Nizhalattam

Nizhalattam ‘Nizhalattam’, the Trivandrum-based organization is a forum of people working in film, documenta

Permanently closed.

Nizhalattam inspires the common man to enter the dream world of movies, short films and other Art forms . The friendship group also encourages and support talented people who want to make short films and movies with low budget, develop and implement low cost methods for producing short films and art for the people of any age and any walk of society. Nizhalattam, with a bunch of facilitators for t

he above social requirements through various events, had its launching edition in 2013 at Trivandrum. The second season of the 'Nizhalaattam' Art fest is scheduled for July 23-27 at the capital city.


സിനിമ, ഡോക്യുമെന്ററി,ഷോർട്ട്ഫിലിം, ഫോട്ടോഗ്രഫി, ഡിസൈനിംഗ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയാണ് തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നിഴലാട്ടം.

പൃഥ്വിരാജും പ്രഭാസും നേര്‍ക്കുനേര്‍, ത്രസിപ്പിക്കുന്ന ദൃശ്യങ്ങളുമായി ‘സലാര്‍’  ട്രയിലര്‍ പ്രഭാസ് ആരാധകര്‍ ആകാംശയോടെ കാത്...
01/12/2023

പൃഥ്വിരാജും പ്രഭാസും നേര്‍ക്കുനേര്‍, ത്രസിപ്പിക്കുന്ന ദൃശ്യങ്ങളുമായി ‘സലാര്‍’ ട്രയിലര്‍

പ്രഭാസ് ആരാധകര്‍ ആകാംശയോടെ കാത്തിരിക്കുന്ന ‘സലാര്‍ പാര്‍ട്ട് -1 സീസ്ഫയര്‍’ ട്രെയിലര്‍ പുറത്തിറങ്ങി. രണ്ട് ഉറ്റ സുഹൃത്തുക്കളുടെ സൗഹൃദമാണ് ചിത്രം പറയുന്നത്. വരധരാജ മന്നാർ എന്ന കഥാപാത്രമായി പൃഥ്വിരാജ് ചിത്രത്തിലെത്തുന്നു. പ്രഭാസ് സലാർ എന്ന കഥാപാത്രമാകുന്നു.
രണ്ട് ഭാഗങ്ങളായെത്തുന്ന സിനിമയുടെ ആദ്യ ഭാഗത്തിന്റെ പേര് സലാർ: പാർട് വൺ സീസ് ഫയർ എന്നാണ്. കെജിഎഫ്, കാന്താര എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ നിർമിക്കുന്ന സലാർ സംവിധാനം ചെയ്യുന്നത് പ്രശാന്ത് നീൽ ആണ്. രവി ബസ്രുര്‍ ആണ് സംഗീതം, ഛായാഗ്രഹണം ഭുവൻ ഗൗഡ.

ഡിസംബര്‍ 22 ന് ലോകവ്യാപകമായി ചിത്രം തീയേറ്ററുകളില്‍ എത്തും.
‘സലാര്‍ പാര്‍ട്ട് -1 സീസ്ഫയര്‍’ ടീസര്‍ ഇറങ്ങിയത്‌ മുതല്‍ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂട് പിടിച്ചിരുന്നു. സലാറിന് ശേഷം ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന ബിഗ്‌ ബഡ്ജറ്റ് സിനിമകളുടെ ഒരു വലിയ നിര തന്നെയുണ്ട്. 'യുവ', 'കാന്താര 2', 'രഘു തത്ത', 'റിച്ചാർഡ് ആന്റണി' ,'കെജിഎഫ് 3', 'സലാർ പാർട്ട് 2', 'ടൈസൺ'.
തുടങ്ങിയ ചിത്രങ്ങളെല്ലാം അടുത്ത വര്‍ഷം റിലീസ് പ്രഖ്യാപിച്ചിട്ടുള്ള ചിത്രങ്ങളാണ്.

