VM for Kazhakoottam

VM for Kazhakoottam VM for Kazhakoottam

24/07/2026
24/07/2026

ചോദ്യപേപ്പർ ചോർച്ച വളരെ ഗൗരവമുള്ള വിഷയമാണെന്നും, അതുണ്ടാക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വേദന മനസ്സിലാക്കുന്നു.

ഇതിനുത്തരവാദികളായ കുറ്റവാളികളെ ഇതിനോടകം പിടികൂടി ജയിലിലടച്ചു കഴിഞ്ഞു. വിദ്യാർത്ഥികളുടെ ഒരു അധ്യയന വർഷം പോലും നഷ്ടപ്പെടാതിരിക്കാൻ വളരെ വേഗത്തിൽ തന്നെ വീണ്ടും പരീക്ഷ നടത്തി ഫലപ്രഖ്യാപനവും പൂർത്തിയാക്കി.

എന്നാൽ നടപടിക്രമങ്ങൾ അവിടംകൊണ്ടുമാത്രം അവസാനിപ്പിക്കാതെ, ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന ശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമം കേന്ദ്ര സർക്കാർ കൊണ്ടുവരികയാണ്.

ഫാസ്റ്റ് ട്രാക്ക് കോടതികൾ വഴി അതിവേഗം നീതി ഉറപ്പാക്കുന്ന ഈ പുതിയ ബിൽ വരും ദിവസങ്ങളിൽ പാർലമെന്റിൽ അവതരിപ്പിക്കും.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

29/06/2026

ഒപ്പിടാൻ കൊടുത്തത് വച്ച് ഷോ നടത്താൻ ഇറങ്ങിയതാണ്.....

25/06/2026

നിയമസഭ മാറി, കമ്യൂണിസ്റ്റുകാരാ..!

സിപിഎമ്മിന് ചുട്ട മറുപടിയുമായി വി.മുരളീധരന്‍.

ഗവര്‍ണറെയും ആര്‍എസ്എസിനെയും അധിക്ഷേപിച്ച പിണറായി വിജയനും സംഘത്തിനും വി.മുരളീധരന്‍ സഭയ്ക്കുള്ളില്‍ നല്‍കിയ മറുപടി കേള്‍ക്കൂ.

15/06/2026

"മതമാണ്, മതമാണ്, മതമാണ് പ്രശ്നം" എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ കെ. എം. ഷാജിയെ മഹാനായി കാണുന്നവരാണ് നാട്ടിലെ കോൺഗ്രസ്സ് - സി.പി.എം കൂട്ടുകെട്ട്. അന്ന് മതനിരപേക്ഷത തളർന്നില്ലേ?

​കപട മതേതരത്വത്തിന്റെ പ്രചാരകരായി മാറിയിരിക്കുകയാണ് കേരളത്തിലെ ഇടത്-വലത് മുന്നണികൾ. കഴിഞ്ഞകാലങ്ങളിൽ സി.പി.എം സർവ്വകലാശാലകളിൽ നടത്തിയത് ചുവപ്പുവൽക്കരണമാണ്. അന്ന് ഇവിടെ ആരും മിണ്ടിയില്ല, എന്തേ? കോൺഗ്രസ് ഭരണകാലത്ത് സെനറ്റ് അംഗങ്ങളെ തിരഞ്ഞെടുത്തിരുന്നത് അവരുടെ തീരുമാനങ്ങൾക്ക് അനുസരിച്ചായിരുന്നില്ലേ?

​ആർ.എസ്.എസിനെക്കുറിച്ച് അറിയാൻ ആഗ്രഹമുള്ള ആർക്ക് വേണമെങ്കിലും ആ സംഘടനയെക്കുറിച്ച് പഠിക്കാം. അത് ഒരിക്കലും തെറ്റാണെന്ന് ഒരു നിയമത്തിലും പറയുന്നുമില്ല. ഇന്ന് ഭാരതത്തിന്റെ ഭരണസംവിധാനം ചലിപ്പിക്കുന്നവരിൽ ഭൂരിഭാഗവും ആർ.എസ്.എസ് സംഭാവന നൽകിയവരാണ് എന്ന സത്യം ചിലപ്പോഴെങ്കിലും ഇവിടെയുള്ളവർ മറന്നുപോകുന്നു എന്നതാണ് യാഥാർത്ഥ്യം.

