയ്യുന്നതിന് വേണ്ടിയുള്ള അന്നദാന പന്തലിൻ്റെ കാൽനാട്ടുകർമ്മം (22/ 11/ 2024) രാവിലെ 10ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ് ശ്രീമദ് സച്ചിദാനന്ദ സ്വാമികൾ നിർവഹിക്കും. ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് ശുഭാംഗാനന്ദ സ്വാമികൾ, ട്രഷറർ ശ്രീമദ് ശാരദാനന്ദ സ്വാമികൾ, തീർത്ഥാടന സെക്രട്ടറി ശ്രീമദ് ഋതംഭരാനന്ദ സ്വാമികൾ ജോ: സെക്രട്ടറി വിരജാനന്ദ സ്വാമികൾ, സന്യാസി വര്യന്മാർ വിവിധ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

16/08/2024

🍀ധര്‍മ്മ ഏവ പരം ദൈവം
ധര്‍മ്മ ഏവ മഹാധനം
ധര്‍മ്മ സര്‍വ്വത്ര വിജയി
ഭവതു ശ്രേയസേ നൃണാം
(ഗുരുദേവ കൃതി)

- ശ്രീനാരായണഗുരു

(ആശയം:- ധര്‍മ്മമാണ് പരമമായ ദൈവം. ധര്‍മ്മമാണ് പരമമായ ധനം. ധര്‍മ്മം എവിടെയും വിജയിക്കുന്നു. അതു മനുഷ്യരുടെ ശ്രേയസ്സിനായി ഭവിക്കട്ടെ. )

🌼നമ്മുടെ ധര്‍മ്മം ശരിയായി അനുഷ്ഠിച്ചാല്‍ ഒന്നിനെയും ഭയപ്പെടുവാനില്ല.
🌼ജനങ്ങള്‍ക്ക് ഉപകാരം ചെയ്യുന്നത് തന്നെയാണ് മുഖ്യധര്‍മ്മം
🌼ധര്‍മ്മമാണ് ലോകത്തെ പ്രവര്‍ത്തിപ്പിക്കുന്നത്.
🌼അനേകകോടി, കര്‍മ്മങ്ങളുളളതില്‍ ധര്‍മ്മത്തെയാണ് അറിയേണ്ടത്. ചിന്തിക്കേണ്ടതും, അനുഷ്ഠിക്കേണ്ടതും, മറ്റുള്ളവര്‍ക്കുപദേശിക്കേണ്ടതും ധര്‍മ്മത്തെത്തന്നെ.
🌼നാം കാണുന്ന സര്‍വ്വവും ധര്‍മ്മസ്വരൂപത്തില്‍ നിന്നും ഉണ്ടായവയാണ്. എല്ലാം ധര്‍മ്മത്തില്‍ നിലനില്‍ക്കുന്നു, ധര്‍മ്മത്തില്‍ ലയിക്കുന്നു. അതുകൊണ്ട് എല്ലാം ധര്‍മ്മമയമാണ്.

@2023

 #വർക്കല:ശിവഗിരി മഠംത്തിൻ്റെ ശാഖയായ  #കാവേരികുളത്ത് പുതുതായി നിർമ്മിക്കുന്ന ശാരദാമഠംത്തിൻ്റെ 3D പോസ്റ്റർ പ്രശസ്ത ശിൽപി ഉ...
24/07/2024

#വർക്കല:ശിവഗിരി മഠംത്തിൻ്റെ ശാഖയായ #കാവേരികുളത്ത് പുതുതായി നിർമ്മിക്കുന്ന ശാരദാമഠംത്തിൻ്റെ 3D പോസ്റ്റർ പ്രശസ്ത ശിൽപി ഉണ്ണി കാനായ് പ്രകാശനം ചെയ്തു ചെയ്തു തുടർന്ന് ആദ്യ സംഭാവന നൽകി SNDP സ്കൂൾ തിരുമേനിയിലെ റിട്ടേഡ് ഹെഡ്മിസ്ട്രർ ശ്രീമതി V.N ഉഷാകുമാരി ശിവഗിരി മഠത്തിൽലെ സ്വാമി സുരേശ്വരാനന്ദ സ്വാമിക്ക് കൈമാറി.
ക്ഷേത്രം വൈസ് പ്രസിഡണ്ട് അരുൺ EB
കൺവീനർ സുനിൽ പേപ്പതിയിൽ, പ്രസാദ് ശാന്തി ' കമ്മിറ്റി അംഗം സന്തേഷ് KA . ഗുരു ജോതി ശ്രീ നാരായണഗുരുമഠം പ്രസിഡണ്ട് സജി പി എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു

91-മത്  ശിവഗിരി തീർത്ഥാടനത്തിന്റെ പ്രോഗ്രാം നോട്ടീസ്....🌼🌼☘️☘️
21/12/2023

91-മത് ശിവഗിരി തീർത്ഥാടനത്തിന്റെ പ്രോഗ്രാം നോട്ടീസ്....🌼🌼☘️☘️

ശ്രീനാരായണഗുരുദേവന്റെ ശിഷ്യ പ്രമുഖനായിരുന്ന ശ്രീനരസിംഹസ്വാമികൾസ്ഥാപിച്ചതാണ്  തൃപ്പൂണിത്തുറയിൽ (ഏരൂർ )സ്ഥിതിചെയ്യുന്ന ശ്ര...
20/11/2023

ശ്രീനാരായണഗുരുദേവന്റെ ശിഷ്യ പ്രമുഖനായിരുന്ന ശ്രീനരസിംഹസ്വാമികൾ
സ്ഥാപിച്ചതാണ് തൃപ്പൂണിത്തുറയിൽ (ഏരൂർ )സ്ഥിതിചെയ്യുന്ന ശ്രീനരസിംഹാശ്രമം. ഗുരുദേവൻറെ ശിക്ഷ പ്രമുഖരായിരുന്ന ബോധാനന്ദസ്വാമികൾ, ആനന്ദതീർത്ഥസ്വാമികൾ, മുതലായവരെല്ലാം നരസിംഹാശ്രമം കേന്ദ്രീകരിച്ച് ധർമ്മ പ്രചരണം നടത്തിയവരായിരുന്നു. ഗുരുദേവന്റെ യാത്രാവേളകളിൽ വിശ്രമകേന്ദ്രമാകുവാനും ഈ പുണ്യാശ്രമത്തിന് ഭാഗ്യം സിദ്ധിച്ചിട്ടുണ്ട് .

2023 നവംബർ 21ന് ശ്രീനരസിംഹസ്വാമിയുടെ 67-ാമത് സമാധിയാണ്. പുണ്യചരിതന്മാരുടെ ജീവിതവിശേഷങ്ങൾ നമുക്കെന്നും വഴികാട്ടികളാണ്. കൂടാതെ ഗുരുദേവൻ ആലുവ അദ്വൈതാശ്രമത്തിൽ വിളിച്ചുകൂട്ടിയ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദിയും ഈ വർഷം നടക്കുകയാണ്.
ആശ്രമത്തിൽ നടക്കുന്ന ശ്രീനരസിംഹസ്വാമി സമാധിദിനാചരണത്തിലും സർവമത സമ്മേളന ശതാബ്ദി ആഘോഷത്തിലും പങ്കെടുക്കുവാൻ ഏവരെയും തൃപ്പൂണിത്തുറ ശ്രീനരസിംഹാശ്രമത്തിലേക്ക് സാദരം ക്ഷണിച്ചുകൊള്ളുന്നു .