ശ്രുതി ഹാസൻ, ജഗപതി ബാബു,ടിനു ആനന്ദ്‌,ഈശ്വരി റാവു എന്നിവരുൾപ്പെടെയുള്ള ഒരു മികച്ച താരനിരയും സലാറില്‍ അണിനിരക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള പ്രഭാസ് ആരാധകര്‍ക്ക് നല്‍കുന്ന ക്രിസ്തുമസ് സമ്മാനമായിരിക്കും സലാര്‍ എന്ന് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. ഭുവന്‍ ഗൌഡയാണ് സലാറിന്‍റെ ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.എഡിറ്റിംഗ് ഉജ്ജ്വല്‍ കുല്‍ക്കര്‍ണ്ണി. വിതരണം യൂ.വി ക്രിയേഷന്‍സ് , വാര്‍ത്ത പ്രചാരണം : ടെന്‍ ഡിഗ്രീ നോര്‍ത്ത്.
https://www.youtube.com/watch?v=Fp7Ged8IuOE

©️Mukesh Kumarവാരണാസിയെ (കാശി) മരണത്തിൻ്റെ നഗരം എന്നും ജ്ഞാനോദയത്തിൻ്റെ കേന്ദ്രം എന്നും വിശേഷിപ്പിക്കാറുണ്ട്. കേരളത്തിൻ്...
17/11/2023

©️Mukesh Kumar
വാരണാസിയെ (കാശി) മരണത്തിൻ്റെ നഗരം എന്നും ജ്ഞാനോദയത്തിൻ്റെ കേന്ദ്രം എന്നും വിശേഷിപ്പിക്കാറുണ്ട്. കേരളത്തിൻ്റെ തെക്കേ അറ്റത്തുള്ള ഒരു dysfunctional ഫാമിലിയിലെ അംഗങ്ങൾ ഒരു കാശി യാത്രയിൽ മരണം, ജീവിതം എന്നീ രണ്ട് കരകൾക്കിടയിൽ ഒഴുകുന്ന ജ്ഞാന ഗംഗയിൽ മുങ്ങി അവനവനെയും മറ്റുള്ളവരെയും കുറിച്ചുള്ള തിരിച്ചറിവിൻ്റെ വെളിച്ചം കൈവരിക്കുന്നതാണ് ഫാലിമിയുടെ പ്രമേയം. കേൾക്കുമ്പോൾ ഫിലോസഫിക്കൽ ആയി തോന്നുന്നുണ്ടോ? എന്നാൽ അത്തരം ഒരു ഫിലോസഫിയുടെ ഭാരമോ ഉപദേശ സ്വഭാവമോ തരിമ്പും ഇല്ല എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്ലസ്. സാഹചര്യങ്ങളിൽ നിന്ന് ഉരുത്തിരിയുന്ന സ്വാഭാവിക നർമ്മം സിനിമയിലുടനീളം നിലനിർത്തിയിട്ടുണ്ട്. നമുക്ക് ചുറ്റുമുള്ള, നാം നിത്യേന കാണുന്ന, മനുഷ്യരെ പകർത്തി വച്ചത് പോലുള്ള കഥാപാത്ര സൃഷ്ടിയും സിനിമയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്.

ഒരു സീനിൽ വരുന്ന കഥാപാത്രങ്ങൾ പോലും മികച്ച രീതിയിൽ പെർഫോം ചെയ്തിട്ടുണ്ട്. എൺപതുകളിലും തൊണ്ണൂറുകളിലും ശ്രീനിവാസൻ അവതരിപ്പിച്ചിരുന്ന self-doubting, struggling & confused ചെറുപ്പക്കാരൻ എന്ന സ്ലോട്ടിലേക്ക് ഈ കാലത്തിന് അനുസരിച്ചുള്ള കൃത്യം replacement ആണ് ബേസിൽ ജോസഫ്. ഓരോ സിനിമ കഴിയുന്തോറും ബേസിലിൻ്റെ അഭിനയത്തിൻ്റെ മാറ്റ് കൂടി വരുന്നു എന്നതിൽ സംശയമില്ല. നിയന്ത്രിത അഭിനയത്തിലൂടെ മഞ്ജു പിള്ളയും മനം കവർന്നു. ബേസിലിൻ്റെ അനിയനായി വേഷമിട്ട സന്ദീപ് പ്രദീപിനെയും എടുത്ത് പറയണം. Effortless അഭിനയ ശൈലിയുള്ള ഈ ചെറുപ്പക്കാരൻ മലയാള സിനിമയിൽ ഒരു റൗണ്ട് വരും എന്നുറപ്പാണ്. വൃദ്ധ കഥാപാത്രങ്ങളായി മൂന്ന് പേരുണ്ട് ഈ സിനിമയിൽ. മൂന്ന് പേരും പ്രകടനം കൊണ്ട് മനസ്സിനെ സ്പർശിച്ചു. ഈ സിനിമയിലെ towering performance എന്നത് നിസ്സംശയം ജഗദീഷിൻ്റേതാണ്. പല തരം ഇമോഷനുകളിലൂടെ കടന്ന് പോകുന്ന അച്ഛൻ കഥാപാത്രം ജഗദീഷിൻ്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ഗംഭീര പ്രകടനങ്ങളിൽ ഒന്നായിട്ടാണ് ഞാൻ വിലയിരുത്തുന്നത്.

