EN24 NEWS

EN24 NEWS We deliver accurate, unbiased, and insightful news coverage that informs, engages, and empowers you.

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു: CPIM നേതാവിൻ്റെയും മുഹമ്മദ് റിയാസിൻ്റെ സുഹൃത്തിൻ്റെറെയും വീടുകളടക്കം 8 ...
18/08/2026

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു: CPIM നേതാവിൻ്റെയും മുഹമ്മദ് റിയാസിൻ്റെ സുഹൃത്തിൻ്റെറെയും വീടുകളടക്കം 8 കേന്ദ്രങ്ങളിൽ പരിശോധന തുടരുന്നു

കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് കൊച്ചി ഇ.ഡി സംഘം കോഴിക്കോട് വീണ്ടും വ്യാപക പരിശോധന നടത്തുന്നു. രാവിലെ തുടങ്ങിയ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു. സി.പി.ഐ. എം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഫ്ലാറ്റിലും തറവാട് വീട്ടിലും ഉൾപ്പെടെ എട്ട് കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന പുരോഗമിക്കുന്നത്.

മുഹമ്മദ് റിയാസിന്റെ അടുത്ത സുഹൃത്തുക്കളിലേക്കും ഇ.ഡി അന്വേഷണം വ്യാപിപ്പിക്കുകയാണ്. ഇവരുടെ വസതികളിലും സ്ഥാപനങ്ങളിലുമാണ് ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം പരിശോധന നടത്തുന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഡയറിയിൽ നിന്നാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ഇ.ഡിക്ക് ലഭിച്ചതെന്നാണ് സൂചന.

മാസപ്പടി കേസിലെ ED റെയ്ഡ് കോഴിക്കോട് 8 സ്ഥലങ്ങളിൽ;

1- DTPC ഡെസ്റ്റിനേഷൻ മാനേജർ നന്ദുലാലിൻ്റെ കുണ്ടുപറമ്പ് വീട്
(Dyfi വെസ്റ്റ് മേഖല സെക്രട്ടറി)

2- CPIM ജില്ലാ സെക്രട്ടറിയേറ്റ് അംഗവും / സോളസ് പരസ്യ കമ്പനിയു ഉടമ പി നിഖിലിന്റെ അശോകപുരത്തെ ഫ്ലാറ്റ്

3- നിഖിലിന്റെ ഫറോക്ക് കരുവൻതുരത്തിയിലെ വീട്ടിലും റെയ്‌ഡ്‌

4- KCK dental and സർജിക്കൽ സ്‌ഥാപന ഉടമ ഷൈജലിന്റെ പൊറ്റമ്മലിലെ അപാർട്മെന്റ്

5- KCK dental and surgical – സരോവരം റോഡ്

6- പന്തീരാങ്കാവ് സ്വദേശി വാരിഷ് കളത്തിങ്കലിന്റെ ഉടമസ്ഥതയിൽ ഉള്ള ക്യാപിറ്റൽ മാർബിൾസ് ആൻഡ് ഗ്രാനൈറ്റിൽ ഇ ഡി റൈഡ്

7- കാരപ്പറമ്പ് സ്വദേശി ഫബീഷ് മുഹമ്മദിന്റെ വീട്ടിലും റെയ്‌ഡ്- മുഹമ്മദ്‌ റിയാസിന്റെ സഹപാഠി

8- ഫൈജാസിന്റെ വീട്ടിൽ – പ്രവാസി – മുഹമ്മദ്‌ റിയാസിന്റെ സഹപാഠി

എന്നിവിടങ്ങളിലാണ് ഇ ഡി റെയ്‌ഡ്‌ തുടരുന്നത്. എക്‌സാലോജിക് കമ്പനിയിൽ നിന്ന് പണം പുറത്തേക്ക് പോയതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ഇ.ഡി പ്രധാനമായും അന്വേഷിക്കുന്നത്. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി മൂന്നാം ഘട്ടമെന്ന നിലയിലാണ് ഈ തെളിവെടുപ്പ് ശക്തമാക്കിയിരിക്കുന്നത്. | EN24 NEWS