​നമ്മുടെ സർവ്വകലാശാലകളിൽ ഇടതും വലതും ചേർന്ന് ഭരിച്ചപ്പോൾ ഇല്ലാത്ത ജനാധിപത്യ മര്യാദകൾ ഇപ്പോൾ എവിടെനിന്ന് വന്നു?

മുൻ മന്ത്രി അപ്പൂപ്പൻ മുക്കിയ കോടികൾ എവിടെയാണ്.....മൂന്ന് കോടി മുക്കിയ (മുൻ) മന്ത്രി അപ്പൂപ്പനും കൂട്ടരും അത് കട്ടവരും മ...
02/06/2026

മുൻ മന്ത്രി അപ്പൂപ്പൻ മുക്കിയ കോടികൾ എവിടെയാണ്.....

മൂന്ന് കോടി മുക്കിയ (മുൻ) മന്ത്രി അപ്പൂപ്പനും കൂട്ടരും അത് കട്ടവരും മുട്ടായിയുടെ പേരും പറഞ്ഞ് പകുതി മുറിച്ച വീഡിയോയും കൊണ്ട് ഇറങ്ങിയിരിക്കുകയാണ്.

മുൻ മന്ത്രി ശിവൻകുട്ടി അന്താരാഷ്ട്ര നിലവാരത്തിൽ കഴിഞ്ഞ വർഷം 3 കോടി മുടക്കി പണിത സ്‌കൂൾ കെട്ടിടം പൊളിഞ്ഞുവീണതിൽ മറുപടി പറയേണ്ടവർ വ്യാജ പ്രചാരണങ്ങളുമായി ഇറങ്ങിയിരിക്കുകയാണ്. ഒരു പകുതി മുറിച്ച വീഡിയോയും എടുത്ത് ജാതീയ വേർതിരിവ് എന്നൊക്കെ കാട്ടി പ്രചാരണം നടത്തുന്നവരാണ് കുട്ടികളെ വേർതിരിക്കാൻ ശ്രമിക്കുന്നത്. അഴിമതികൾ മറയ്ക്കാൻ വേണ്ടി ഇത്തരം ക്യാപ്സ്യൂൾ വിതരണം ചെയ്യുന്നത് ഇടത് സൈബർ ഹാൻഡിലുകളുടെ സ്ഥിരം പരിപാടിയാണ്.

ഒരു പരിപാടിയുടെ ചെറിയ വീഡിയോ കട്ട് ചെയ്ത് ആ കുട്ടികളെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കരുത് എന്നേ പറയാനുള്ളു. നിങ്ങളുടെ പല പോസ്റ്റുകളും പറയുന്നത് അവർ സമൂഹത്തിൽ എന്തോ വ്യത്യസ്തമായി കാണുന്നു എന്നതാണ്. അവരുടെ മുന്നിൽ ഇടത് സൈബർ കൂട്ടങ്ങൾ കാട്ടിക്കൂട്ടുന്നതും അതുതന്നെയാണ്.

കുട്ടികൾക്ക് മുട്ടായി എടുത്ത് എറിഞ്ഞിട്ട് എടുത്ത് കഴിക്കാൻ പറഞ്ഞു എന്നതാണ് ചിലരുടെ വാദം. കുട്ടികളുടെ പേരും പറഞ്ഞ് കോടികൾ കട്ടതിനെക്കുറിച്ചോ, അവർക്ക് പഠിക്കാനുള്ള കെട്ടിടത്തിന്റെ കാശ് കട്ടതിനെക്കുറിച്ചോ ചിലർ ഒരു വാക്കുപോലും പറഞ്ഞില്ല എന്നതാണ് വാസ്തവം.

28/05/2026

സിപിഎം ഇതുവരെ കേന്ദ്രം ഭരിക്കാത്തതുകൊണ്ട് അവർക്ക് ഈഡിയെ വേണ്ടത്ര പരിചയം ഇല്ല. അതുകൊണ്ട് തോന്നുന്ന പൊട്ടത്തരങ്ങളാണ് ഇതൊക്കെ...

