07/08/2025
കൊല്ലത്ത് ബസ് കാത്തു നിന്നവർക്കുനേരെയാണ് നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ചുകയറിയത് അപകടത്തിൽ രണ്ടുപേർ മരിച്ചു. കൊല്ലം കൊട്ടാരക്കര പനവേലിയിലാണ് നാടിനെ നടുക്കിയ അപകടം നടന്നത് l. പനവേലി സ്വദേശിനി സോണിയ (42), ശ്രീക്കുട്ടി (23) എന്നിവരാണ് മരിച്ചത്.
ഓട്ടോ ഡ്രൈവറായ വിജയൻ (65) ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. ഡെലിവറി വാൻ ആയ മിനി ലോറിയാണ് നിയന്ത്രണം വിട്ട് അപകടത്തിന് ഇടയാക്കിയത്. മിനി ലോറിയും, ഡ്രൈവറും പോലീസ് കസ്റ്റഡിയിൽ.