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധിഡൽഹി:ജാർഖണ്ഡിലെ വിദ്യാർത്ഥി...
18/08/2026

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി

ഡൽഹി:ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷമുണ്ടെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. വിദ്യാർത്ഥികൾ സംയമനം പാലിച്ച് ആവശ്യങ്ങൾ അംഗീകരിപ്പിച്ചു. രാജ്യത്തെ ഓരോ വിദ്യാർത്ഥിക്കുമൊപ്പം ഉറച്ചുനിൽക്കുന്നു. ചൂഷണ സംവിധാനത്തെ വേരോടെ പിഴുതുമാറ്റം. വിദ്യാർത്ഥികളെ പിന്നോട്ട് വലിക്കാതെ മുന്നോട്ട് നയിക്കുന്ന സംവിധാനം രാജ്യത്ത് വരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ജന്തർമന്തറിൽ നടന്ന സിജെപി സമരത്തിന് ചുവടുപിടിച്ചാണ് ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം തുടങ്ങിയത്. സർക്കാർ ജോലിക്കായുള്ള പരീക്ഷകളിൽ സുതാര്യതയും നീതിയും ആവശ്യപ്പെട്ടായിരുന്നു മൂന്നാഴ്ചയിലധികം നീണ്ട പ്രതിഷേധമാണ് അവസാനിച്ചത്. കഴിഞ്ഞ മാസം 25 നാണ് റാഞ്ചിയിലെ ജയ്പാൽ സിംഗ് മുണ്ട സ്റ്റേഡിയത്തിൽ വിദ്യാർഥികൾ പ്രതിഷേധം ആരംഭിച്ചത്. പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്നും, മുൻ പരീക്ഷകൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.

ചർച്ചകൾ ആവർത്തിച്ചു നടത്തിയെങ്കിലും സിജിഎൽ പരീക്ഷ റദ്ദാക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. വിദ്യാർത്ഥി നേതാവായ ദേവേന്ദ്ര നാഥ് മഹ്‌തോയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 2ന് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. പിന്നാലെ സമരം കടുപ്പിച്ച വിദ്യാർത്ഥികൾ നിയമസഭാ മാർച്ച് നടത്തി,, ഹേമന്ത് സോറന്റെയും, രാഹുൽ ഗാന്ധിയുടെയും കോലങ്ങൾ കത്തിച്ചു. സഖ്യകക്ഷികളിൽ നിന്നുവരെ എതിർപ്പ് ഉയർന്നതിന് പിന്നാലെ.സമരത്തിന്റെ 24 ആം നാൾ CGL അടക്കം TDPL ഏജൻസി നടത്തിയ എല്ലാ പരീക്ഷകളും സർക്കാർ റദ്ദാക്കി.

അതിനിടെ, പരീക്ഷ റദ്ദാക്കിയ സർക്കാർ തീരുമാനത്തിൽ പ്രതിഷേധവുമായി ​പരീക്ഷ പാസായവരും രംഗത്തെത്തി. ഇന്ത്യാ സഖ്യം ഭരിക്കുന്ന ഝാർഖണ്ഡിലെ സമരം ബിജെപി രാഷ്ട്രീയ ആയുധമാക്കവേയാണ് സർക്കാരിന്റെ നിർണായക തീരുമാനം. സമരം അവസാനിപ്പിക്കാത്ത ഒരു വിഭാഗത്തേയും റദ്ദാക്കിയ പരീക്ഷയിൽ വിജയിച്ച ഉദ്യോഗാർഥികളെയും സർക്കാർ ഇനി എങ്ങനെ അനുനയിപ്പിക്കും എന്നാണ് കാണേണ്ടത്. | EN24 NEWS

പെൻഷൻ പരിഷ്‌ക്കരണവും ക്ഷാമാശ്വാസ കുടിശികയും നടപ്പിലാക്കുക. സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് കൗൺസിൽ പ്രക്ഷോഭത്തിലേക്ക്സംസ്ഥ...
17/08/2026

പെൻഷൻ പരിഷ്‌ക്കരണവും ക്ഷാമാശ്വാസ കുടിശികയും നടപ്പിലാക്കുക. സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് കൗൺസിൽ പ്രക്ഷോഭത്തിലേക്ക്

