Trivandrum Speaks

Trivandrum Speaks Trivandrum Speaks- a comprehensive social forum to share your ideas and experiences on the State cap

█║▌│█│ Verified Official Page™ ✔ All Rights Reserved ©

Trivandrum Speaks- a comprehensive social forum to share your ideas and experiences on the State capital. Here, you can post your photos, videos, and articles on Trivandrum to share with the city- folks to build up a vast network of friends who love their city- their home…

16/05/2023

നമ്മൾ തിരുവനന്തപുരത്തു കാർക്ക് പദ്മനാഭ സ്വാമിയുടെ പേര് കേൾക്കുമ്പോൾ അഭിമാനം ആണ്‌ പക്ഷെ ഇത് കേൾക്കുമ്പോൾ എന്ത്‌ തോനുന്നു?
പദ്മനാഭ ക്ഷേത്രം ജീവനക്കാർ ഗുണ്ടകളോ?

പാവപ്പെട്ടവന്റെ കൈയ്യിൽ നിന്ന് ചെറിയ നിയമ ലംഘനത്തിന്റെ പേരിൽ പിടിച്ചു പറിക്കുന്ന MVD Kerala ഈ നമ്പർ പ്ലേറ്റിൽ എന്തെങ്കില...
27/06/2022

പാവപ്പെട്ടവന്റെ കൈയ്യിൽ നിന്ന് ചെറിയ നിയമ ലംഘനത്തിന്റെ പേരിൽ പിടിച്ചു പറിക്കുന്ന MVD Kerala ഈ നമ്പർ പ്ലേറ്റിൽ എന്തെങ്കിലും നിയമലംഘനം കാണുന്നുണ്ടോ? അതോ പാവപെട്ടവർക്ക് മാത്രമേ നിയമം പാലിക്കേണ്ടതുള്ളു അതോ മുട്ട് ഇടിക്കുമോ ഇവർക്കെതിരെ നടപടി എടുക്കാൻ 🙏🙏🙏

"എനിക്ക് റോഡ് കുഴിയ്ക്കാൻ അല്ലേ അറിയൂ..... മൂടാൻ അറിയില്ലല്ലോ....."ശാസ്തമംഗലം-വെള്ളയമ്പലം റോഡ്,28 മെയ്‌.2022Post By : Ra...
28/05/2022

"എനിക്ക് റോഡ് കുഴിയ്ക്കാൻ അല്ലേ അറിയൂ..... മൂടാൻ അറിയില്ലല്ലോ....."
ശാസ്തമംഗലം-വെള്ളയമ്പലം റോഡ്,
28 മെയ്‌.2022
Post By : Rajeev Nair

സ്ഥലം പിടികിട്ടിയോ 🤔🤔🤔കമെന്റ് ചെയൂ 💕💕
20/05/2022

സ്ഥലം പിടികിട്ടിയോ 🤔🤔🤔
കമെന്റ് ചെയൂ 💕💕

തിരുവനന്തപുരത്തുനിന്നും ഊട്ടിയിലേക്ക് 2 സ്വിഫ്റ്റ് ഡീലക്സ് നോൺ എ.സി സർവ്വീസുകൾ 18.05.2022 മുതൽ ആരംഭിക്കുന്നു.ആദ്യ സർവ്വീ...
18/05/2022

തിരുവനന്തപുരത്തുനിന്നും ഊട്ടിയിലേക്ക് 2 സ്വിഫ്റ്റ് ഡീലക്സ് നോൺ എ.സി സർവ്വീസുകൾ 18.05.2022 മുതൽ ആരംഭിക്കുന്നു.

ആദ്യ സർവ്വീസ് വൈകുന്നേരം 06.30 ന് തിരുവനന്തപുരത്തു നിന്നും തിരിച്ച്, കൊട്ടാരക്കര, കോട്ടയം, മൂവാറ്റുപുഴ, തൃശ്ശൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, ഗൂഡല്ലൂർ വഴി രാവിലെ 05.35 ന് ഊട്ടിയിൽ എത്തിച്ചേരുന്ന തരത്തിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്.
ഊട്ടിയിൽ നിന്നും രാത്രി 07.00 മണിക്ക് പുറപ്പെട്ട് രാവിലെ 06.05 ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്നു.

