HDCinemaCompany

HDCinemaCompany 'HD cinema company' is a trivandrum based studio which built up especially for High definition cinem

മെഡിക്കൽ കാമ്പസിന്റെ പശ്ചാത്തലത്തിൽ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'ഹണ്ട്' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് ഇന്ന് പാലക...
28/12/2022

മെഡിക്കൽ കാമ്പസിന്റെ പശ്ചാത്തലത്തിൽ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'ഹണ്ട്' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് ഇന്ന് പാലക്കാട്ട് തുടക്കമിട്ടു.

കഞ്ചിക്കോട്ട് സുര്യ റിട്രീറ്റിൽ നടന്ന ലളിതമായ ചടങ്ങിൽ സംവിധായകൻ ഷാജി കൈലാസ് ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് തുടക്കമിട്ടത്.. ഭാവനയാണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്. ജയലഷ്മി ഫിലിംസിന്റെ ബാനറിൽ കെ.രാധാകൃഷ്ണൻ നിർമ്മിക്കുന്ന ഈ ചിത്രം പൂർണ്ണമായും സസ്പെൻസ്, ഹൊറർ പശ്ചാത്തലത്തിലാണ് അവതരണം

നടി ജ്യോതിക  ജിയോ ബേബി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ "കാതൽ" ലൊക്കേഷനിൽ എത്തിയപ്പോൾ...ഈ സിനിമ നിർമിക്കുന്നത് മമ്മ...
27/10/2022

നടി ജ്യോതിക ജിയോ ബേബി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ "കാതൽ" ലൊക്കേഷനിൽ എത്തിയപ്പോൾ...

ഈ സിനിമ നിർമിക്കുന്നത് മമ്മൂട്ടി കമ്പനിയാണ് .

അരുൺ ഗോപി ഉദയകൃഷ്ണൻ ദിലീപ് ടീമിന്റെ  പുതിയ ചിത്രം തുടങ്ങുന്നു..നാളെ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ ആണ് പൂജചടങ്ങു നടക്...
31/08/2022

അരുൺ ഗോപി ഉദയകൃഷ്ണൻ ദിലീപ് ടീമിന്റെ പുതിയ ചിത്രം തുടങ്ങുന്നു..

നാളെ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ ആണ് പൂജചടങ്ങു നടക്കുന്നത്. സൂപ്പർ ഹിറ്റായ രാമലീല ക്കു ശേഷം ഈ ടീം ഒന്നിക്കുന്ന ചിത്രം നിർമ്മിക്കുന്നത് വിനായക അജിത്താണ്. തമന്നയാണ് നായിക. സെപ്റ്റംബർ 19 നു ഷൂട്ടിംഗ് തുടങ്ങും

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ സിനിമ യുടെ പൂജാ വേള
15/07/2022

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ സിനിമ യുടെ പൂജാ വേള

15/07/2022
മമ്മൂട്ടി- ബി. ഉണ്ണികൃഷ്ണന്‍ ത്രില്ലർ ചിത്രം; ചിത്രീകരണം ആരംഭിച്ചു   മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ ...
15/07/2022

മമ്മൂട്ടി- ബി. ഉണ്ണികൃഷ്ണന്‍ ത്രില്ലർ ചിത്രം; ചിത്രീകരണം ആരംഭിച്ചു

മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം പൂയംകുട്ടിയിൽ ആരംഭിച്ചു. ആർ.ഡി. ഇലുമിനേഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ത്രില്ലർ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ നായികമാരാവുന്ന ചിത്രത്തിൽ വില്ലനായെത്തുന്നത് പ്രശസ്ത തെന്നിന്ത്യൻ താരം വിനയ് റായ് ആണ്. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്.

ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു എബ്രഹാം തുടങ്ങി നിരവധി താരങ്ങളോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും അഭിനയിക്കുന്നു. ഇതുവരേയും പേരിടാത്ത ചിത്രത്തിൽ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. എറണാകുളം, വണ്ടിപെരിയാർ എന്നിവിടങ്ങളാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ.

ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ധിക്ക് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ്: മനോജ്, കലാ സംവിധാനം: ഷാജി നടുവിൽ വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, ചമയം: ജിതേഷ് പൊയ്യ, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, പി.ആർ.ഒ: പി.ശിവപ്രസാദ് & നിയാസ് നൗഷാദ്, മാർക്കറ്റിംങ്: ഒബ്സ്ക്യൂറ എൻ്റർടൈൻമെൻ്റ്സ്, സ്റ്റിൽസ്: നവീൻ മുരളി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഫിലിം ഡെവലപ്പ്മെന്റ് കോർപറേഷൻ
23/06/2022

ഫിലിം ഡെവലപ്പ്മെന്റ് കോർപറേഷൻ

നടൻ മധുവിനെ അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടിൽ സന്ദർശിക്കാൻ എത്തിയ മോഹൻ ലാൽ
21/06/2022

നടൻ മധുവിനെ അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടിൽ സന്ദർശിക്കാൻ എത്തിയ മോഹൻ ലാൽ

''വെടികെട്ട്'' ചിത്രീകരണം ആരംഭിച്ചു..കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളും തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്...
04/05/2022

''വെടികെട്ട്'' ചിത്രീകരണം ആരംഭിച്ചു..

കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളും തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് "വെടിക്കെട്ട്". ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍ എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിൻ്റെ പൂജയും ചിത്രീകരണവും കൊച്ചിയിൽ ആരംഭിച്ചു. മലയാള സിനിമ ബോക്സ് ഓഫീസിൽ വമ്പൻ വിജയങ്ങളായി മാറിയ അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നീ ചിത്രങ്ങൾക്ക് ശേഷം ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. 14 ഇലവൺ സിനിമാസിൻ്റെ ബാനറിൽ റോഷിത്ത് ലാൽ ആണ് ചിത്രത്തിൻ്റെ സഹനിർമ്മാതാവ്. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും തന്നെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഇരുന്നൂറോളം പുതുമുഖ താരങ്ങൾ ആണ് അഭിനയിക്കുന്നത്. പുതുമുഖങ്ങളായ ഐശ്യര്യ അനിൽകുമാർ, ശ്രദ്ധ ജോസഫ് എന്നിവരാണ് വെടിക്കെട്ടിലെ നായികമാർ.

രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ ജോൺകുട്ടിയാണ് ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത്. ബിബിൻ ജോർജ്, ഷിബു പുലർകാഴ്ച, വിപിൻ ജെഫ്രിൻ, ജിതിൻ ദേവസി, അൻസാജ് ഗോപി എന്നിവരുടെ വരികൾക്ക് സംഗീതം ഒരുക്കുന്നത് ശ്യാം പ്രസാദ്, ഷിബു പുലർകാഴ്ച, അർജുൻ വി അക്ഷയ എന്നിവർ ചേർന്നാണ്. പശ്ചാത്തല സംഗീതം- ജേയ്ക്സ് ബിജോയ്, ലൈൻ പ്രൊഡ്യൂസർ- പ്രിജിൻ ജെ.പി, പ്രൊസക്ഷൻ കൺട്രോളർ- സുധർമ്മൻ വള്ളിക്കുന്ന്, കലാസംവിധാനം- സജീഷ് താമരശ്ശേരി, മേക്കപ്പ്-കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ, കോസ്റ്റ്യൂം- ഇർഷാദ് ചെറുകുന്ന്, ചീഫ് അസോ. ഡയറക്ടർ- രാജേഷ് ആർ കൃഷ്ണൻ, ആക്ഷൻ- സുപ്രീം സുന്ദർ, മാഫിയ ശശി, സൗണ്ട് ഡിസൈൻ- എ.ബി ജുബിൻ, ഫിനാൻസ് കൺട്രോളർ- ഷിജോ ഡൊമിനിക്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്- സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മനേജേർ- ഹിരൻ, നിതിൻ ഫ്രഡ്ഡി, നൃത്ത സംവിധാനം- ദിനേശ് മാസ്റ്റർ, അസോ. ഡയറക്ടർ- സുജയ് എസ് കുമാർ, ഗ്രാഫിക്സ്: നിധിൻ റാം, ഡിസൈൻ: ടെൻപോയിൻ്റ്, സ്റ്റിൽസ്- അജി മസ്ക്കറ്റ്, പി.ആർ.ഒ- പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

News :ജയശീലൻ സദാനന്ദൻ
മൂവീടുഡെ

Address

Thiruvananthapuram
695001

Alerts

Be the first to know and let us send you an email when HDCinemaCompany posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to HDCinemaCompany:

Share