സംസ്ഥാനത്തെ സർവീസ് പെൻഷൻകാരുടെ പെൻഷൻ പരിഷ്‌കരണവും ക്ഷാമാശ്വാസ കുടിശിക തുകയും അനുവദിക്കണമെന്ന് ആവാട്ട് സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ ആഗസ്‌ത്‌ 18 ന് മാർച്ചും ധർണ്ണയും നടത്തും. പെൻഷനേഴ്‌സ് കൗൺസിൽ ഉൾപ്പെടെ നടത്തിയ നിരന്തര പ്രക്ഷോഭത്തെ തുടർന്ന് കഴിഞ്ഞ എൽഡിഎഫ് സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിനും പെൻഷൻ പരിഷ്‌ണരണത്തിനുമായി കമ്മീഷനെ നിയോഗിച്ചിരുന്നു. എന്നാൽ സർക്കാർ മാറി യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ കമ്മീഷൻ്റെ ഭാവി അനിശ്ചിതത്വത്തിലായി. പുതിയ സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിലും ഈ കമ്മീഷനെ കുറിച്ച് മൗനം പാലിച്ചിരിക്കുകയാണ്. അതോടൊപ്പം തന്നെ കഴിഞ്ഞ സർക്കാർ എട്ടു ഗഡുക്കളായി നല്‌കുമെന്ന് ഉറപ്പുനൽകി ഉത്തരവിറക്കിയ കുടിശിക തുകയെ സംബന്ധിച്ചും യു ഡി എഫ് സർക്കാർ നിശബ്ദത പാലിക്കുകയാണ്. ഇത് പെൻഷൻകാർക്ക് വലിയ സാമ്പത്തിക നഷ്ടം സൃഷ്ടിക്കും. ഈ ആവശ്യങ്ങൾ കൂടാതെ മെഡിസെപ്പ് പദ്ധതി കുറ്റമറ്റതാക്കുക സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വയോജന വകുപ്പ് യാഥാർഥ്യമാക്കുക. വിദ്യാഭാസ രംഗത്തുൾപ്പെടെ കേന്ദ്ര-കേരള സർക്കാരുകളുടെ വികലനയങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളും പെൻഷനേഴ്‌സ് കൗൺസിൽ പ്രക്ഷോഭത്തിലൂടെ ഉന്നയിക്കുന്നു.

പ്രക്ഷോഭത്തിൻ്റെ ആദ്യ ഘട്ടമെന്ന നിലയിൽ സംസ്ഥാനത്തെ ട്രഷറികൾ കേന്ദ്രീകരിച്ച് നോട്ടീസ് വിതരണവും വിശദീകരണവും നടത്തിയിരുന്നു. അടുത്ത ഘട്ട പ്രക്ഷോഭമെന്ന നിലയിൽ ആഗസ്‌ത് 16 ന് സംസ്ഥാന സെക്രട്ടറിയറ്റിലേക്കും മറ്റ് എല്ലാ ജില്ലാ കേന്ദ്രങ്ങളിലേക്കും മാർച്ചും ധർണ്ണയും സംഘടിപ്പിക്കും. മാർച്ചും ർണ്ണയും തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിന് സംഘടനയുടെ ജനറൽ സെക്രട്ടറി എൻ ശ്രീകുമാറും കാസറഗോഡ് സംസ്ഥാന പ്രസിഡന്റ് സുകേശൻ ചൂലിക്കാടും ഉദ്ഘാടനം നിർവഹിക്കും.