രണ്ടാമത്തെ സർവ്വീസ് രാത്രി 08.00 മണിക്ക് തിരുവനന്തപുരത്തു നിന്നും തിരിച്ച് കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, ഗൂഡല്ലൂർ വഴി രാവിലെ 07.20 ന് ഊട്ടിയിൽ എത്തിചേരുന്നു.
ഊട്ടിയിൽ നിന്നും രാത്രി 08.00 മണിക്ക് തിരിച്ച് 07.20 ന് തിരുവനന്തപുരത്തെത്തുന്ന തരത്തിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്.

ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്...





ഇതൊരു positive story ആണ്.. മാതൃകപരം..Negative story ഷെയർ ചെയുന്നത് പോലെ ഇതും എത്തിക്കണം.. കാരണം തികച്ചും മാതൃകപരം.  👉ഇന്...
11/05/2022

ഇതൊരു positive story ആണ്.. മാതൃകപരം..Negative story ഷെയർ ചെയുന്നത് പോലെ ഇതും എത്തിക്കണം.. കാരണം തികച്ചും മാതൃകപരം. 👉
ഇന്ന് ഞങ്ങൾ കളക്റ്ററേറ്റ് വരെ പോയിരുന്നു. പോകുന്ന വഴി സെയ്ന്റ് ജോസഫ്സ് സ്കൂളിന് സമീപത്തെ പമ്പിൽ നിന്നും പെട്രോൾ അടിയ്ക്കുവാൻ കാർ കയറ്റി. 500 രൂപ നൽകി പെട്രോൾ എന്നും ഉച്ചത്തിൽ പറയുകയും ചെയ്തു. പെട്രോൾ അടിയ്ക്കുവാൻ തുടങ്ങിയതും ഒരു വ്യക്തി കാറിന് സമീപത്ത് വന്നു പറഞ്ഞു "പുതിയ ആളായതിനാലാണ്...പെട്രോളിന് പകരം ഡീസലാണ് അടിച്ചത്...വണ്ടി ഓഫ് ചെയ്തു നമ്മുക്ക് കാറിനെ തള്ളി ഒരു സൈഡിലേക്ക് മാറ്റാം...ഞങ്ങൾ വർക്ക്ഷോപ്പിൽ നിന്നും ആളെ എത്തിച്ചു ഡീസൽ മാറ്റി ക്ലീൻ ചെയ്തു തരാം" എന്ന്. ഒട്ടും തന്നെ സമയം കളയാതെ ഞങ്ങൾ കാർ തള്ളി സിഡിലേക്ക് മാറ്റിയിട്ടു. ആ വ്യക്തി അടുത്ത ചോദ്യവുമായി ഞങ്ങളുടെ അടുക്കൽ വന്നു..."നിങ്ങൾക്ക് എങ്ങോട്ടാണ് പോകേണ്ടത്?" ഞങ്ങൾ പറഞ്ഞു "കളക്റ്ററേറ്റിൽ". അടുത്ത ചോദ്യം "സർ ടാക്സിയിൽ പോകുന്നോ ഓട്ടോയിൽ പോകുന്നോ?" ഞങ്ങൾ പരസ്പരം നോക്കിയതിനു ശേഷം പറഞ്ഞു ഓട്ടോ മതി. ആ വ്യക്തി തന്നെ ഓട്ടോ എത്തിച്ചു ഞങ്ങളെ ആവശ്യമുള്ളിടത്ത് കൊണ്ടുപോയി തിരികെ കൊണ്ടുവരണം എന്നു പറഞ്ഞു. തിരികെ വരുമ്പോൾ കാർ റെഡി ആക്കി വെച്ചേക്കാം എന്ന ഉറപ്പും നൽകി...