26/05/2026

പൊന്നാട വേണ്ട..... ❤️

മണ്ഡലത്തിലെ കുട്ടികൾക്കായി ബുക്ക് മതി...❤️

എം.എൽ.എ...❤️

കഴക്കൂട്ടം എം.എൽ.എ അമ്പലത്തിൽ പോകുന്നത് തെറ്റാണെന്നാണ് സി.പി.എം സൈബർ പ്രവർത്തകരുടെ പുതിയ കണ്ടെത്തൽ.എന്താണ് അവർ കണ്ട തെറ്...
25/05/2026

കഴക്കൂട്ടം എം.എൽ.എ അമ്പലത്തിൽ പോകുന്നത് തെറ്റാണെന്നാണ് സി.പി.എം സൈബർ പ്രവർത്തകരുടെ പുതിയ കണ്ടെത്തൽ.

എന്താണ് അവർ കണ്ട തെറ്റ്? ദിവസവും രാവിലെ അമ്പലത്തിൽ പോകുന്നതോ അവിടത്തെ ചടങ്ങുകളിൽ പങ്കെടുക്കുന്നതോ പാടില്ലെന്നാണ് ചിലരുടെ വാദം. അത് മതേതരത്വം തകർക്കുന്നു എന്നുമാണ് അവർ പറയുന്നത്. എന്നാൽ ഈ പറയുന്ന ഇടത് സഖാക്കൾ എന്തിനാണ് അമ്പലങ്ങളിൽ പോകുന്നതെന്ന് മലയാളികൾക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെയാണ് പലരും ഇന്ന് എം.എൽ.എ സ്ഥാനം നഷ്ടപ്പെട്ട് വീട്ടിൽ ഇരിക്കുന്നത്.

അമ്പലത്തിലെ സ്വർണ്ണവും പൂജയ്ക്കുള്ള സാധനങ്ങളും ഉൾപ്പെടെ, ഒരു ക്ഷേത്രത്തെ എങ്ങനെ കൊള്ളയടിക്കാമെന്ന് കാട്ടിത്തന്ന “അമ്പല കള്ളന്മാരുടെ” കൂട്ടാളികളുടെ കരച്ചിൽ കേൾക്കാൻ നല്ല രസമുണ്ട് എന്നതാണ് സത്യം.

ജനങ്ങളുടെ പണം എടുത്ത് ചില പ്രത്യേക വിഭാഗങ്ങളുടെ ആഘോഷങ്ങൾ നടത്താം - അതാണ് മതേതരത്വമോ? എന്നാൽ ഒരു ഹൈന്ദവ വിശ്വാസി ആരെയും ബുദ്ധിമുട്ടിക്കാതെ അമ്പലത്തിൽ പോകാൻ പാടില്ലയോ? നിങ്ങൾ പറയുന്ന മതേതരത്വം ഇതാണോ?

ഒരു വ്യക്തി എം.എൽ.എ ആയാൽ, അയാൾ വിശ്വസിക്കുന്ന ആചാരങ്ങളും വിശ്വാസങ്ങളും ഉപേക്ഷിക്കണമെന്നാണോ നിങ്ങളുടെ വാദം? നിങ്ങളുടെ പക്ഷത്തുള്ള വിവിധ മതവിഭാഗങ്ങളിൽപ്പെട്ടവർ അവരുടെ ആരാധനാലയങ്ങളിൽ പോകുന്നതിനെതിരെ ഒരു വാക്ക് പറയാൻ പോലും ധൈര്യമില്ലാത്തവരാണ് ഇന്ന് ഇവിടെ വിമർശനവുമായി ഇറങ്ങുന്നത്.

അമ്പലങ്ങളിൽ പോകുന്നത് സഖാക്കൾക്ക് തെറ്റായി തോന്നാം. പക്ഷേ അതേ നിലപാട് എല്ലാവരും പിന്തുടരണം എന്ന് പറയുന്നത് എന്ത് ജനാധിപത്യ സമീപനമാണ്? കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയം സിപിഐഎമ്മും ഏറ്റെടുത്തുവെന്നതിന് ഉദാഹരണമാണ് ഈ സൈബർ കമ്മികളുടെ കരച്ചിൽ.

എന്തായാലും, നിങ്ങൾ കരയുന്നത് നല്ലതാണ്. ചിലരുടെ മനസ്സിൽ ഒളിഞ്ഞുകിടക്കുന്ന കപട മതേതരത്വത്തിന്റെ മുഖങ്ങൾ പുറത്തുവരട്ടെ.

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when VM for Kazhakoottam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share