15/05/2026
പുതിയ യുഡിഎഫ് സർക്കാരിന്റെ നിലപാട് നിർണായകം
കേരളത്തിലെ ഏറ്റവും ചെലവേറിയ അടിസ്ഥാന സൗകര്യ പദ്ധതികളിലൊന്നായ വിഴിഞ്ഞം–നാവായിക്കുളം വരെ നീളുന്ന തിരുവനന്തപുരം ഔട്ടർ റിങ് റോഡ് (തിരുവനന്തപുരം ORR/NH 866) യാഥാർഥ്യത്തിലേക്ക് നീങ്ങുമ്പോൾ, പുതുതായി അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാരിന്റെ തീരുമാനം നിർണായക ഘട്ടത്തിലേക്ക്. കേന്ദ്ര മന്ത്രിസഭയുടെ അന്തിമ അനുമതി ലഭിച്ചതിന് ശേഷം സംസ്ഥാന സർക്കാരുമായുള്ള ധാരണാപത്രത്തിൽ പുതിയ സർക്കാർ ഒപ്പിടേണ്ട സാഹചര്യമാണുള്ളത്.
ഏകദേശം ₹12,549.5 കോടി ചെലവിൽ നടപ്പാക്കുന്ന പദ്ധതിയിൽ ഭൂമി ഏറ്റെടുക്കലിന്റെ 50 ശതമാനവും സർവീസ് റോഡ് നിർമാണച്ചെലവും സംസ്ഥാന സർക്കാർ വഹിക്കണമെന്ന വ്യവസ്ഥയാണ് പ്രധാന ചർച്ച. ഇതിലൂടെ ഏകദേശം ₹2660 കോടി രൂപയുടെ സാമ്പത്തിക ബാധ്യത സംസ്ഥാനത്തിന് വരും.
പദ്ധതിയുടെ ഭാഗമായി നിർമാണ സാമഗ്രികളുടെ ജിഎസ്ടിയും മണ്ണ് ഉൾപ്പെടെയുള്ള റോയൽറ്റി ഫീസുകളും സംസ്ഥാന സർക്കാർ ഒഴിവാക്കണമെന്ന നിബന്ധനയും ഉൾപ്പെട്ടിട്ടുണ്ട്.
മുൻ എൽഡിഎഫ് സർക്കാർ ഇതിൽ ധാരണയിലെത്തിയിരുന്നുവെങ്കിലും ഔദ്യോഗിക ഒപ്പിടൽ ഇനി പുതിയ സർക്കാരിന്റെ തീരുമാനത്തിനാണ് ആശ്രിതം.
ഒറ്റ മെഗാ പദ്ധതിയായി ORR
മുൻപ് രണ്ട് ഘട്ടങ്ങളായി നിർമിക്കാൻ തീരുമാനിച്ചിരുന്ന പദ്ധതി — വിഴിഞ്ഞം–തേക്കട, തേക്കട–നാവായിക്കുളം — ഇപ്പോൾ 62.7 കിലോമീറ്റർ ദൈർഘ്യമുള്ള ഒറ്റ മെഗാ കോറിഡോറായി നടപ്പാക്കാനാണ് തീരുമാനം.
ജിഎസ്ടി ഒഴികെയുള്ള നിർമാണച്ചെലവ് ഏകദേശം ₹6857 കോടിയാണ്. ഭൂമിയേറ്റെടുക്കലിന് മാത്രം ₹4450 കോടി ചെലവ് പ്രതീക്ഷിക്കുമ്പോൾ അതിന്റെ പകുതി സംസ്ഥാന സർക്കാർ വഹിക്കണം. സർവീസ് റോഡുകൾക്കായി കൂടി ഏകദേശം ₹434 കോടി സംസ്ഥാനം കണ്ടെത്തേണ്ടതുണ്ട്. ഈ തുക 5 വർഷം കൊണ്ട് ഗഡുക്കളായി അടയ്ക്കാമെന്നതാണ് നിലവിലെ ആശ്വാസം.
കേരളത്തിലെ ഏറ്റവും സാങ്കേതിക സങ്കീർണ ഹൈവേകളിൽ ഒന്ന്
തിരുവനന്തപുരം ഔട്ടർ റിങ് റോഡ് കേരളത്തിൽ ഇതുവരെ നിർമിച്ച ഹൈവേകളിൽ ഏറ്റവും സാങ്കേതിക സങ്കീർണതയുള്ള പദ്ധതികളിലൊന്നായി കണക്കാക്കപ്പെടുന്നു. ആദ്യം 30 മീറ്റർ വരെ കുന്നുകൾ മുറിച്ചുമാറ്റി പാത നിർമ്മിക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും പരിസ്ഥിതി ആശങ്കകളും ഭൂപ്രകൃതി പ്രശ്നങ്ങളും കാരണം പദ്ധതി പുനർരൂപകൽപ്പന ചെയ്യുകയായിരുന്നു.
ജനസാന്ദ്ര പ്രദേശങ്ങൾ ഒഴിവാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ തുരങ്കങ്ങളും വയഡക്ടുകളും കൂടുതലായി ഉൾപ്പെടുത്തി പുതിയ ഡിസൈൻ തയ്യാറാക്കി.
പ്രധാന നിർമാണ ഘടകങ്ങൾ
• 17 തുരങ്കങ്ങൾ – ആകെ 4.625 കി.മീ
• 50 വയഡക്ടുകൾ – ആകെ 10.53 കി.മീ
• 6 ഫ്ലൈഓവർ
• 2 വലിയ പാലങ്ങൾ
• 17 ചെറിയ പാലങ്ങൾ
• 144 ബോക്സ് കൾവർട്ടുകൾ
• 128 ക്രോസ് റോഡ് കൾവർട്ടുകൾ
• 1 റെയിൽവേ മേൽപാലം
• 103 കിലോമീറ്റർ സർവീസ് റോഡുകൾ
•