സുകേശൻ ചുലിക്കാട് സംസ്ഥാന പ്രസിഡന്റ്ി എൻ.ശ്രീകുമാർ ജനറൽ സെക്രട്ടറി എം.എ. ഫ്രാൻസിസ് (വൈസ് പ്രസിഡന്റ്ി ആർ ഞാത് ചന്ദ്രൻ നായർ വൈസ് പ്രസിഡൻ്റി ഒക് ശ്രികുമാർ ജില്ലാ പ്രസിഡന്റ് എ. ഹരിശ്ചന്ദ്രൻ നായർ ജില്ലാ സെക്രട്ടറി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

അത്തിക്കോട്ട് കുഞ്ഞിരാമൻ സ്മരണയിൽ ഓണാഘോഷം സംഘടിപ്പിച്ചു...തിരുവനന്തപുരം: എക്‌സ് സർവീസ് മെൻ അത്തിക്കോട്ട് കുഞ്ഞിരാമൻ സ്മര...
12/08/2026

അത്തിക്കോട്ട് കുഞ്ഞിരാമൻ സ്മരണയിൽ ഓണാഘോഷം സംഘടിപ്പിച്ചു...
തിരുവനന്തപുരം: എക്‌സ് സർവീസ് മെൻ അത്തിക്കോട്ട് കുഞ്ഞിരാമൻ സ്മരണാർത്ഥം സംഘടിപ്പിച്ച ഓണാഘോഷപരിപാടികൾ ആരോഗ്യവകുപ്പുമന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. 300 കുടുംബങ്ങൾക്ക് ഓണക്കിറ്റും അത്തിക്കോട്ട് കുഞ്ഞിരാമൻ സാഹിത്യ പുരസ്‌കാരം ഡോ. മനോജ് വെള്ളനാടിനും പരിസ്ഥിതി പുരസ്‌കാരം പി. ഗിരീശനും മന്ത്രി സമ്മാനിച്ചു. ഗതാഗതവകുപ്പു മന്ത്രി സി പി ജോൺ മുഖ്യാതിഥിയായി. കാൻസർ രോഗികൾക്കുള്ള ചികിത്സാ ധനസഹായം വാർഡ് കൗൺസിലർ വൈഷ്ണ സുരേഷ് വിതരണം ചെയ്തു.
ഓട്ടോമേഷൻ ഏഷ്യ അസോസിയേറ്റ്‌സിന്റെയും എക്‌സ് എൻ ആർ ഐ ആൻഡ് പ്രവാസി വെൽഫെയർ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ മണ്ണന്തല ജെ എം എം സ്റ്റഡി സെന്ററിൽ നടന്ന പരിപാടിയിൽ മാത്യൂസ് മാങ്കാവിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ഫയർ ഓഫീസർ എസ് സൂരജ്, സി ജി രാജൻ, ജെ രാജൻ, രമേഷ് വി ദേവ്, ദീപു ദാസ് ഡി, സിന്ധുലേഖ, സിന്ധു വി, നിഖിൽ ഒ പി, രഞ്ജു രാജ് ഡി എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
ജെ എം എം സ്റ്റഡി സെന്റർ അസോസിയേറ്റ് ഡയറക്ടർ റവ. ഷിബു പ്ലാവില, ഓട്ടോമേഷൻ ഏഷ്യ അസോസിയേറ്റ്‌സ് മാനേജിങ് ഡയറക്ടർ അശോകൻ അത്തിക്കോട്ട്, റവ. ഡോ. ഐസക് മാർ ഫിലോക്‌സിനോസ് എപിസ്‌കോപ, അശ്വിൻ എ അശോകൻ, ഡോ. മനോജ് വെള്ളനാട്, പി ഗിരീശൻ എന്നിവർ സംസാരിച്ചു. സി ജി രാജൻ കെട്ടിടത്തിൽ സ്വാഗതവും ശാന്തമ്മ മാത്യു നന്ദിയും പറഞ്ഞു.

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ പുല്ലുവിളയിലെ വീട്ടിലെത്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഫി...
10/08/2026