രണ്ടു മണിക്കൂർ കഴിഞ്ഞു ഞങ്ങൾ അതേ ഓട്ടോയിൽ തിരികെ എത്തിയപ്പോൾ കാർ റെഡിയാക്കി വെച്ചിട്ടുണ്ട്. അവർ തന്നെ ഓട്ടോ ഫേർ നൽകി. ശേഷം വണ്ടി ഓൺ ആക്കി നോക്കുവാൻ ആവശ്യപ്പെട്ടു. എല്ലാം പരിശോധിച്ചു ചെറിയ ഒരു സംശയത്തിൽ ഞങ്ങൾ അവിടെ അങ്ങനെ നിന്നു. അപ്പോൾ ആ വ്യക്തി ഞങ്ങളോട് പറഞ്ഞു "പേടിക്കണ്ട...ഇതേ കാരണത്താൽ കാറിന് എന്തേലും പ്രശ്നം ഉണ്ടായാൽ, കാറുമായി ഇവിടെ വന്നാൽ മതി...ഞങ്ങൾ ബാക്കി ചെയ്തു തരാം" എന്നും പറഞ്ഞു വണ്ടി പമ്പിന്റെ സമീപത്തേക്ക് മാറ്റുവാൻ പറഞ്ഞു. ശേഷം അദ്ദേഹം വന്നു നേരത്തെ പെട്രോൾ അടിയ്ക്കുവാൻ നൽകിയ 500 രൂപ നിർബന്ധപൂർവ്വം ഞങ്ങളെ ഏൽപ്പിച്ച ശേഷം വണ്ടിയിൽ 8 ലിറ്റർ പെട്രോൾ അടിച്ചു നൽകുകയും ചെയ്തു...ഏറ്റവും ഒടുവിൽ ആദ്യം പെട്രോളിന് പകരം ഡീസൽ അടിച്ച പുതുതായി ജോയിൻ ചെയ്ത തൊഴിലാളി ഞങ്ങളുടെ മുന്നിൽ വന്നു അറിയാതെ ചെയ്തുപോയ തെറ്റിന് സോറി പറയുകയും ചെയ്തു...

ഒരു തെറ്റ് പറ്റിയാൽ അത് പരിഹരിച്ചു കസ്റ്റമറിനെ എങ്ങനെ സന്തോഷിപ്പിക്കാം എന്നു കാണിച്ചു തന്ന പെട്രോൾ പമ്പ്...വിദേശ രാജ്യങ്ങളിൽ കാണുന്ന അതേ സേവനം...ആ പെട്രോൾ പമ്പ് ഈ വിഷയത്തിൽ ചെലവാക്കിയ തുക ആ പാവം തൊഴിലാളിയിൽ നിന്നും ഈടാക്കാതിരുന്നാൽ ഏറെ സന്തോഷം...

©Sudhish Aloysius Rozario/A.K Media

Post Source Group:-👇👇
©ANANTHAPURI - എന്റെ നാട്

തിരുവനന്തപുരം നഗരത്തിലെ വേറിട്ട ടാറിങ്ങ് പദ്ധതി ചർച്ച ആകുന്നു......വേഗത്തിൽ ഓടുന്ന വാഹനങ്ങൾ മെല്ലെ പോകാനും... മെല്ലെ പോക...
10/05/2022

തിരുവനന്തപുരം നഗരത്തിലെ വേറിട്ട ടാറിങ്ങ് പദ്ധതി ചർച്ച ആകുന്നു......

വേഗത്തിൽ ഓടുന്ന വാഹനങ്ങൾ മെല്ലെ പോകാനും... മെല്ലെ പോകുന്ന ഇരുചക്ര വാഹനങ്ങൾ വേഗത്തിൽ തെന്നി പോകാനും.... പുതിയ ടയറുകൾ വളരെ വേഗത്തിൽ തേഞ്ഞു പോകാനും ഉള്ള അത്യാധുനിക സ്കൈപ്പരോയിഡ് ടെക്നോളജി ആണ് പൊതുമരാമത് കൊണ്ട് വന്നിരിക്കുന്നത്....

നിലവിൽ ഉള്ള നല്ല റോഡുകൾ കട്ട് ആക്കി അതിൽ ലൈൻ വരച്ചു ചെയുന്ന പദ്ധതി ആണ് ഇത്..... കൂടാതെ നേരത്തെ തന്നെ PWD വാട്ടർ അതോറിറ്റിയുമായി ചേർന്നുള്ള പ്രത്യേക പാക്കേജ് പ്രകാരമുള്ള
"നഷ്ടപ്പെട്ടു പോകുന്ന മഴ വെള്ളം റോഡിൽ തന്നെ സംഭരിക്കാനുള്ള മഴക്കുഴി പദ്ധതി" ഉള്ളത് കൊണ്ട് ആ റോഡുകൾ ഈ പുതിയ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.....

കൂടാതെ ഇത്രയും സൗകര്യം ചെയ്ത് തരുന്നത് ജനങ്ങൾ കൃത്യമായി വിനിയോഗിക്കുന്നുണ്ടോ എന്ന് അറിയുവാൻ MVD മുഖാന്തിരം അങ്ങ് ഇങ്ങു ക്യാമറകൾ വഴിയും പോലീസ് സഹായത്തോടെയും ഫോട്ടോ എടുത്ത് ജനങ്ങളിൽ നിന്ന് സർക്കാരിന്റെ ഈ സേവനത്തിന് പരിതോഷികവും മേടിക്കുന്നുണ്ട്. ഈ പരിതോഷികം ഫോട്ടോ, SMS, തപാൽ രൂപത്തിൽ ജനങ്ങൾക്ക് എളുപ്പത്തിൽ അടയ്ക്കാൻ സൗകര്യത്തിന് ലഭിക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകത...