ഒരു ചെറിയ സിനിമ എന്ന ധാരണയോടെയാണ് സിനിമയ്ക്ക് കയറിയത്. പക്ഷേ വലിയൊരു ക്യാൻവാസിൽ പല പ്രദേശങ്ങളിലൂടെ കടന്ന് പോകുന്ന സിനിമയിൽ ഛായാഗ്രാഹകൻ ബബ്ലു അജുവിൻ്റെ പങ്ക് പ്രത്യേക പരാമർശം അർഹിക്കുന്നു. പ്രത്യേകിച്ച് വൈഡ് ഷോട്ടുകളും വാരണാസിയിലെ രാത്രി രംഗങ്ങളും ഒക്കെ മനോഹരമായി പകർത്തിയിട്ടുണ്ട്. കഥാഗതിയുടെ ഒരു പോയിൻ്റിലും പ്രേക്ഷകൻ്റെ engagement graph താഴേക്ക് പോകാതെ നിർത്തുന്നതിൽ എഡിറ്റർ നിധിൻ രാജ് അരുൾ, സംഗീത സംവിധായകൻ വിഷ്ണു വിജയ് എന്നിവരുടെ സംഭാവനകൾക്ക് കാര്യമായ റോളുണ്ട്.

വാരണാസി പോലൊരു പശ്ചാത്തലം സിനിമയിൽ വരുമ്പോൾ സ്വാഭാവികമായി കടന്ന് വരാവുന്ന ആത്മീയതയിൽ ഊന്നൽ നൽകാതെ കഥാപാത്രങ്ങളിൽ ഫോക്കസ് ചെയ്തുള്ള നരേഷൻ സ്വീകരിച്ചതിന് സംവിധായകൻ നിതിഷ് സഹദേവ് കയ്യടി അർഹിക്കുന്നു. അത് പോലെ വാർദ്ധക്യം, കുടുംബ ബന്ധങ്ങൾ എന്നിവ പ്രമേയമാകുന്ന പല സിനിമകളും ഒടുവിൽ preachy ആവുന്ന രീതിയിൽ നിന്ന് വഴി മാറി നടന്നതിനും.. ആദ്യ ചിത്രം ജനരഞ്ജകമാകിയ ഈ സംവിധായകനിൽ ഇനിയും പ്രതീക്ഷ വയ്ക്കാം.

ഫാലിമി - ഒരു ചിരിയോടെ തിയേറ്ററിൽ നിന്ന് പുറത്ത് വരാൻ കഴിയുന്ന ഫാമിലി മൂവി... 👍🏽👍🏽👍🏽

17/11/2023

യാത്ര പോകാൻ ഒരു പ്രായമുണ്ടോ? അങ്ങനെയൊരു പ്രായമില്ലെന്ന് ഒഴുക്കൻ മട്ടിൽ പറയാം. പക്ഷേ, പത്തെൺപതു വയസ്സു കഴിഞ്ഞവർ...

17/11/2023

ജയ ജയ ജയഹേയ്ക്ക് ശേഷം ഉള്ളറിഞ്ഞു ചിരിക്കാവുന്ന ഒരു ചിത്രം.. ഫാലിമി Nithish Sahadev ❤️
https://youtu.be/lbyZYKi5ssI?si=Yh_hugHKiM7tH4xl

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 28മത് കേരള രാജ്യന്തര ചലച്ചിത്രമേളയുടെ ഔദ്യോഗിക ഡിസൈൻ!08 - 15 ഡിസംബർ 202...
15/11/2023

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 28മത് കേരള രാജ്യന്തര ചലച്ചിത്രമേളയുടെ ഔദ്യോഗിക ഡിസൈൻ!