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ പുല്ലുവിളയിലെ വീട്ടിലെത്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂറും. ഇന്ന് രാവിലെ മന്ത്രിമാരും വിഴിഞ്ഞം എംഎല്‍എ എം വിന്‍സെന്റും അടക്കമുള്ളവര്‍ വീട്ടിലെത്തിയത്. ജോണിനെ കാണാതായി പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിമാര്‍ വീട്ടിലെത്തുന്നത്. മത്സ്യത്തൊഴിലാളികളെ കാണാതായ വിഷയത്തില്‍ സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി വി ഡി സതീശനെതിരെ ആഞ്ഞടിച്ച് ജോണിന്റെ മക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിമാരുടെ സന്ദര്‍ശനം.മന്ത്രിമാര്‍ക്ക് മുന്നില്‍ തങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ ജോണിന്റെ കുടുംബം ഉന്നയിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ അപകടത്തില്‍പ്പെട്ടാല്‍ രക്ഷപ്പെടുത്താന്‍ കൃത്യമായ സംവിധാനമില്ലെന്ന് ജോണിന്റെ മകന്‍ ജിനില്‍ പറഞ്ഞു. കടലില്‍ പോകുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് വൈകി വരുന്നത് മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് ബുദ്ധിമുട്ടിലാക്കുന്നണ്ട്. ഒരു മണിയോടെയായിരുന്നു പപ്പ കടലില്‍ പോയത്. രണ്ട് മണിക്കാണ് മുന്നറിയിപ്പ് സൈറ്റില്‍ വന്നത്. നാല് മണിക്കായിരുന്നു സൈറന്‍ മുഴങ്ങിയത്. ഈ സമയം പപ്പ കടലില്‍ എത്തിയിരുന്നുവെന്നും ജിനില്‍ പറഞ്ഞു.

02/08/2026

സ്നേഹദൂത് ചാരിറ്റബിൾ ട്രസ്റ്റിന്റെ എട്ടാമത് വാർഷികാഘോഷം 2026

CJPയെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച്...ഏത് സമയത്ത് വേണമെങ്കിലും ചര്‍ച്ച ചെയ്യാന്‍ വരാമെന്ന് ജിതേന്ദ്ര സിങ്നീറ്റ് പരീക്ഷാ പ...
23/07/2026

CJPയെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച്...

ഏത് സമയത്ത് വേണമെങ്കിലും ചര്‍ച്ച ചെയ്യാന്‍ വരാമെന്ന് ജിതേന്ദ്ര സിങ്

നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി)യെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്. ജെ പി നദ്ദയുടെ വസതിയിലോ ഓഫീസിലോ ചര്‍ച്ച നടത്താമെന്ന് ജിതേന്ദ്ര സിങ് പറഞ്ഞു. സമരക്കാര്‍ക്ക് ഏത് സമയത്ത് വേണമെങ്കിലും ചര്‍ച്ച ചെയ്യാന്‍ വരാമെന്ന് ജിതേന്ദ്ര സിങ് വ്യക്തമാക്കി.

'24 മണിക്കൂറിനിടെ നാല് തവണയെങ്കിലും സമരക്കാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. സമരക്കാര്‍ക്ക് ആവശ്യമുള്ളപ്പോള്‍ ഏത് സമയത്ത് വേണമെങ്കിലും എത്ര നേരം വേണമെങ്കിലും സമരം നടത്താം. പ്രക്ഷോഭം നടന്ന വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്. മറ്റ് അനുബന്ധ വിഷയങ്ങളും ചര്‍ച്ച ചെയ്യാം. ജെ പി നദ്ദയുടെ വസതിയില്‍ വെച്ച് തുറന്ന മനസോടെ ചര്‍ച്ച ചെയ്യാം. ഞാനും അദ്ദേഹത്തിന്റെ കൂടെയുണ്ടാകും', ജിതേന്ദ്ര സിങ് പറഞ്ഞു. ജെ പി നദ്ദയും ഇക്കാര്യം വ്യക്തമാക്കി രംഗത്ത് വന്നു. തങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് നദ്ദയും വ്യക്തമാക്കി.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും ഡല്‍ഹിയില്‍ സിജെപി പ്രതിഷേധത്തിനെതിരായ പൊലീസ് അതിക്രമത്തിനുമെതിരെ ഇന്നും രാജ്യത്തുടനീളം നിരവധി പ്രക്ഷോഭങ്ങള്‍ നടന്നു. അതേസമയം ഇന്നാദ്യമായി നീറ്റ് പരീക്ഷാ പേപ്പറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരണം നടത്തി. കുറ്റക്കാര്‍ക്കെതിരെ വേഗത്തിലുള്ള കര്‍ശനമായ നടപടി സ്വീകരിക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതി സജീകരിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