ശ്രീമദ് സച്ചിദാനന്ദസ്വാമികൾ
( പ്രസിഡൻറ് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് )

ശ്രീമദ് ശുഭാംഗാനന്ദ സ്വാമികൾ
(സെക്രട്ടറി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് )

ശ്രീമദ് ശാരദാനന്ദസ്വാമികൾ
(ട്രഷറർ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്)

@2023

17/11/2023

#ശിവഗിരി:91-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഭക്തജനങ്ങൾക്ക് മഹാഗുരുപൂജ പ്രസാദം നൽകുന്നതിനായി, ശിവഗിരിയിൽ നിർമ്മിക്കുന്ന അന്നദാന മണ്ഡപത്തിന്റെ കാൽനാട്ടു കർമ്മം ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ നിർവഹിക്കുന്നു.ജനറൽ സെക്രട്ടറി ശ്രീമത് ശുഭാംഗാനന്ദ സ്വാമികൾ,ട്രഷറർ ശ്രീമത് ശാരദാനന്ദ സ്വാമികൾ,തീർത്ഥാടന കമ്മിറ്റി സെക്രട്ടറി ശ്രീമത് ഋതംഭരാനന്ദ സ്വാമികൾ, ശ്രീമത് വിശാലാനന്ദ സ്വാമികൾ , ശ്രീമത് ശങ്കരാനന്ദ സ്വാമികൾ, ശ്രീമത് വീരേശ്വരാനന്ദ സ്വാമികൾ,ശ്രീമത് ദേശികാനന്ദ സ്വാമികൾ പങ്കെടുത്തു.

@ 2023

 #ശിവഗിരി_തീർത്ഥാടനം :കലാപരിപാടികള്‍ അവതരിപ്പിക്കാം. #വർക്കല  :  91-ാമത് ശിവഗിരി തീര്‍ത്ഥാടന കലാപരിപാടിയില്‍ ഡിസംബര്‍ 25...
16/11/2023

#ശിവഗിരി_തീർത്ഥാടനം :
കലാപരിപാടികള്‍ അവതരിപ്പിക്കാം.
#വർക്കല : 91-ാമത് ശിവഗിരി തീര്‍ത്ഥാടന കലാപരിപാടിയില്‍ ഡിസംബര്‍ 25 വര്‍ക്കലയുടെ പ്രാദേശിക ഉത്സവമായി കണക്കാക്കി അന്നേദിവസം പ്രാദേശിക കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിന് വര്‍ക്കലയിലെ കലാസാംസ്കാരിക കൂട്ടായ്മകളെ ക്ഷണിച്ചു കൊളളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് കലാപരിപാടി കമ്മിറ്റിയുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ - 9072456132/ 9995885201.
@2023

ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. #ശിവഗിരി: 91-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമാ...
08/11/2023

ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

#ശിവഗിരി: 91-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി എൽ.പി, യു.പി, എച്ച്.എസ്, പ്ലസ്ടു, കോളേജ്, പൊതു വിഭാഗങ്ങൾക്കായി സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പ്രസംഗം (മലയാളം, ഇംഗ്ലീഷ്) പദ്യം ചൊല്ലൽ, ഉപന്യാസം (മലയാളം), ശ്രീനാരായണ ക്വിസ്, ആത്മോപദേശ ശതകാലാപനം എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ.

ഡിസംബർ 2,3 തീയതികളിലാണ് പ്രാഥമികതല മത്സരങ്ങൾ. അരുവിപ്പുറം ക്ഷേത്രം, ചെമ്പഴന്തി ഗുരുകുലം, ശിവഗിരി മഠം, കോട്ടയം കുറിച്ചി അദ്വൈത വിദ്യാശ്രമം, ചേർത്തല വിശ്വഗാജി മഠം, ആലുവ അദ്വൈതാശ്രമം, തൃശൂർ കൂർക്കഞ്ചേരി ക്ഷേത്രം, കണ്ണൂർ സുന്ദരേശ്വര ക്ഷേത്രം എന്നീ കേന്ദ്രങ്ങളിലാണിത്. മേഖലാതലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവരെ പങ്കെടുപ്പിച്ച്, സംസ്ഥാനതല ഫൈനൽ മത്സരങ്ങൾ ഡിസംബർ 23, 24, 25 തീയതികളിൽ ശിവഗിരി മഠത്തിൽ സംഘടിപ്പിക്കും. ആത്മോപദേശ ശതകാലാപനം, ശ്രീനാരായണ ക്വിസ് എന്നിവയ്ക്ക് മേഖലാതല മത്സരങ്ങൾ ഉണ്ടായിരിക്കുന്നതല്ല. മത്സരങ്ങളുടെ സമയം, മത്സരരീതി എന്നിവ സംഘാടക സമിതിയുടെ തീരുമാനമനുസരിച്ച് അറിയിക്കുന്നതാണ്.
മേഖലാ തല മത്സരങ്ങളുടെ സമയവും നിർദ്ദേശിക്കപ്പെട്ട വിഷയങ്ങളും.

