
12/11/2024
പി ഗോവിന്ദപിളള ഫൗണ്ടേഷൻ വിദ്യാവിലാസിനി സാഹിത്യ പുരസ്കാരങ്ങൾ 2023-24 പ്രഖ്യാപിച്ചു
ഗിരിജ സേതുനാഥ് രചിച്ച അക്ഷയ മിഥില (നോവൽ), ഡോ അനിൽ കുമാർ എസ് ഡി രചിച്ച ഡാർക്ക് (കഥ), തെന്നൂർ രാമചന്ദ്രൻ രചിച്ച അഴകിൻ്റെ ആഴങ്ങൾ (കവിത), മാറനല്ലൂർ സുധി രചിച്ച മുത്തശ്ശി (ബാലസാഹിത്യം), വിദ്യാർത്ഥികളുടെ വിഭാഗത്തിൽ പവ്യ ജെ എസ് (മൂന്നാം വർഷ BA ഇംഗ്ലീഷ്, ഗവ. വിമൻസ് കോളേജ്, തിരുവനന്തപുരം) എഴുതിയ ദി ഹെംലക്ക് ട്രീ, അഭിരാമി എ എസ് (ഒമ്പതാം ക്ലാസ്സ്, ലെക്കോൾ ചെമ്പക സ്കൂൾ, കല്ലയം) എഴുതിയ ലൈഫ് സം ടൈംസ് - ഇംഗ്ലീഷ് കവിതാസമാഹാരങ്ങൾ അവാർഡിന് അർഹമായി. ബി ഗോപകുമാർ, ജെ കെ പറശ്ശിനി, പി ശ്രീകുമാരൻ നായർ, എന്നിവർ അടങ്ങുന്ന ജൂറിയാണ് പുസ്തകങ്ങൾ തിരഞ്ഞെടുത്തത്. അവാർഡുകൾ ജനുവരിയിൽ തിരുവനന്തപുരത്ത് വിതരണം ചെയ്യും