വിവാദ രക്ഷാപ്രവർത്തന കേസ്: ഗൺമാന്മാർ മർദ്ദിച്ച കേസ് അട്ടിമറിച്ചു; എം ആർ അജിത് കുമാറിന് സസ്പെൻഷൻ...ആലപ്പുഴയിലെ വിവാദ രക്ഷ...
23/07/2026

വിവാദ രക്ഷാപ്രവർത്തന കേസ്: ഗൺമാന്മാർ മർദ്ദിച്ച കേസ് അട്ടിമറിച്ചു; എം ആർ അജിത് കുമാറിന് സസ്പെൻഷൻ...
ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് ഗൺമാന്മാർ കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കണ്ടെത്തലിൽ എം ആർ അജിത് കുമാറിന് സസ്പെൻഷൻ. ഡിജിപിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തിയതിന് ശേഷമാണ് ആഭ്യന്തരമന്ത്രി നടപടിക്ക് അനുമതി നൽകിയത്. സസ്‌പെഷന്‍ഷൻ ലഭിച്ചതോടെ എം ആർ അജിത് കുമാറിൻ്റെ പ്രൊമോഷന്‍ തടയപ്പെടും. ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കില്ല.ആലപ്പുഴയിലെ വിവാദ രക്ഷാപ്രവര്‍ത്തനകേസ് അട്ടിമറിച്ചെന്ന കണ്ടെത്തലുള്ള എസ്‌ഐടി റിപ്പോര്‍ട്ട് ഡിജിപി ഇന്നലെ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിരുന്നു. ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് ഇന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഗണ്‍മാന്‍മാരുടെ മര്‍ദ്ദനക്കേസ് എം ആര്‍ അജിത് കുമാര്‍ അട്ടിമറിച്ചു എന്നാണ് എസ്‌ഐടി കണ്ടെത്തല്‍.

മര്‍ദ്ദന കേസിലെ അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിയെന്നും തെളിവില്ലന്ന് വരുത്തി പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടത്തിയെന്നുമായിരുന്നു അജിത് കുമാറിനെതിരെ എസ്ഐടിയുടെ കണ്ടെത്തല്‍. അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴിയടക്കം രേഖപ്പെടുത്തിയായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. എഡിജിപി അജിത് കുമാര്‍ പറഞ്ഞിട്ടാണ് തിരുത്തല്‍ നടത്തിയതെന്നാണ് എസ്ഐടി റിപ്പോര്‍ട്ടില്‍ പറയുന്നത്. അജിത് കുമാറിനെതിരെ മുന്‍ അന്വേഷണ സംഘത്തിന്റെ മൊഴി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അജിത് കുമാര്‍ തങ്ങളെ എഡിജിപി ഓഫീസിലേക്ക് വിളിച്ചു വരുത്തിയെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. റിപ്പോര്‍ട്ട് തിരുത്താന്‍ നിര്‍ദേശിച്ചെന്നും മൊഴിയുണ്ടായിരുന്നു.ചൂരല്‍മല ഉരുള്‍പൊട്ടല്‍ കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് അജിത് കുമാര്‍ വിളിപ്പിച്ചതെന്നും ഓഗസ്റ്റ് 12,13,14,15 തീയതികളിലായി പൊലീസ് ക്ലബില്‍ താമസിപ്പിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തിരുത്താന്‍ ആവശ്യപ്പെട്ടതെന്നുമാണ് മൊഴി. ദുരന്തം കഴിഞ്ഞ സമയമായതിനാല്‍ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ലഭിക്കില്ലെന്നും ആരും അറിയില്ലെന്നും അജിത് കുമാര്‍ പറഞ്ഞതായും മൊഴിയുണ്ട്. എം ആര്‍ അജിത് കുമാര്‍ മോശമായി പെരുമാറിയെന്നും ഒരു എസ്ഐ മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് തനിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നും അദ്ദേഹം മൊഴി നല്‍കി. ഇത് തെളിയിക്കാനുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടും എസ്ഐടി സമര്‍പ്പിച്ചിരുന്നു.