നവംബർ 25 ശനി രാവിലെ 9 മണി- പദ്യം ചൊല്ലൽ: എൽ.പി വിഭാഗം: കുണ്ഡലിനിപ്പാട്ട് (ആദ്യത്തെ 18 വരികൾ)

യു.പി വിഭാഗം: ജീവകാരുണ്യ പഞ്ചകം, എച്ച്.എസ് വിഭാഗം: സദാശിവ ദർശനം (ആദ്യത്തെ 7 ശ്ലോകങ്ങൾ)
പ്ലസ്ടു വിഭാഗം: ചിജ്ജഡചിന്തനം (ആദ്യത്തെ 5 ശ്ലോകങ്ങൾ), കോളേജ് വിഭാഗം: പിണ്ഡനന്ദി (ആദ്യത്തെ 9 ശ്ലോകങ്ങൾ).

പൊതു വിഭാഗം: ജനനീ നവരത്ന മഞ്ജരി.
എല്ലാ വിഭാഗങ്ങളിലും പങ്കെടുക്കുന്നവർ രാവിലെ 9 മണിക്ക് അതാത് മത്സര കേന്ദ്രങ്ങളിൽ എത്തിച്ചേരണം.
ഉച്ചയ്ക്ക് 1.30 ന് ഉപന്യാസ രചന (എച്ച്.എസ്, പ്ലസ്ടു, കോളേജ്, പൊതുവിഭാഗങ്ങൾക്ക്) മത്സരം തുടങ്ങുന്നതിന് 15 മിനിട്ട് മുമ്പ് വിഷയം നല്‍കും. ഒരു മണിക്കൂറാണ് സമയം.

നവംബർ 26ന് രാവിലെ 9 മണി- പ്രസംഗം (മലയാളം, ഇംഗ്ലീഷ്). എൽ.പി വിഭാഗം: ഗുരുമഹിമ, യു.പി വിഭാഗം: ഗുരുവിന്റെ സമത്വചിന്ത. പ്രസംഗം (ഇംഗ്ലീഷ് ) എൽ.പി വിഭാഗം: Guru as a social reformer, യു.പി വിഭാഗം: A Kerala- without Sreenarayanaguru
മറ്റ് വിഭാഗങ്ങൾക്ക് മത്സരത്തിന് 5 മിനിട്ട് മുമ്പ് വിഷയം നല്‍കും. തത്സമയം നൽകേണ്ട വിഷയങ്ങൾ മത്സരത്തിന് മുമ്പ് അതത് കേന്ദ്രങ്ങൾ അറിയിക്കും. സംസ്ഥാനതല മത്സരത്തിനുളള വിവരണങ്ങളും മേഖലാതല മത്സര ദിവസം അറിയിക്കുന്നതാണ്. മേഖലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്നവർ സർട്ടിഫിക്കറ്റുകളുമായി വേണം സംസ്ഥാനതല മത്സരത്തിന് എത്തേണ്ടത്. മേഖലാതല മത്സരങ്ങളിൽ പങ്കെടുക്കേണ്ടവർ നവംബർ 20ന് മുമ്പായി അതത് കേന്ദ്രങ്ങളിൽ പേര് രജിസ്റ്റർ ചെയ്യണം.കൂടുതൽ വിവരങ്ങൾക്ക് : 9447033466, 9074316042, 9072456132. സ്വാമി ഋതംഭരാനന്ദ, സെക്രട്ടറി
തീർത്ഥാടന കമ്മിറ്റി.
@2023

Address

Varkala
Thiruvananthapuram
695141

Alerts

Be the first to know and let us send you an email when Sivagiri News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sivagiri News:

Share