08 - 15 ഡിസംബർ 2023, തിരുവനന്തപുരം 🫰

ബാബറി പശ്ചാത്തലത്തില്‍ ഉണ്ണി മുകുന്ദന്‍ ചിത്രം 'നവംബര്‍ 9' പ്രഖ്യാപിച്ചുഉണ്ണി മുകുന്ദന്‍ നായകനാകുന്ന 'നവംബര്‍ 9' എന്ന ചി...
10/11/2023

ബാബറി പശ്ചാത്തലത്തില്‍ ഉണ്ണി മുകുന്ദന്‍ ചിത്രം 'നവംബര്‍ 9' പ്രഖ്യാപിച്ചു

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന 'നവംബര്‍ 9' എന്ന ചിത്രം പ്രഖ്യാപിച്ചു. ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദ്, അബ്ദുള്‍ ഖദ്ദാഫ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനായിരുന്ന പ്രദീപ് എം നായരാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ബാബറി മസ്ജിദ് പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ അനൗന്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തിറക്കിയത്.

കേരള സര്‍ക്കാര്‍ ഫയലില്‍ തുടങ്ങി, സുപ്രീം കോടതി, ഇന്ത്യന്‍ ഭൂപടം, ഗര്‍ഭസ്ഥ ശിശു, എന്നിങ്ങനെ ബാബറി മസ്ജിദില്‍ അവസാനിക്കുന്ന മോഷന്‍ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഹനീഫ് അദേനി ഒരുക്കുന്ന ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ 'മാര്‍ക്കോ' ആണ് ഉണ്ണിയെ നായകനാക്കി നേരത്തെ ക്യൂബ്‌സ് പ്രഖ്യാപിച്ച ചിത്രം. ഇതിന് പിന്നാലെയാണ് 'നവംബര്‍ 9' കൂടി ഉണ്ണിയുടേതായി പ്രഖ്യാപിച്ചത്. മിഖായേല്‍ എന്ന നിവിന്‍ പോളി ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച മാര്‍ക്കോ ജൂനിയര്‍ എന്ന കഥാപാത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന മുഴുനീള സിനിമയാണിത്.

ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ് 'മാര്‍ക്കോ'യ്ക്ക് ശേഷമാകും 'നവംബര്‍ 9' യുടെ ചിത്രീകരണം ആരംഭിക്കുക. അടുത്തവര്‍ഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തും. വാര്‍ത്താ പ്രചരണം: ടെന്‍ ഡിഗ്രി നോര്‍ത്ത്.

‘നീ വേറെ ഞാന്‍ വേറെ’ അനിമലിലെ പുതിയ ഗാനം പുറത്തിറങ്ങി രണ്ബീര്‍ കപൂറും രശ്മിക മന്ദാനയും ഒന്നിക്കുന്ന ചിത്രമായ അനിമലിലെ രണ...
28/10/2023

‘നീ വേറെ ഞാന്‍ വേറെ’ അനിമലിലെ പുതിയ ഗാനം പുറത്തിറങ്ങി

രണ്ബീര്‍ കപൂറും രശ്മിക മന്ദാനയും ഒന്നിക്കുന്ന ചിത്രമായ അനിമലിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി. ‘നീ വേറെ ഞാന്‍ വേറെ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരി ക്കുന്നത് തെന്നിന്ത്യന്‍ സിനിമയില്‍ ഒരുപിടി മികച്ച ഗാനങ്ങള്‍ ആലപിച്ച കാര്‍ത്തിക് ആണ്. പ്രീതമിന്‍റെ സ്വന്തം മ്യൂസിക് സ്റ്റുഡിയോ ആയ ‘ജാം 8’ ആണ് ഈ ഗാനം കമ്പോസ് ചെയ്തിരിക്കുന്നത്. വിവാഹ ശേഷം ഗീതാഞ്ജലിയുടേയും( രശ്മിക മന്ദാന) രണ്ബീറിന്റെയും ജീവിതത്തില്‍ സംഭവിക്കുന്ന സങ്കീര്‍ണ്ണതകളാണ് ഗാനത്തില്‍ ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. മങ്കൊമ്പ് ഗോപാലകൃഷ്ണനാണ് മലയാളം പതിപ്പിലെ വരികള്‍ എഴുതിയിരിക്കുന്നത്. സത് രംഗാ എന്ന് തുടങ്ങുന്നതാണ് ഹിന്ദി പതിപ്പിലെ വരികള്‍.ശ്രേയസ് പുരാണിക് ആണ് സംഗീതം ഈ ഗാനത്തിന്‍റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.

അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയാണ് അനിമലിന്‍റെ സംവിധായകന്‍.ക്രൂരനായ വില്ലനായി ബോബി ഡിയോളും എത്തുന്നു. അനില്‍ കപൂര്‍,തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമിത് റോയ് ചായാഗ്രഹകണം നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ എഡിറ്റര്‍ സംവിധായകനായ സന്ദീപ് റെഡ്ഡി വംഗയാണ്. പ്രീതം, വിശാല്‍ മിശ്ര,മനാന്‍ ഭര്ത്വാജ്, ശ്രേയാസ് പുരാണിക്,ജാനി,അഷിം കിംസണ്‍, ഹര്‍ഷവര്‍ദ്ധന്‍,രാമേശ്വര്‍,ഗൌരീന്ദര്‍ സീഗള്‍ എന്നീ ഒന്‍പത് സംഗീതസംവിധായകര്‍ ആണ് അനിമലില്‍ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ഭൂഷൺ കുമാറിന്റെയും കൃഷൻ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് 'അനിമൽ' നിർമ്മിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ 5 ഭാഷകളിലായി 2023 ഡിസംബര്‍ 1‑ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. വാര്‍ത്ത പ്രചാരണം : ടെന്‍ ഡിഗ്രി നോര്‍ത്ത്.

https://www.youtube.com/watch?v=ephUlLmUFKE

കനൽ സാംസ്‌കാരിക വേദിയുടെ ഏറെ ശ്രേദ്ധേയമായ രണ്ടുനാടകങ്ങൾ വീണ്ടും  കാണാം. കരകുളം കലാഗ്രാമവും കനൽ സാംസ്കാരികവേദിയും സംയുക്ത...
27/10/2023

കനൽ സാംസ്‌കാരിക വേദിയുടെ ഏറെ ശ്രേദ്ധേയമായ രണ്ടുനാടകങ്ങൾ വീണ്ടും കാണാം. കരകുളം കലാഗ്രാമവും കനൽ സാംസ്കാരികവേദിയും സംയുക്തമായി കരകുളം കലാഗ്രാമത്തിൽ ഈ ശനി, ഞായർ ( ഒക്ടോബർ 28 -വീണ്ടും ഭഗവാന്റെ മരണം ,ഒക്ടോബർ 29 - സോവിയറ്റ് സ്റ്റേഷൻ കടവ് ) തിയതികളിൽ വൈകുന്നേരം 6.30ന് സംഘടിപ്പിക്കുന്ന നാടകോത്സവത്തിലേക്ക് ഏവർക്കും സ്വാഗതം.

കാലഘട്ടം ആവശ്യപ്പെടുന്ന രണ്ട് സാമൂഹ്യനാടകങ്ങൾ ഏറെപുതുമകളോടെ ആസ്വദിക്കാൻ ഇപ്പോൾതന്നെ നിങ്ങളുടെ സീറ്റുകൾ ഉറപ്പിക്കൂ

വിളിക്കു 9895577389

കനൽ ❤️കാലം ❤️ കൃത്യം ❤️

അടിയന്തരമായി പോലീസ് സേവനം ആവശ്യമായി വന്നാൽ  ഉടൻ നിങ്ങൾക്ക് 112  എന്ന ഹെല്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാം. അടിയന്തര സേവനങ്ങള്‍...
27/10/2023

അടിയന്തരമായി പോലീസ് സേവനം ആവശ്യമായി വന്നാൽ ഉടൻ നിങ്ങൾക്ക് 112 എന്ന ഹെല്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാം.

അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവൻ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായുള്ള ERSS (Emergency Response support System) സംവിധാനത്തിന്റെ ഭാഗമായാണ് പോലീസ് സേവനങ്ങൾ 100 ൽ നിന്ന് 112 എന്ന നമ്പറിലേയ്ക്ക് മാറ്റിയിരിക്കുന്നത്. അതായത്
പോലീസ്, ഫയർഫോഴ്സ് (ഫയർ & റെസ്ക്യൂ), ആംബുലൻസ് എന്നിവ ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങള്‍ ലഭിക്കാൻ ഇനി 112 ലേയ്ക്ക് വിളിച്ചാൽ മതിയാകും.

കേരളത്തിൽ എവിടെ നിന്ന് 112 ലേയ്ക്ക് വിളിച്ചാലും പോലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേയ്ക്കാവും കാൾ എത്തുന്നത്. ഉദ്യോഗസ്ഥർ അതിവേഗം വിവരങ്ങള്‍ ശേഖരിച്ച് സേവനമെത്തേണ്ട സ്ഥലത്തിന് സമീപമുള്ള പോലീസ് വാഹനത്തിലേയ്ക്ക് സന്ദേശം കൈമാറും.
ജിപിഎസ് സഹായത്തോടെ ഓരോ പോലീസ് വാഹനവും എവിടെയുണ്ടെന്ന് കണ്‍ട്രോള്‍ റൂമിൽ അറിയാനാകും. ആ വാഹനത്തിൽ ഘടിപ്പിച്ച ടാബിലേയ്ക്കാണ് സന്ദേശമെത്തിക്കുന്നത്. ഇതനുസരിച്ച് പോലീസുകാർക്ക് അതിവേഗം പ്രവർത്തിക്കാം. ജില്ലാ കണ്‍ട്രോള്‍ റൂമികളിലേയ്ക്കും സമാനമായി സന്ദേശം നൽകും.

ഔട്ട് ഗോയിങ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി പ്രവർത്തന രഹിതമായിരിക്കുന്നതോ ആയ നമ്പറിൽ നിന്നു പോലും എമർജൻസി നമ്പറിലേയ്ക്ക് വിളിക്കാം എന്നോർക്കുക. മൊബൈൽ ഫോണുകളിൽ നിന്നും ലാൻഡ് ഫോണിൽ നിന്നും ഈ സൗകര്യം ലഭ്യമാണ്. പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ ആപ്പിലെ SoS ബട്ടൺ വഴിയും നിങ്ങൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. ഈ സംവിധാനം 24 മണിക്കൂറും ലഭ്യമാണ്.

അടിയന്തരസഹായങ്ങൾക്ക് വേണ്ടി മാത്രം ഈ സേവനം പ്രയോജനപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം.

You are invited to submit your short films, music videos and documentaries to our upcoming 'Nizhalattam' Street Film Fes...
27/10/2023

You are invited to submit your short films, music videos and documentaries to our upcoming 'Nizhalattam' Street Film Festival at Manaveeyam Veedhi, Trivandrum.

We are seeking creative and thought-provoking entries that showcase your talent and storytelling skills.

Interested talents can submit their creative works at [email protected].
You can share it through google drive. For more details contact : 8590248234

26/10/2023
25/10/2023
24/10/2023

ഉയർന്ന തിരമാല ജാഗ്രത നിർദേശം

കേരള തീരത്തും (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) തെക്കൻ തമിഴ്‌നാട് തീരത്തും (കൊളച്ചൽ മുതൽ കിലക്കരൈ വരെ) 24-10-2023 (ഇന്ന്) രാത്രി 11.30 വരെ 1.0 മുതൽ 3.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

പുറപ്പെടുവിച്ച സമയവും തീയതിയും: 01.30 PM; 24-10-2023

IMD-INCOIS-KSDMA-KSEOC

iff​​​i ഇന്ത്യൻ പനോരമയിൽ ഏഴ് മലയാള ചിത്രങ്ങൾ
23/10/2023

iff​​​i ഇന്ത്യൻ പനോരമയിൽ ഏഴ് മലയാള ചിത്രങ്ങൾ

Address


Alerts

Be the first to know and let us send you an email when Nizhalattam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share