എന്തായാലും പൊതുമരാമത്തിന്റെ നിലവിലെ ഈ പദ്ധതി, ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവക്ക് വൻ ലാഭമാണ് നല്കാൻ പോകുന്നത്.. ദൈനം ദിന തൊഴിലാളി ആയിട്ടുള്ളവർ, മറ്റു മേഖലയിൽ ഉള്ളവർ എന്നിവർക്ക് ജോലിയിൽ നിന്നും കുറച്ചു നാളത്തേക്ക് വിശ്രമം ലഭിക്കുവാൻ കൂടി ഈ പദ്ധതി ഉപകാരപ്പെടുന്നുണ്ട്.

ഈ പദ്ധതി ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ആണെന്ന ആക്ഷേപം പരക്കെ ഉയരുന്നുണ്ടെങ്കിലും തിരുവനന്തപുരത്തെ ജനങ്ങൾ ഈ പദ്ധതി നെഞ്ചിൽ മണ്ണ് പറ്റിയും, കൈകാൽ മുട്ടുകളിൽ രക്തം പൊടിഞ്ഞും ഏറ്റെടുത്തിരിക്കുന്നു എന്നതാണ് യഥാർഥ്യം....
Rajeev Nair (കടപ്പാട്) Respective person

യാത്രക്കാരുടെ ആവശ്യപ്രകാരം റൂട്ടുകൾ  പരിഷ്കരിച്ച് സിറ്റി സർവ്വീസ്     തിരുവനന്തപുരം നഗരത്തിലെ ഗതാഗതം സമഗ്രമായി പരിഷ്കരിക...
21/04/2022

യാത്രക്കാരുടെ ആവശ്യപ്രകാരം റൂട്ടുകൾ പരിഷ്കരിച്ച് സിറ്റി സർവ്വീസ്

തിരുവനന്തപുരം നഗരത്തിലെ ഗതാഗതം സമഗ്രമായി പരിഷ്കരിക്കുന്നതിനും യാത്രാക്ലേശം പരിഹരിക്കുന്നതിനും ഹോപ് ഓൺ ഹോപ് ഓഫ് മാതൃകയിൽ ആരംഭിച്ച സിറ്റി സർക്കുലർ സർവീസ് കൂടുതൽ ജനകീയമാക്കുന്നതിനായി റൂട്ടുകൾ പരിഷ്കരിച്ചു. ബ്ലൂ, മജന്താ, വയലറ്റ്, യെല്ലോ, റെഡ് എന്നീ റൂട്ടുകളാണ് പരിഷ്കരിച്ചത്.

പേരൂർക്കടയിൽ നിന്നാരംഭിക്കുന്ന മജെന്താ, വയലറ്റ്, യെല്ലോ സർവ്വീസുകൾ തമ്പാനൂർ വരെ നീട്ടിയിട്ടുണ്ട്. തിരക്കുള്ള സമയങ്ങളിൽ ( രാവിലെ 7 മണി മുതൽ 11 വരെയും വൈകിട്ട് 3 മണി മുതൽ 7 മണി വരെയും ) 10 മിനിറ്റ് ഇടവേളകളിലും ജനതിരക്ക് കുറഞ്ഞ മറ്റു സമയങ്ങളിൽ 30 മിനിറ്റ് ഇടവേളകളിലും സർവീസ് ഉറപ്പു നൽകുന്നു. സിറ്റി സർക്കുലർ സർവീസിൽ എവിടെ നിന്നും എങ്ങോട്ടു യാത്രചെയ്യാനും 10 രൂപ മാത്രമേ ജൂൺ 30 വരെ ടിക്കറ്റ് ചാർജായി ഈടാക്കുകയുള്ളൂ.

യാത്രക്കാർക്ക് ബസ് റൂട്ട് പെട്ടെന്ന് തിരിച്ചറിയുന്നതിനായി ബസിന്റെ നാലു വശത്തും റൂട്ട് നമ്പർ രേഖപ്പെടുത്തിയിട്ടുണ്ട്. ബസ് കടന്നു പോകുന്ന പ്രധാനപ്പെട്ട സ്ഥലങ്ങൾ മുൻ വശത്തും രണ്ടു സൈഡുകളിലുമായി വ്യക്തമായി പ്രദർശിപ്പിച്ചിട്ടുണ്ട്.

