04/09/2025
*തിരുവനന്തപുരം നഗരത്തിലെ ജംക്ഷനുകളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ 38 റോഡുകളിൽ പേ ആൻഡ് പാർക്കിങ് സംവിധാനം ഏർപ്പെടുത്തുന്നു.*
തിരുവനന്തപുരം നഗരത്തിലെ ജംക്ഷനുകളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ 38 റോഡുകളിൽ പേ ആൻഡ് പാർക്കിങ് സംവിധാനം ഏർപ്പെടുത്തുന്നു. നിലവിൽ പണം നൽകി പാർക്ക് ചെയ്യാവുന്ന സംവിധാനം ഏർപ്പെടുത്തിയിട്ടുള്ള റോഡുകൾ ഉൾപ്പെടെയാണിത്. ഈ റോഡുകൾ ഒഴികെയുള്ള സ്ഥലങ്ങൾ 'നോ പാർക്കിങ്' ഏരിയ ആയി പ്രഖ്യാപിക്കാൻ ട്രാഫിക് പൊലീസ് ശുപാർശ നൽകി.
ജംക്‌ഷനുകളിലെ കുരുക്ക് കാരണം ജനങ്ങൾ റോഡുകളിൽ അനുഭവിക്കുന്ന ദുരിതം ചൂണ്ടിക്കാട്ടിയുള്ള പത്ര വാർത്തയ്ക്ക് പിന്നാലെ, മേയർ ആര്യ രാജേന്ദ്രൻ്റെ അധ്യക്ഷതയിൽ ട്രാഫിക് അഡ്വൈസറി യോഗം ചേർന്നിരുന്നു. ഇതിനെ തുടർന്നാണ് പേ ആൻഡ് പാർക്കിങ് ഏർപ്പെടുത്തേണ്ട റോഡുകളുടെ പട്ടിക പൊലീസ് തയാറാക്കിയത്. കൃത്യമായ സംവിധാനത്തോടെ വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ ഗതാഗതക്കുരുക്ക് ഒഴിവാകുമെന്നാണു പൊലീസിൻ് കണക്കുകൂട്ടൽ.
_പേ ആൻഡ് പാർക്കിങ് ഏർപ്പെടുത്തുന്ന റോഡുകൾ:_
'വെള്ളയമ്പലം തൈക്കാട് റോഡ് വിമൻസ് കോളജ് നോർത്ത് ഗേറ്റ് മുതൽ സൗത്ത് ഗേറ്റ് വരെ, കമ്മിഷണർ ഓഫിസിന് ശേഷം റാണാമുക്ക് വരെ.
ശ്രീമൂലം ക്ലബ്- കോട്ടൺഹിൽ റോഡ് ശ്രീമൂലം ക്ലബ് മുതൽ കോട്ടൺഹിൽ സ്‌കൂളിന് മുൻവശം വരെ.
ബേക്കറി ജംക്‌ഷൻ- മ്യൂസിയം തെന്നല ടവേഴ്സിന് എതിർവശം മുതൽ എആർ ക്യാംപിന്റെ ആദ്യ ഗേറ്റ് വരെ, ട്രാഫിക് ഐജി ഓഫിസിന് ശേഷം ലോഗ് ടെക് വരെ, പൊലീസ് ചീഫ് സ്റ്റോർ കഴിഞ്ഞ് ജല അതോറിറ്റി റോഡിന് എതിർവശം വരെ.
അയ്യങ്കാളി ഹാൾ- ആശാൻ സ്ക്വയർ റോഡ് സംസം ഹോട്ടലിന് മുൻവശം.
വെള്ളയമ്പലം - ശാസ്‌തമംഗലം വെള്ളയമ്പലം ബസ് സ്‌റ്റോപ്പിന് ശേഷം ശാസ്‌തമംഗലം വരെ, ജവാഹർ നഗർ റോഡ് മുതൽ ശാസ്തമംഗലം വരെ.
പ്ലാമൂട് - പട്ടം- കേശവദാസപുരം റോഡ് പ്ലാമൂട് മുതൽ കുരുങ്ങാനൂർ വരെ, കുരുങ്ങാനൂർ മുതൽ പട്ടം എസ്ബിഐ എടിഎം വരെ, കുരുങ്ങാനൂർ മുതൽ ഐഡിഎഫ്സി ബാങ്കിന് മുൻവശം വരെ, പട്ടം ബസ് സ്‌റ്റോപ്പിന് ശേഷം കേന്ദ്രീയ വിദ്യാലയത്തിന് മുൻവശം വരെ. കേന്ദ്രീയ വിദ്യാലയം മുതൽ കേശവദാസപുരം കാർ പാലസ് വരെ, ശാസ്ത്ര ഭവൻ മുതൽ കേശവദാസപുരത്തെ ഒപ്റ്റിക്കൽ സെന്ററിന് മുൻവശം വരെ.