ബിജെപി പട്ടികജാതി മോർച്ചയുടെ പട്ടികജാതി വികസന കോർപറേഷൻ ഓഫീസ് മാർച്ചിൽ സംഘർഷം; ജലപീരങ്കി പ്രയോഗംബിജെപി പട്ടികജാതി മോർച്ച ...
23/07/2026

ബിജെപി പട്ടികജാതി മോർച്ചയുടെ പട്ടികജാതി വികസന കോർപറേഷൻ ഓഫീസ് മാർച്ചിൽ സംഘർഷം; ജലപീരങ്കി പ്രയോഗം

ബിജെപി പട്ടികജാതി മോർച്ച തൃശൂർ റവന്യൂ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടികജാതി വികസന കോർപറേഷൻ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ സംഘർഷം. മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന് പ്രവർത്തകർ പ്രതിഷേധിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

തുടർന്ന് നടന്ന പ്രതിഷേധയോഗം ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ പട്ടികജാതി സമൂഹത്തെ വഞ്ചിക്കുകയാണെന്നും, മുൻ ഇടതു സർക്കാരിന്റെ പട്ടികജാതി വിരുദ്ധ നയങ്ങളാണ് നിലവിലെ യുഡിഎഫ് സർക്കാരും തുടരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിലെ പട്ടികജാതി സമൂഹത്തിന്റെ പിന്നോക്കാവസ്ഥയെക്കുറിച്ച് സമഗ്ര പഠനം നടത്തി പരിഹാര നിർദേശങ്ങൾ സമർപ്പിക്കാൻ പ്രത്യേക കമ്മീഷനെ നിയമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഐക്യകേരളം രൂപീകരിച്ചതിനുശേഷം ഭരിച്ച ഇടതു-വലതു മുന്നണികൾ പട്ടികജാതി സമൂഹത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും, ഭൂമി, ഭവനം, വിദ്യാഭ്യാസം, തൊഴിൽ ഉൾപ്പെടെ എല്ലാ മേഖലകളിലും പട്ടികജാതി സമൂഹം പിന്നോക്കാവസ്ഥ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷം ഭരിച്ച സർക്കാർ പട്ടികജാതി വികസന നയം പ്രഖ്യാപിച്ചിരുന്നില്ലെന്നും, നിലവിലെ സർക്കാർ അടിയന്തരമായി പട്ടികജാതി വികസന നയം പ്രഖ്യാപിക്കണമെന്നും പന്തളം പ്രതാപൻ ആവശ്യപ്പെട്ടു. സ്കൂൾ തുറന്ന് രണ്ട് മാസം പിന്നിട്ടിട്ടും പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള സ്റ്റൈപെൻഡ്, ലംപ്സം ഗ്രാന്റ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വിതരണം ചെയ്തിട്ടില്ലെന്നും, കുടിശ്ശികയായ 377 കോടി രൂപ ഉടൻ വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പട്ടികജാതി ഹോസ്റ്റലുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാനും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനും, പട്ടികജാതി വികസന ഫണ്ട് വകമാറ്റുന്നതും ദുരുപയോഗം ചെയ്യുന്നതും ലാപ്സാകുന്നതും തടയാൻ നിയമനിർമാണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാർ കേരളത്തിലെ പട്ടികജാതി വികസനത്തിനായി അനുവദിക്കുന്ന കോടിക്കണക്കിന് രൂപ സംസ്ഥാന സർക്കാർ ഫലപ്രദമായി വിനിയോഗിക്കുന്നില്ലെന്നും, കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ടും ചെലവഴിച്ച ഫണ്ടും സംബന്ധിച്ച് ധവളപത്രം പ്രസിദ്ധീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യപ്രഭാഷണം നടത്തിയ ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്, പട്ടികജാതി സമൂഹത്തിന്റെ അവകാശങ്ങൾ കവർന്നെടുക്കാനും അട്ടിമറിക്കാനുമാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ പട്ടികജാതി വകുപ്പ് മന്ത്രിക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി. കേരളത്തിലെ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള എം.എൽ.എമാർ സമൂഹത്തിന്റെ പ്രശ്നങ്ങൾ നിയമസഭയിൽ ശക്തമായി ഉന്നയിക്കുന്നില്ലെന്നും, ബിജെപി എം.എൽ.എമാരാണ് പട്ടികജാതി സമൂഹത്തിന്റെ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയതെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബിജെപി പട്ടികജാതി മോർച്ച നോർത്ത് ജില്ലാ പ്രസിഡന്റ് അഭിലാഷ് തയ്യൂർ അധ്യക്ഷത വഹിച്ചു. സിറ്റി ജില്ലാ പ്രസിഡന്റ് മനോജ് നെല്ലിക്കാട്, നോർത്ത് ജില്ലാ പ്രസിഡന്റ് രാജേഷ് കൊട്ടാരത്ത്, ബിജെപി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, സംസ്ഥാന സമിതി അംഗം സുരേന്ദ്രൻ അയിനിക്കുന്നത്, ജില്ലാ വൈസ് പ്രസിഡന്റുമാരായ സുധീഷ് മേനോത്തുപറമ്പിൽ, സർജു തോയക്കാവ്, പട്ടികജാതി മോർച്ച സംസ്ഥാന സെക്രട്ടറിമാരായ ശരത് മൂത്തേടത്ത്, സജീവ് പള്ളത്ത് എന്നിവർ പ്രസംഗിച്ചു.