നവംബർ അവസാനത്തോടു കൂടി ആരംഭിച്ച സിറ്റി സർക്കുലർ സർവ്വീസിൽ ശരാശരി പ്രതിദിനം 22000 യാത്രക്കാർ യാത്ര ചെയ്യുന്നുണ്ട്. ഏപ്രിൽ 18 വരെ വിദ്യാർത്ഥികൾ സൗജന്യ പാസുകൾ ഉപയോ​ഗിച്ചും യാത്ര ചെയ്തു.

പതിനാറര ലക്ഷം യാത്രക്കാർ ടിക്കറ്റെടുത്ത് യാത്ര ചെയ്തിട്ടുണ്ട്. ഒരു കോടി അറുപത്തിഅഞ്ചു ലക്ഷം രൂപ വരുമാനവും ലഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ സൗജന്യ പാസുകളും സിറ്റി സർക്കുലർ സർവീസ് ഉപയോഗിക്കുന്നുണ്ട്.

സിറ്റി സർക്കിളുകളിൽ സ്ഥിരം യാത്രക്കാർ നിരവധിയാണ്. നാളിതുവരെ ബ്രൗൺ സർക്കിളിൽ മൂന്ന് ലക്ഷത്തി എഴുപതിനായിരം പേരും, യെല്ലോ സർക്കിളിൽ മൂന്ന് ലക്ഷം പേരും, ഗ്രീൻ സർക്കിളിൽ രണ്ടു ലക്ഷത്തി അമ്പതിനായിരം പേരും യാത്ര ചെയ്തിട്ടുണ്ട്.

സിറ്റി ഷട്ടിൽ ബസുകളിൽ ലിങ്ക്ഡ് ടിക്കറ്റ് സാർവത്രികമാകുന്ന മുറക്ക് സിറ്റി സർക്കുലർ ബസുകളിലെ യാത്രക്കാർക്ക് മറ്റ് ടിക്കറ്റ് എടുക്കാതെ കൂടുതൽ യാത്രാ സൗകര്യവും ലഭ്യമാക്കും.

ചെലവ് കുറഞ്ഞ യാത്ര സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടൊപ്പം സുഗമമായ നഗരഗതാഗതവും സിറ്റി സർക്കുലർ സർവീസ് പ്രധാനം ചെയ്യുന്നു. സിറ്റി സർക്കുലർ ബസുകളുടെ വരവോടു കൂടി നഗരത്തിനകത്തെ പൊതുഗതാഗതം ശക്തിപ്പെട്ടിട്ടുണ്ട്. പല യാത്രക്കാരും സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി സിറ്റി സർക്കുലർ ബസുകളെ ആശ്രയിച്ചു തുടങ്ങി. ഉടൻ തന്നെ യാത്രാക്കാരുടെ അഭിപ്രായങ്ങൾ അറിയാനുള്ള സർവ്വെയും ആരംഭിക്കും.

സ്വകാര്യ വാഹനങ്ങൾ മൂലം നഗരത്തിന്റെ ഹൃദയ ഭാഗത്തു സംഭവിച്ചു കൊണ്ടിരിക്കുന്ന ഗതാഗത കുരുക്ക് കുറക്കുവാനും അത് വഴി യാത്ര സുഗമമാക്കുവാനും സിറ്റി സർക്കുലർ സർവീസിലൂടെ സാധിച്ചിട്ടുണ്ട്. നാളിതുവരെ യാത്രാസൗകര്യം ഇല്ലാതിരുന്ന പല റൂട്ടുകളിലേക്കും സിറ്റി സർക്കുലർ ബസ് വന്നതോടുകൂടി യാത്ര സൗകര്യം വർധിച്ചിട്ടുണ്ട്. ആ ഭാഗങ്ങളിൽ നിന്നും ജനങ്ങളുടെ വളരെയധികം പിന്തുണയാണ് സിറ്റി സർക്കുലർ ബസിനു ലഭിച്ചു കൊണ്ടിരിക്കുന്നത്.

സംസ്ഥാനത്തെ മറ്റു പ്രധാന നഗരങ്ങളായ എറണാകുളം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ സിറ്റി സർക്കുലർ സർവീസ് തുടങ്ങുന്നതിന്റെ സാധ്യത പഠനം ഉടൻ ആരംഭിക്കുന്നതാണ്. ഇതിനായി സ്പെഷ്യൽ ഓഫീസറെ നിയമിച്ചിട്ടുണ്ട്.