കുറവൻകോണം- കവടിയാർ കുറവൻകോണം മുതൽ ബ്രഡ് ഫാക്ടറി വരെ.
മുറിഞ്ഞപാലം- മെഡിക്കൽ കോളജ് റോഡ് ജിജി ആശുപത്രിക്ക് ശേഷം പുതുപ്പള്ളി ലെയ്ൻ വരെ.
മെഡിക്കൽ കോളജ്- ഉള്ളൂർ മെട്രോ സ്കാനിന് ശേഷം കുന്നിൽ ഹൈപ്പർ മാർക്കറ്റ് വരെ.
ഉള്ളൂർ- കേശവദാസപുരം ഡൊമിനോസ് പിസ സെന്റർ മുതൽ കേശവദാസപുരം മുസ്‌ലിം പള്ളി വരെ.
മുറിഞ്ഞപാലം- കുമാരപുരം റോഡ് ഗ്യാസ്ട്രോ സെന്റർ മുതൽ കുമാരപുരം യുപി സ്‌കൂൾ വരെ.
കിംസ് - കുമാരപുരം റോഡ് കിംസ് ബസ് സ്‌റ്റോപ്പിന് ശേഷം കേന്ദ്രീയ വിദ്യാലയ വരെ.
സ്‌റ്റാച്യു - വിജെടി റോഡ് പെട്രോൾ പമ്പിന് ശേഷം യൂണിവേഴ്‌സിറ്റി കോളജ് ഗേറ്റിന് സമീപം വരെ.
വിജെടി- പാളയം റോഡ് അരുണ ഹോട്ടൽ മുതൽ പാളയം മുസ്ലിം ജമാഅത്ത് വരെ.
പരുത്തിപ്പാറ- കേശവദാസപുരം റോഡ് എംജി കോളജിന്റെ ആദ്യ ഗേറ്റ് മുതൽ രണ്ടാമത്തെ ഗേറ്റ് വരെ.
മോഡൽ സ്‌കൂൾ - പനവിള മോഡൽ സ്‌കൂൾ ബസ് സ്‌റ്റോപ്പിന് ശേഷം ഖാദി ബോർഡ് ഓഫിസ് വരെ.
സ്റ്റാച്യു - ഓവർബ്രിജ് റോഡ് സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റ് മുതൽ പുളിമൂട് വരെ, പുളിമൂട് മുതൽ ആയുർവേദ കോളജിൻ്റെ രണ്ടാമത്തെ ഗേറ്റ് വരെ.
ഓവർബ്രിജ് - പഴവങ്ങാടി ഓവർബ്രിജ് മുതൽ പഴവങ്ങാടി റോഡിൻ്റെ ഇടതു വശം, തകരപ്പറമ്പ് ഫ്ലൈ ഓവർ മുതൽ പഴവങ്ങാടി വരെ റോഡിൻ്റെ വലതു വശം
അട്ടക്കുളങ്ങര - കിള്ളിപ്പാലം കാമാക്ഷി ദേവീ ക്ഷേത്രം മുതൽ കിള്ളിപ്പാലം വരെ.
കിള്ളിപ്പാലം -കൽപ്പാളയം റോഡ് ഇന്ത്യൻ ഓയിൽ പമ്പ് മുതൽ ആണ്ടിയിറക്കം വരെ, കരമന ബസ് ബേ മുതൽ കൽപ്പാളയം വരെ.
മേലെ പഴവങ്ങാടി-പവർഹൗസ് റോഡിലെ ഫ്ലൈ ഓവറിന് കീഴിൽ
ആർഎംഎസ്- എസ്എസ് കോവിൽ റോഡിൻ്റെ ഇടതു വശം.
ആയുർവേദ കോളജ് -കുന്നുംപുറം റോഡിന്റെ വലതു വശം.
തൈക്കാട് - മേട്ടുക്കട റോഡ് തൈക്കാട് ഇശക്കി അമ്മൻ ക്ഷേത്രം മുതൽ മേട്ടുക്കട റിലയൻസ് ഫ്രഷ് വരെ, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ഗേറ്റ് മുതൽ മേട്ടുക്കട അമൃത ഹോട്ടൽ വരെ.
പേട്ട റെയിൽവേ സ്‌റ്റേഷൻ റോഡ്.