
16/05/2025
പൊതു നിരത്തിൽ നിരന്തരം അറവുമാലിന്യം തള്ളുന്ന സാമൂഹ്യ വിരുദ്ധരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കഴിയാത്തത് പഞ്ചായത്ത് ഭരണസമിതിയുടെ പിടിപ്പുകേട് - കോൺഗ്രസ്
പനവൂർ: വെള്ളാഞ്ചിറയിൽ സാമൂഹ്യ വിരുദ്ധർ അറവു മാലിന്യം നിക്ഷേപിച്ച സ്ഥലം സന്ദർശിച്ചു കോൺഗ്രസ് നേതാക്കൾ പഞ്ചായത്തിന്റെ പിടിപ്പുകേടിനെതിരെ സ്ഥിതിഗതികൾ വിലയിരുത്തി പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് വാർത്ത കുറിപ്പിൽ അറിയിച്ചു.
വെള്ളാഞ്ചിറയിൽ അറവു മാലിന്യം റോഡിൽ തള്ളിയ സാമൂഹ്യ വിരുദ്ധരെ കണ്ടില്ലായെന്ന് നടിക്കുകയാണ് പഞ്ചായത്ത് ഭരണസമിതി ചെയ്യുന്നതെന്ന് സ്ഥലം സന്ദർശിച്ചുകൊണ്ട് മുൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ് എൻ പുരം ജലാൽ അഭിപ്രായപ്പെട്ടു.
അഴിമതിനടത്താൻ വേണ്ടി മാത്രം വ്യാജ സിസിടിവി പഞ്ചായത്ത് മുഴുവൻ സ്ഥാപിച്ചു ജനങ്ങളെ കബളിപ്പിച്ച സിപിഎം നേതൃത്വം കൊടുക്കുന്ന പഞ്ചായത്ത് ഭരണസമിതി കാശ് മുടക്കി പ്രവർത്തന ക്ഷമതയുള്ള നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരുന്നെങ്കിൽ ഒരിക്കലും ഇത്തരം മാലിന്യ നിക്ഷേപം പഞ്ചായത്ത് പരിധിക്കുള്ളിൽ ഉണ്ടാകുകയില്ലായിരുന്നുവെന്ന് ഡിസിസി അംഗം ലാൽ വെള്ളാഞ്ചിറ പറഞ്ഞു..
പഞ്ചായത്തിന്റെ അനാസ്ഥയ്ക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നിട്ടിറങ്ങുമെന്ന് കർഷക തൊഴിലാളി ഫെഡറേഷൻ മണ്ഡലം പ്രസിഡന്റ് സിദ്ദിഖ് പ്രിയദർശിനി അറിയിച്ചു..
മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജിത മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ സരസ്വതിയമ്മ ഡികെടിഎഫ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സജയകുമാർ ഡികെടിഎഫ് മണ്ഡലം സെക്രട്ടറി അഖിൽ ബി കർഷക കോൺഗ്രസ് മണ്ഡലം സെക്രട്ടറി അനുരാജ് ഗുരുക്കൾ എന്നിവർ ഒപ്പമുണ്ടായിരുന്നു...