ജനങ്ങൾക്ക് മെച്ചപ്പെട്ട യാത്ര സൗകര്യം കുറഞ്ഞ ചിലവിൽ ലഭിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് സിറ്റി സർക്കുലർ സർവീസിന്റെ യാത്ര നിരക്ക് 10 രൂപയായി നിശ്ചയിചിരിക്കുന്നത്. നിലവിൽ ഇ ഓഫർ ജൂൺ 30 വരെ ദീർപ്പിച്ചിട്ടുമുണ്ട്. സിറ്റി ഷട്ടിൽ സർവീസിൽ നിന്ന് ലിങ്ക്ഡ് ടിക്കറ്റ് എടുക്കുന്ന യാത്രക്കാർക്ക് സിറ്റി സർക്കുലർ സർവീസിൽ പ്രത്യേകം ടിക്കറ്റ് എടുക്കേണ്ട ആവശ്യം വരുന്നില്ല. ടുഡേ ടിക്കറ്റ് എടുക്കുന്നതിലൂടെ യാത്രക്കാർക്ക് അന്നേ ദിവസം പരിധികളില്ലാതെ യാത്ര ചെയ്യാവുന്നതാണ്. ഗുഡ് ഡേ ടിക്കറ്റ് എടുക്കുന്നതിലൂടെ യാത്രക്കാർക്ക് ഇരുപത്തി നാല് മണിക്കൂർ വരെ പരിധികളില്ലാത്ത യാത്ര ചെയ്യാവുന്നതാണ്

----------------------

പരിഷ്കരിച്ച റൂട്ടുകൾ
--------------------------------

1C റെഡ് ക്ലോക്ക് വൈസ്

• വികാസ് ഭവൻ ഡിപ്പോയിൽ കയറാതെ പിഎംജി യിൽ നിന്ന് നേരെ എൽ എം എസ്‌ ലേക്ക് പോകുന്നതാണ് .

1A റെഡ് ആന്റി ക്ലോക്ക് വൈസ്

• വികാസ് ഭവൻ ഡിപ്പോയിൽ കയറാതെ പിഎംജി യിൽ നിന്ന് നിയമസഭാ വഴി പാളയത്തിലേക്ക് പോകുന്നതാണ്

2C ബ്ലൂ ക്ലോക്ക് വൈസ്

• കിഴക്കേക്കോട്ട - ഓവർബ്രിഡ്ജ് - തമ്പാനൂർ-ഓവർബ്രിഡ്ജ് - ആയുർവേദ കോളേജ് -ഉപ്പിടാമൂട് പാലം - വഞ്ചിയൂർ കോടതി - പാറ്റൂർ- ജനറൽ ആശുപത്രി - കേരളാ യൂണിവേഴ്സിറ്റി - പാളയം -നിയമസഭാ -പി എം ജി -എൽ എം എസ് -മ്യൂസിയം -കനകക്കുന്ന് - വെള്ളയമ്പലം - ശാസ്തമംഗലം - ശ്രീ രാമകൃഷ്ണ ആശുപത്രി - മരുതൻകുഴി - കൊച്ചാർ റോഡ് - എടപ്പഴിഞ്ഞി - ജഗതി - വഴുതക്കാട് - ബേക്കറി ജംഗ്ഷൻ - ജേക്കബ്സ് ജംഗ്ഷൻ - കന്റോൺമെന്റ് ഗേറ്റ് - സ്റ്റാച്യു - ആയുർവേദ കോളേജ് - ഓവർബ്രിഡ്ജ് -തമ്പാനൂർ - കിഴക്കേക്കോട്ട

2A ബ്ലൂ ആന്റി ക്ലോക്ക് വൈസ്

• കിഴക്കേക്കോട്ട- ഓവർബ്രിഡ്ജ്- ആയുർവേദ കോളേജ്- സ്റ്റാച്യു- കന്റോൺമെന്റ് ഗേറ്റ് -ജേക്കബ്സ് ജംഗ്ഷൻ- ബേക്കറി ജംഗ്ഷൻ- വഴുതക്കാട്- ജഗതി-എടപ്പഴിഞ്ഞി- കൊച്ചാർ റോഡ്- മരുതൻകുഴി-ശ്രീ രാമകൃഷ്ണ ആശുപത്രി-ശാസ്തമംഗലം-വെള്ളയമ്പലം-മ്യൂസിയം-എൽ എം എസ് -പാളയം-വി ജെ ടി -കേരളാ യൂണിവേഴ്സിറ്റി- ജനറൽ ആശുപത്രി-പാറ്റൂർ-വഞ്ചിയൂർ കോടതി-ഉപ്പിടാമൂട് പാലം- ചെട്ടികുളങ്ങര -ഓവർബ്രിഡ്ജ്-തമ്പാനൂർ-ഓവർബ്രിഡ്ജ്-കിഴക്കേക്കോട്ട