സോഷ്യൽ മീഡിയ–ഐ.ടി. കൺവീനർ ശ്രീജിത്ത് വാടാനപ്പിള്ളി, ജില്ലാ ജനറൽ സെക്രട്ടറി വിജിത് പാറളം, രതീഷ് നീലത്തുരുത്തി എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി തിരുത്തി; സംസ്ഥാന വഖഫ് ബോർഡിന് പ്രവർത്തനം തുടരാം.സംസ്ഥാന വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള...
21/07/2026

ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി തിരുത്തി; സംസ്ഥാന വഖഫ് ബോർഡിന് പ്രവർത്തനം തുടരാം.

സംസ്ഥാന വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തിരുത്തി സുപ്രീംകോടതി. വഖഫ് ബോര്‍ഡ് സെക്രട്ടറിക്ക് എക്‌സ് ഒഫിഷ്യോ അംഗമായി തുടരാമെന്ന് സുപ്രിംകോടതി പറഞ്ഞു. ഇത് സംസ്ഥാന വഖഫ് ബോര്‍ഡിന് വലിയ ആശ്വാസം നല്‍കുന്ന തീരുമാനമാണ്.

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അവസാനവരി സുപ്രീംകോടതി റദ്ദാക്കി. സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ച നടപടി റദ്ദാക്കിക്കൊണ്ടുള്ള സുപ്രിംകോടതിയുടെ ഉത്തരവാണ് ഇന്ന് വന്നത്. സംസ്ഥാന വഖഫ് ബോര്‍ഡിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയാണ് ഹൈക്കോടതി താത്ക്കാലികമായി നിയന്ത്രിച്ചിരുന്നത്. ഇതിലാണ് സുപ്രീംകോടതി തിരുത്തല്‍ വരുത്തിയിരിക്കുന്നത്. ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ച് ബുദ്ധിമുട്ടിക്കുന്നത് എന്തിനാണെന്നും സുപ്രീംകോടതി ചോദിച്ചു.

എന്നാല്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടരുതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഹൈക്കോടതിയിലും സംസ്ഥാന വഖഫ് ബോര്‍ഡിന്റെ ആവശ്യങ്ങളോട് വിയോജിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ എടുത്തിരുന്നത്. ഇത് തന്നെയാണ് ഇന്ന് സുപ്രീംകോടതിയിലും കണ്ടത്. സംസ്ഥാന സര്‍ക്കാര്‍ ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നുവെന്നായിരുന്നു വഖഫ് ബോര്‍ഡ് ഉയര്‍ത്തിയ രാഷ്ട്രീയ വിമര്‍ശനം.
| EN24 NEWS

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when EN24 NEWS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to EN24 NEWS:

Shortcuts

Share