3C മജന്ത ക്ലോക്ക് വൈസ്

• പേരൂർക്കട ഡിപ്പോ - പേരൂർക്കട- അമ്പലംമുക്ക് - കവടിയാർ -ടി ടി സി -വെള്ളയമ്പലം -മ്യൂസിയം -എൽ എം എസ് -പാളയം -സ്റ്റാച്യു - തമ്പാനൂർ - അരിസ്റേറാ-മോഡൽ സ്കൂൾ -ബേക്കറി (അണ്ടർ പാസ്സ് )- ആർ ബി ഐ -പാളയം(സ്റ്റേഡിയം) -നിയമസഭ -പിഎംജി- പ്ലാമൂട് -പട്ടം -കേശവദാസപുരം -പട്ടം - കുറവൻകോണം-കവടിയാർ -അമ്പലംമുക്ക് -പേരൂർക്കട പേരൂർക്കട ഡിപ്പോ

3A മജന്ത ആന്റി ക്ലോക്ക് വൈസ്

• പേരൂർക്കട ഡിപ്പോ - പേരൂർക്കട -അമ്പലംമുക്ക് -കവടിയാർ -കുറവൻകോണം - പട്ടം -പ്ലാമൂട് -പിഎംജി - എൽ എം എസ് -ബേക്കറി -മോഡൽ സ്കൂൾ -അരിസ്റ്റോ - തമ്പാനൂർ -സ്റ്റാച്യു -പാളയം - നിയമസഭ - എൽ എം എസ് -മ്യൂസിയം -വെള്ളയമ്പലം -ടി ടി സി -കവടിയാർ -അമ്പലംമുക്ക് -പേരൂർക്കട ഡിപ്പോ

4C യെല്ലോ ക്ലോക്ക് വൈസ്

• പേരൂർക്കട ഡിപ്പോ - പേരൂർക്കട- അമ്പലംമുക്ക് - കവടിയാർ - ടി ടി സി -ദേവസ്വം ബോർഡ് - നന്തൻകോട് -മ്യൂസിയം-എൽ എം എസ് -പാളയം --കേരള യൂണിവേഴ്‌സിറ്റി -ഫ്ലൈ ഓവർ -നിയമസഭ -പിഎംജി- പ്ലാമൂട് -പട്ടം - പൊട്ടക്കുഴി -മെഡിക്കൽ കോളേജ് - ഉള്ളൂർ - കേശവദാസപുരം -പരുത്തിപ്പാറ -മുട്ടട -വയലിക്കട -സാന്ത്വന ജംഗ്‌ഷൻ - അമ്പലംമുക്ക് -പേരൂർക്കട-പേരൂർക്കട ഡിപ്പോ

4A യെല്ലോ ആന്റി ക്ലോക്ക് വൈസ്

• പേരൂർക്കട ഡിപ്പോ - പേരൂർക്കട- അമ്പലംമുക്ക് - സാന്ത്വന ജംഗ്‌ഷൻ - വയലിക്കട-മുട്ടട-പരുത്തിപ്പാറ -കേശവദാസപുരം- ഉള്ളൂർ - മെഡിക്കൽ കോളേജ്- പൊട്ടക്കുഴി -പട്ടം-പ്ലാമൂട് - എൽ എം എസ് -പാളയം -വി ജെ ടി - കേരള യൂണിവേഴ്‌സിറ്റി -ഫ്ലൈ ഓവർ -നിയമസഭ -എൽ എം എസ് -മ്യൂസിയം - നന്തൻകോട് -ദേവസ്വം ബോർഡ് -ടി ടി സി -കവടിയാർ -അമ്പലംമുക്ക് -പേരൂർക്കട-പേരൂർക്കട ഡിപ്പോ

5C വയലറ്റ് ക്ലോക്ക് വൈസ്

• പേരൂർക്കട ഡിപ്പോ -ഊളമ്പാറ-എച്ച്‌ എൽഎൽ-പൈപ്പിൻമൂട് -ഇടപ്പഴിഞ്ഞി -കോട്ടൺ ഹിൽ സ്കൂൾ ,വഴുതക്കാട് -മേട്ടുക്കട -തൈക്കാട്‌ -തമ്പാനൂർ -ആയുർവേദ കോളേജ് -സ്റ്റാച്യു-പാളയം -നിയമസഭാ -എൽ എം എസ് -മ്യൂസിയം -വെള്ളയമ്പലം - ടി ടി സി -കവടിയാർ അമ്പലമുക്ക് -പേരൂർക്കട -പേരൂർക്കട ഡിപ്പോ

5A വയലറ്റ് ആന്റി ക്ലോക്ക് വൈസ്

• പേരൂർക്കട ഡിപ്പോ -പേരൂർക്കട-അമ്പലമുക്ക്- കവടിയാർ- ടി ടി സി- വെള്ളയമ്പലം-കനകക്കുന്ന്- മ്യൂസിയം - എൽ എം എസ്-പാളയം -സ്റ്റാച്യു- ആയുർവേദ കോളേജ് -തമ്പാനൂർ-തൈക്കാട്‌ ആശുപത്രി -മേട്ടുക്കട -ഗവ .ആർട്സ് കോളേജ് -വഴുതക്കാട് കോട്ടൺഹിൽ സ്കൂൾ -ഇടപ്പഴിഞ്ഞി- ശാസ്തമംഗലം -പൈപ്പിൻമൂട് -എസ് എ പി ക്യാമ്പ് -എച്ച്‌ എൽ എൽ-ഊളമ്പാറ-പേരൂർക്കട.


കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്

18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972

ഇത് ഇന്ന് ഉച്ചയ്ക്ക് 2മണിക്ക് കണ്ട ഒരു കാഴ്ച ആണ് ഇത്.ശാസ്തമംഗലം ആലി ബാബ എന്നാ റസ്റ്റോറന്റ് മുന്നിൽ ഫുട്പാത്തിൽ കേറ്റി പാ...
16/04/2022

ഇത് ഇന്ന് ഉച്ചയ്ക്ക് 2മണിക്ക് കണ്ട ഒരു കാഴ്ച ആണ് ഇത്.ശാസ്തമംഗലം ആലി ബാബ എന്നാ റസ്റ്റോറന്റ് മുന്നിൽ ഫുട്പാത്തിൽ കേറ്റി പാർക്ക്‌ ചെയ്തിരിക്കുന്ന വാഹനം ആണ് അതും നോപാർക്കിങ് എന്നാ ബോർഡ് വെച്ചിട്ടുള്ളതിനു മുന്നിൽ

ഫുൾ വീഡിയോ കാണാംhttps://youtu.be/8UXXKGakztcകഷ്ടം തന്നെ ഈ മലയാളികൾ...
12/04/2022

ഫുൾ വീഡിയോ കാണാം
https://youtu.be/8UXXKGakztc
കഷ്ടം തന്നെ ഈ മലയാളികൾ...

11/04/2022

Thirumala മഹാദേവ ക്ഷേത്രത്തിലെ ആറാട്ടിന് എത്തിയ ചിറക്കര ശ്രീറാം | Chirakkara Sreeram
https://www.youtube.com/watch?v=_N1UW__c8xs

മൂന്ന് വർഷമായി ഉള്ളൂർ - ആക്കുളം റോഡിന്റെ ദുരവസ്ഥ | വീഡിയോ കാണാം 🎬👇 https://www.youtube.com/watch?v=gIEOMhaCWD0Ulloor - A...
05/04/2022

മൂന്ന് വർഷമായി ഉള്ളൂർ - ആക്കുളം റോഡിന്റെ ദുരവസ്ഥ | വീഡിയോ കാണാം 🎬👇
https://www.youtube.com/watch?v=gIEOMhaCWD0
Ulloor - Akkulam road Potholes is Staggering

Petrol & Diesel Price Hike | ഇന്ധന വില കത്തിക്കയറുന്നു https://www.youtube.com/watch?v=Jql9LJJ9yr4ജനങ്ങൾ ദാരിദ്ര്യത്തിലേ...
05/04/2022

Petrol & Diesel Price Hike | ഇന്ധന വില കത്തിക്കയറുന്നു
https://www.youtube.com/watch?v=Jql9LJJ9yr4
ജനങ്ങൾ ദാരിദ്ര്യത്തിലേക്കോ ? Public Review

04/04/2022

Breaking News - Heavy Rain & Tree Fall down at Near Lulu Trivandrum

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Trivandrum Speaks posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share